Google+ Followers

Wednesday, 26 November 2014

അനുവിന്‍റെ അമ്മ
    നേരം വെളുത്തിട്ടില്ല. ടെലഫോണ്‍ തുടര്‍ച്ചയായി അടിച്ചുകൊണ്ടിരിക്കയാണ്. ജോസഫ് ഉറക്കച്ചടവോടെ ഫോണ്‍ എടുത്തു.
“ഹലോ, ജോസഫല്ലേ”. ഒരു നിമിഷം അയാള്‍ വിക്റ്ററിന്‍റെ സ്വരം തിരിച്ചറിഞ്ഞു. “എന്തുപറ്റി വിക്റ്റര്‍”
“മദര്‍ ഇന്‍ ലോ മരിച്ചു, ഒന്നിവിടം വരെ വരുമോ?” അയാള്‍ എഴുന്നേറ്റ് വേഗം റെഡിയായി. എന്താണ് പ്രശ്നമെന്ന് അന്യോഷിച്ച ഭാര്യയോട് “അനുവിന്റെ അമ്മ മരിച്ചു” എന്നു മാത്രം പറഞ്ഞു വിക്റ്ററിന്‍റെ വീട്ടിലേക്ക് നടന്നു.

Friday, 22 August 2014

രണ്ടു കോടതിവിധികള്‍
   കേരളത്തിലെ കോടതികളില്‍ നിന്നു ശ്രദ്ധേയമായ രണ്ടു വിധികള്‍ അടുത്ത ദിവസം ഉണ്ടായി.

Sunday, 17 August 2014

സുധീരന്‍റെ ജനാധിപത്യം.
    മഹാത്മാ ഗാന്ധി അങ്ങിനെയായിരുന്നു. കൂടെയുള്ളവരുടെ എല്ലാം അഭിപ്രായം തള്ളി സ്വന്തം നിലപാട് അടിച്ചേല്‍പ്പിക്കുമായിരുന്നു. സ്വാതന്ത്ര്യ സമരം കത്തിനിന്നപ്പോള്‍ അഹിംസാ മാര്‍ഗ്ഗത്തില്‍ നിന്നു വ്യതിചലിച്ചു എന്നു പറഞ്ഞു സമരത്തിന് ഫുള്‍സ്റ്റോപ്പ് ഇട്ടിട്ടുണ്ട് അദ്ദേഹം. സുഭാഷ് ചന്ദ്ര ബോസ്സ് ഗാന്ധിയുടെ നോമിനിയെ തോല്‍പ്പിച്ച് കോണ്‍ഗ്രസ്സ് പ്രസിഡെന്‍റ് ആയി തെരഞ്ഞെടുക്കപ്പട്ടപ്പോള്‍ തറവേല എടുത്തു അദ്ദേഹത്തെ പുകച്ചു പുറത്തു ചാടിച്ചിട്ടുണ്ട് ഗാന്ധി. പക്ഷേ ഗാന്ധി ഗാന്ധിയായിരുന്നു. ഭാരതത്തിലെ ജനമനസ്സ് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ബോസ്സിനോടുള്ള അദ്ദേഹത്തിന്‍റെ എതിര്‍പ്പ് കൂടുതലും ആശയപരവുമായിരുന്നു. ഇവിടെ സുധീരന്‍ ഗാന്ധിയല്ല, ഗാന്ധിയാകാനുള്ള അദ്ദേഹത്തിന്‍റെ ശ്രമങ്ങള്‍ക്ക് വിശ്വാസ്യതയുമില്ല.

