ഞാനൊരു ഹിംസാവാദിയല്ല.ഇന്നുവരെ ആരെയും കൈവെച്ചിട്ടുമില്ല.വിദ്യാര്‍ഥിജീവിതകാലത്ത് ഒരുപയ്യനെ വട്ടംപിടിച്ച് ഞെരുക്കിയതാണ് ഇതുവരെയുള്ള ഏറ്റവുംവലിയഹിംസ.അതങ്ങിനെപറ്റിപ്പോയതാണ്.അടിപിടി നടക്കുന്നിടത്തേക്ക് ഓടിച്ചെന്നപ്പോള്‍ ഒരുപയ്യന്‍ എന്‍റെനേരെ വരുന്നു.സത്യംപറഞ്ഞാല്‍ പേടിച്ച് ഞാനവനെ മുറുക്കെപ്പിടിച്ചു. ചുറ്റും അടിനടക്കുകയാണ്.വിട്ടുപോയാല്‍ അവനെന്നെ തല്ലുമോ എന്നു എനിക്കു പേടി.എന്‍റെ കത്രികപ്പൂട്ടില് പെട്ടുപോയ അവന്‍ “വിടേടാ,വിടേടാ “എന്നു അലറുന്നുണ്ട്.വയസ്സു ഇരുപതു തികഞ്ഞിട്ടില്ലെങ്കിലും അറുപത്തഞ്ചു കിലോ തൂക്കമുണ്ടെന്നിക്ക്.അവന്‍റെ എല്ലുനുറുങ്ങുന്നോ എന്നൊരുസംശയം.പേടിച്ചാണെങ്കിലും ഞാന്‍ പതുക്കെ പിടുത്തം വിട്ടു.രക്ഷപ്പെട്ടു.അവന്‍ തിരിച്ചു തല്ലിയില്ല.പകരം ഒരൊറ്റഓട്ടം വെച്ചുകൊടുത്തു.
Sunday, 26 February 2012
Wednesday, 22 February 2012
നിങ്ങളുടെ കണ്ണീര്‍ , ഞങ്ങളുടെ പുണ്യം.
കര്‍ത്താവില്‍ ഏറ്റവും പ്രിയമുള്ള ആന്‍സിമോള്‍ക്ക് സിസ്റ്റര്‍ ബെറ്റ്സീ മരിയ എഴുതുന്നതു.
എന്നാലും എന്‍റെ ആന്‍സിമോളെ നിനക്കു ഈ ഗതി വരുമെന്നു ഞാനൊരിക്കലും കരുതിയില്ല.ദാരിദ്ര്യത്തിലാണെങ്കിലും നല്ല ദൈവഭയമുള്ള കുടുംബത്തിലാണ് നീ പിറന്നത്.നല്ല അനുസരണയും ദൈവഭയവുമുള്ള കുട്ടിയാണ് എന്നു എല്ലാവരെയുംകൊണ്ടു പറയിപ്പിച്ചാണ് നീ വളര്‍ന്നത്.എന്നും വിശുദ്ധ കൂര്‍ബ്ബാനയില്‍ പങ്കുകൊള്ളുകയും ഭക്തസംഘടനകളിലെല്ലാം സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്ന നീ പത്താംക്ലാസ്സ് കഴിഞ്ഞാല്‍ നേരെ മഠത്തില്‍ ചേരുമെന്ന് മറ്റുള്ളവരെപ്പോലെ ഞാനും കരുതിയിരുന്നു.പക്ഷേ പത്താം ക്ലാസ്സില്‍ തൊണ്ണൂറു ശതമാനം മാര്‍ക്ക് മേടിച്ച നീ പള്ളിവക സ്കൂളില്‍ പ്ലസ്ടുവിനു ചേര്‍ന്നു.മറ്റുള്ള കുട്ടികളുടെ കയ്യില്‍ നിന്നു 5000 രൂപ വെച്ചു മേടിച്ചിരുന്നെങ്കിലും ,നിന്‍റെ വീട്ടിലെ വിഷമമറിയാവുന്ന തൊട്ടിപ്പറമ്പിലച്ചന്‍ നിന്നോടു 4500 രൂപയേ മേടിച്ചുള്ളൂ.എന്നാലും നിന്‍റെ അപ്പച്ചന്‍ കഷ്ടപ്പെട്ടാണ് നിന്നെ പഠിപ്പിച്ചതെന്ന് എനിക്കറിയാം.
