Monday, 28 July 2014

ബി.ജെ.പി യുടെ സാമ്പത്തിക നയങ്ങള്‍




    ശ്രീ.മന്‍മോഹന്‍ സിങ്ങിനോട് വല്ലാത്തൊരു ബഹുമാനം തോന്നുന്നു. ഒരു നേരത്തെ ആഹാരത്തിന് വേണ്ടി പാശ്ചാത്യരുടെ പടിക്കല്‍ കാത്തുകെട്ടിക്കിടന്നിരുന്ന ഇന്ത്യയെ  തായ് ലാണ്ടിനെ പോലും പിന്തള്ളി ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന രാഷ്ട്രമാക്കിയതിനല്ല ആ ബഹുമാനം. നാടിനെ സര്‍വ്വതോന്‍മുഖമായ പുരോഗതിയിലേക്ക് നയിച്ചതിനുമല്ല. അദ്ദേഹത്തെ നിര്‍ഗ്ഗുണ പരബ്രഹ്മമെന്നും ഭാരതത്തെ മൊത്തമായും ചില്ലറയായും വില്‍ക്കാന്‍ ശ്രമിക്കുന്നവനെന്നും അധിക്ഷേപിച്ചവര്‍ ആ കാലടികള്‍ തൊട്ട് വന്ദിക്കുന്നത് കാണുമ്പോള്‍ മറ്റെന്താണ് തോന്നുക?
 

    ഇന്‍ഷ്വറന്‍സ് മേഖലയിലെ വിദേശനിക്ഷേപ പരിധി 49% ആയി ഉയര്‍ത്താന്‍ മന്‍മോഹന്‍ സിങ്ങിന്റെ ഗവണ്‍മെന്‍റ് കൊണ്ടുവന്ന ബില്‍ 2008 തൊട്ട് രാജ്യസഭയില്‍ പെണ്ടിങ് ആണ് . വര്‍ദ്ധിച്ച വിദേശ നിക്ഷേപവും അത് വഴി സാമ്പത്തിക പുരോഗതിയും ലക്ഷ്യമിട്ട് മന്‍മോഹന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെ ഇടതുപക്ഷം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തത് മനസ്സിലാക്കാം. കാലഹരണപ്പെട്ട ഒരു സാമ്പത്തിക ശാസ്ത്രത്തിന്‍റെ വക്താക്കളാണവര്‍. ലോകം മുഴുവന്‍ മാറിയിട്ടും ഇന്ത്യയിലെ ഇടതു പക്ഷത്തിന് മാറാന്‍ കഴിഞ്ഞിട്ടില്ല. (നേതാക്കള്‍ പക്ഷേ  നന്നായി മാറിയിട്ടുണ്ട്). എന്നാല്‍ ബി.ജെ.പിയുടെ നിലപാട് ദുരൂഹമായിരുന്നു. ആഗോളവല്‍ക്കരണത്തെ അനുകൂലിക്കുന്ന വലതുപക്ഷ നിലപാടുകളുള്ള പാര്‍ട്ടിയായാണ് അവര്‍ അറിയപ്പെടുന്നത്. ഇന്‍ഷ്വറന്‍സ് ബില്ലിനെതിരെ പല്ലും നഖവും ഉപയോഗിച്ചുള്ള ആക്രമണമാണ് പാര്‍ട്ടി നടത്തിയത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോഡി “യു.പി.എ രാജ്യത്തെ വില്‍ക്കാന്‍ പോകുന്നു”   എന്നാണ് ട്വിറ്ററില്‍ കുറിച്ചത്. ബില്ലിന്‍റെ അവതരണത്തെ പ്രതിരോധിക്കാന്‍ പറ്റുന്നതൊക്കെ അവര്‍ ചെയ്തു.

