നമ്മുടെ വലിപ്പം പ്രധാനമായും നമ്മുടെ മനസ്സിലാണ്.താനൊരു സംഭവമാണെന്ന് ആര്‍ക്കെങ്കിലും തോന്നിപ്പോയാല്‍ പിന്നെ രക്ഷയില്ല.ആ ഉന്നത സോപാനത്തില്‍ നിന്നിറങ്ങാന്‍ വയ്യ.എത്ര കഷ്ട്ടപ്പെട്ടിട്ടാണെങ്കിലും അവിടെ അള്ളിപ്പിടിച്ചിരിക്കണം. നിങ്ങള്ക്ക് തോന്നും വല്ല രാഷ്ട്രീയക്കാരന്റെയും കഥയാണെന്ന്. അല്ല ,ഇത് നമ്മള്‍ ഓരോരുത്തരുടെയും വിധിയാണ്.
അഭിമാനത്തില്‍ നിന്നു മിഥ്യാഭിമാനത്തിലേക്ക് എത്ര ദൂരമുണ്ട്? പാവപ്പെട്ടവന്റെ അഭിമാന ബോധത്തിന് മിഥ്യാഭിമാനം എന്നാണോ പറയുക? ഒരു പതിനായിരം പ്രാവശ്യം എങ്കിലും ഞാന്‍ മനസ്സില്‍ ചോദിച്ചിട്ടുണ്ട്. കിട്ടുന്ന ശമ്പളം ഒന്നിനും തികയാതെ വരുന്ന സാധാരണക്കാരന്റെ പിടച്ചില്‍ ഞാന്‍ കണ്ടിട്ടുണ്ട്. 1973 ല്‍ ശമ്പള പരിഷ്ക്കരണത്തിനു ശേഷം ഒരു എല്‍.ഡി.ക്ലാര്‍ക്കിന്റെ ശമ്പളം 168 രൂപയായിരുന്നു. മിക്ക ജീവനക്കാരും അരിഷ്ടിച്ചാണ് ജീവിച്ചിരുന്നത്. നാരായണന്‍ കുട്ടിയുടെ വിളറിയ മുഖം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. ആറു മാസം മുന്‍പായിരുന്നു അയാളുടെ വിവാഹം.
രജനി അത്യാവശ്യം കഴിഞ്ഞു കൂടാന്‍ വകയുള്ള ഒരു കാര്‍ഷിക കുടുംബത്തില്‍ നിന്നാണ്. നന്നായി പാചകം ചെയ്യാനും വീട് നോക്കാനും അറിയാം. കുടുംബത്തില്‍, പക്ഷെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആരുമില്ല. അങ്ങിനെയാണ് നാരായണന്‍ കുട്ടിയുമായുള്ള വിവാഹം നടന്നത്. ജോലി സ്ഥലത്ത് ക്വാര്‍ട്ടെഴ്സ് ഉള്ളത് കൊണ്ട് ഭാര്യയേയും കൂട്ടി താമസമാരംഭിച്ചു .പുതിയ പാര്‍പ്പു തുടങ്ങാനുള്ള സഹായമെല്ലാം രജനിയുടെ വീട്ടില്‍ നിന്നു ലഭിച്ചിരുന്നു. രണ്ടു മാസത്തേക്കുള്ള അരി സാധനങ്ങള്‍ വരെ.
