Google+ Followers

Friday, 12 August 2011

ദേവ പ്രശ്നം -നുണ പരിശോധന നടത്തണം.

              തിരുവനന്തപുരം ശ്രീ പദ്മനാഭ ക്ഷേത്രത്തില്‍ ദേവ പ്രശ്നം നടക്കുകയാണ്.ഓരോ ദിവസവും രസകരവും ഞെട്ടിക്കുന്നതുമായ വിവരങ്ങളാണ് പുറത്ത് വരുന്നത്.ഏറ്റവും അവസാനം ആരെയും ഭയപ്പെടുത്തുന്ന ചില വെളിപ്പെടുത്തലുകലോടെ  ദേവ പ്രശ്നം ഇന്നലെ രാത്രി അവസാനിച്ചു.ചില ചോദ്യങ്ങള്‍ ഉയരുന്നു.
1.ആരാണ് ദേവ പ്രശ്നം നടത്താന്‍ തീരുമാനിച്ചത്?.
2.എന്ത് കൊണ്ടാണ് ഇപ്പോള്‍ ദേവ പ്രശ്നം നടത്തിയത്?
3.ദേവ പ്രശ്നം നടത്തിയത് ആരൊക്കെയാണ്?.എന്താണ് അവരുടെ യോഗ്യത?.ഇതിനു മുന്‍പ് ഇവര്‍ ഏതൊക്കെ ക്ഷേത്രങ്ങളില്‍ ദേവ പ്രശ്നം നടത്തിയിട്ടുണ്ട്?
4.ക്ഷേത്രത്തിലെ അമൂല്യ നിധികള്‍ തിട്ടപ്പെടുത്തണം എന്ന ഹര്‍ജിക്ക് എതിരെ കോടതി കയറി ഇറങ്ങിയവര്‍ കോടതി വിധിയെ അട്ടിമറിക്കാന്‍ നടത്തുന്ന ഗൂഡ ശ്രമമാണോ ഇത്?
എന്തൊക്കെയാണ് പ്രധാന പ്രശ്ന വിധികള്‍?
1.ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര സമ്പത്ത്ന്റെ  സ്ഥാന ചലനം ദോഷകരം.സ്വോര്‍ണം ഉള്‍പ്പെടെയുള്ള സമ്പത്ത്  മാറ്റുന്നത് ക്ഷേത്രത്തിനും രാജ്യത്തിനും അപകടകരം.കേരളത്തിനു മാത്രമല്ല രാഷ്ട്രത്തിലെ മറ്റു ഭരണ സംവിധാനങ്ങള്‍ക്കും(എന്ന് വച്ചാല്‍ സുപ്രീം കോടതി തന്നെ) ദോഷം വരുത്തും.ഭരണാധികാരികള്‍ പുറത്താകും.ദോഷ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി.(വിജിലന്‍സ് കോടതി വിധി പോലെയുള്ള കാര്യങ്ങള്‍ എന്ന് വ്യംഗ്യം). തുറക്കുന്നവന്റെ തല തെറിക്കുമെന്നും അവന്റെ സന്തതി പരമ്പരകള്‍ നശിച്ചു പോകുമെന്നും ഇന്നലെ ടി.വി.വാര്‍ത്തയിലും കണ്ടു.കണക്കു എടുക്കാന്‍ പാടില്ല.വീഡിയോ പാടില്ല.
2.ക്ഷേത്രത്തില്‍ അഗ്നി ബാധ ,ഭക്ത കലഹം തുടങ്ങി പല ദുര്‍നിമിത്തങ്ങളും കണ്ടു തുടങ്ങി.
3.ഖജനാവില്‍  പെടുത്താവുന്ന ദ്രവ്യമല്ല ക്ഷേത്രത്തിലെത്.അവയുടെ മൂല്യ നിര്‍ണയം,പ്രദര്‍ശനം,ചിത്രീകരണം തുടങ്ങിയവയില്‍ ഭഗവാന് തൃപ്തിയില്ല.B നിലവറ ഒരു കാരണവശാലും തുറക്കരുത്.
4.ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം കവര്‍ച്ചാ ഭീഷണി നേരിടുന്നു.രാജ കുടുംബത്തിനും സന്തതി പരമ്പരകള്‍ക്കും ആപത്ത് വരാന്‍ ഇടയുണ്ട്.
              ചുരുക്കി പറഞ്ഞാല്‍ ക്ഷേത്ര സമ്പത്ത് തുറന്നു തിട്ടപ്പെടുത്തുന്നതിനെതിരെ കോടതിയില്‍ പോയവര്‍ ഉന്നയിച്ച അതെ വാദങ്ങള്‍ തന്നെയാണ് ദേവ പ്രശ്ന വിധിയുടെ രൂപത്തില്‍ നമ്മുടെ മുന്നിലെത്തുന്നത്.ഒരു പക്ഷെ ഭഗവാന്റെ തിരുവിഷ്ടങ്ങള്‍ തെറ്റാതെ അറിയുന്നവര്‍ ആയിരിക്കും കോടതിയില്‍ പോയത്. മറിച്ചു ചിന്തിച്ചാല്‍ കോടതിയില്‍ പോയവരെ സാധൂകരിക്കാനുള്ള ദേവ പ്രശ്നം ആണ് ഇപ്പോള്‍ നടന്നത്.
               ദേവ പ്രശ്നങ്ങള്‍ക്ക് വിശ്വാസ്യത നഷ്ടപ്പെട്ട കാലമാണിത്.പരപ്പനങ്ങാടി ഉണ്ണി കൃഷ്ണ പണിക്കരെ പോലുള്ള ഒരു പ്രഗല്ഭന്‍ പോലും ദേവ പ്രശ്നത്തില്‍ കളവു കാണിക്കുന്നത് നാം കണ്ടു.അധര്‍മിയായ ഒരു തന്ത്രിയെ നിലയ്ക്ക് നിര്ത്താനായിരുന്നെങ്കിലും പണിക്കര്‍ ചെയ്തത് തെറ്റ്  തന്നെ.
              സ്ഥാപിത താല്പര്യക്കാരുടെ  ആഗ്രഹമനുസരിച്ച് നടന്നതാണോ ഈ ദേവ പ്രശ്നം എന്ന് സി.ബി.ഐ .അന്യഷിക്കണം.ഈ നാടകത്തിലെ മുഴുവന്‍ കഥാ പാത്രങ്ങളെയും നുണ പരിശോധനക്ക് വിധേയമാക്കണം.ഒരു നാടിനെയും,മുഴുവന്‍ ഭക്തരെയും,ഭരണാധികാരികളെയും വിഡ്ഢികളാക്കാന്‍ ആരെയും അനുവദിച്ചു കൂടാ.

