Google+ Followers

Saturday, 24 December 2011

മംഗളങ്ങള്‍


                   കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി ക്രിസ്തുമസ് ആശംസകളുമായി എനിക്കൊരു കത്ത് വരുന്നു.പോസ്റ്റ്‌ ബോക്സ്‌, നോക്ക് കുത്തിയായിട്ടും ആ കത്ത് മുടങ്ങിയിട്ടില്ല.ഇപ്രാവശ്യം ഇന്‍ലാന്റിനു  പുറത്തെ അഡ്രസ്‌ "Team,Anna Hazaare,New Delhi" എന്നായിരുന്നു.കഴിഞ്ഞ വര്ഷം അത്‌ രാഹുല്‍ ഗാന്ധി ആയിരുന്നു.ഓരോ വര്‍ഷവും ഡിസംബര്‍ പകുതി കഴിയുമ്പോള്‍ എന്റെ വീട്ടില്‍ ചര്‍ച്ച ഉയരും "ഇപ്രാവശ്യം ബഷീര്‍ ആരായിട്ടായിരിക്കും അവതരിക്കുക?"സാം മനേക് ഷാ തൊട്ടു സന്തോഷ്‌ മാധവന്‍ വരെയുള്ള പേരുകളില്‍ ഞങ്ങള്‍ക്ക്  ക്രിസ്തുമസ് ആശംസകള്‍ അയക്കുന്ന ബഷീര്‍ ഞങ്ങള്‍ക്ക് ആരാണ്.?

                   അഞ്ചു വര്‍ഷക്കാലം ഞങ്ങള്‍ സഹപാഠികളായിരുന്നു. എന്നും ഏതു കാര്യത്തിനും എതിര്‍ ചെരിയിലുള്ളവര്‍.ആകെ ബഹളക്കാരനും,സ്വതവേ മറ്റുള്ളവരെ അപേക്ഷിച്ച് വിവരമുള്ളവനും,പ്രതിഭയുള്ളവനും ആണെന്ന് സ്വയം അഹങ്കരിച്ചിരുന്ന ഞാന്‍.സൌമ്യനും അതെ സമയം ,ചില നേരങ്ങളില്‍ അതി ശക്തമായി പ്രതികരിക്കുന്നവനുമായ ബഷീര്‍.എല്ലാ കാര്യങ്ങളിലും ഞങ്ങള്‍ എതിര്‍ ചേരിയിലായിരുന്നു.ഒട്ടു മിക്കപ്പോഴും തര്‍ക്കങ്ങള്‍ ക്ഷോഭങ്ങളായി മാറും.നിരന്തരമായ തര്‍ക്കങ്ങളിലൂടെ , എതിര്‍ പ്രവര്ത്തനങ്ങളിലൂടെ ,ഞങ്ങളുടെ കലാലയ ജീവിതം സംഭവ ബഹുലമായി.

                  ഇതൊക്കെ  ക്ലാസുകള്‍ ഉള്ള കാലത്തെ കഥ.കോളേജു പൂട്ടി ഞാന്‍ വീട്ടിലേക്കു പോന്നാല്‍ ,മൂന്നാം നാള്‍ ബഷീറിന്റെ കത്തുമായി പോസ്റ്റ്മാന്‍ എത്തും.അന്ന് തന്നെ ഞാന്‍ മറുപടി എഴുതും.എട്ടും,പത്തും  പേജുള്ള കത്തുകള്‍.ഈ  അണ്ഡകടാഹത്തിലുള്ള എന്തും ഞങ്ങള്‍ക്ക് വിഷയമാകും.രാഷ്ട്രീയവും സാഹിത്യവും മതവുമൊക്കെ ഞങ്ങളെടുത്ത്‌  അമ്മാനമാടും.ബഷീര്‍ മാത്രമല്ല ജോര്‍ജു വര്‍ക്കിയും  ,സെബാസ്റ്റ്യനും ,കുന്നംകുഴയും,മാത്യുവും  എഴുതും.ഞങ്ങളുടെ തലമുറ മതി മറന്നു ആഹ്ലാദിച്ച ഒരു പരിപാടിയായിരുന്നു ഈ കത്തെഴുത്ത്.മൊബൈലിന്റെ,ഇ-മെയിലിന്റെ,ബ്ലോഗിന്റെ ഈ കാലത്ത് കത്തെഴുത്ത് അപ്രസക്തമായി.എങ്കിലും അന്നത്തെ കത്തുകള്‍ വീണ്ടുമെടുത്ത് വായിക്കുമ്പോള്‍ അറിയാതെ ചിരി വിടരും.