Friday, 8 August 2014

ജുഡിഷ്യല്‍ കമ്മീഷന്‍
    കാര്‍ഗില്‍ യുദ്ധകാലത്ത് യുദ്ധത്തില്‍ മരിച്ച ഇന്ത്യന്‍ സൈനീകരുടെയും ഓഫീസര്‍മാരുടെയും വിവരങ്ങള്‍ ഞാന്‍ ശ്രദ്ധയോടെ വായിക്കുമായിരുന്നു. പതിവിന് വിപരീതമായി വളരെയധികം   സൈനിക ഓഫീസര്‍മാരാണ് അന്ന് കൊല്ലപ്പെട്ടത്. അത് പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയില്ല. കാരണം ശത്രു തീരെ അപ്രതീക്ഷിതമായി കാര്‍ഗില്‍ മലമുകളില്‍ കയറിപ്പറ്റിയിരുന്നു. സന്നാഹങ്ങളോടെ മലമുകളില്‍ നിലയുറപ്പിച്ച ശത്രുവിനോടാണു നമുക്ക് താഴെ നിന്നു യുദ്ധം ചെയ്തു മുന്നേറേണ്ടിയിരുന്നത്. ഓഫീസര്‍മാരുടെ മരണസംഖ്യ ഉയര്‍ന്നതിന് കാരണം അവര്‍ നേരിട്ടു യുദ്ധം നയിച്ചു എന്നത് തന്നെയാണ്. പോരെങ്കില്‍ വളരെ വര്‍ഷങ്ങളായി ഒരു യുദ്ധം ഉണ്ടായിരുന്നില്ല. ഈ യുവ ഓഫീസര്‍മാരില്‍ ആരും തന്നെ യുദ്ധമുന്നണിയില്‍ നില്‍ക്കേണ്ടി വന്നിട്ടില്ല. നമ്മുടെ വായുസേനയുടെ അനിതരസാധാരണമായ മികവിന്‍റെ ബലത്തിലാണ് നമ്മള്‍ അന്ന്  ആ യുദ്ധം ജയിച്ചത്. ഞാന്‍ ശ്രദ്ധിച്ച കാര്യം അതല്ല. മരിച്ച ഓഫീസര്‍മാരില്‍ ഒരു നല്ല ശതമാനവും മുന്‍ സൈനീക ഓഫീസര്‍മാരുടെ മക്കളോ ബന്ധുക്കളോ ആയിരുന്നു. അതെന്നെ അമ്പരപ്പിച്ചു. മുന്‍ ഓഫീസര്‍മാരുടെ മക്കള്‍ മിടുക്കരാകുന്നതിനും അവര്‍ക്ക് ഓഫീസര്‍മാരായി സിലക്ഷന്‍ കിട്ടുന്നതിനും വിലക്കൊന്നുമില്ല. പക്ഷേ നമ്മുടെ ചില രാഷ്ട്രീയക്കാരുടെ മക്കള്‍ക്ക് കിട്ടുന്ന പോഷണം സൈനീക ഓഫീസര്‍മാരുടെ മക്കള്‍ക്ക് കിട്ടുന്നുണ്ടോ? “നീയെന്‍റെ പുറം ചൊറിയൂ, ഞാന്‍ നിന്‍റെ പുറം ചൊറിയാം” എന്ന മാതിരി അവസ്ഥ നമ്മുടെ സൈനീക റിക്രൂട്ട്മെന്‍റ് നടപടികളിലുണ്ടോ? സമാധാന കാലത്ത് വളരെ മോഹിപ്പിക്കുന്ന ഒരു പോസ്റ്റാണ് സൈനീക ഓഫീസറുടേത്. അത് പാരമ്പര്യമായി കിട്ടുന്നതാണെങ്കില്‍ വളരെ വലിയ അപകടമാണ് സംഭവിക്കാന്‍ പോകുന്നത്.

Monday, 28 July 2014

ബി.ജെ.പി യുടെ സാമ്പത്തിക നയങ്ങള്‍
    ശ്രീ.മന്‍മോഹന്‍ സിങ്ങിനോട് വല്ലാത്തൊരു ബഹുമാനം തോന്നുന്നു. ഒരു നേരത്തെ ആഹാരത്തിന് വേണ്ടി പാശ്ചാത്യരുടെ പടിക്കല്‍ കാത്തുകെട്ടിക്കിടന്നിരുന്ന ഇന്ത്യയെ  തായ് ലാണ്ടിനെ പോലും പിന്തള്ളി ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന രാഷ്ട്രമാക്കിയതിനല്ല ആ ബഹുമാനം. നാടിനെ സര്‍വ്വതോന്‍മുഖമായ പുരോഗതിയിലേക്ക് നയിച്ചതിനുമല്ല. അദ്ദേഹത്തെ നിര്‍ഗ്ഗുണ പരബ്രഹ്മമെന്നും ഭാരതത്തെ മൊത്തമായും ചില്ലറയായും വില്‍ക്കാന്‍ ശ്രമിക്കുന്നവനെന്നും അധിക്ഷേപിച്ചവര്‍ ആ കാലടികള്‍ തൊട്ട് വന്ദിക്കുന്നത് കാണുമ്പോള്‍ മറ്റെന്താണ് തോന്നുക?

Friday, 28 March 2014

നമോവാകം
   
    അങ്ങിനെ നരേന്ദ്രമോഡി ബി.ജെ.പിയുടെ ഒരേ ഒരു നേതാവായി. അതില്‍ അത്ര വലിയ അതിശയത്തിന് വകുപ്പില്ല. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പാര്‍ട്ടി നേതാവാകുന്നതില്‍ ഒരു തെറ്റുമില്ല. കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലെപ്പോലെ പ്രധാനമന്ത്രിയും പാര്‍ട്ടി നേതാവും വേറെ വേറെ ആളുകളാവണം എന്നു നമ്മുടെ ഭരണഘടന അനുശാസിക്കുന്നുമില്ല.

Tuesday, 11 March 2014

പശ്ചിമഘട്ട സംരക്ഷണവും പള്ളിയും.
    പശ്ചിമഘട്ട സംരക്ഷണ വിഷയവുമായി ബന്ധപ്പെട്ടു ഇടുക്കിയിലെയും താമരശ്ശേരിയിലെയും മെത്രാന്‍മാരുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങളും പ്രചരണങ്ങളും നടന്നുകൊണ്ടിരിക്കുകയാണല്ലോ. കോണ്‍ഗ്രസ്സിനെ പാഠം പഠിപ്പിക്കും എന്നു ഒളിഞ്ഞും തെളിഞ്ഞും പുരോഹിതന്മാരടക്കമുള്ളവര്‍ ദിവസവും ഭീഷണി മുഴക്കുന്നുമുണ്ട്. കര്‍ഷക ജനത ഒന്നടങ്കം ആശങ്കയിലാണെന്നത് ഒരു വസ്തുതയാണ്. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും അരങ്ങുവാഴുന്ന ഈ വിഷയത്തില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്, ഇന്നത്തെ അവസ്ഥക്ക് ആരാണ് കാരണക്കാര്‍ എന്ന ഒരു അന്യോഷണമാണ് ഈ ലേഖനം.
Related Posts Plugin for WordPress, Blogger...