13 comments:

 1. ദേവപ്രശ്നം നടത്താന്‍ തീരുമാനിച്ചത് രാജകുടുംബം തന്നയാണ്. ആത്യന്തികമായി അവരുടെ സ്വത്ത് തന്നെയാണ് അത് ( പണ്ട് രാജാക്കന്മാര്‍ ആണ് എല്ലാത്തിനും അവകാശി എന്ന തിയറി വച്ച് )

  എന്നാല്‍ ഈ ദേവപ്രശ്നം കഴിഞ്ഞു വരുന്ന വാര്‍ത്തകള്‍ തമാശയായി തോനുന്നു എന്ന് പറയാതെ വയ്യ

  ReplyDelete
 2. ഒരു നാടിനെയും,മുഴുവന്‍ ഭക്തരെയും,ഭരണാധികാരികളെയും വിഡ്ഢികളാക്കാന്‍ ആരെയും അനുവദിച്ചു കൂടാ.
  ethu tharathil aanu............
  അമ്പലത്തിലെ സ്വത്തു അമ്പലത്തിനു ഉള്ളതാണ് .ഒരു ഭരണാധികാരിയും ഇടപെടണ്ട ,വേറെ എത്ര പണിയുണ്ട് അത് പോയി നേരയക്ക്‌ .ഇതില്‍ കയ്യിട്ടു വരന്‍ നോക്കല്ലേ