രജനി ഒരു നല്ല കുട്ടിയായിരുന്നു. അത് വേണം, ഇത് വേണം എന്നൊക്കെ പറഞ്ഞു ഭര്‍ത്താവിന്റെ സ്വൈര്യം കെടുത്തില്ല .വീട്ടില്‍ കൊക്കുരുമ്മി ഇരിക്കുന്നതിലും, വൈകുന്നേരങ്ങളില്‍ ഭര്‍ത്താവിനൊപ്പം നടക്കാന്‍ പോകുന്നതിലും അവള്‍ സായൂജ്യം കണ്ടെത്തി. പക്ഷെ നാരായണന്‍കുട്ടിക്ക് വിഷമം. ഭാര്യക്ക് ഒരു സാരി വാങ്ങിച്ചു കൊടുക്കാന്‍ പറ്റുന്നില്ല. ഒരു വിധം കൊള്ളാവുന്ന ഒരു സാരിക്ക് അന്നും നൂറു രൂപ കൊടുക്കണം. പി.എഫ്.കഴിഞ്ഞാല്‍ കയ്യില്‍ കിട്ടുക നൂറ്റമ്പത് രൂപയാണ്. കല്യാണത്തിന് മുന്‍പ് സ്കറിയയും, ആന്റ്റണിയും, ഗോപാല പിള്ളയും ,നാരായണന്‍ കുട്ടിയും ഒന്നിച്ചായിരുന്നു താമസം. പ്രത്യേക ദുസ്വഭാവം ഒന്നുമില്ലാത്ത ചെറുപ്പക്കാര്‍ .അവരുടെ നേതാവ് ഗോപിനാഥ പിള്ളയാണെങ്കിലോ, വലിയ ആദര്‍ശ ശ്രീരാമനാണ്. കോണ്‍ട്രാക്റ്റര്‍മാരുടെ മുന്നില്‍ കൈ നീട്ടില്ല. ജോസഫും, ദാമുവും, മൊയ്തുവും കരാറുകാരുടെ പുറം ചൊറിഞ്ഞു നടക്കുമ്പോള്‍ ഇവരാരും ആ ഭാഗത്തേക്ക് എത്തി നോക്കുക പോലുമില്ല. എന്നാലും ഓഫീസില്‍ യുണിയന്‍ വിരോധങ്ങളൊന്നുമില്ല.
എല്ലാ മാസവും ഒന്നാം തിയ്യതി തന്നെ പിരിവുകാരെത്തും. ഏതെങ്കിലും സര്‍വ്വീസ് സംഘടനക്കാരോ, അധ്യാപക യുണിയന്‍കാരോ ആയിരിക്കും. എല്ലാവരും സുഹൃത്തുക്കള്‍. എല്ലാവര്ക്കും ചുരുങ്ങിയത് അഞ്ചു രൂപ, ചിലപ്പോള്‍ പത്ത് രൂപ കൊടുക്കേണ്ടി വരും. ഒളിച്ചു നിന്നിട്ടൊന്നും കാര്യമില്ല. സ്ഥലത്തില്ലാത്ത ആളിന്റെ വീതവും കൂടി വാങ്ങിയിട്ടേ സുഹൃത്തുക്കള്‍ പോകൂ. മാസം പത്തിരുപതു രൂപ ആ വകയില്‍ പോയിക്കിട്ടും.നാരായണന്‍ കുട്ടി ഒന്ന് കൂടി വിഷാദവാനാകും. ഒരിക്കല്‍ ഞാന്‍ ചോദിച്ചു "ഇവര്‍ക്കൊക്കെ ഇത്രയും പൈസ എന്തിനാ കൊടുക്കുന്നത്?" അപ്പോഴാണ് നാരായണന്‍ കുട്ടി പറഞ്ഞത് "നമുക്കൊരു സ്റ്റാറ്റസ് ഇല്ലേ"
സ്ഥിരം പണിയായിരുന്നു എങ്കിലും ഞാന്‍ പൊതു മരാമത്ത് വകുപ്പിലെ പണി രാജി വെച്ച് എല്‍.ഐ.സി.യില്‍ ഒരു താല്‍ക്കാലിക പണിക്കു കയറി. മാസം കിട്ടുന്ന 372 രൂപയായിരുന്നു ആകര്‍ഷണം. പോരെങ്കില്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സെലക്ഷന്‍ നടത്തുന്ന ടെലക്കൊമിലെ ജോലി കിട്ടുമെന്ന് എനിക്ക് ഉറപ്പും ഉണ്ടായിരുന്നു.
