സ്പീക്കര്‍
തിരഞ്ഞെടുപ്പ് വരികയായി. ഏതു ഞാഞ്ഞൂല്‍
ആണ് പത്തി വിടര്‍ത്തുക എന്നു
കണ്ടു തന്നെ അറിയണം .യു ഡി യഫ് മന്ത്രി സഭയുടെ കാര്യം പോക്കാണ്. ഇന്നെത്തെ ഗതികേടിനു ആരോക്കയാണ് കാരണക്കാര്‍ ?
1.മുനീര്‍ -കഴിഞ്ഞ മന്ത്രിസഭയുടെ അവസാനകാലത്ത് ഇന്ത്യവിഷന്‍റെ ഗതികെടു കൊണ്ട് കുറെ കയ്യിട്ടു വാരിയെങ്കിലും മുനീര്‍ ഒരു മാന്യനാണെന്ന് തന്നെയാണ് കരുതിയിരുന്നത്. ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗൂഡാലോചന പൊളിഞ്ഞതിനു ശേഷം ഒരു ഉളുപ്പുമില്ലാതെ മന്ത്രിയായിരിക്കുന്നു. മലപ്പുറത്ത് ഐസ്ക്രീം ഏറ്റില്ല . "ആയിനെന്താ പൈസ കൊടുത്തില്ലേ? നിങ്ങള്‍ക്കും വേണമെങ്കില്‍ ആയിക്കോ " എന്നതാണ് അവിടത്തെ ലൈന്‍ .പക്ഷെ മറ്റു ജില്ലകളില്‍ ഈ സംഭവം യു.ഡി .എഫ് നെ കാര്യമായി ബാധിച്ചു. മറ്റു യു ഡി എഫ് കാരെ തോല്‍പിച്ചുകൊണ്ടാണ് ലീഗ് ജയിച്ചത്.
2.ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമാണ് പ്രധാന പ്രതികള്‍. മാണിയും ജോസഫും യോജിക്കാന്‍ തുടങ്ങുന്നതിനു മുന്‍പേ ഇവര്‍ രണ്ടും കൂവാന്‍ തുടങ്ങി.സാദാ കോണ്‍ഗ്രസ്സുകാര്‍ക്കൊന്നും പ്രശ്നമില്ലായിരുന്നു. ഇല്ലാത്ത പ്രശ്നമുണ്ടാക്കി കാര്യം അലമ്പാക്കി. സീറ്റ് കിട്ടിയാല്‍ സ്വന്തക്കാരെ എല്ലാം ജയിപ്പിച്ചെടുക്കാം എന്നായിരുന്നു വിചാരം. രമേശ് പണ്ടേ ഉപജാപക്കാരനാണ് .വല്ലവനും പൊക്കിക്കൊടുത്തു ഈ പരുവത്തിലായതാണ്. പൊക്കിയവനെ ഒക്കെ പണിഞ്ഞിട്ടും ഉണ്ട്. സമുദായത്തെയും പിന്നെ എന്തിനെയും തനിക്കായി ഉപയോഗിക്കുന്നതില്‍ മിടുക്കനാണ്..പക്ഷെ ചാണ്ടി ജനത്തെ അറിയുമെന്നാണ് കരുതിയത്.സീറ്റ് കിട്ടീട്ടോ?. ഉള്ള അലവലാതികളെ ഒക്കെ ജനം ജയിപ്പിക്കുമെന്നു കരുതി. നല്ല സ്ഥാനാര്‍ത്ഥികളായിരുന്നെങ്കില്‍ ഒരു പതിനഞ്ചു സീറ്റ് കൂടി കിട്ടിയേനെ.
3.അച്ചുമ്മാവന്‍. ഈ മനുഷ്യന്‍ മലയാളിയുടെ പ്രതീകമാണ്. കുശുംബിന്‍റെ, പാരയുടെ , പകയുടെ അങ്ങിനെ എല്ലാ അലമ്പിന്‍റെയും ആകെത്തുക. അഞ്ചു വര്‍ഷം വെറുതെ കളഞ്ഞത് ജനം മറന്നു.കഴിഞ്ഞ തെരഞ്ഞെടുപ്പിന് പറഞ്ഞത് തന്നെയാണ് വീണ്ടും പറയുന്നതെന്നും മറന്നു.ചിലരുടെ സിനിമ കാണാന്‍ കൂടുന്നത് പോലെ അച്ചുമ്മാന്‍റെ യോഗത്തിനു ആളുകള്‍ ഇടിച്ചു കയറി.മലയാളിക്ക് വേണ്ടത് മൂപ്പര് കൊടുത്തു.ആനന്ദ ലബ്ധിക്കിനി എന്തു വേണം ?
പലരെയും വിട്ടുകളഞ്ഞു .പിണറായി തൊട്ടു സുധീരന്‍ വരെ ശ്രമിച്ചിട്ടും ഇത്രയോക്കയെ പറ്റിയുള്ളൂ.
വെട്ടത്താന്‍
correct
ReplyDelete