  ReplyDelete
 3. അമ്പലത്തിന്റെ സ്വത്ത്‌ , അമ്പലത്തിനു തന്നെയാണ്. അതില്‍ ആരും കയിട്ടു വാരുന്നില്ല. പക്ഷെ സ്വത്തിന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ അറിയാന്‍ ജങ്ങള്‍ക്ക് അവകാശമുണ്ട്‌ . വെറുതെ ദേവപ്രശ്നം എന്ന് പറഞ്ഞു അത് ഒഴിവാക്കാന്‍ നോക്കണ്ട. പിന്നെ ഇങ്ങനെ ഒരു പരിശോധനക്ക് ആളുകള്‍ വരുന്നതിനു മുന്‍പ് തന്നെ ആവാമായിരുന്നല്ലോ ഇത്തരത്തിലുള്ള ദേവപ്രശ്നം നടത്തുന്നത്. ഇത്രയും സ്വതുവിവരങ്ങള്‍ ജനങ്ങള്‍ അറിഞ്ഞതിനു ശേഷമാണോ രാജ കുടുംബത്തിനു ബോധം ഉദിച്ചത്. ഈ സ്വത്തില്‍ രാജ കുടുംബത്തിനു ഒരു അവകാശവും ഇല്ല. പരിശോധന തുടര്‍ന്നും നടക്കണം. ബി നിലവറ തുറന്നലുള്ള പ്രശ്നങ്ങള്‍ അത് വരുമ്പോള്‍ ഫേസ് ചെയ്യാം അല്ലാതെ വെറുതെ ജനങ്ങളെ പോട്ടന്മാരക്കരുത്.

  ReplyDelete
 4. ദേവപ്രശ്നത്തിന്റെ പേരില്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ക്കും ഭീഷണികള്‍ക്കും യാതൊരു അടിസ്ഥാനവുമില്ല, സുപ്രീം കോടതി നിര്‍ദ്ദേശം പൂര്‍ണ്ണമായി പാലിക്കപ്പെടുക തന്നെ വേണം, സുപ്രീം കോടതിക്കും മുകളിലല്ല ഇന്ത്യയിലെ ഒരു രാജാവും, മന്ത്രിയും, തന്ത്രിയും, ഈ ഭീഷണി കണ‍ക്കിലെടുത്ത് കോടതി വിധി തടസപ്പെടുത്താന്‍ ശ്രമിക്കുന്നവരെ തുറുങ്കിലടക്കനുള്ള വകുപ്പൊക്കെ നിലവിലുണ്ട് എന്നു ജയരാജന്‍ ശുംഭന്‍ കേസിലൂടെ വ്യക്തമാണല്ലോ? അഥവാ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേര് പറഞ്ഞ് പുകമറസൃഷ്ടിക്കാനാണ് ശ്രമമെങ്കില്‍ തീര്‍ച്ച്യായും അതൊരു തെറ്റായ കീഴ്വഴക്കത്തിന്റെ തുടക്കമാവുമെന്നു നിശ്ചയം, മുപ്പത്തി മുക്കോടി ദെയ്‌വങ്ങളും പതിനായിരക്കണക്കിനു ജാതിയും ഉപജാതിയും കള്ളം തെളിയിക്കാന്‍ എണ്ണയില്‍ കൈമുക്കുന്നതു മുതല്‍ പ്രവാചക നിന്ദക്കു കൈവെട്ടുന്നതു വരെ ഉള്ള ആചാരങ്ങള്‍ ഉള്ള ഒരു രാജ്യത്ത് ഏതു ക്രിമിനലിനും ഏതു കോടതി വിധിയും മറികടക്കാന്‍ ഇനി അശേഷം അധ്വാനിക്കേണ്ടിവരില്ല. സതിയും ദേവദാസി സമ്പ്രദായവും മറ്റും നമുക്ക് രാജ്യവ്യാപകമായി തിരികെ കൊണ്ടുവരികയുമാകാം, പോരെങ്കില്‍ ക്രിസ്ത്യന്‍ പാസ്റ്റര്‍മാര്‍ വിസാക്കച്ചവടം നടത്തി മുങ്ങുക, മദ്രസ അധ്യാപഹയര്‍ ബാലചികില്‍സ നടത്തുക (കുണ്ടന്‍), പുത്തന്‍ ഹൈടെക് സ്വാമിമാരുടെ നഗ്നപൂജയും കുണ്ഡലിനി പൂജയും തുടങ്ങി വ്ത്യസ്തമായ പുതിയ ചില ആചാരങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയുമാവാം.

  ഇന്ത്യയില്‍ രാജഭരണവും കുലഗുരുക്കന്മാരുടെയും മഷിനോട്ടക്കാരുടെയും നീതി നിര്‍വഹണവും അവസാനിച്ചിട്ട് അരനൂറ്റാണ്ട് കഴിഞ്ഞെന്ന് ഇവരൊക്കെ എന്നാണിനി മനസിലാക്കുക??

