സുപ്രീം കോടതി
പറഞ്ഞത് പോലെ സി.എ.ജി വെറും കണക്കപ്പിള്ളയല്ല. അത് ഉത്തരവാദിത്വത്തോടെ പെരുമാറേണ്ട
ഒരു ഭരണഘടനാ സ്ഥാപനമാണ്. വ്യക്തിയുടെ തലതിരിഞ്ഞ മനോവ്യാപാരങ്ങളല്ല, വ്യക്തി
മോഹങ്ങളല്ല, സി.എ.ജി റിപ്പോര്‍ട്ടിനു ആധാരമാകേണ്ടത്. സത്യവും നീതിയും
മുന്‍ നിര്‍ത്തി സര്‍ക്കാര്‍ ബന്ധമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും കണക്കുകളും
പരിശോധിക്കുകയാണ് സി.എ.ജി യുടെ ജോലി. പക്ഷേ വ്യക്തി താല്‍പ്പര്യങ്ങളുള്ളവര്‍
ഇത്തരം ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്ത്
വരുമ്പോള്‍ സംഭവിക്കുന്ന ദുരന്തങ്ങളുടെ ഉത്തമോദാഹരണമാണ് അടുത്തകാലത്ത്
കോളിളക്കം സൃഷ്ടിച്ച സി.എ.ജിയുടെ രണ്ടു
റിപ്പോര്‍ട്ടുകള്‍. അതില്‍ ഒന്നിന്‍റെ കാപട്യം ഇപ്പോള്‍ പൊളിഞ്ഞു.
2ജി സ്പെക്ട്രം ലേലം ചെയ്യാതെ കൊടുത്തത് കൊണ്ട്
ഖജനാവിന് 1.76 ലക്ഷം കോടി രൂപാ നഷ്ടമായി എന്നാണ് വിനോദ്റായി കണ്ടെത്തിയത്. ആ
റിപ്പോര്‍ട്ട് കണ്ട എല്ലാവരും ഞെട്ടി. രാഷ്ട്രത്തിന്‍റെ സമ്പത്തു കുത്തിക്കവരുന്ന
സര്‍ക്കാര്‍ നടപടിക്കെതിരെ വമ്പിച്ച പ്രതിഷേധമുയര്‍ന്നു. അഴിമതിയുടെ റേറ്റ് ലക്ഷം
കോടികളിലേക്ക് എത്തിയെന്ന ധാരണ ജനാധിപത്യത്തിലുള്ള സാധാരണക്കാരന്‍റെ വിശ്വാസത്തിന്‍റെ
കടയ്ക്കലാണ് കോടാലി വെച്ചത്. പ്രതിപക്ഷത്തിന് സത്യമറിയാമെങ്കിലും ഭരിക്കുന്ന
കക്ഷിയെ അടിക്കാനുള്ള വടിയായി അവര്‍ സി.എ.ജി റിപ്പോര്‍ട്ടിനെ കണ്ടു. ഫലമോ? നമ്മുടെ
പാര്‍ലമെന്‍റ് ഒരു നടപടികളിലേക്കും കടക്കാന്‍ കഴിയാതെ നീണ്ട കാലയളവിലേക്ക്
നിശ്ചലമായി. ഭൂരിപക്ഷം കമ്മിറ്റി അംഗങ്ങളും എതിര്‍ത്ത റിപ്പോര്‍ട്ട് പി.എ.സി യുടെ റിപ്പോര്‍ട്ട് ആണെന്ന് പറഞ്ഞു മുരളി മനോഹര്‍ ജോഷി പുറത്തിറക്കി. രാഷ്ട്രീയക്കാര്‍ മുഴുവന്‍
കൊള്ളക്കാരാണെന്ന ധാരണ ജനങ്ങള്‍ക്കിടയില്‍ രൂഡ മൂലമായി.