                 കഴിഞ്ഞ അഞ്ചാറു വര്‍ഷമായി ഞാന്‍ കത്ത് എഴുതാറില്ല.ഫോണില്‍ സംസാരിക്കുക എന്നതാണ് ഇപ്പോഴത്തെ രീതി.പക്ഷെ ഇപ്പോഴും ബഷീറിന്റെ കത്തുകള്‍ വരുന്നു.
                ഞാന്‍ എന്റെ പഴയ ഓട്ടോ ഗ്രാഫ് പൊടി തട്ടി എടുത്തു.ഇരുന്നൂറു പേജിന്റെ ആ നോട്ടു ബുക്കില്‍ ,ബഷീറിന്റെ പേജു

"ജോര്‍ജ്
നിന്റെ  ഓട്ടോ ഗ്രാഫില്‍ (ബുക്കൊഗ്രാഫ്?)
ബഷീര്‍ എന്തെഴുതാന്‍.
നിനക്കറിയാവുന്ന ഞാന്‍.എനിക്കറിയാവുന്ന നീ.മഷിയും,പേജുകളും,എനര്‍ജിയും.
സുഹൃത്തായ ജോര്‍ജും,ശത്രുവായിരുന്ന ജോര്‍ജും,
ഞാനും നീയും.
ബഷീര്‍."

ബഷീര്‍ നിനക്ക് ,നിന്റെ പ്രിയപ്പെട്ടവര്‍ക്ക് സര്‍വ്വ മംഗളങ്ങളും.

സസ്നേഹം
വെട്ടത്താന്‍.

Tuesday, 20 December 2011

പ്രണയ രോഗത്തിന് ഹിപ്നോട്ടിക് ചികിത്സ.


മന:ശാസ്ത്രജ്ഞരെ മുട്ടിയിട്ടു നടക്കാന്‍ വയ്യാത്ത കാലമാണിത്.എന്നാല്‍ എന്റെ ചെറുപ്പ കാലം അങ്ങിനെ ആയിരുന്നില്ല. മൊല്ലാക്കമാരും,മന്ത്രവാദികളും,ചെകുത്താന്‍ പിടുത്തക്കാരായ പാതിരിമാരും കൂടി സമൂഹത്തിന്റെ മാനസികാരോഗ്യം സംരക്ഷിച്ചിരുന്ന കാലമായിരുന്നു  അത്‌.ഭൂരിഭാഗം ജനങ്ങള്‍ക്കും ഇക്കൂട്ടരെ വലിയ വിശ്വാസവുമായിരുന്നു.അതുകൊണ്ടാണ് കൂട്ടുകാരെല്ലാവരും കൂടി എന്നെ ആ പള്ളീലച്ചന്റെ അടുത്തു കൊണ്ടുപോയത്.

Thursday, 8 December 2011

സാറന്മാരും തൊഴിലാളികളും.