  ReplyDelete
 5. ദേവപ്രശ്നത്തിന്റെ പേരില്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ക്കും ഭീഷണികള്‍ക്കും യാതൊരു അടിസ്ഥാനവുമില്ല, സുപ്രീം കോടതി നിര്‍ദ്ദേശം പൂര്‍ണ്ണമായി പാലിക്കപ്പെടുക തന്നെ വേണം, സുപ്രീം കോടതിക്കും മുകളിലല്ല ഇന്ത്യയിലെ ഒരു രാജാവും, മന്ത്രിയും, തന്ത്രിയും, ദേവനും. ഈ ഭീഷണി കണ‍ക്കിലെടുത്ത് കോടതി വിധി തടസപ്പെടുത്താന്‍ ശ്രമിക്കുന്നവരെ തുറുങ്കിലടക്കനുള്ള വകുപ്പൊക്കെ നിലവിലുണ്ട് എന്നു ജയരാജന്‍ ശുംഭന്‍ കേസിലൂടെ വ്യക്തമാണല്ലോ? അഥവാ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേര് പറഞ്ഞ് പുകമറസൃഷ്ടിക്കാനാണ് ശ്രമമെങ്കില്‍ തീര്‍ച്ച്യായും അതൊരു തെറ്റായ കീഴ്വഴക്കത്തിന്റെ തുടക്കമാവുമെന്നു നിശ്ചയം, മുപ്പത്തി മുക്കോടി ദെയ്‌വങ്ങളും പതിനായിരക്കണക്കിനു ജാതിയും ഉപജാതിയും ഉള്ള, കള്ളം തെളിയിക്കാന്‍ എണ്ണയില്‍ കൈമുക്കുന്നതു മുതല്‍ പ്രവാചക നിന്ദക്കു കൈവെട്ടുന്നതു വരെ ഉള്ള ആചാരങ്ങള്‍ ഉള്ള ഒരു രാജ്യത്ത് ഏതു ക്രിമിനലിനും ഏതു കോടതി വിധിയും മറികടക്കാന്‍ ഇനി അശേഷം അധ്വാനിക്കേണ്ടിവരില്ല. സതിയും ദേവദാസി സമ്പ്രദായവും മറ്റും നമുക്ക് രാജ്യവ്യാപകമായി തിരികെ കൊണ്ടുവരികയുമാകാം, പോരെങ്കില്‍ ക്രിസ്ത്യന്‍ പാസ്റ്റര്‍മാര്‍ വിസാക്കച്ചവടം നടത്തി മുങ്ങുക, മദ്രസ അധ്യാപഹയര്‍ ബാലചികില്‍സ നടത്തുക (കുണ്ടന്‍), പുത്തന്‍ ഹൈടെക് സ്വാമിമാരുടെ നഗ്നപൂജയും കുണ്ഡലിനി പൂജയും തുടങ്ങി വ്ത്യസ്തമായ പുതിയ ചില ആചാരങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയുമാവാം.

  ഇന്ത്യയില്‍ രാജഭരണവും കുലഗുരുക്കന്മാരുടെയും മഷിനോട്ടക്കാരുടെയും നീതി നിര്‍വഹണവും അവസാനിച്ചിട്ട് അരനൂറ്റാണ്ട് കഴിഞ്ഞെന്ന് ഇവരൊക്കെ എന്നാണിനി മനസിലാക്കുക??

  ഈ ദേവപ്രശ്നം നടത്തിയ വിദ്വാന്മാര്‍ മറ്റു ചില കാ​‍ര്യങ്ങള്‍ കൂടി മഷിനോക്കി പറഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു.

  1) ശ്രീ ശ്രീ സുകുമാരക്കുറുപ്പ് ഇപ്പോള്‍ എവിടെ ഉണ്ട്?

  2) പറവൂര്‍ പീഡനക്കേസില്‍ എത്ര പ്രതികള്‍ ഉണ്ട്? അതില്‍ ഉള്‍പ്പെട്ട സിനിമാക്കാര്‍ ആരൊക്കെ? രാഷ്ട്രീയ നേതാവ് ആര്?

  3) സിസ്റ്റര്‍ അഭയയെ കൊന്നത് ആരൊക്കെ ചേര്‍ന്നാണ്, അഭയ കേസിന്റെ അന്തിമ വിധി എന്നു വരും?

  4) സ്വിസ് / മൗറിഷ്യസ് / കരീബിയന്‍ ബങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന ഇന്ത്യക്കാരുടെ കള്ളപ്പണം എത്ര? അതെങ്ങനെ തിരിച്ച് സര്‍ക്കാരില്‍ മുതല്‍ക്കൂട്ടാം?