ഇതിനിടെ
2ജി കേസ്സ് കോടതിയിലുമെത്തി. സുപ്രീം കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍
നടന്ന സി.ബി.ഐ അന്യേഷണത്തില്‍ ചില സ്പെക്ട്രം
അലോട്ട്മെന്‍റ് കേസ്സുകളില്‍ രാജ അന്യായമായി ഇടപെട്ടുവെന്നും സാമ്പത്തിക
ലാഭമുണ്ടാക്കിയെന്നും കണ്ടെത്തി. രാജയും കനിമൊഴിയും ദീര്‍ഘകാലം ജയിലില്‍ കിടന്നതും
മാരന്‍ രാജിവെയ്ക്കേണ്ടി വന്നതുമെല്ലാം സമീപകാല സംഭവങ്ങളാണ്. അഴിമതി കാണിച്ച
മന്ത്രിയെയും പാര്‍ട്ടിയെയും വെള്ള പൂശാനുള്ള ശ്രമമല്ല ഈ ലേഖനം. നമ്മുടെ ഭരണ
സംവിധാനത്തില്‍ അഴിമതിക്കാരായ ധാരാളം മന്ത്രിമാരുണ്ടായിട്ടുണ്ട്. അവരില്‍
ചിലരെങ്കിലും നിയമത്തിന്‍റെ ചൂടറിഞ്ഞിട്ടുമുണ്ട്. ജാഗരൂകമായ ഒരു സമൂഹം
അഴിമതിക്കാര്‍ക്കെതിരെ സദാ ഉണര്‍ന്നിരിക്കയും വേണം. പക്ഷേ അതി ഭയങ്കരമായി ഊതി വീര്‍പ്പിച്ച
റിപ്പോര്‍ട്ടുകളുമായി വന്ന വിനോദ് റായിയുടെ നടപടികളെ എങ്ങിനെയാണ് ന്യായീകരിക്കുക? തന്‍റെ കള്ള
റിപ്പോര്‍ട്ടുമായി മീഡിയാക്കാരുടെ ഇടയിലേക്ക് ഇറങ്ങിയ ഈ മാന്യന്‍റെ യഥാര്‍ത്ഥ ഉദ്ദേശമെന്താണ്?
ധൈര്യമുണ്ടെങ്കില്‍ തന്നെ പിരിച്ചു വിടട്ടെ എന്നു മീഡിയായിലൂടെ സര്‍ക്കാരിനെ
വെല്ലുവിളിച്ച ഈ സി.എ.ജി അന്തസ്സിന്‍റെ കണികയെങ്കിലും ബാക്കിയുണ്ടെങ്കില്‍
രാജിവെച്ചു പുറത്തു പോകേണ്ടതല്ലേ?
2ജി
കേസ്സില്‍ 2008ല്‍ രാജ അനുവദിച്ച 122 ലൈസന്‍സുകളും സുപ്രീം കോടതി റദ്ദാക്കി.സ്പെക്ട്രം
ലേലം ചെയ്തു വില്‍ക്കാനും ഓര്‍ഡറായി. മാന്യനായ ഒരു ജഡ്ജിയുടെ അവസാനത്തെ
വിധികൂടിയായിരുന്നു അത്. പല ജഡ്ജിമാരും പെന്‍ഷന്‍ പറ്റുന്ന വേളയില്‍ അസാധാരണമായ
വിധികള്‍ പുറപ്പെടുവിച്ചു കാണാറുണ്ട്. പണ്ട് ഒരു ദിവസം മാത്രം മന്ത്രിയാകാന്‍
ഭാഗ്യം സിദ്ധിച്ച കേരളത്തിലെ ഒരു വനം മന്ത്രി, ഒരേ ഒരു ഓര്‍ഡര്‍
ഇറക്കി. “ഒറ്റ മരം പോലും മുറിക്കാന്‍ പാടില്ല”. ഏതാണ്ട് അത് പോലുള്ള വിധിയാണെന്ന്
ഞാന്‍ പറയില്ല. പക്ഷേ ഏതെങ്കിലും തരത്തിലുള്ള സ്വജനപക്ഷപാതം