എല്‍.ഐ.സി.യിലെ സാഹചര്യം തികച്ചും വ്യത്യസ്തമായിരുന്നു. ഇവിടെ സാറന്മാരില്ല. എല്ലാം തൊഴിലാളികളാണ്. അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗം. കാര്യമായ പണിയൊന്നുമില്ല. എല്ലാവരും നല്ല വൃത്തിയായി ഡ്രസ്സ് ചെയ്തവരും നല്ല ഉഷാറുള്ളവരുമാണ്. മിക്കവര്‍ക്കും സ്വന്തമായി വാഹനമുണ്ട്. ശമ്പള പരിഷ്ക്കരണ ചര്‍ച്ചയുടെ ഭാഗമായി പലപ്പോഴും ഉച്ചക്ക് മുദ്രാവാക്യം വിളിയുണ്ട്. കഞ്ഞിയും പയറും കഴിക്കുന്നവന്റെ കഞ്ഞി മുദ്രാവാക്യമല്ല. ബിരിയാണി കഴിക്കുന്നതിന്റെ ഉഷാറ് മുദ്രാവക്യത്തിലും കാണും.
ഇതൊന്നുമല്ല എനിക്ക് രസകരമായി തോന്നിയത്. സംഭാവന രശീതുമായി സെക്ഷനുകള്‍ കയറി ഇറങ്ങിയിട്ട് കാര്യമില്ല. ആരും കൊടുക്കില്ല. യുണിയന്‍ സെക്രട്ടറിയെ കാണണം. മൂപ്പര്‍ക്ക് ബോധിച്ചാല്‍ എല്ലാ സീറ്റിലേക്കും കടലാസ്സു ചെല്ലും. കൊടുക്കണം എന്നുള്ളവര്‍ക്ക് പേരെഴുതാം. സംഭാവനയുടെ തുക നിശ്ചയിചിട്ടുണ്ട്. അമ്പതു പൈസ. ശമ്പള ദിവസം ഉച്ച കഴിഞ്ഞു യുണിയന്‍ സെക്രട്ടറിയുടെ കയ്യില്‍ നിന്നു വാങ്ങാം.
ഞാന്‍ നാരായണന്‍ കുട്ടിയെ ഓര്‍ക്കും.ആ തളര്‍ന്ന മുഖവും അഭിമാന ബോധവും എനിക്ക് മറക്കാന്‍ കഴിയുന്നില്ല.

For comments on www.koottu.com please visit the link
ReplyDeletehttp://www.koottu.com/profiles/blogs/2919659:BlogPost:855919?commentId=2919659%3AComment%3A858315&xg_source=msg_com_blogpost
For comments on Appooppanthadi.com,please visit the link
ReplyDeletehttp://www.appooppanthaadi.com/profiles/blogs/5619182:BlogPost:411823?commentId=5619182%3AComment%3A412332&xg_source=msg_com_blogpost
വെട്ടത്താന്‍ എന്ന പേര് ബെര്‍ളിയുടെ ബ്ലോഗില്‍ കണ്ട പരിചയമേയുള്ളൂ...ആ പേരിന്റെ ആകര്‍ഷണീയത എന്നെ ഇവിടെ എത്തിച്ചു. ആശംസകള്‍ !!
ReplyDeleteആത്മാഭിമാനവും മിഥ്യാഭിമാനവും രണ്ടാണ്. ആത്മാഭിമാനമില്ലന്കില്‍ മനുഷ്യനു പിന്നെ മനുഷ്യനാണെന്ന് അവകാശപ്പെടാന്‍ ആവില്ല.
ReplyDeleteസിനിമാലോചന,രാജു കമന്റിനു നന്ദി.എന്താണ് എഴുതാന്‍ മടി കാണിക്കുന്നത്?
