അങ്ങിനെ ആ വിധി ദിവസം സമാഗതമാകാന്‍ പോകുന്നു.കേരള കോണ്ഗ്രസ് (ബി) യുടെ നേതൃ യോഗം കൊച്ചിയില്‍ നടന്നുകൊണ്ടിരിക്കയാണ്.മന്ത്രി ഗണേഷ്കുമാറിന്റെ അന്തസ്സില്ലാത്ത പെരുമാറ്റത്തില്‍ ക്ഷുഭിതരായ നേതൃ നിരയെ അടക്കാന്‍,സാന്ത്വനിപ്പിക്കാന്‍ പാര്‍ട്ടിയുടെ പരമാത്മാവും ജീവാത്മാവുമായ അച്ഛന്‍ പിള്ള കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്നു.പക്ഷേ വൃദ്ധനും രോഗിയും മനോരോഗിയുമായ ഈ അച്ഛന്‍ തടുത്താല്‍ പിള്ളകുലം തകരാതിരിക്കുമോ? എനിക്കു സംശയമാണ്.ടി.വി.ചാനലുകളെല്ലാം ഫ്ലാഷ് ന്യൂസ് കൊടുത്തുകൊണ്ടിരിക്കയാണ്.എന്തെങ്കിലും അരുതാത്തത് സംഭവിക്കുമോ എന്ന ഭീതിയോടെ ഞാന്‍ ടി.വി.തുറന്നു വെച്ചിരിക്കയായിരുന്നു.ഇപ്പോള്‍ ബിരിയാണി ബ്രേയ്ക്ക് ആയത് കൊണ്ടാണ് ഞാന്‍ കംപ്യുട്ടര്‍ തുറന്നത് തന്നെ.
നേതൃയോഗം താനറിഞ്ഞില്ലെന്ന് ഗണേശന്‍ പറഞ്ഞതായി ഒരു ബ്രേയ്ക്ക് ന്യൂസ് വന്നിരിക്കുന്നു.മീഡിയാക്കാര്‍ ഇത് പറഞ്ഞതേ പാവം പിള്ള വിതുമ്പിപ്പോയി .അറിയിപ്പ് താന്‍ രജിസ്റ്റര്‍ ചെയ്തയച്ചതാണ്,പതിവ് പോലെ പോസ്റ്റ് ഓഫീസ്കാര്‍ പണി ഒപ്പിച്ചു എന്നാണ് തോന്നുന്നത്.എത്രയോ ഉദ്യോഗാര്‍ഥികളുടെ ശാപം വാങ്ങിയ പോസ്റ്റോഫീസ്കാര്‍ക്ക് ഇനി പിള്ളശാപം കൂടി താങ്ങാനുള്ള കഴിവ് കൊടുക്കണമെയെന്ന് നമുക്ക് ജഗദീശനോട് പ്രാര്‍ഥിക്കാം.
അല്ലേലും ഗണേശനിപ്പോള്‍ കണ്ടകശനി ആണെന്നാണ് തോന്നുന്നത്.കഴിഞ്ഞ തവണ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയായി എതിരാളികളുടെ പോലും കയ്യടി വാങ്ങിയ ആളാണ്.പക്ഷേ ഇപ്പോള്‍ അച്ഛന്‍ പിള്ളയുടെ മാത്രമല്ല വഴിയേ പോകുന്നവന്റെ ഒക്കെ അടി വാങ്ങാനാണ് യോഗം.ഇത്തവണ ഗണേശന്‍ പുനരധിവാസത്തിനുള്ള മന്ത്രിയാകുമെന്നാണ് ഞാന്‍ കരുതിയത്.ആ വകുപ്പ് ചോദിച്ചു വാങ്ങുമെന്ന് കരുതി.റോഡിനും വികസനത്തിനും വേണ്ടി കുടിയൊഴിപ്പിക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ ഒരു മന്ത്രാലയമുണ്ടാകുമെന്നും ഗണേശന്‍ അതിന്‍റെ മന്ത്രിയാകുമെന്നും മോഹിച്ചു.അദ്ദേഹം നേരത്തെ നടത്തിയ ഒരു അഭിമുഖത്തെ ചുറ്റിപ്പറ്റിയായിരുന്നു എന്‍റെ മോഹങ്ങള്‍.
