Google+ Followers

Thursday, 11 August 2011

പ്ലാസ്റ്റിക് നിരോധനവും പാവം പൊതു ജനവും.
                ഞങ്ങള്‍ കോഴിക്കോട്ടുകാര്‍ ഭാഗ്യവാന്മാരാണ്.ലോകത്തിലെ, അല്ല, കേരളത്തിലെ ആദ്യത്തെ പ്ലാസ്റ്റിക് രഹിത ജില്ലയാണ് ഞങ്ങളുടേത്.മണ്ണിനും മനുഷ്യനും മാരകമായ പ്ലാസ്റ്റിക് എന്നാ മഹാ വിപത്തിനെ ഞങ്ങള്‍ ഒഴിവാക്കി കഴിഞ്ഞു.കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിന് മുന്‍പ് ഞങ്ങളുടെ മഹാനായ കളക്ട്ടെര്‍  പ്ലാസ്റ്റിക് രഹിത പ്രഖ്യാപനം നടത്തിയപ്പോള്‍ കോള്‍മയിര്‍ കൊള്ളാത്ത കോഴിക്കൊട്ടുകാരില്ല.കാരണം   പ്ലാസ്റ്റിക് വരുത്തുന്ന വിനകളെ കുറിച്ചു കോഴിക്കോടുകാര്‍ക്കുള്ള അറിവ് മറ്റാര്‍ക്കാണുള്ളത്? 
              ഞങ്ങള്‍ മാലോകരുടെ ആരോഗ്യം സംരക്ഷിക്കാനുള്ള ഞങ്ങളുടെ സ്വൊന്തം    മെഡിക്കല്‍ കോളേജു ഒരു പ്ലാസ്റ്റിക് കുപ്പത്തൊട്ടി തന്നെയല്ലായിരുന്നോ?എന്ത് മാത്രം മാലിന്യങ്ങളാണ് ആ വളപ്പില്‍ ഉണ്ടായിരുന്നത്?പ്ലാസ്റ്റിക് കത്തിച്ചാല്‍ ഉഗ്ര വിഷമായ കാര്ബോണ്‍  മോണോക്സൈട്   വാതകം ഉണ്ടാകും എന്നും പ്ലാസ്റ്റിക് മണ്ണില്‍ അനേക വര്ഷം അങ്ങിനെ കിടക്കും എന്നും ഞങ്ങള്‍ക്ക് അറിയാം.മെഡിക്കല്‍ കോളേജു വളപ്പിലെ പ്ലാസ്റ്റിക്കൂ കൂമ്പാരം കത്തിക്കുമ്പോള്‍ ആ വഴിക്ക് എങ്ങാനും പോയിട്ടുണ്ട് എങ്കില്‍ നിങ്ങളും 
അറിഞ്ഞിരിക്കും.അല്ലേലും നഗരമാകെ ചീഞ്ഞു നാറുന്ന അവസ്തയല്ലായിരുന്നോ?എവിടെയും അഴുക്കും  പ്ലാസ്റ്റിക് കൂമ്പാരവും.
             വല്ല മന്ത്രിമാരുമാണ്‌ പ്ലാസ്റ്റിക് രഹിത പ്രഖ്യാപനം നടത്തിയിരുന്നതെങ്കില്‍ ഞങ്ങള്‍ വിശ്വസിക്കില്ലായിരുന്നു.  തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഉള്ള പ്രഖ്യാപനങ്ങളൊക്കെ ഞങ്ങള്‍ക്ക് മനസ്സിലാവും.ഇത് കളക്ട്ടെര്‍ ആണ്.സുന്ദരന്‍,ചെറുപ്പക്കാരന്‍,കണ്ടാല്‍ ഒരു  ആഡ്യത്തമോക്കെയുന്ടു. നല്ല ആര്‍ദ്രതയുള്ള മനസ്സാണ്.മാസത്തില്‍ ഒരു മൂന്നു ദിവസമെങ്കിലും 
ഏതെങ്കിലും ആദിവാസി ഊരുകളില്‍ താമസിക്കും.പോരെങ്കില്‍ നമ്മുടെ ബുദ്ധദേവിന്റെ സ്വൊന്തം ആളാണ്‌ .വി.എസ്.പ്രത്യേകം അപേക്ഷിച്ചത് കൊണ്ട് കോഴിക്കൊടുകാര്‍ക്ക് കൈവന്ന മഹാ ഭാഗ്യമാണ്.
            തുറന്നു പറയട്ടെ .ഞാനാകെ മോഹിച്ചു പോയി.ഊണിലും ഉറക്കത്തിലും  പ്ലാസ്റ്റിക് രഹിത കോഴിക്കോടിന്റെ ചിന്തയായി.