        നമ്മുടെ വലിപ്പം പ്രധാനമായും നമ്മുടെ മനസ്സിലാണ്.താനൊരു  സംഭവമാണെന്ന് ആര്‍ക്കെങ്കിലും തോന്നിപ്പോയാല്‍ പിന്നെ രക്ഷയില്ല.ആ ഉന്നത സോപാനത്തില്‍ നിന്നിറങ്ങാന്‍ വയ്യ.എത്ര കഷ്ട്ടപ്പെട്ടിട്ടാണെങ്കിലും അവിടെ അള്ളിപ്പിടിച്ചിരിക്കണം. നിങ്ങള്ക്ക് തോന്നും വല്ല രാഷ്ട്രീയക്കാരന്റെയും കഥയാണെന്ന്. അല്ല ,ഇത് നമ്മള്‍ ഓരോരുത്തരുടെയും വിധിയാണ്.

Saturday, 3 December 2011

ഒരു ടെലഫോണ്‍ ടാപ്പിങ്ങിന്റെ കഥ


"സര്‍,നിങ്ങളുടെ ആളുകള്‍ എന്റെ ടെലഫോണ്‍ ടാപ്‌ ചെയ്യുന്നുണ്ട് " ആകെ പതറിയ ഒരു സ്ത്രീ ശബ്ദം.അവരുടെ സംഭാഷണം വള്ളി പുള്ളി തെറ്റാതെ റിക്കാര്‍ഡ് ചെയ്തു അവരെ കേള്‍പ്പിച്ചുവത്രേ.

Saturday, 26 November 2011

പൊതു മരാമത്ത് വകുപ്പില്‍ ഒന്നാം ദിവസം.

                   പഠിച്ചിരുന്ന കാലത്ത് ഒരു പി എസ് സി പരീക്ഷ എഴുതിയിരുന്നതുകൊണ്ടു മുപ്പത്തിയെട്ടു വര്ഷം മുന്‍പ് പി. ഡബ്ലി. ഡി യില്‍ ഒരു ഗുമസ്തപ്പണി കിട്ടി.ആദ്യ ശമ്പളം നൂറ്റിയിരുപത്തിയെട്ടു രൂപ.ആറു   മാസം കഴിഞ്ഞു (ശമ്പള പരിഷ്ക്കരണം കഴിഞ്ഞു ശമ്പളം 168 രൂപ) ഞാനത് കളഞ്ഞു, എല്‍ .ഐ. സി യില്‍ ഒരു എംപ്ലോയിമെന്റ് പണി കിട്ടി പോയി.(ശമ്പളം 372 രൂപ  ).കഥ അതല്ല .

Tuesday, 8 November 2011

ഗോപാലകൃഷ്ണന്റെ മൂന്നു മാസം.ഭാവി അറിയാനുള്ള മോഹം എല്ലാവരിലും ഉണ്ട്.ഇതിലൊന്നും വിശ്വാസമില്ല എന്ന് പറയുന്നവര്‍ പോലും , ഭാവി എന്താകും എന്ന് അറിയാന്‍ കൊതിക്കുന്നവരാണ്‌.ഹസ്ത രേഖാ,ജ്യോതിഷം എന്ന് വേണ്ട ബ്ലാക്ക് മാജിക് വരെ ആളുകളെ ആകര്‍ഷിക്കുന്നു.പഠിച്ചിരുന്ന കാലത്ത് അറിയപ്പെടുന്ന ഒരു ഹസ്ത രേഖാ ശാസ്ത്രജ്ഞനായിരുന്ന എനിക്ക് ചില വിശേഷാനുഭവങ്ങളും ഉണ്ട്.ക്ലാസ് എടുത്തു കൊണ്ടിരുന്ന, കന്യാസ്ത്രീ   ലക്ചറര്‍ പത്ത് മിനുട്ട് മുന്പ് ക്ലാസ് നിര്‍ത്തി എന്റെ നേരെ കൈ തുറന്നതാണ് അതിലൊന്ന്.