ജയിലില്‍ കിടന്നുകൊണ്ടാണെങ്കിലും ,ടെലഫോണ്‍ ഉപയോഗിക്കാതെയാണെങ്കിലും ചാണ്ടിയെ വിരട്ടാതെയാണെങ്കിലും വനം വകുപ്പ് പാര്‍ട്ടിക്ക് തന്നെ കിട്ടി.ഏത് മോഴക്കും കേറി മേയാനുള്ള വകുപ്പാണെങ്കിലും വനത്തില്‍ ധാരാളം വിഭവങ്ങളുണ്ടെങ്കിലും കൊച്ചുപുള്ള അതിലൊന്നും ശ്രദ്ധിച്ചില്ല എന്നതൊരു പിന്നാമ്പുറക്കഥ മാത്രം.അവിടെയും ഇവിടെയും ചില ശുപാര്‍ശകളുമായി മന്ത്രി മന്ദിരത്തിലെത്തിയ പാവം പ്രവര്‍ത്തകരെ മന്ത്രി ആട്ടിപ്പായിച്ചുവത്രെ.ജീവിതം തന്നെ രാഷ്ട്രസേവനത്തിന് മാറ്റി വെച്ച പ്രവര്‍ത്തകരോട് മന്ത്രി അങ്ങിനെ പെരുമാറാന്‍ പാടില്ലായിരുന്നു.പണ്ടൊരു വനം മന്ത്രി ചെയ്തിരുന്നതുപോലെ അല്‍പ്പ സ്വല്‍പ്പം തട്ടലും മുട്ടലുമായി ഗണേശന്‍ ഒതുങ്ങി കൂടിയിരുന്നെങ്കില്‍ മൂത്തപിള്ള വകുപ്പ് ഭംഗിയായി ഭരിച്ചെനെ.പിള്ളയുടെ പ്രവര്‍ത്തകര്‍ക്കൊക്കെ സന്തോഷവുമായേനെ.എന്തു ചെയ്യാം.
ഒരുപകാരവുമില്ലാത്ത ഇങ്ങിനെയൊരു മന്ത്രി പാര്‍ട്ടിക്ക് വേണ്ടാ എന്നാണ് കാക്കത്തൊള്ളായിരം പ്രവര്‍ത്തകരുടെയും അഭിപ്രായം.ഗണേശന്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കണം.മന്ത്രിസ്ഥാനം രാജിവെച്ചാല്‍ പോരാ എം.എല്‍.എ സ്ഥാനവും രാജിവെയ്ക്കണം.ഉമ്മന്‍ ചാണ്ടി ബേജാറാകുകയൊന്നും വേണ്ട.ബാലന്‍പിള്ളയ്ക്ക് ഒരങ്കത്തിനൊക്കെ ബാല്യം ഇനിയുമുണ്ട്.മകന്‍ പോയാല്‍ വരുന്ന ഉപതിരഞ്ഞെടുപ്പില്‍ പിള്ള പുഷ്പ്പംപോലെ ജയിച്ചുകയറും.അഖിലലോക നായന്മാരും സുകുമാരന്‍ നായരും പിള്ളയ്ക്ക് പുറകിലുണ്ട്.ചെറുക്കന്‍ ഇന്ന് രാജിവെച്ചാല്‍ നാളെത്തന്നേ മന്ത്രിയായി സത്യപ്രതിഞ്ഞ ചെയ്യാന്‍ ബാലന്‍പിള്ള തയ്യാര്‍.
ഉമ്മന്‍ ചാണ്ടി ഇന്നുതന്നെ തീരുമാനിക്കണം.വാളകത്തെ ആ വാദ്ധ്യാരുടെ കഥ ഓര്‍മ്മയുണ്ടല്ലോ അല്ലേ?
ഒരു നാടന്‍ പ്രയോഗമുണ്ട് . നാണമില്ലതവന്റെ ആസനത്തില്‍ ആല് മുളച്ചാല്‍ അതും ഒരു തണലാ. പിള്ള ഇപ്പോള്‍ ആ തണലില്‍ ആണ്.
ReplyDeleteപിളര്‍ന്ന്പിളര്‍ന്ന് വളരട്ടെ!
ReplyDeleteമക്കളെ വളര്‍ത്താനും,തളര്‍ത്താനും മിടുക്കുള്ള തന്തമാരുണ്ടന്ന് മാലോകരറിയട്ടേ!
ആശംസകളോടെ,
സി.വി.തങ്കപ്പന്‍
പ്രിയപ്പെട്ട സുഹൃത്തേ,
ReplyDeleteഒരു പാട് നന്മകളുള്ള ഒരു മനുഷ്യനാണ് ഗണേഷ് കുമാര്‍!ഇന്നത്തെ കാലത്ത്,നല്ലവര്‍ എന്നും പാര്‍ട്ടിക്ക് പുറത്തു!
കാത്തിരിക്കുന്നു,തീരുമാനത്തിന്.
സസ്നേഹം,
അനു
കൂറുമാറ്റം ഗണേശന് ഭാധകം അല്ലാ പിന്നെ എന്ത് പേടിയാണ്?
ReplyDeleteഅതൊക്കെയുണ്ടാകും നിലമ്പൂര്‍ പാട്ടല്ലെ :)
ReplyDeleteഅഭിപ്രായം എഴുതിയ,ഷാജു,ആചാര്യന്‍,അനുപമ,സി.വി.തങ്കപ്പന്‍,ഹൈ ഫ്ലൈര്‍ എല്ലാവര്ക്കും നന്ദി.ഈ ബാലന്‍ പിള്ള എന്തൊരു മനുഷ്യനാണ്.ഇയാളുടെ മകനായി പിറന്ന ഗണേശന്‍ എന്തൊരു ഭാഗ്യവാനാണ്......