            അപ്പോഴാണ്‌ പ്രശ്നം.രാവിലെ കിട്ടുന്ന പാല്‍ പ്ലാസ്റ്റിക് കവറിലാണ്.കളക്ട്ടെര്‍ സാഹിബ്ബിന്റെ പ്ലാസ്റ്റിക് രഹിത പരിപാടിയില്‍ മില്‍മയ്ക്ക് വിശ്വാസമില്ല.ഒന്നും രണ്ടും മില്‍മ കവറുകള്‍ കൂട്ടി വെച്ചു ആക്രി കടകളില്‍ കൊടുക്കുന്ന സാറന്മാരെ ഞാന്‍ കണ്ടിട്ടുണ്ട്.അങ്ങിനെ  എന്തെങ്കിലും ചെയ്യാം.ഉടന്‍ വരുന്നു പത്രം.കൂടെ ഒരു പ്ലാസ്റ്റിക് കൂട്ടില്‍ മാസികയുമുണ്ട്.ഞാന്‍ ആ പ്ലാസ്റ്റിക് കവറുകള്‍ ഒരു ചാക്കില്‍ ഇട്ടു വെച്ചു.കാപ്പി കുടി കഴിഞ്ഞു ഇരുന്നതെയുള്ളു  ഒരു നീണ്ട ലിസ്റ്റുമായി ശ്രീമതി എത്തി. പിന്നെ താമസമില്ല.രണ്ടു വലിയ തുണി സഞ്ചിയുമായി ഇറങ്ങി.സാധനങ്ങളെല്ലാം വാങ്ങി വരുമ്പോള്‍ എനിയ്ക്ക് കരയണോ അതോ ചിരിക്കണോ എന്ന്  നിശ്ചയമില്ല.ഉപ്പു,അരി,പയര്‍,പരിപ്പ് എന്ന് വേണ്ടാ എല്ലാ സാധനങ്ങളും പ്ലാസ്റ്റിക് കൂടുകളില്‍.മകളുടെ കുട്ടിയ്ക്ക് ഇത്തിരി ബിസ്ക്കറ്റ് വാങ്ങി.അതും  പ്ലാസ്റ്റിക് കവറില്‍.ഏതായാലും പ്ലാസ്റ്റിക് കവറുകളൊക്കെ ചാക്കില്‍ ഭദ്രമായി സൂക്ഷിച്ചു.
             മൂന്നു ദിവസം കൊണ്ട് ചാക്ക് നിറഞ്ഞു.എനിക്ക് ആകെ പരിഭ്രമമായി. പ്ലാസ്റ്റിക് നിറച്ച ചാക്കുമായി ലോട്ട് ലൊടുക്കു സാധനങ്ങള്‍ വില്‍ക്കുന്നവരുടെ അടുത്ത് എത്തി. പ്ലാസ്റ്റിക് അവര്‍ക്ക് വേണ്ടാ.എന്തെങ്കിലും അങ്ങോട്ട്‌ കൊടുക്കാം എന്ന് പറഞ്ഞിട്ടും അവര്‍ക്ക് വേണ്ടാ.എന്താ ചെയ്യുക?ആകെ അഞ്ചു സെന്റ്‌ സ്ഥലത്ത് നാല് തെങ്ങും ഒരു പ്ലാവും ഉണ്ട്.അതിന്റെ ചോട്ടില്‍ എങ്ങിനെയാണ് പ്ലാസ്റ്റിക് കുഴിച്ചിടുക.അഥവാ കുഴിച്ച്ചിടാം എന്ന് കരുതിയാല്‍ തന്നെ ഇനിയും വന്നു കുമിയുന്ന പ്ലാസ്റ്റിക് എന്ത് ചെയ്യും?നഗര സഭയില്‍ നിന്നോ,കളക്ട്ടെര്‍ സാഹിബ്ബിന്റെ ആപ്പീസില്‍ നിന്നോ പ്രായോഗീകമായ ഒരു പരിഹാര നിര്‍ദേശവും കിട്ടിയില്ല.പ്ലാസ്റ്റിക് കെട്ടുമായി തിരിച്ചു പോന്നു.
             പോരുന്ന വഴി ആളില്ലാത്ത റോഡിന്റെ വശത്തേക്ക് ഞാനാ കേട്ട് വലിച്ചെറിഞ്ഞു.ഉമ്ബായിയുടെ ഒരു ഗസ്സലും മൂളി അങ്ങിനെ പോരുമ്പോള്‍ ഒരു ബൈക്ക് വട്ടം കയറി.ഞാന്‍ വണ്ടി നിര്‍ത്തി.രണ്ടു ചെറുപ്പക്കാര്‍.രണ്ടു പേര്‍ക്കും താടിയുണ്ട്.(സഞ്ചി കണ്ടില്ല)."നിങ്ങളല്ലേ റോഡില്‍ ആ പ്ലാസ്റ്റിക് കേട്ട് വലിച്ചെറിഞ്ഞത്." അല്ല എന്ന് പറയണം എന്നുണ്ടായിരുന്നു.ധൈര്യം വന്നില്ല.പിന്നെ ബുദ്ധി മര്യാദക്കാരനാവുകയാണ്.   ഞാന്‍ സമ്മതിച്ചു.എന്തോ ചെറുപ്പക്കാര്‍ക്ക് അലിവു തോന്നി.കൈ വെച്ചില്ല.ഞാന്‍ വണ്ടി തിരിച്ചു.എറിഞ്ഞപ്പോള്‍ ചിതറിപ്പോയ പ്ലാസ്റ്റിക് പെറുക്കി കൂട്ടി തിരിച്ചു പോന്നു.
              എന്ത് മാരക വിഷമാണ് എങ്കിലും വേണ്ടില്ല ഞാനിപ്പോള്‍ സ്ഥിരമായി  പ്ലാസ്റ്റിക് കത്തിക്കുകയാണ്.സമീപത്തുള്ള വീടുകളില്‍ നിന്നെല്ലാം പ്ലാസ്റ്റിക് കത്തുന്ന മണം ഉയരുന്നുണ്ട്.മെഡിക്കല്‍ കോളേജു വളപ്പിലെ പ്ലാസ്റ്റിക്കൂ കൂമ്പാരം ഇപ്പോഴും കത്തിക്കൊണ്ടിരിക്കുക തന്നെയാണ്.എന്താണ് പരിഹാരം എന്ന് ചോദിയ്ക്കാന്‍ ഞങ്ങളുടെ  കളക്ട്ടെര്‍ സായിപ്പ് സ്ഥലം മാറി പോകുകയും ചെയ്തു.
 കോഴിക്കോട് നഗരത്തിന്റെ മുകളിലുള്ള ഓസോണ്‍ പാളിയില്‍ എന്നാണാവോ തുള വീഴുക.?