ആരോപിക്കപ്പെട്ടിട്ടില്ലാത്ത ലൈസന്‍സുകളും റദ്ദാക്കി. ലൈസന്‍സുകള്‍ ലഭിച്ചു
കഴിഞ്ഞു നാലു വര്‍ഷത്തിന് ശേഷമാണ് കോടതി അവ റദ്ദാക്കി സ്പെക്ട്രം ലേലം ചെയ്യാന്‍
ഉത്തരവിട്ടത്. യൂണിനോറിന്‍റെ 22 പാന്‍ ഇന്ത്യ ലൈസന്‍സുകളും സിസ്റ്റമ ശ്യാമിന്‍റെ
21, ലൂപ്പിന്‍റെ 21, എത്തിസലാത്ത് ഡിബിയുടെ 15, എസ് ടെലിന്‍റെ
6, വീഡിയോകോണിന്‍റെ 21, ഐഡിയായുടെ 9, ടാറ്റായുടെ 3 ഇവയാണ്
റദ്ദാക്കപ്പെട്ട മറ്റ് ലൈസന്‍സുകള്‍.
നോര്‍വ്വേയുടെ
സംരംഭമാണ് ടെലിനോര്‍. റഷ്യന്‍ കമ്പനിയാണ് സിസ്റ്റമ. എറ്റിസലാത്ത് യു.എ.ഇ കമ്പനിയാണ്.
ഇവരെല്ലാം കാര്യമായ നിക്ഷേപം ഇവിടെ നടത്തിയതിന് ശേഷമാണ് , ഇക്കാര്യത്തില്‍
എന്തു ചെയ്യണം എന്നൊരു നിര്‍ദ്ദേശവുമില്ലാതെ സുപ്രീം കോടതി 2ജി ലൈസന്‍സ് റദ്ദാക്കിയത്.
ടെലിനോര്‍ ഒഴിച്ച് മറ്റ് വിദേശ കമ്പനികളൊന്നും ഇപ്രാവശ്യത്തെ ലേലത്തില്‍ പങ്കെടുത്തില്ല.
അയ്യായിരം കോടിയോളം ഇവിടെ മുടക്കിയ ടെലിനോറിന് മറ്റ് നിവര്‍ത്തിയില്ലാതെ ലേലത്തില്‍
പങ്കെടുക്കേണ്ടി വന്നു. റഷ്യയടക്കമുള്ള രാജ്യങ്ങള്‍ തങ്ങളുടെ കമ്പനികള്‍ മുടക്കിയ പൈസ
തിരിച്ചു ചോദിക്കുന്നു. അതിനു ഇന്ത്യാ ഗവണ്‍മെന്‍റ് ഉത്തരം പറയേണ്ട അവസ്ഥയാണ്. സി.എ.ജി
ഉയര്‍ത്തി വിട്ട പൊടിക്കാറ്റില്‍ സുപ്രീം കോടതിക്ക് പോലും ദിശ തെറ്റിയോ എന്നു സംശയിപ്പിക്കുന്ന
വിധത്തിലായിരുന്നു വിധി. സ്പെക്ട്രം ലേലം ചെയ്യാനുള്ള വിധി നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള
സര്‍ക്കാരിന്‍റെ അവകാശത്തിലുള്ള കടന്നുകയറ്റമാണെന്ന് പോലും തോന്നിപ്പിച്ചു. ലേലം ചെയ്തു
സ്പെക്ട്രം വിതരണം ചെയ്യാനുള്ള വിധി ഭാവിയില്‍ എല്ലാ വിഭവങ്ങളും ലേലം ചെയ്തേ കൊടുക്കാവൂ
എന്നാണ് അര്‍ത്ഥമാക്കുന്നത് എന്നൊരു വാദവുമുണ്ടായി. ഇന്ത്യന്‍ പ്രസിഡണ്ട് ഇക്കാര്യത്തില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന്
പരമോന്നത കോടതിയെ സമീപിച്ചു.