Monday, 31 October 2011

ശവം തീനികള്‍

                           സമരം ചെയ്യുക എന്നത് തൊഴിലാളിയുടെ അവകാശമാണ്.തൊഴില്‍ ഇടങ്ങളില്‍ നീതി ലഭിക്കാതിരിക്കുമ്പോള്‍,നിയമാനുസൃതമുള്ള വേതനവും തൊഴില്‍ സാഹചര്യവും നഷ്ടപ്പെടുമ്പോള്‍, സമരം ആവശ്യമായി വരും.അതിനു ചില അംഗീകൃത രീതികളുണ്ട്.നിയമങ്ങളുണ്ട്.അത്‌ പാലിക്കാതെ ,സ്ഥാപനത്തെ തകര്‍ക്കുന്ന വിധമുള്ള നിരന്തര സമരങ്ങള്‍ തൊഴിലാളികളുടെ ബുദ്ധി ശൂന്യതയുടെ ,തൊഴിലാളി, സ്ഥാപിത താല്പര്യക്കാരുടെ കെണിയില്‍ അകപ്പെടുന്നതിന്റെ, തെളിവാണ്.

Monday, 24 October 2011

ലോക്പാല്‍.

                                 എനിക്ക് ചിരി അടങ്ങുന്നില്ല.അത്ര നാണം  കെട്ട രീതിയിലാണ് നമ്മുടെ പത്രക്കാരുടെ പെരുമാറ്റം.
ഈ ന്യൂസ്‌ നിങ്ങളും വായിച്ചു കാണും."മാധ്യമങ്ങളെ ലോക്പാല്‍ നിയമത്തിന്റെ പരിധിയില്‍ നിന്നു ഒഴിവാക്കണമെന്ന് എഡിറ്റെഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ, പാര്‍ലമെന്റിന്റെ നിയമ,നീതി ന്യായ സമിതിയോട് ആവശ്യപ്പെട്ടു.മാധ്യമങ്ങള്‍ സ്വൊകാര്യ  സ്ഥാപനങ്ങള്‍ ആണ് എന്നും അഴിമതി വിരുദ്ധ ലോക്പാലിന്റെ കീഴില്‍ കൊണ്ടുവരരുതു എന്നുമായിരുന്നു " നമ്മുടെ പത്ര പുന്ഗുവന്മാരുടെ നിവേദനം.

Friday, 21 October 2011

ടാക്സി ഡ്രൈവര്‍മാര്‍ സദാചാരം നടപ്പാക്കിയപ്പോള്‍

നമ്മുടെ ഓട്ടോക്കാരും സകലമാന വായിനോക്കികളും സദാചാരം നടപ്പാക്കാന്‍ വെമ്പല്‍ കൊള്ളുന്ന കാലമാണിത്."കൊച്ചിയെ ബാംഗ്ലൂരാക്കാന്‍ സമ്മതിക്കില്ല" എന്നൊക്കെയുള്ള പ്രസ്താവനകള്‍ കേട്ടിട്ടില്ലേ.നിങ്ങള്ക്ക് തോന്നാം ഈ സദാചാര  പോലീസു ഇന്നത്തെ ഒരു പ്രതിഭാസമാണെന്ന്.പക്ഷെ സത്യം  മറ്റൊന്നാണ്. നമ്മുടെ നാട്ടില്‍ പാപികളെക്കാള്‍  കൂടുതല്‍ ധര്‍മ്മം സംരക്ഷിക്കാനിറങ്ങിയ നല്ല മനുഷ്യരുണ്ട്‌.ഇന്ന് മാത്രമല്ല എന്നും. 

സംശയമുണ്ടെങ്കില്‍ ഈ കഥ ഒന്ന് കേള്‍ക്കു.

Wednesday, 19 October 2011

കാക്കനാടന് ആദരാഞ്ജലികള്‍ .