2 comments:

 1. ഞാന്‍ പ്ലാസ്ടിക്കിന്റെ ആരാധകനല്ല.പക്ഷെ ഓരോ കുടുംബവും ശ്രമിച്ചാല്‍ മാത്രം തീരുന്ന ഒരു പ്രശ്നമല്ല ഇത്.എല്ലാതരം മാലിന്യങ്ങളും കൊണ്ടുപോയി നിക്ഷേപിക്കാന്‍ നമുക്ക് dumping yard കള്‍ വേണം.അതിനു ഫീസ് ഈടാക്കണം.അവിടെ കൊണ്ടിടുന്ന മാലിന്യങ്ങള്‍ സംസ്കരിക്കുന്നത്ത്തിന്റെ ചുമതല നഗര സഭകള്‍ ഏറ്റു എടുത്തെ മതിയാകു.നമ്മുടെ റോഡുകള്‍ മുഴുവന്‍ അറവു മാലിന്യങ്ങളാണ്.ഒന്നുകില്‍ നഗര സഭ മാലിന്യം നിക്ഷേപിക്കാന്‍ സൌകര്യം കൊടുക്കണം.അല്ലെങ്കില്‍ മാലിന്യ സംസ്കരണ സൌകര്യമില്ലാതവര്‍ക്ക് ലൈസന്‍സ് കൊടുക്കരുത്.സകല സാധനങ്ങളും പ്ലാസ്ടിക്കില്‍ പൊതിഞ്ഞു
  കിട്ടുന്ന ഒരു നാട്ടില്‍ പ്ലാസ്ടിക്ക് കാരി ബാഗുകള്‍ നിരോധിച്ചു ഊറ്റം കൊള്ളുന്നവരെ എന്ത് വിളിക്കണം? ഇപ്പോള്‍ നമ്മുടെ ആളുകള്‍ പ്ലാസ്റിക്
  കത്തിക്കുകയാണ്.വലിച്ച്ചെറിയുന്നതിലും വലിയ വിപത്താണത്.

  ReplyDelete
 2. for more comments visit the link
  http://www.koottu.com/profiles/blogs/2919659:BlogPost:603135?commentId=2919659%3AComment%3A610691&xg_source=msg_com_blogpost

  ReplyDelete

Related Posts Plugin for WordPress, Blogger...