  5) ഐസ്ക്രീം കേസില്‍ ഉള്‍പ്പെട്ട റജീനക്ക് കാറും വീടും സ്ഥലവും വാങ്ങാനുള്ള പണം എവിടന്നു കിട്ടി?

  6) ഇന്നലെ വൈകുന്നേരം റിയാദില്‍ നിന്ന് കരിപ്പൂരിലേക്കു പോരേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം എപ്പോള്‍ പുറപ്പെടും?

  7) കൊച്ചി എയര്‍പോര്‍ട്ട് സീപോര്‍ട്ട് റോഡിലെ ടോള്‍ പിരിവ് എന്ന് അവസാനിക്കും?

  8) ചേകന്നൂര്‍ മൗലവി എവിടെ? അധവാ മൗലവി കൊലചെയ്യപ്പെട്ടെങ്കില്‍ കൊന്നതാര്?

  9) തൊടുപുഴ എസ്സെമ്മെസ് വിവാദത്തിലെ സത്യം എന്ത്?

  10)ഇപ്പോഴത്തെ കേരള സര്‍ക്കാരിന്റെ ആയുസ്സെന്നുവരെ?

  തല്‍ക്കാലം ഇത്രയും മതി ഇതില്‍ ഏതെങ്കിലും ഒന്നു ശരിയായി പ്രവചിക്കൂ എന്നിട്ട് ദേവന്റെ മനസിലിരിപ്പ് പ്രവചിക്കാം.

  ReplyDelete
 6. http://anilphil.blogspot.com/2011/08/blog-post_12.html

  ReplyDelete
 7. With all respect, I wish to point out the following:
  1)Government is taking all revenues/ properties of Hindu Temples unfortunately not taking care of the temples and its employees.
  2)There are many temples in poor condition required major maintenance however only if worshippers make contribution then only the maintenance will take place, Devaswom dept. is unfortunaltey handicapped.
  3) Recently most of the temples the charges for poojas/ vazhipadu is increased substantially which is cruel/ looting the poor worshippers

  In view of the above, govenment should not make claim for the money of Shree Padmanabha temple.

  Soman Kokkaraveetil

  ReplyDelete
 8. പദ്മനാഭ ക്ഷേത്രത്തിലെ നിധി രാജ കുടുംബത്തിന്റെ ആണെന്ന് പറയുന്നതില്‍ വലിയ കഴമ്പില്ല.മാര്‍ത്താണ്ട വര്‍മ്മയുടെ കാലത്ത് തിരുവിതാംകൂറിലെ അവസ്ഥ ചരിത്രം വായിച്ചിട്ടുള്ളവര്‍ക്ക് അറിയാം.ക്ഷേത്രാചാരങ്ങള്‍ക്ക് വേണ്ടതും മറ്റു തരത്തില്‍ നേടിയതുമായ നിധികള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ പറ്റിയ ഇടമായിരുന്നു ക്ഷേത്ര സമുച്ചയം.ഈ നിധി ശേഖരത്തെ ക്കുറിച്ചു കേട്ട് കേള്വിയല്ലാതെ വ്യക്തമായ ധാരണ ആര്‍ക്കും ഇല്ലായിരുന്നു എന്ന് തന്നെ കരുതണം.ഉന്നത സ്ഥാനത്ത് നിന്നു വിരമിച്ച ഒരു ഭക്തന്റെ കരുതല്‍ അല്ലായിരുന്നെങ്കില്‍ ഇപ്പോഴും നാമാരും സത്യം അറിയില്ല.നിധി ക്ഷേത്രത്തിന്റെയും അങ്ങിനെ ഹിന്ദുക്കളുടെയും ആണ് എന്ന് തന്നെ ഇരിക്കട്ടെ.(ഒരു ഭരണാധികാരിയുടെ സൂക്ഷിപ്പായെ ഞാന്‍ കാണുന്നുള്ളൂ).ഈ നാട്ടില്‍ ധാരാളം പാവപ്പെട്ട ഹിന്തുക്കളുണ്ട്.സൌകര്യങ്ങള്‍ കുറഞ്ഞ ധാരാളം ക്ഷേത്രങ്ങളുണ്ട്‌.നമ്മുടെ ശബരിമലയിലും മറ്റും ഭക്തര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്കു അതിരില്ല.ഇത്തരം ആവശ്യങ്ങള്‍ക്ക് ഈ നിധി ഉപയോഗപ്പെടുത്തി കൂടെ?ഇതിനൊന്നും സമ്മതിക്കില്ല എന്ന് പറയുന്നവരുടെ മനസ്സിലിരിപ്പ് എന്താണ്.പാവപ്പെട്ട ഭക്തരെ സഹായിച്ചാല്‍, ക്ഷേത്രങ്ങളുടെ സൌകര്യം കൂട്ടാന്‍ വിനിയോഗിച്ചാല്‍, ഭഗവാന് നീരസം ഉണ്ടാവുമെന്നും,ഉപയോഗിക്കുന്നവന്റെ തല തെറിക്കുമെന്നും സന്തതി പരമ്പര അറ്റ് പോകുമെന്നും പറയുന്നവരെ,പറയിപ്പിക്കുന്നവരെ തിരിച്ചു അറിയേണ്ടേ?