                                           ജോര്‍ജു വര്‍ഗ്ഗീസ്‌ കാക്കനാടന്‍ അന്തരിച്ചു.മലയാള കഥാ സാഹിത്യത്തെ ലോക നിലവാരത്തിലെത്തിച്ച കലാപകാരി.സംഭവ പരമ്പരകളുടെ കഥക്കൂട്ടുകള്‍ക്കപ്പുറം  മനസ്സിന്റെയും അവസ്തകളുടെയും വിഭിന്ന മേഘലകളിലൂടെ മലയാളിയെ നയിച്ച പ്രതിഭാശാലി.മലയാള കഥാ സാഹിത്യത്തില്‍ ആധുനികതയുടെ പിതാവ്.വിശേഷണങ്ങള്‍ അനവധിയാണ്.പക്ഷെ ,ഇന്നത്തെ തലമുറ ഞങ്ങളറിഞ്ഞതുപോലെ കാക്കനാടനെ അറിഞ്ഞിട്ടുണ്ടാവില്ല.കാരണം എന്പതുകള്‍ക്ക് ശേഷം അദ്ദേഹം വളരെകുറച്ചേ എഴുതിയിട്ടുള്ളൂ.ബന്ധങ്ങളും സൌഹൃദങ്ങളും ആ കഥാകാരനെ  കൊല്ലത്ത് തന്നെ തളച്ചിട്ടു.

Wednesday, 31 August 2011

ഒരു അഖില കേരള ചെറുകഥാ മത്സരത്തിന്റെ കഥ.     നാല്‍പ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.തൊടുപുഴയില്ഒരു സഹൃദയ വേദി ഉണ്ടായിരുന്നു.പില്ക്കാലത്ത് നാടകങ്ങളിലൂടെ പ്രസിദ്ധനായ ടി.എം.അബ്രാഹവും ഞാനുമായിരുന്നു പ്രധാന പ്രവര്ത്തകര്‍. എന്‍‍.എന്‍‍.പിള്ളയെപ്പോലുള്ള എഴുത്തുകാരെ കൊണ്ടുവന്നു സിംപോസിയങ്ങളും മറ്റു ചര്‍ച്ചകളും നടത്താന്ഞങ്ങള്ക്ക് കഴിഞ്ഞു.സാഹിത്യത്തില്‍ താത്പര്യമുള്ള ധാരാളം പേര് ഇതിലൊക്കെ പങ്കെടുക്കുകയും ചെയ്തിരുന്നു.

Sunday, 21 August 2011

ആദര്‍ശത്തിന്റെ കഴുതച്ച്ചുമടുകള്‍

          

       

ആദര്‍ശം ചിലപ്പോഴെങ്കിലും  ഒരു ഭാരമാണ്. നമ്മള്‍ തുടങ്ങിയതിനു ശേഷം ലോകം കീഴ്മേല്‍ മറിഞ്ഞിട്ടുണ്ടാകും. വിളിച്ചു തുടങ്ങിയ മുദ്രാവാക്യം കാലഹരണപ്പെട്ടിട്ടുണ്ടാവും. തുടങ്ങിയ കാലത്തെ പ്രശ്നങ്ങള്‍ പുതിയ പുതിയ വെല്ലു വിളികള്‍ക്ക് വഴി 
മാറി  കഴിഞ്ഞിരിക്കുന്നു പക്ഷെ നിവര്‍ത്തിയില്ല. പ്രസ്ഥാനത്തില്‍  നിന്നു പ്രത്യേക നേട്ടമൊന്നും പ്രതീക്ഷിക്കാത്ത ആദര്‍ശ  ശാലികളുടെ ഒരു ദുര്യോഗമാണത് അവരങ്ങിനെ കുറ്റിയടിച്ച് കെട്ടിയത് പോലെ നിന്നു പോകും.
 