    കടുത്ത ആഗോള മാന്ദ്യത്തിന്‍റെ നാളുകളില്‍ സമ്പദ്വ്യവസ്ഥയെ എങ്ങിനെയെങ്കിലും രക്ഷപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു യു.പി.എ . ബില്‍ പാസ്സാക്കാന്‍ പാര്‍ട്ടി വൈരാഗ്യം മറന്നു ധനമന്ത്രി ചിദംബരം എല്‍.കെ.അദ്വാനി ,സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി, യശ്വന്ത് സീന്‍ഹ തുടങ്ങിയ നേതാക്കളെ എല്ലാം കണ്ടു. “ഇന്ത്യയെ വില്‍ക്കുന്ന യൂ.പി.എ നയത്തിന്” അവരെല്ലാം എതിരായിരുന്നു. കേരളത്തിലെ ഇടതു പക്ഷം പതിവായി കാണിക്കുന്ന ഒരു തമാശയുണ്ട്. യു.ഡി.എഫ് കൊണ്ടുവരുന്ന എന്തിനെയും അവര്‍ എതിര്‍ക്കും. എന്നിട്ട് തങ്ങള്‍ അധികാരത്തില്‍ വരുമ്പോള്‍ അത് നടപ്പാക്കുകയും ചെയ്യും. ഇപ്പോഴത്തെ ബി.ജെ.പി യുടെ ചെയ്തികളും സമാനമാണ് എന്നു പറയാതെ വയ്യ.

    2004ലും 2009ലും അധികാരത്തില്‍ വന്ന യു.പി.എ സര്‍ക്കാരും മന്‍മോഹന്‍സിങ്ങും വല്ലാത്തൊരു ഗതികേടിലായിരുന്നു. ഭരണം നിലനിര്‍ത്താന്‍ സകല “മുള്ള് മുരിക്ക് മൂര്‍ഖന്‍ പാമ്പുകളെയും” തൃപ്തിപ്പെടുത്തണം. അതില്‍ ഡി.എം.കെയേപ്പോലെ ധനസമാഹാരണത്തില്‍ മാത്രം ശ്രദ്ധയുള്ള ഘടക കക്ഷികളുണ്ട്. മമതയെയും മായാവതിയെയും (പുറത്തുനിന്നു പിന്തുണ) പോലുള്ള ദുര്‍വ്വാശിക്കാരും സ്വന്തം മൂക്കിന് താഴെയുള്ള ഭൂമികയല്ലാതെ മറ്റൊന്നും കാണാന്‍ തയ്യാറല്ലാത്തവരുമുണ്ട്. പുറമെ നിന്നു പിന്തുണക്കുന്നു എന്ന വ്യാജേന തങ്ങള്‍ക്ക് വേണ്ടതെല്ലാം നേടിയെടുത്തിരുന്ന ഇടതു പക്ഷവും സമാജ് വാദി പാര്‍ട്ടിയുമുണ്ട്. സര്‍വ്വോപരി പരിഷ്ക്കരണങ്ങള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പടനയിച്ചു പ്രധാനമന്ത്രിയെ വിഷമത്തിലാക്കിയിരുന്ന പ്രണബ് മുഖര്‍ജിയുണ്ട്. 2004ലെ സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞത് ഇടതുപക്ഷം പിന്തുണപിന്‍വലിച്ചതിന് ശേഷമാണ്. തങ്ങളുടെ പിന്തുണ ഇല്ലെങ്കില്‍ സര്‍ക്കാര്‍ താഴെവീഴുമെന്ന് ധരിച്ചുവശായ കാരാട്ടിന്‍റെ തീരുമാനമായിരുന്നു ഗുണകരമായത്. പതിവുപോലെ അദ്ദേഹത്തിന് തെറ്റി.