  ReplyDelete
 9. Chackochan,

  Your opinion/ suggestions seems secular, however why not you and the others consider the wealth of other communities - simply the Christian Managements who are charging 30 to 50 lakhs Rupees just as the admission charges/ (donation/ capitation fee) and other several lakhs of rupees against tution fee etc. Why government cannot claim that - because unfortuantely there is constitution protection as minorities. Same is applicable to all churches/ mosques, their money is their money but if it is Hindu temples money everybody making a claim on that. I respect and salute Mr. Oommen Chandy who is taking a good stand on the issue.

  Regards

  Soman Kokkaraveetil

  ReplyDelete
 10. അത് എങ്ങിനെയാണ്‌ സര്‍ക്കാര്‍ മറ്റുള്ള സമുദായങ്ങളുടെ ആരാധനാലയങ്ങളുടെ സ്വത്തില്‍ കൈ കടത്തുന്നത്? അതിനു യാതൊരു അടിസ്ഥാനവും ഇല്ല. ഇന്ന് ദേവസ്വം ബോര്‍ഡിന്‍റെ അധീനതയില്‍ ഇരിക്കുന്ന ക്ഷേത്രങ്ങള്‍ എല്ലാം പണ്ട്‌ ഇവിടുത്തെ രാജാക്കന്മ്മാര്‍, ജനങ്ങളുടെ നികുതി പണത്തില്‍ നിന്നും ഉണ്ടാക്കിയെടുത്ത ക്ഷേത്രങ്ങള്‍ ആണ്. അത് എല്ലാതരം ജനവിഭാഗത്തില്‍ നിന്നും പിരിച്ചെടുത്ത നികുതിയാണ്.പിന്നീട് ജനാതിപത്യം വന്നപ്പോള്‍ അത് പുതിയ സര്‍ക്കാരിനു കൈ മാറി. അപ്പോള്‍ എങ്ങിനെയാണ്‌ അത് ഹിന്ദുക്കളുടേതു മാത്രമാകുന്നത്? അത് എല്ലാ വിഭാഗതിലുംപെട്ട ജനങ്ങളുടെതാണ്. ഹിന്ദു വിശ്വാസിള്‍ക്ക് അവിടെ ആരാധന നടത്താനുള്ള അവകാശമേ ഉള്ളൂ. അത് സര്‍ക്കാരിന്റെ കൈകളില്‍ തന്നെയാണ് ഇരിക്കേണ്ടത്.

  ReplyDelete
 11. Thats totally bullshit, Annony 2. So if you want to see things like that, than all religion members other than hindus are converted. So, speaking, they are Hindus, so distribute all that wealth among hindus, and Hindus only....are you ready, Shit head.

  ReplyDelete
 12. മതം മാറുക എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. ഒരാള്‍ ഒരു മതത്തില്‍ നിന്നും മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയാല്‍ അയാള്‍ ഇതുവരെ അടച്ച നികുതിക്ക് വിലയില്ല എന്നാണോ താങ്കള്‍ പറയുന്നത്. അയാള്‍ മതങ്ങള്‍ എത്ര മാറിയാലും അയാള്‍ സര്‍ക്കാരിന്റെ എല്ലാ സ്വത്തിനും അവകാശിയാണ്.

  ReplyDelete
 13. ദേവപ്രശ്നമല്ല...മനുഷ്യപ്രശ്നമാണ് വിഷയം. ദേവന്മാര്‍ക്ക് വല്ല പ്രശ്നവുമുണ്ടോ..??

  ReplyDelete

Related Posts Plugin for WordPress, Blogger...