ReplyDeleteഅങ്ങനെ ഒരു ലോകം ഉണ്ട് അല്ലെ .....അതിനെ കുറിച്ച് ഇപ്പൊ ആണ് അറിയുന്നത്
ReplyDeletevalare nalla post, NGO kalkku maari chinthikkaan ulla oru vazi ayengil nannayi
ReplyDeleteപ്രിയപ്പെട്ട വെട്ടത്താന്‍ ചേട്ടാ,അനുഭവ കുറിപ്പ് വളരെ നന്നായി
ReplyDeleteപഴയ പൊസ്റ്റെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ ഇടേണ്ട പോസ്റ്റ് തന്നെ
ആശംസകള്‍ !
സ്നേഹത്തോടെ,
ഗിരീഷ്
ജീവനക്കാരുടെ അന്നത്തെയും ഇന്നത്തേയും അവസ്ഥകള്‍ ഓര്‍ത്തു പോയി.തുച്ഛ ജീവനക്കാരന്‍ "സാറാണ്" ഭീമ ശമ്പളം പറ്റുന്നവന്‍ തൊഴിലാളിയും.
Deleteതാനൊരു സംഭവമാണെന്ന് ആര്‍ക്കെങ്കിലും തോന്നിപ്പോയാല്‍ പിന്നെ രക്ഷയില്ല.
ReplyDeleteഈ ഒരു കാര്യം എനിക്ക് എപ്പോഴും ചില ആള്‍ക്കാരുമായി ബന്ധപ്പെട്ടു തോന്നാറുണ്ട്. അതെക്കുറിച്ച് ബ്ലോഗ്സും എഴുതിയിരുന്നു.
താങ്കളുടെ ഈ ബ്ലോഗ് വളരെ നന്നായി.
നന്ദി ഡോക്റ്റര്‍.
Deleteഈ രചന നല്ലൊരു സംഭവമായിട്ടുണ്ട് വെട്ടത്താന്‍ സാര്‍.,.
ReplyDeleteഓരോരുത്തരുടെയും ഉള്ളില്‍ ഈ ഭാവം ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ആശംസകള്‍
കിട്ടുന്നത് ഒന്നിന്നും തികയാതെ വെന്ത മനസ്സുമായി നടക്കുന്ന നാരായണന്‍ കുട്ടിയുടെ മുഖം മനസ്സില്‍ നിന്നു മാറുന്നില്ല.
Deleteപഴയ കാല സംഭവങ്ങള്‍ ആണിതില്‍ പറഞ്ഞിരിക്കുന്നതെങ്കിലും
ReplyDeleteനല്ലൊരു സമാനത ഇക്കാലത്തോടുള്ള ബന്ധത്തില്‍ കാണുവാനും
കഴിയുന്നുണ്ട് സംഭവങ്ങള്‍ വളരെ നന്നായി അവതരിപ്പിച്ചു. ആശംസകള്‍
നന്ദി സുഹൃത്തെ.കൈ നിറയെ ശമ്പളം വാങ്ങുന്നവന്‍ തൊഴിലാളി.അന്തിപ്പട്ടിണിക്കാരന്‍ സാര്‍.
Deleteസ്വന്തം അനുഭവത്തിൽ നിന്ന് അങ്ങ് അവതരിപ്പിച്ചത് നല്ലൊരു നിരീക്ഷണമാണ്....
ReplyDeleteതാങ്കളുടെ ബ്ലോഗ് പരാമര്‍ശിക്കപ്പ്ട്ടിരിക്കുന്നു ഈ ലിങ്കില്‍ കാണുക. ഏരിയലിന്റെ കുറിപ്പുകള്‍
ReplyDeleteനല്ല നിരീക്ഷണം..!
ReplyDeleteമിഥ്യാഭിമാനികള്‍
ReplyDeleteഇതിനിപ്പോഴും വലിയ മാറ്റമുണ്ടെന്ന് തോന്നുന്നില്ല
ReplyDelete