    2009ല്‍  അധികാരത്തില്‍ വന്നെങ്കിലും മന്മോഹന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. റെയില്‍വേയെ പാപ്പരാക്കിമാറ്റുന്ന മമതയും കൂട്ടരും ഒരു വശത്ത്. ധനസമാഹരണത്തിന് സ്പെഷല്‍ ഇകോണോമിക്സ് സോണില്‍ പോലും  ടാക്സ് ചുമത്തുന്ന പ്രണബ് മറുവശത്തു. അവസാനം ശല്യക്കാരനായ പ്രണബിനെ രാഷ്ട്രപതിക്കസേരയില്‍ സമ്പൂജ്യനായി ഇരുത്തി, മമതയ്ക്ക് പുറത്തേക്കുള്ള വാതിലും കാണിച്ചു കൊടുത്തു. ഇതിനിടെയും ശേഷവും സാമ്പത്തിക പരിഷ്കാര നടപടികളുമായി മുന്നോട്ട് വന്ന മന്മോഹന് ബി.ജെ.പി യുടെ ശക്തമായ എതിര്‍പ്പാണ് നേരിടേണ്ടി വന്നത്. റീട്ടെയില്‍ മേഖലയില്‍ 100% വിദേശ പങ്കാളിത്തത്തിനുള്ള ബില്ല് പാസ്സായെങ്കിലും തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ റീട്ടെയില്‍ അനുവദിക്കില്ല എന്നു പറഞ്ഞു വിദേശ കമ്പനികളെ അവര്‍ വിരട്ടി. റെയില്‍വേയില്‍ നാമമാത്രമായ നിരക്ക് വര്‍ദ്ധന വരുത്തിയതിനെതിരെ നിരന്തര  പ്രക്ഷോഭങ്ങളാണ് നടന്നത്. ഇത്തവണ അധികാരത്തിലെത്തിയ ഉടനെ റെയിവേ നിരക്കുകളില്‍ വമ്പന്‍ വര്‍ദ്ധനവാണ് ബി.ജെ.പി വരുത്തിയതു. അതിനു നാണം കേട്ട ഒരു ന്യായവും അവര്‍ പറഞ്ഞു. “ഈ വര്‍ദ്ധന യു.പി.എ സര്‍ക്കാര്‍ പ്ലാന്‍ ചെയ്തതാണ്.” 

    ഈ കൊമേഴ്സില്‍ 100% FDIക്കു അണിയറ നീക്കങ്ങള്‍ നടക്കുന്നു. അവര്‍ എതിര്‍ത്ത റീട്ടെയില്‍ മേഖലയിലെ വിദേശ നിക്ഷേപം പുറം വാതിലില്‍ കൂടി കൊണ്ടുവരാനുള്ള ശ്രമമാണിത്. ഇത്തവണ അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ച ബജറ്റ് ഒരു മന്മോഹന്‍ ബജറ്റ് തന്നെയായിരുന്നു. പ്രണബിന്റെ പിന്തിരിപ്പന്‍ നികുതികള്‍ എടുത്തു കളഞ്ഞിട്ടില്ല. ജെയ്റ്റ്ലിയും സുഷമയും നിരന്തരം ആവശ്യപ്പെട്ടിരുന്നത് പോലെ ആദായ നികുതി ലിമിറ്റ് 5 ലക്ഷം ആക്കിയില്ല. പകരം അമ്പതിനായിരത്തിന്റെ ദയ. കോണ്‍ഗ്രസ്സ് പോലും തയ്യാറാകാതിരുന്ന, ഡിഫന്‍സിലെ വിദേശനിക്ഷേപം 100 ശതമാനമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. (പഴയ സ്കൂളുകാരനായ ആന്‍റണി മാത്രം എതിര്‍ത്തു.) 

    ലോകം ചുരുങ്ങി ചുരുങ്ങി ഒരു നാട്ടിന്‍പുറം ആയി മാറുന്ന കാലമാണിത്.വേഗവും സമയവും കീഴടക്കിയ മനുഷ്യ സമൂഹത്തില്‍ നാം മാത്രം മാറിനിന്നിട്ട് കാര്യമില്ല. അതുകൊണ്ടുതന്നെ ഇത്തരം സാമ്പത്തിക പരിഷ്കാരങ്ങള്‍ രാജ്യത്തെ വില്‍ക്കുന്നതിന് സമമാണെന്ന് ഈ ലേഖകന്‍ കരുതുന്നുമില്ല. ബി.ജെ.പിയും അങ്ങിനെ കരുതുന്നില്ല എന്നു ഇപ്പോള്‍ തെളിഞ്ഞു. ഇത്രയും കാലം കപട മുദ്രാവാക്യങ്ങള്‍ മുഴക്കി സാമ്പത്തിക മുന്നേറ്റങ്ങളെ തടഞ്ഞതിന് മോഡിയും കൂട്ടരും ഈ നാട്ടുകാരോട് പരസ്യമായി മാപ്പ് പറയേണ്ടതാണ്. 