ഇത്തരം
കാര്യങ്ങള്‍ നയപരമായ തീരുമാനങ്ങളാണെന്നും കോടതിക്ക് അതില്‍ ഇടപെടാന്‍ താല്‍പ്പര്യമില്ലെന്നും
സുപ്രീം കോടതി വിധിച്ചു. നിയമപരമായ കാര്യങ്ങളില്‍ കോടതിക്ക് ഇടപെടാം. നയപരമായ കാര്യങ്ങള്‍
തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന് തീരുമാനിക്കാം. പക്ഷേ 2ജി ലൈസന്‍സ് റദ്ദാക്കിയ
വിധിയില്‍ ഫുള്‍ ബഞ്ച് ഇടപ്പെട്ടില്ല.
5
മെഗാ ഹെര്‍ട്സ് സ്പെക്ട്രത്തിന് 18000 കോടി രൂപയാണ് കോടതിയും ട്രായിയും നിര്‍ദ്ദേശിച്ചത്.
ഇത്ര വലിയ തുകക്ക് ലേലം വിളിക്കാന്‍ ആളുണ്ടാവില്ല എന്നു മനസ്സിലാക്കിയ സര്‍ക്കാര്‍
അടിസ്ഥാന വില 14000 കോടിയായി നിജപ്പെടുത്തി. ലേലത്തിലൂടെ 40000 കോടി രൂപ സമ്പാദിക്കാം
എന്നാണ് സര്‍ക്കാര്‍ കരുതിയത്. അങ്ങിനെ ഫിസ്ക്കല്‍ ഡഫിഷീറ്റ് കുറയ്ക്കാം എന്നും കരുതി.
കുത്തക കമ്പനികളെ സഹായിക്കാന്‍ ഗവണ്‍മെന്‍റ് അടിസ്ഥാന വില കുറച്ചു എന്നും ആരോപണമുണ്ടായി.
പക്ഷേ
സര്‍ക്കാര്‍ ലേലത്തിന് വെച്ച 176 ബ്ലോക്കുകളില്‍ നൂറ്റി ഒന്നു എണ്ണത്തിനെ ആളുണ്ടായുള്ളൂ.
ബീഹാറിലൊഴിച്ച് മറ്റൊരിടത്തും അടിസ്ഥാന വിലയ്ക്ക് മുകളില്‍ ഓഫര്‍ ഉണ്ടായില്ല. ഗവണ്‍മെന്‍റ്
2001ലെ നിരക്കില്‍ സ്പെക്ട്രം വിതരണം ചെയ്തതില്‍ 1.76 ലക്ഷം കോടി നഷ്ടമുണ്ടായി എന്നു
പറഞ്ഞവര്‍ ഇപ്പോള്‍ മിണ്ടുന്നില്ല. പിരിഞ്ഞു കിട്ടിയതു വെറും 9407 കോടി രൂപ. 2008ല്‍
കിട്ടിയതു 9000 കോടി രൂപ.
ആരോപണത്തിന്‍റെ
കൊടുങ്കാറ്റു അഴിച്ചുവിട്ടു നാണം കെട്ട രാഷ്ട്രീയം കളിച്ച വിനോദ് റായി ബഹുജനങ്ങളോട്
മറുപടി പറയേണ്ടതുണ്ട്.അന്തസായി രാജിവെച്ചു ബി.ജെ.പി യില്‍ ചേരുകയാണ് ആ കൌടില്യന്‍ ചെയ്യേണ്ടത്.
വെട്ടത്താന്‍
www.vettathan.blogspot.com
എന്തു ചെയ്യാനാ ചെട്ടാ @PRAVAAHINY
ReplyDeleteഈ കാര്യത്തില്‍ പൊതുവേയുള്ള ബഹളത്തിനപ്പുറം സത്യം എന്താണ് എന്നറിയാണ്‍ ഒരു ശ്രമം നടത്തെണ്ടേ? ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കാനുള്ള ശ്രമമല്ല ഇത്.
