Friday, 13 December 2013

ഒരു പ്രണയ ഗീതം.



(ഇതൊരു പഴയ കവിതയാണ് (?) വിദ്യാര്‍ത്ഥി കാലത്തുള്ളത്. പ്രണയം  ക്ലച്ച് പിടിക്കാതിരുന്നത് കൊണ്ട് കവിയുടെ (കവിതയുടെ ) കൂമ്പു വാടിപ്പോയി. )

ഓര്‍മ്മയില്‍ നിന്നു എടുത്തെഴുതുന്നു.…


ഉല്‍ക്കടം ഹൃത്തിന്‍ മോഹം 

ചിറകിട്ടടിക്കുന്നെന്‍

സ്വപ്നചാരിണിപ്പക്ഷി

നിന്നടുത്തണയുവാന്‍


ഉല്‍സ്സുകം മമ ഹൃത്തിന്‍

തന്ത്രിയിലോരായിരം

രാഗമാലികള്‍

നിന്‍ കഴുത്തിലണിയുവാന്‍.




ഉണരുമവാച്യാമാം

രോമഹര്‍ഷങ്ങളെത്ര

നിന്‍ നറും ചിരി തന്നില്‍

ചിരം ജീവിയായ്ത്തീരാന്‍ .




അലറും തിരകളെ

ന്നലയാഴിയിലെത്ര

അഭയം തീരങ്ങളില്‍

നുരയായലിയുവാന്‍.......

വെട്ടത്താന്‍
 

44 comments:

  1. അമ്പമ്പോ! എന്തെന്തു പ്രണയ മോഹങ്ങള്‍.. ക്ലച്ചു പിടിക്കാഞ്ഞിട്ട് ഇങ്ങനെ ...

    ReplyDelete
    Replies
    1. ക്ലച്ച് പിടിച്ചിരുന്നെങ്കില്‍ എന്തുചെയ്യുമായിരുന്നു എന്ന ഭയം അപ്പോഴും ഉണ്ട്. ഏതായാലും കഥ അവസാനിച്ചത് ഇങ്ങിനെ-http://vettathan.blogspot.in/2011/12/blog-post_19.html#more

      Delete
    2. http://vettathan.blogspot.in/2011/12/blog-post_19.html#more

      Delete
  2. ഹ ഹ വെട്ടത്താൻ ചേട്ടാ ഇങ്ങനെ സാഹിത്യം ഒക്കെ പറഞ്ഞത് കൊണ്ടാ ക്ലച്ച് പിടീക്കാഞ്ഞത്
    ചക്കരെ പഞ്ചാരെ ന്നൊക്കെ വച്ച് കാച്ചിയിരുന്നെങ്കിൽ :)

    ReplyDelete
    Replies
    1. എന്തു ചെയ്യാം. അങ്ങിനെ ഒക്കെ പറയുന്നതു കുറവാണെന്നായിരുന്നു തോന്നല്‍ .

      Delete
  3. ഹാ...കവിയുടെ പ്രണയഭരിതഹൃദയം കാണാതെ പോയവള്‍ ആര്‍!!

    ReplyDelete
    Replies
    1. അവര്‍ക്ക് മൂന്നു വയസ്സു കൂടുതലായിരുന്നു. പഠിത്തം കഴിഞ്ഞതേ കല്യാണവും കഴിഞ്ഞു.

      Delete
  4. നല്ല കവിത...വെട്ടത്താൻ സർ

    ReplyDelete
  5. തൂണിലും തുരുമ്പിലും മായാരൂപം ദര്‍ശിച്ച്‌ പ്രണയപരവശനായി
    ഉഴറിനടന്ന മധുരംകിനിയുന്ന മാമ്പഴക്കാലം.
    ഡോക്ടര്‍ മായകളങ്ങനെ ആവാഹിച്ചു.....
    ആശംസകള്‍

    ReplyDelete
    Replies
    1. അതേ അത് മധുരം കിനിയുന്ന മാമ്പഴക്കാലം തന്നെയായിരുന്നു.

      Delete
  6. ഇത്തിരി ചക്കരെ പഞ്ചാരേ എന്നൊക്കെ ചേര്‍ത്ത് അന്ന് കാച്ചായിരുന്നു അല്ലെ മാഷെ?

    ReplyDelete
    Replies
    1. ഇപ്പൊഴും അതിനു പറ്റുന്നില്ലല്ലോ റാംജി.....

      Delete
  7. ഈ കവിത വായിച്ചിട്ടും പ്രണയം ക്ലച്ച്‌ പിടിച്ചില്ലേ, കഷ്ടായീലോ... ഇനി പോയി ബാക്കി കഥ വായിക്കട്ടെ

    ReplyDelete
    Replies
    1. വായിച്ചിട്ട് ഒന്നും മനസ്സിലായില്ല എന്നാണ് എന്റെ പുത്രി പറഞ്ഞത്. കക്ഷിക്ക് ഒരു പക്ഷേ മനസ്സിലായിട്ടുണ്ടാവില്ല.

      Delete

  8. ചിറകിട്ടടിക്കുന്ന പ്രണയ കവിത. മനോഹരമായിരിക്കുന്നു. ഉൽഘടം എന്ന വാക്കിലെ അക്ഷരത്തെറ്റ്‌ തിരുത്തുമല്ലോ.