വെട്ടത്താന്‍

31 comments:

  1. കേരളത്തിൽ നടന്ന സ്വാശ്രയസമരത്തിനും, പ്രിഡിഗ്രി ബോർഡു സമത്തിനും സമാനമാണ് കേന്ദ്രത്തിലേയും കാര്യങ്ങൾ - പുറത്തിരിക്കുമ്പോൾ എതിർക്കുന്ന കാര്യങ്ങൾ കൂടുതൽ ജനവിരുദ്ധമായി അകത്തെത്തുമ്പോൾ നടപ്പാക്കുക. പഴയ മുദ്രാവാക്യങ്ങൾ സൗകര്യപൂർവ്വം മറക്കുക. ഇതിനെയാണല്ലോ നാം പൊളിട്രിക്സ് എന്നു പറയുന്നത് .....

    ReplyDelete
    Replies
    1. ശരിയാണ് പ്രദീപ്, ഭരണത്തില്‍ നിന്നു ഇറങ്ങുന്നതിന് മുന്‍പ് 50ല്‍ പരം എഞ്ചിനീയറിങ് കോളേജുകളാണ് അച്ചുമ്മാന്‍ അനുവദിച്ചത്. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ഒരു പൊരുത്തവുമില്ല.

      Delete
  2. അച്ഛേ ദിന്‍ ആയേഗാ!

    ReplyDelete
    Replies
    1. താടിയുള്ള അപ്പനെ എല്ലാവര്‍ക്കും പേടിയാണെന്ന് തോന്നുന്നു.

      Delete
  3. വരുന്ന പോലെ വരട്ടെ എന്ന് കരുതുന്നു .....
    വരുന്നതിനെയൊക്കെ ആവുന്നപോലെ കൗതുകത്തോടെ വീക്ഷിക്കുകയും ചെയ്യുനുണ്ട്..
    സമാധാനമായി ജീവിച്ചു പോകുവാൻ മാത്രമാണ് ഏറെ ആഗ്രഹം..

    കുറിപ്പ് നന്നായി സാർ..

    ReplyDelete
    Replies
    1. സാമ്പത്തിക പുരോഗതിയുണ്ടാവും എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ അധികാരത്തിലും പുറത്തും ആയിരിക്കുമ്പോള്‍ കാണിക്കുന്ന ഈ ഇരട്ടത്താപ്പ്,അത് അപമാനകരമാണ്.

      Delete
  4. Adikarathil varanamennumm svantham karyam nedanamennum mathramanu adikarikalude manassilirippu.

    ReplyDelete
    Replies
    1. എന്നാലും ഇതൊരു നാണംകെട്ട ഇരട്ടത്താപ്പ് ആയി

      Delete
  5. Replies
    1. സമ്പദ് വ്യവസ്ഥയില്‍ കുതിച്ചു ചാട്ടം ഉണ്ടാവും.അത് പക്ഷേ ആദ്യം പാവപ്പെട്ടവര്‍ നന്നാകും എന്ന രീതിയിലാവില്ല. പക്ഷേ ആത്യന്തികമായി എല്ലാവര്ക്കും ഉപകാരപ്രദമാകും. വെറുതെ നമ്മള്‍ നഷ്ടപ്പെടുത്തിയ അവസരങ്ങളെക്കുറിച്ചാണ് എന്‍റെ ദുഖം.

