സമരം ചെയ്യുക എന്നത് തൊഴിലാളിയുടെ അവകാശമാണ്.തൊഴില്‍ ഇടങ്ങളില്‍ നീതി ലഭിക്കാതിരിക്കുമ്പോള്‍,നിയമാനുസൃതമുള്ള വേതനവും തൊഴില്‍ സാഹചര്യവും നഷ്ടപ്പെടുമ്പോള്‍, സമരം ആവശ്യമായി വരും.അതിനു ചില അംഗീകൃത രീതികളുണ്ട്.നിയമങ്ങളുണ്ട്.അത് പാലിക്കാതെ ,സ്ഥാപനത്തെ തകര്‍ക്കുന്ന വിധമുള്ള നിരന്തര സമരങ്ങള്‍ തൊഴിലാളികളുടെ ബുദ്ധി ശൂന്യതയുടെ ,തൊഴിലാളി, സ്ഥാപിത താല്പര്യക്കാരുടെ കെണിയില്‍ അകപ്പെടുന്നതിന്റെ, തെളിവാണ്.
Monday, 31 October 2011
Monday, 24 October 2011
ലോക്പാല്‍.
എനിക്ക് ചിരി അടങ്ങുന്നില്ല.അത്ര നാണം കെട്ട രീതിയിലാണ് നമ്മുടെ പത്രക്കാരുടെ പെരുമാറ്റം.
ഈ ന്യൂസ് നിങ്ങളും വായിച്ചു കാണും."മാധ്യമങ്ങളെ ലോക്പാല്‍ നിയമത്തിന്റെ പരിധിയില്‍ നിന്നു ഒഴിവാക്കണമെന്ന് എഡിറ്റെഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ, പാര്‍ലമെന്റിന്റെ നിയമ,നീതി ന്യായ സമിതിയോട് ആവശ്യപ്പെട്ടു.മാധ്യമങ്ങള്‍ സ്വൊകാര്യ സ്ഥാപനങ്ങള്‍ ആണ് എന്നും അഴിമതി വിരുദ്ധ ലോക്പാലിന്റെ കീഴില്‍ കൊണ്ടുവരരുതു എന്നുമായിരുന്നു " നമ്മുടെ പത്ര പുന്ഗുവന്മാരുടെ നിവേദനം.
Friday, 21 October 2011
ടാക്സി ഡ്രൈവര്‍മാര്‍ സദാചാരം നടപ്പാക്കിയപ്പോള്‍
നമ്മുടെ ഓട്ടോക്കാരും സകലമാന വായിനോക്കികളും സദാചാരം നടപ്പാക്കാന്‍ വെമ്പല്‍ കൊള്ളുന്ന കാലമാണിത്."കൊച്ചിയെ ബാംഗ്ലൂരാക്കാന്‍ സമ്മതിക്കില്ല" എന്നൊക്കെയുള്ള പ്രസ്താവനകള്‍ കേട്ടിട്ടില്ലേ.നിങ്ങള്ക്ക് തോന്നാം ഈ സദാചാര പോലീസു ഇന്നത്തെ ഒരു പ്രതിഭാസമാണെന്ന്.പക്ഷെ സത്യം മറ്റൊന്നാണ്. നമ്മുടെ നാട്ടില്‍ പാപികളെക്കാള്‍ കൂടുതല്‍ ധര്‍മ്മം സംരക്ഷിക്കാനിറങ്ങിയ നല്ല മനുഷ്യരുണ്ട്.ഇന്ന് മാത്രമല്ല എന്നും.
സംശയമുണ്ടെങ്കില്‍ ഈ കഥ ഒന്ന് കേള്‍ക്കു.
Wednesday, 19 October 2011
കാക്കനാടന് ആദരാഞ്ജലികള്‍ .
ജോര്‍ജു വര്‍ഗ്ഗീസ് കാക്കനാടന്‍ അന്തരിച്ചു.മലയാള കഥാ സാഹിത്യത്തെ ലോക നിലവാരത്തിലെത്തിച്ച കലാപകാരി.സംഭവ പരമ്പരകളുടെ കഥക്കൂട്ടുകള്‍ക്കപ്പുറം മനസ്സിന്റെയും അവസ്തകളുടെയും വിഭിന്ന മേഘലകളിലൂടെ മലയാളിയെ നയിച്ച പ്രതിഭാശാലി.മലയാള കഥാ സാഹിത്യത്തില്‍ ആധുനികതയുടെ പിതാവ്.വിശേഷണങ്ങള്‍ അനവധിയാണ്.പക്ഷെ ,ഇന്നത്തെ തലമുറ ഞങ്ങളറിഞ്ഞതുപോലെ കാക്കനാടനെ അറിഞ്ഞിട്ടുണ്ടാവില്ല.കാരണം എന്പതുകള്‍ക്ക് ശേഷം അദ്ദേഹം വളരെകുറച്ചേ എഴുതിയിട്ടുള്ളൂ.ബന്ധങ്ങളും സൌഹൃദങ്ങളും ആ കഥാകാരനെ കൊല്ലത്ത് തന്നെ തളച്ചിട്ടു.
Subscribe to:
Posts (Atom)