                    
                    സമകാലീന കേരള ചരിത്രത്തില്‍ കെട്ടു പൊട്ടിച്ച രണ്ടു പേരെയുള്ളൂ. ഫിലിപ്പ്.എം.പ്രസാദും കെ.വേണുവും. വേണമെങ്കില്‍   സിവിക് ചന്ദ്രനേയും കൂട്ടാംമറ്റാരെയും കാണുന്നില്ല. അജിതയെക്കുറിച്ചു അവരുടെ  ഒരു പരിചയക്കാരന്‍  പറഞ്ഞ  ഒരു അഭിപ്രായം ചേര്ക്കാം. "അജിതേടത്തി പുല്പള്ളി  സംഭവത്തിന്റെ  അതെ  മാനസികാവസ്ഥയില്‍ തന്നെയാണ് ഇപ്പോഴും.ആര് പറഞ്ഞിട്ടും  കാര്യമില്ല.   മാറില്ല."  അവസ്ഥ നാം പൊതുവേ  കൊണ്ടാടാറുണ്ട്‌. ജനങ്ങള്‍ക്ക് അതാണിഷ്ടം.അവര്ചിലരെയൊക്കെ ഓരോരോ  കളത്തില്ഇരുത്തിയിട്ടുണ്ട്‌.അവിടെ നിന്നു മാറരുത്
                   

     ഇന്നലെ വരെ വിശ്വസിച്ചിരുന്ന  കാര്യങ്ങള്‍  തെറ്റാണ്  എന്ന്  ബോധ്യപ്പെട്ടാല്‍ ,താന്‍ വിളിച്ചിരുന്ന  മുദ്രാവാക്യങ്ങള്‍ കാലഹരണപ്പെട്ടു എന്ന് മനസ്സിലായാല്‍ , അത്‌ തുറന്നു പറയാന്‍ വല്ലാത്ത  ഒരു ആത്മ  ധൈര്യം വേണം. ജന്മിയുടെ തല വെട്ടുന്നതിലും, പോലീസ് സ്റ്റേഷന്‍ ബോംബു വെച്ചു തകര്‍ക്കുന്നതിലും വലിയ  ധൈര്യം തന്നെ വേണം. അതില്ലാത്തവര്കാലഹരണപ്പെട്ട ആശയങ്ങളുടെ ചങ്ങലയും പേറി സ്തുതിപാഠകരായ  ആളുകളുടെ ആരവങ്ങളില്അഭിരമിച്ച്, ബാക്കി ജീവിതം വെറുതെയങ്ങു തീര്‍ക്കും.

                 
                       നമ്മുടെ രാഷ്ട്രീയക്കാരെ തന്നെ എടുക്കാം.ഇന്ത്യന്ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ശില്‍പ്പി, ജവഹര്ലാല്നെഹ്റു, നാടിനെ  വികസനത്തിന്റെ പാതയിലേക്ക് നയിക്കാന്അക്ഷീണം പ്രയഗ്നിച്ച ഒരു സ്വപ്ന ജീവിയായിരുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയ്ക്കണം എന്ന്  അദ്ദേഹം  ആഗ്രഹിച്ചു. വ്യാവസായികമായി വളരുന്ന ഭാരതം എന്ന സ്വപ്നം നമ്മുടെ ഗ്രാമങ്ങളില്‍ പുരോഗതിയുണ്ടാക്കില്ല എന്ന് അദ്ദേഹം കണ്ടെത്തിയപ്പോഴേക്കും  പത്ത് കൊല്ലം കടന്നു പോയി. പിന്നെ ഗ്രാമങ്ങളില്‍ ഊന്നിയുള്ള  വികസന  ശ്രമങ്ങളായി. പക്ഷെ ഗ്രാമങ്ങളില്വസന്തം  വിരിയുന്നത്  കാണാന്‍  അദ്ദേഹത്തിന്  ഭാഗ്യമുണ്ടായില്ല. സോഷ്യലിസ്റ്റ്  ആശയങ്ങളായിരുന്നു   മനസ്സ് നിറയെ.  പട്ടിണി  മാറ്റാന്‍  ഗോതമ്പ്  തന്നിരുന്ന  യു.എസ്സിനെ  പിണക്കാനും  വയ്യായിരുന്നു. അങ്ങിനെ നമ്മള്‍ MIXED ECONOMY ക്കാരായിലൈസന്‍സ് രാജ്  അദ്ദേഹത്തിന്‍റെ  സംഭാവനയാണ്.                   


       നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ എന്ന് എനിയ്ക്കറിയില്ല.റേഡിയോക്ക് ലൈസന്‍സ് വേണമായിരുന്നു. ഒരു ചാക്ക് സിമന്‍റ് കിട്ടണമെങ്കില്പെര്‍മിറ്റ്വേണമായിരുന്നു. നമ്മുടെ റോഡുകളില്അമ്പാസിഡാര്‍   കാറുകളും കുറച്ചു ഫിയറ്റ് കാറുകളുമേ   ഉണ്ടായിരുന്നുള്ളൂ.വികസന പ്രവര്ത്തനത്തിന് പൈസയില്ലാതിരുന്ന സര്‍ക്കാര്‍ നോട്ടു അടിച്ചു കൂട്ടി. അങ്ങിനെ നമ്മുടെ കറന്‍സിക്ക്  പുല്ലു വിലയായി. സ്വകാര്യ  മൂലധനം പ്രോല്‍സ്സാഹിപ്പിക്കപെട്ടില്ല.നിരുല്സാഹപ്പെടുതല്‍ ഉണ്ടായിരുന്നു താനും. ഉള്ളവന്റെ എടുത്തു ഇല്ലാത്തവന്  കൊടുക്കണം   എന്ന തത്വ ശാസ്ത്രത്തില്‍ മുതല്‍ മുടക്കാന്  കഴിവുള്ളവന്‍  പൊതു ശത്രു ആയി. നമ്മുടെ ആദായ നികുതി ഘടന കുപ്രസിദ്ധമായിരുന്നു.കൂടുതല്വരുമാനമുള്ളവന് എണ്‍പതു  ശതമാനം വരെ നികുതി കൊടുക്കേണ്ടി വന്നു.കൂടുതല്ടെലിഫോണ്‍  വിളിക്കുന്നവന് കൂടിയ നിരക്ക്  ആയിരുന്നു. സാമാന്യ നീതികള്‍ക്ക്  എതിരായ ഇത്തരം നിയമങ്ങള്‍     കൈക്കൂലിയും  കള്ളത്തരവും  കൂട്ടി.അവസാനം അരിക്കാശ്  ഇല്ലാതായ ഒരു പ്രധാന മന്ത്രി എയര്‍ ഇന്ത്യ വിമാനത്തില്‍ സ്വര്‍ണ്ണവും കയറ്റി ലണ്ടനിലേക്ക് പറന്നു-പണയം വെയ്ക്കാന്‍. 

          ഇന്നാരും ഓര്‍ക്കാത്ത നരസിംഹറാവു നമ്മുടെ പ്രധാനമന്ത്രിയും ഇന്നെല്ലാവരും തെറി പറയുന്ന മന്‍മോഹന്‍സിംഗ് സാമ്പത്തികകാര്യ മന്ത്രിയുമായി വന്നപ്പോഴാണ് ഇവിടെ മാറ്റങ്ങള്ഉണ്ടായത്.സര്‍ക്കാര്‍ കള്ളനോട്ടു അടിക്കുന്നത് നിര്‍ത്തി. ചെലവഴിക്കാതെ സ്വകാര്യ മേഖലയില്കെട്ടി കിടന്ന കോടികള്രാജ്യ നന്മയ്ക്ക് വേണ്ടി ചിലവഴിക്കാന്തിരിച്ചു വിട്ടു. ലൈസന്സ് രാജ് നല്ല പരിധി വരെ കുറച്ചു .തുറന്ന സാമ്പത്തിക നയം രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചുഎല്ലാ മേഖലകളിലും സ്വകാര്യ നിക്ഷേപങ്ങളും വികസനവും ഉണ്ടായി.പുതിയ പുതിയ പാലങ്ങള്‍, റോഡുകള്‍,തുറമുഖങ്ങള്‍ എന്ന് വേണ്ട സ്വൊകാര്യ വിമാനത്താവളങ്ങള്  പോലുമുണ്ടായി. ലോക രാഷ്ട്രങ്ങള്‍ നമ്മെ അംഗീകരിക്കുന്ന അവസ്ഥയായി.നമ്മുടെ കയ്യിലെ  വിദേശ നാണയ ശേഖരം 330 BILLION DOLLAR ആണ്. അമേരിക്കന്‍  കടപ്പത്രങ്ങളില്‍ കൂടുതല്‍ നിക്ഷേപിച്ച പതിനഞ്ചു രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട്.