      Delete
  6. പ്രിയ വെട്ടത്താൻ സർ,
    മനസ്സിൽ വായിച്ചിരുന്നു,
    അഭിപ്രായത്തിനു മാറ്റമില്ല അതിവിടെ പകർത്തട്ടെ
    ചില പച്ചയായ സത്യങ്ങൾ പലർക്കും അറിയാത്തവ ശ്രീ വെട്ടത്താൻ സർ ഇവിടെ അവതരിപ്പിച്ചു. എന്നത് വാസ്തവം, ശ്രീ മൻമോഹൻ നല്ല ഉദ്യേശ്യത്തോടെ തുടങ്ങി വെച്ച പലതും തനിക്കും ചുറ്റും നിന്നവർ വിറ്റു കാശാക്കാൻ ശ്രമിച്ചു, അവിടയല്ലേ അവർ പരാജയപ്പെട്ടത്! എന്തായാലും പോയ സർക്കാർ തുടങ്ങി വെച്ച പല നല്ല കാര്യങ്ങളും മോഡി സർക്കാർ സാധാരണക്കാരനെ മുൻ കണ്ടു കൊണ്ട് നടപ്പാക്കി മുന്നോട്ട് പോയാൽ ഇവിടെ അത്ഭുതം സൃഷ്ടിക്കാൻ മോഡിക്കു കഴിയും.
    പിന്നെ ഏതൊരു പ്രതിപക്ഷവും എപ്പോഴും ചെയ്യുന്നത് തന്നെ അല്ലെ ഈ കമ്യുണിസ്റ്റ്‌ കാരും ഇവിടെ ചെയ്തുള്ളൂ!
    ഇവിടെ സൂചിപ്പിച്ചത് പോലെ പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു നയവും ഭരണതിലേറുംമ്പോൾ മുൻ സർക്കാരിന്റെ നയവും പിന്തുടരുന്നു അതിൽ അത്ഭുതത്തിന് വകയില്ല, കാരണം അവർക്കറിയാം മുന്സർക്കാർ ചെയ്യാൻ ആഗ്രഹിച്ച പല കാര്യങ്ങളും നല്ല കാര്യങ്ങൾ തന്നേയെന്ന് . പക്ഷെ പ്രതിപക്ഷമല്ലേ അതിനെ എതിർത്തില്ലെങ്കിൽ പിന്നെന്തു പ്രതിപക്ഷം! അത്ര തന്നെ!, മോഡി ചെയ്യട്ടെന്നേ!!!
    ജോയ് പറഞ്ഞത് പോലെ മോഡിക്കും കൂട്ടർക്കും ഇത് എതിര്പ്പില്ലാതെ പലതും ചെയ്യാൻ കിട്ടിയ സുവർനനാവസരം തന്നെ, ജനങ്ങൾക്ക്‌ പ്രയോജനം ഉണ്ടാകുന്നവ അവർ ചെയ്യട്ടെ!
    എങ്കിൽ അവർക്കും വീണ്ടും ഭരണം കൈയ്യാളാം.
    ഇത് എല്ലാ പാർട്ടിക്കാരും ഉൾക്കൊണ്ടാൽ അവർക്കും ജനങ്ങൾക്കും നല്ലത് തന്നെ!
    ഇവിടെ ഞാൻ ജയശീലൻ മാഷ്‌ പറഞ്ഞത് തന്നെ പറയട്ടെ!
    "ഇപ്പോള്‍ ഒരു സത്യം മനസ്സിലായി എന്ന് മാത്രം. ബി.ജെ.പി ആയാലും കോണ്ഗ്രസ്സ് ആയാലും ഭരിക്കുന്നത് അംബാനിയും കൂട്ടരും ആണെന്ന്."

    വെട്ടത്താൻ സർ നന്ദി ഈ വിജ്ഞാനപ്രദമായ ലേഖനത്തിനു

    ReplyDelete
    Replies
    1. @ശ്രീ ഏരിയല്‍, പ്രതിപക്ഷത്തിരിക്കുമ്പോള്‍ നഖശിഖാന്തം എതിര്‍ക്കുന്ന കാര്യങ്ങള്‍ ഭരണംകിട്ടിയാല്‍ ഉടനെ നടപ്പാക്കുന്നത് മറ്റ് വികസിത ജനാധിപത്യങ്ങളില്‍ കാണാത്ത തമാശയാണ്. ജനങ്ങളെ വിഡ്ഢികളാക്കുന്ന ഇടപാടാണ് അത്.സാമ്പത്തികരംഗത്ത് മോഡി അത്ഭുതങ്ങള്‍ സൃഷ്ടിക്കും എന്നു തന്നെയാണ് ഞാനും പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന് പാര്‍ലമെന്‍റില്‍ വേണ്ട ഭൂരിപക്ഷമുണ്ട്. പാര്‍ട്ടിയെ മോഡി കൈവെള്ളയില്‍ ഒതുക്കിക്കഴിഞ്ഞു.പ്രധാനമന്ത്രിക്ക് തീരുമാനങ്ങളെടുക്കാനും അത് നടപ്പിലാക്കാനുമുള്ള കഴിവുമുണ്ട്. നമുക്ക് നല്ലത് പ്രതീക്ഷിക്കാം.