ReplyDeleteപിള്ളയുടെ കൊണവതിയാരം അധികം പറയാതിരിക്കുന്നതാണ് നല്ലതെന്ന് അടിവാരം ഓമനയും കുന്നുമ്മേല്‍ ശാന്തയും പണ്ട് പറഞ്ഞിട്ടുണ്ടെന്നാ പുഞ്ചപ്പാടത്തെപഴമക്കാര് പറയുന്നേ... ഏതായാലും വിത്തുഗുണം പത്തുഗുണമാകാതിരിക്കുമോ? നടി ശ്രീവിദ്യക്കും പറ്റി ചിലപറ്റ്!
ReplyDeleteഏതായാലും തള്ള ചവിട്ടിയാല്‍ പിള്ളക്കു കേടില്ല എന്നല്ലേ? അപ്പോള്‍ പിള്ള ചവിട്ടിയാലോ... :)
നന്ദി ജോസെലെറ്റ്,ഈ പിള്ള പണ്ട് നല്ലൊരു വൈദ്യുത മന്ത്രിയായിരുന്നു.കെ.എസ്.ഇ.ബി ക്കാരെ പണിയെടുക്കാന്‍ പഠിപ്പിച്ചതു ഇയാളാണ്.അന്നും കൈയിട്ടുവാരലിനും മറ്റ് കലാപരിപാടികള്‍ക്കും കുറവുണ്ടായിരുന്നില്ല.
ReplyDeleteനന്ദി ജോസലെറ്റ്,ഈ പിള്ള പക്ഷേ മിടുക്കനായ ഒരു മുന്‍ മന്ത്രിയാണ്.വൈദ്യുതി വകുപ്പിലെ ജീവനക്കാരെ പണിയെടുക്കാന്‍ പഠിപ്പിച്ചതു മൂപ്പരാണ്.അഴിമതിയും മറ്റ് കയ്യിലിരുപ്പുകളും അന്നേയുണ്ട്.
ReplyDeleteപിള്ളയും പിള്ളയുടെ പിള്ളയും നടത്തുന്ന ഈ നാടകം എന്തിനു വേണ്ടിയാകും ?ജനപിന്തുണ ഉണ്ടെന്നു ഉറപ്പിക്കാന്‍ വേണ്ടിയോ ?ആര്‍ക്കറിയാം ?
ReplyDeleteപിള്ളയും പള്ളയും.........
ReplyDeleteഗണേശനെ ഒന്ന് നന്നാവാനും സമ്മതിക്കൂല അല്ലേ...
ആശംസകളോടെ,,
ഈ പുള്ള കളിയിൽ ആരും വിശ്വസിക്കേണ്ട, ഇതൊരുമാതിരി ലീഡറും മോനും കളിച്ച അതേ കളിയല്ലേ !
ReplyDeleteസന്ദർഭോചിതമായ ലേഖനത്തിന് ആശംസകൾ ഭായ്
സിയാഫ്,എളയോടന്‍,മൊഹിയുദ്ദീന്‍-ഇവിടെ വന്നതിനും അഭിപ്രായം പങ്കുവെച്ചതിനും നന്ദി.ഇതൊരു ഒത്തുകളിയാണെന്ന് തോന്നുന്നില്ല.പിള്ളയുടെ വൈക്ലബ്യം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.അധികാരവും സമ്പത്തും (വല്ലവരുടെയും)തലയ്ക്ക് പിടിച്ചുപോയ ഒരു വൃദ്ധ ജന്മത്തിന്‍റെ കുരുട്ടു വിദ്യകള്‍ മാത്രം
ReplyDeleteഒരു പരിധിവരെ ശരിയാണ് ചേട്ടാ...
Deleterasakaramayittundu..... Pinne blogil puthiya post...... PRITHVIRAJINE PRANAYIKKUNNA PENKUTTY...... vayikkane.....
ReplyDeleteഅച്ഛനും മോനും കൂടി നമ്മെ പറ്റിക്കുന്നു .വാളകം കേസില്‍ നിന്ന് ശ്രദ്ധ മാറിപോയില്ലേ.ലോകത്തിലെ ഇരുമ്പ് മുഴുവന്‍ പിള്ളയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു ആശുപത്രിവാസസമയത്ത് .മാറാരോഗി ,വൃദ്ധന്‍ ,എന്തെല്ലാമായിരുന്നു.ഇപ്പോള്‍ മകന്‍റെ പി എ തല്ലുന്നു,പിറവത്ത് ,നെയ്യാറ്റിന്‍കരയില്‍ തുടങ്ങി എവിടെയും പിള്ളയുണ്ട് .ഇതെല്ലം ഗിമിക്കുകള്‍ മാത്രം .പൊതുജനം കഴുത എന്ന് ഉറക്കെ പ്രഖ്യാപിക്കാം .ആശുപത്രി എന്ന് കേള്‍ക്കുന്നത് അലര്‍ജി .നേഴ്സ്മാരുടെ സമരത്തില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു ഒരു പ്രസ്താവന പോലും അലര്‍ജി . ആശംസകള്‍
ReplyDeleteഎല്ലാം വെറുതെയാണ്. അച്ഛന് അധികാരം വേണം അത്രേയുള്ളൂ... ബാക്കി എല്ലാം അതിനു വേണ്ടി നടത്തുന്നതാണ്.
ReplyDelete