Tuesday, 7 February 2012
പിള്ളയുടെ പുള്ള.
അങ്ങിനെ ആ വിധി ദിവസം സമാഗതമാകാന്‍ പോകുന്നു.കേരള കോണ്ഗ്രസ് (ബി) യുടെ നേതൃ യോഗം കൊച്ചിയില്‍ നടന്നുകൊണ്ടിരിക്കയാണ്.മന്ത്രി ഗണേഷ്കുമാറിന്റെ അന്തസ്സില്ലാത്ത പെരുമാറ്റത്തില്‍ ക്ഷുഭിതരായ നേതൃ നിരയെ അടക്കാന്‍,സാന്ത്വനിപ്പിക്കാന്‍ പാര്‍ട്ടിയുടെ പരമാത്മാവും ജീവാത്മാവുമായ അച്ഛന്‍ പിള്ള കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്നു.പക്ഷേ വൃദ്ധനും രോഗിയും മനോരോഗിയുമായ ഈ അച്ഛന്‍ തടുത്താല്‍ പിള്ളകുലം തകരാതിരിക്കുമോ? എനിക്കു സംശയമാണ്.ടി.വി.ചാനലുകളെല്ലാം ഫ്ലാഷ് ന്യൂസ് കൊടുത്തുകൊണ്ടിരിക്കയാണ്.എന്തെങ്കിലും അരുതാത്തത് സംഭവിക്കുമോ എന്ന ഭീതിയോടെ ഞാന്‍ ടി.വി.തുറന്നു വെച്ചിരിക്കയായിരുന്നു.ഇപ്പോള്‍ ബിരിയാണി ബ്രേയ്ക്ക് ആയത് കൊണ്ടാണ് ഞാന്‍ കംപ്യുട്ടര്‍ തുറന്നത് തന്നെ.
Wednesday, 1 February 2012
കഞ്ചാവ് വലിക്കുമ്പോള്‍ എടുക്കേണ്ട മുന്‍ കരുതലുകള്‍
മുള്ളരിങ്ങാട് വിടുമ്പോള്‍ രാത്രിയായി.കയ്യില്‍ വെളിച്ചമില്ല.യാത്ര പുറപ്പെടുമ്പോള്‍ കൈയ്യില്‍ കരുതിയിരുന്ന ചെറിയ ടോര്‍ച്ച് പണിമുടക്കി.ഞങ്ങള്‍ മൂന്നുപേരും,ജോര്‍ജ് വര്‍ക്കി, സെബാസ്റ്റ്യന്‍ ,ഞാന്‍ എന്തായാലും യാത്ര തുടരാന്‍ തീരുമാനിച്ചു.ഒരു പന്തം ഉണ്ടാക്കാം എന്നു കരുതി അങ്ങാടി മുഴുവന്‍ തിരഞ്ഞെങ്കിലും ഒരിടത്തും ഒരു തുള്ളി മണ്ണെണ്ണ പോലുമില്ല.ബംഗ്ലാദേശ് യുദ്ധം കഴിഞ്ഞിട്ടേയുള്ളൂ.ചിര വൈരിയായ പാക്കിസ്ഥാനെ മലര്‍ത്തിയടിച്ചതിന്‍റെ സന്തോഷത്തിലാണ് രാജ്യം.പക്ഷേ ഭണ്ഡാരത്തില്‍ ഒന്നുമില്ല.കൂടാതെ അമേരിക്കയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വിലക്കും.അഭിമാനത്തിന്‍റെയും വറുതിയുടെയും കാലം.
Subscribe to:
Posts (Atom)