      Delete
  7. ‘ലോകം ചുരുങ്ങി ചുരുങ്ങി ഒരു നാട്ടിന്‍പുറം ആയി മാറുന്ന കാലമാണിത്.വേഗവും സമയവും കീഴടക്കിയ മനുഷ്യ സമൂഹത്തില്‍ നാം മാത്രം മാറിനിന്നിട്ട് കാര്യമില്ല. അതുകൊണ്ടുതന്നെ ഇത്തരം സാമ്പത്തിക പരിഷ്കാരങ്ങള്‍ രാജ്യത്തെ വില്‍ക്കുന്നതിന് സമമാണെന്ന് ഈ ലേഖകന്‍ കരുതുന്നുമില്ല. ബി.ജെ.പിയും അങ്ങിനെ കരുതുന്നില്ല“


    പിന്നെ


    ഇന്ന് ലോകത്ത് , ഇന്നത്തെ കാലത്ത്
    അതാത് രാജ്യങ്ങളിലെ കോർപ്പറേറ്റുകളാണ് ...
    മാറി മാറി വരുന്ന എല്ലാ ഭരണകൂടങ്ങളേയും
    കടിഞ്ഞാണിട്ട് ഭരിപ്പിക്കുന്നത്..എന്നത് ഒരു സത്യം മാത്രം..!

    ReplyDelete
    Replies
    1. ശരിയാണ്.ആദര്‍ശ സംഹിതകള്‍ വെറും പുറംപൂച്ചുകള്‍ ആണ്.എല്ലാത്തിനും അടിയില്‍ ബിസിനസ്സ് തന്നെ. ഇത് ഇന്ത്യയുടെ കാര്യത്തിലും ശരിയാണ്.

      Delete
  8. മൂന്നാം യു.പി.എ. എന്നതില്‍ കവിഞ്ഞ് വലിയ വ്യത്യാസം ഒന്നും തോന്നുന്നില്ല.പക്ഷേ സാധാരണക്കാരനെയും കര്‍ഷകനെയും കരകയറ്റുമെന്ന് ചില പ്രതീക്ഷകള്‍ ഒക്കെ ഉണ്ടായിരുന്നു. മോഡി മറ്റൊരു മന്മോഹനാനെന്നും എഴുതി തയാറാക്കി കൊടുക്കുന്നത് വായിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സുന്ദരനാണെന്നും മാത്രമേ ഇനി പൂര്‍ണ്ണമായി അറിയാനുള്ളൂ.

    ReplyDelete
    Replies
    1. യു.പി.എ ക്ക് ഭൂരിപക്ഷം ഇല്ലാതിരുന്നതുകൊണ്ട് ഓരോ കാല്‍വെയ്പ്പും ദുഷ്കരമായിരുന്നു. ബി.ജെ.പി ഓരോ നീക്കത്തെയും എതിര്‍ക്കുകയും ചെയ്തു.അന്ന് എതിര്‍ത്തതൊക്കെ വര്‍ദ്ധിത വീര്യത്തോടെ ഇപ്പോഴവര്‍ നടപ്പാക്കുന്നു.അവര്‍ക്ക് എന്തും നടപ്പാക്കാനുള്ള അംഗബലവുമുണ്ട്. മോഡി, മറ്റെന്താണെങ്കിലും, ഒരു സാമ്പത്തിക വിദഗ്ദ്ധനാണെന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല.

      Delete
  9. ബീജേപി സർക്കാരിന്റെ സാമ്പത്തിക ഉപദേശകനായി മന്മോഹനേക്കൂടി നിയമിച്ചാൽ സംഗതി ക്ളീൻ ആയേനെ. അതല്ലെ ഇതിലും നല്ലത്...!
    നമുക്ക് ക്ഷമയോടെ കാത്തിരിക്കാം.
    ഓരോ ഇന്ത്യക്കാരന്റെ തലയിലും എത്ര രൂപയുടെ ബാ‍ദ്ധ്യത വരുമെന്നറിയാൻ.......