Deleteതാങ്കളുടെ നിരീക്ഷണങ്ങള്‍ വായിച്ചു. ആദ്യ വായനയില്‍ യോജിക്കുന്നു. ഈ വിഷയത്തെ കൂടുതല്‍ വായിച്ചു വ്യക്തമായ അഭിപ്രായം രൂപീകരിക്കണം.എന്തായാലും ഈ ചിന്തകളിലേക്ക് തിരിച്ചു വിട്ടതിനു നന്ദി
ReplyDeleteഞാന്‍ അത്രയേ ഉദ്ദേശിച്ചുള്ളൂ.ഈ ആരവങ്ങള്‍ക്കപ്പുറം സത്യമെന്താണ് എന്ന ചിന്തയുണ്ടായാല്‍ ഞാന്‍ ധന്യനായി.
Deleteസി എ ജി ഒറ്റയ്ക്ക് ഒരു വശത്തും
ReplyDeleteവമ്പന്മാര്‍ മറുവശത്തും
നോക്കാം
ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ഏറ്റവും ദുര്‍ബ്ബലമായ വശം വിദ്യാസമ്പന്നര്‍ പുലര്‍ത്തുന്ന നിസ്സംഗതയാണ്.വലിയ വായില്‍ കാര്യങ്ങള്‍ പറയുന്ന പലരും വോട്ട് ചെയ്യാറെ ഇല്ല.രാഷ്ട്രീയം കലര്‍ന്ന ബ്ലോഗുകള്‍ എഴുതുമ്പോള്‍ വായനക്കാരെ നഷ്ടപ്പെടുന്ന സ്ഥിതി വരെയുണ്ട്.വായനക്കാരന്‍ ,ഒരുനിമിഷം സ്വതന്ത്രമായി ചിന്തിച്ചാല്‍ എനിക്കു തൃപ്തിയായി.അഭിപ്രായ വ്യത്യാസം സ്വാഭാവികമാണ്.എന്‍റെ കൂടുതല്‍ സുഹൃത്തുക്കളും ഇടതു പക്ഷക്കാരാണ്.വ്യക്തി ബന്ധങ്ങളില്‍ രാഷ്ട്രീയം ഇല്ല.
Deleteസി എ ജി കാപട്യത്തിന്‍റെ മറ്റൊരു മുഖം തന്നെയോ?
ReplyDeleteഎല്ലാം ഒന്നു കൂട്ടി വായിച്ചു നോക്കൂ.
Deleteyes u are correct..
Deleteനന്ദി.
Deleteഎല്ലാ ചരടുവലികളും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കും താത്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കും പ്രാമുഖ്യം കൊടുത്തുള്ളവയാണ്. ഇവരെല്ലാം മറന്നുപോകുന്നത് എണ്പതു ശതമാനത്തിലേറെ വരുന്ന സാധാരണക്കാരും കര്‍ഷകരുമടങ്ങിയ ഒരു രാജ്യത്തെയാണ്. "ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്ന ഗ്രാമങ്ങള്‍ക്കുവേണ്ടി ആരെങ്കിലുമൊന്നു തമ്മിലടിച്ചു കണ്ടിട്ടുവേണം ഒന്ന് ചാവാന്‍!,!
ReplyDeleteഅത് തന്നെയാണ് ജോസെലെറ്റ് ഞാന്‍ പറയാന്‍ ശ്രമിച്ചത്.ഈ കോലാഹലങ്ങള്‍ സാധാരണ ജനങ്ങളെ ജനാധിപത്യ ധാരയില്‍ നിന്നു അകറ്റും.എല്ലാവരും കള്ളന്‍മാരാണെന്നും ഇവരെല്ലാം ചേര്‍ന്ന് രാജ്യം കുത്തിക്കവരുകയാണെന്നും പൌരന്മാര്‍ ധരിക്കും.ഇപ്പോള്‍ തന്നെ വിദ്യാസമ്പന്നര്‍ രാഷ്ട്രീയത്തില്‍ നിന്നു അകന്നാണ് നില്‍ക്കുന്നത്.അതൊരിക്കലും ഗുണകരമല്ല.