    ReplyDelete
    Replies
    1. ചൂണ്ടിക്കാണിച്ചതിന് നന്ദി.തിരുത്തി.

      Delete
  9. ഇത് വായിച്ചത് കൊണ്ടാവും ക്ലച്ച് പിടിക്കാതെ പോയത്

    ReplyDelete
  10. ക്ലച്ച് പിടിച്ചാല്‍ പിന്നെന്തു ചെയ്യും എന്ന ഭയവും കലശലായിരുന്നു.

    ReplyDelete
  11. വായിച്ച ആള്‍ക്ക് ചിലപ്പോള്‍ പല വാക്കുകളുടേയും അര്‍ത്ഥം മനസ്സിലായിക്കാണില്ല... അതായിരിക്കും പ്രണയം ക്ലച്ച് പിടിക്കാതെ പോയത്... :-)
    കവിത നന്നായി...

    ReplyDelete
  12. safalamaya pranayathil ee kavitha prayogicho? congrats.mary.

    ReplyDelete
    Replies
    1. തീര്‍ച്ചയായും. എഴുതിയ കഥയും പറഞ്ഞു.

      Delete
  13. അന്ത കുന്തി തൻ തന്ത ഇന്ത
    കാതലൻ മോന്ത എന്ത് ചെയ്തു?

    (കവിത ഒന്നും അല്ല തമിളാണ് തമിൾ ...............)

    @ Manoj

    ReplyDelete
    Replies
    1. കുന്തിക്കും തന്തക്കും സൌഹൃദക്കുറവ് ഒന്നും ഉണ്ടായിരുന്നില്ല. (തന്തയുടെ കെയര്‍ ഓഫിലാണ് കത്തയച്ചത്)

      Delete
  14. നല്ല ക്ലച്ചും ഗീറുമുള്ള കവിതയാണല്ലോ

    ReplyDelete
    Replies
    1. അന്ത കാലത്തെ മനസ്സ് ,ആ കാലത്തെ കവിത.

      Delete
  15. ആ പ്രണയത്തിന്റെ ചൂട് വരികളിൽ ഉണ്ട്....

    ReplyDelete
    Replies
    1. ചൂട് കൂടി അവസാനം ഡോക്ട്ടരുടെ അടുത്തും എത്തി

      Delete
  16. ‘ഉല്‍സ്സുകം മമ ഹൃത്തിന്‍ തന്ത്രിയിലോരായിരം

    രാഗമാലികള്‍ നിന്‍ കഴുത്തിലണിയുവാന്‍...’

    അത് ശരി ..കാതൽ മന്നനായ
    സാഹിത്യം ചാലിച്ച് ഇതു പോലെ
    സാക്ഷാൽ കവിത കളെഴുതിയിരുന്ന
    ഒരു പുലികോടനായിരുന്നു ഭായ് അല്ലേ



    ReplyDelete
    Replies
    1. എന്തുചെയ്യാം പല്ലും നഖവും പോയ കാലമായിപ്പോയില്ലേ.....

      Delete
  17. സുന്ദരന്‍ കവിത.
    ന്യൂ ജനെറെഷന്‍ ചവറു സിനിമാ ഗാനങ്ങള്‍ക്കിടയില്‍ ഇതൊക്കെ കോഹിനൂര്‍ രത്നം പോലെ തിളങ്ങും ജോര്‍ജേട്ടാ..

    ReplyDelete
    Replies
    1. എന്‍റെ ജോസെ,ഇങ്ങിനെയൊക്കെ പറഞ്ഞാല്‍ ഞാന്‍ വീണ്ടും കവിതയെഴുതിക്കളയും കേട്ടോ...

      Delete
  18. ഒരുപക്ഷെ നഷ്ടപ്റണയമായത് കൊണ്ടാവാം ഇന്നും ഈ വരികള്‍ പോലും മറക്കാത്തത്.

    ReplyDelete
  19. വളരെ തീവ്രമായ ഒരു വികാരമായിരുന്നു അത്.

    ReplyDelete
  20. ഒരു രാഗമാല കോർത്തൂ സഖീ...
    പ്രണയാതുരമായ വരികൾ
    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

    ശുഭാശംശകൾ...


    ReplyDelete
    Replies
    1. നന്ദി.ക്രിസ്തുമസ്സിന്റെയും പുതുവല്‍സരത്തിന്റെയും സ്നേഹാശംസകള്‍

      Delete
  21. Changampuzha marichittu annekku ethra varsham? Tomy

    ReplyDelete
    Replies
    1. പ്രണയം എപ്പോഴും പൈങ്കിളി തന്നെയല്ലേ?

      Delete
  22. പ്രണയം മൊഴിയാന്‍ ആവശ്യമായതൊക്കെ ഉണ്ട്. നല്ല കവിത.

    ReplyDelete
    Replies
    1. തുമ്പി ഇപ്പോഴോന്നും എഴുതുന്നില്ലേ?

      Delete
  23. Clutch pidichaal ulla sthithiye....
    Good...
    Aashamsakal.

    ReplyDelete
    Replies
    1. നന്ദി,ഡോക്റ്റര്‍ജി

      Delete

Related Posts Plugin for WordPress, Blogger...