    ReplyDelete
  10. പുത്തന്‍ സാമ്പത്തിക നയങ്ങളെ എതിര്‍ത്തിരുന്നവര്‍ ഇത്തരം ഭയങ്ങളുള്ളവര്‍ ആയിരുന്നു. പക്ഷേ സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ കണ്ണു തുറന്നു കാണുന്നവര്‍ക്ക് നിരാശ തോന്നില്ല.

    ReplyDelete
  11. വരമ്പത്ത് നിന്ന് കല്‍പ്പിക്കാന്‍ എളുപ്പമാണ് പാടത്ത് ഇറങ്ങി പണിയാനാ പാട് എന്ന് പറയുന്നത് എത്ര ശരിയാണ് ,, ഇന്നലെ വരെ മന്‍മോഹന്‍ ജി യുടെ തെറ്റുകള്‍ ഇന്ന് മോഡി യുടെ ശരികള്‍ ആയിരിക്കുന്നു . കാലത്തിന്‍റെ മറ്റൊരു തമാശ.

    ReplyDelete
    Replies
    1. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു വോട്ട് വാങ്ങുക.അധികാരത്തില്‍ എത്തുമ്പോള്‍ പഴയ നയം തന്നെ തുടരുക. ജനം കഴുതയാണെന്നതിന് വേറെ തെളിവെന്തിന്?

      Delete
  12. ലേഖനം കേമമായി... പരിഷ്ക്കാരങ്ങള്‍ വരട്ടെ... കാത്തിരിക്കാം..

    ReplyDelete
    Replies
    1. സംശയമില്ല,പുതിയ സാമ്പത്തിക നയങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പാക്കും.

      Delete
  13. വിചിന്തനങ്ങള്‍ ... വീണ്ടു വിചാരങ്ങള്‍..... തുടരട്ടെ എല്ലാം മുറയ്ക്ക് നടക്കട്ടെ
    പ്രജകളെന്നും അക്കരെപ്പച്ചകള്‍ സ്വപ്നം കണ്ടു ആണ്ടു തികയ്ക്കുന്ന . വോട്ടര്‍മാര്‍ തന്നെ ....
    ലേഖനം സൂപ്പര്‍ സര്‍ (y) അതും തുടരട്ടെ .. ആശംസകള്‍ :)

    ReplyDelete
    Replies
    1. പ്രതിപക്ഷത്തായിരുന്നപ്പോള്‍ എതിര്‍ത്തിരുന്ന കാര്യങ്ങള്‍ ഓരോന്നായി നടപ്പില്‍ വരുത്തുകയാണ് ബി.ജെ.പി

      Delete
  14. This comment has been removed by the author.

    ReplyDelete
  15. ഓര്‍മ്മ വരുന്നത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞതായി എവിടെയോ വായിച്ചിട്ടുള്ള വാക്കുകളാണ്. "ഇവിടെ ഒന്നും നശിച്ചുപോകുന്നില്ല. ഇവിടെ ഒന്നും പുതുതായി ഉണ്ടാകുന്നുമില്ല. ഒന്നില്‍നിന്ന് മറ്റൊന്നിലേയ്ക്ക് രൂപമാറ്റം സംഭവിക്കുന്നുന്നുമാത്രം."

    ReplyDelete
    Replies
    1. ഈ തുടര്‍ച്ച അനിവാര്യമാണ്.മുന്നോട്ട് പോകാന്‍ മറ്റ് വഴികളില്ല.

      Delete
  16. Oru nanayathinday Randu vasangal
    Anithamaya vidayathvam iniyum nammal kanikkayndathundo

    ReplyDelete
    Replies
    1. കോണ്‍ഗ്രസ്സിനോട് പ്രത്യേകിച്ചു വിധേയത്വമൊന്നുമില്ല. രാഹൂലിനെക്കുറിച്ച് നല്ല അഭിപ്രായവുമില്ല

      Delete

Related Posts Plugin for WordPress, Blogger...