DeleteIf you look at the recent 2G spectrum auction from a different view point, I feel all were right. The big companies live vodafone , airtel, tata etc really want dont to have 2G anymore. They already have the 3G licences for themselves, which have the 2G capabilities included. Will you go for a tricycle at the age of 10, if you have a bicycle with you. If 4G spectrum was already auctioned, I am sure there will not be any attendance for 2G auction.
ReplyDeleteതാങ്കളുടെ നിഗമനം ശരിയാണ്.ഇപ്പോള്‍ 3ജി പരാജയമാണെങ്കിലും ക്രമേണ ആളുകള്‍ 3ജിയിലേക്കും 4ജിയിലേക്കും നീങ്ങും.പോരെങ്കില്‍ ഓരോ സര്‍ക്കിളിലും ഇപ്പോഴുള്ള രണ്ടോ മൂന്നോ ഓപ്പറേറ്റര്‍മാര്‍ക്ക് പുറമെ പുതിയ ആളെ കണ്ടെത്താനായിരുന്നു ലേലം.പുതിയ ആള്‍ക്ക് പിടിച്ച് നില്‍ക്കണമെങ്കില്‍ വലുതായി നിക്ഷേപിക്കേണ്ടി വരും.വിജയിക്കുമെന്ന് ഉറപ്പുമില്ല.2008ല്‍ സ്പെക്ട്രം പുതുതായി കിട്ടിയ കമ്പനികളില്‍ യൂണിനോര്‍ മാത്രമാണു വിജയ പ്രതീക്ഷ നല്കിയത്.
DeleteSo the simple answer for lower response at 2G reauction is, who wants to buy a almost outdated service at a higher price, when new technology is being rolled out. The so called loss to nation would have been recouped if 2G was auctioned before 3G. The CAG is right theoretically, but failed practically because of the timing. Like the doctor said - Operation successful, but patient died.
DeleteOnly India as a Nation and the Cattle Class "Aam Aadmi" is loser, not forgetting almost lowest call rates in India because of the lower price.
മുപ്പതിനായിരമോ നാല്‍പ്പതിനായിരമോ കോടി കിട്ടുമെന്ന് സി.എ.ജി പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ സമ്മതിച്ചേനെ.അപ്പോഴും ഒരു കാര്യം ഓര്‍ക്കണം കൂടുതല്‍ കൊടുക്കുന്ന പൈസ ജനങ്ങളില്‍ നിന്നു തന്നെ പിരിച്ചെടുത്തേനെ. കാള്‍ റേറ്റ് കൂടിയേനെ.ഒരു വലിയ ചോദ്യം അവശേഷിക്കുന്നു.വിഭവങ്ങള്‍ ഏറ്റവും ഉയര്ന്ന വിലക്ക് വില്‍ക്കുന്നതാണോ സര്‍ക്കാരിന്റെ ജോലി? അതുണ്ടാക്കുന്ന ഇംപാക്റ്റും ഗവണ്‍മെന്‍റ് നോക്കണ്ടേ?
Deleteവായിച്ചു..
ReplyDeleteഇമ്മ്ക്കൊക്കെ ഇപ്പോൾ ഉന്തുട്ട് രാഷ്ട്രീയം..!
അത് കലക്കി.
Deleteസി എ ജി ഉള്ളത് കൊണ്ട് ചിലതെല്ലാം പുറത്ത് വരുന്നു... കലികാലം.
ReplyDeleteഅല്ല ഈ സി എ ജി 2000ന് മുമ്പ് ഉണ്ടായിരുന്നില്ലേ...