          പക്ഷെ   1991നു മുന്പുള്ള മാനസികാവസ്ഥയില്ജീവിക്കുന്ന നേതാക്കള്‍ ഇന്നുമുണ്ട്.അച്ചുതാനന്ദനെ വിടാം.വയസ്സായി.സ്റോക്ക് മാര്ക്കറ്റില്‍ പണം നിക്ഷേപിക്കുന്ന സ്വന്തം പാര്‍ട്ടിയോട് ഒപ്പമെത്താന്മൂപ്പര്ക്കാവില്ല.

           പക്ഷെ നമ്മുടെ വി.എം.സുധീരന്റെ നിലപാടുകള്സഹതാപമര്‍ഹിക്കുന്നു. റോഡു വികസനത്തിന് സ്ഥലം എടുക്കുന്നതിനു എതിര്, സ്വകാര്യ മൂലധനം കൊണ്ട് നിര്മ്മിക്കുന്ന റോഡുകള്ക്കും പാലങ്ങള്ക്കും ടോള്പിരിക്കുന്നതിനെതിര്. സ്വകാര്യ മൂലധനം കൊണ്ടുവരുന്നതിന് എതിര്......അദ്ദേഹത്തിന്റെ എതിര്പ്പുകളുടെ പട്ടിക നീളുകയാണ്. കാലഹരണപ്പെട്ട ആശയങ്ങളുടെ കുങ്കുമ പൊതി ചുമക്കാന്‍ വിധിക്കപ്പെട്ടവനെപ്പോലെ അദ്ദേഹം നടന്നു നീങ്ങുന്നു.
          

                     നമുക്ക് നല്ല റോഡുകള്വേണം,ധാരാളം പുതിയ പാലങ്ങള്വേണം,തുറമുഖങ്ങളും വിമാനത്താവളങ്ങളും വേണം.മറ്റു പലതും വേണം.പക്ഷെ നമ്മുടെ ശ്രമം,നമ്മുടെ പങ്കു ഇവയ്ക്കൊന്നും പാടില്ല .എല്ലാം ഗവണ്‍മെന്‍റ് ചെയ്തുകൊള്ളണം .പക്ഷെ നികുതി  കൂട്ടാന്‍ പാടില്ല, ടോള്പിരിക്കാന്‍ പാടില്ല. അങ്ങിനെ  ചെയ്താല്‍ സമരം ചെയ്യും,സ്തംഭിപ്പിക്കും.വികസനം നടന്നില്ല എങ്കിലും സാരമില്ല.
                     
     വര്‍ഷങ്ങള്‍ക്ക് മുമ്പേചിന്താശക്തി നഷ്ടപ്പെട്ടുപോയ നേതാക്കളുടെ   ആധിക്യം  നമ്മുടെ സംസ്ഥാനത്തെ  പുറകോട്ടെ നയിക്കു

വെട്ടത്താന്‍
www,vettathan.blogspot.in
   
Related Posts Plugin for WordPress, Blogger...