Google+ Followers

Friday, 15 July 2011

കട്ട് തിന്നുന്നവര്‍

കഴിഞ്ഞ തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ ഒരു പ്രസ്ഥാവനയുണ്ട്.അത്‌ അച്ചുതാനന്ദന്‍ സഖാവിന്റെതാണ്."സര്‍ക്കാര്‍ ഖജനാവ് കട്ട് തിന്നുന്നവരെ ജയിലിലടക്കും." സഖാവിന്റെ സ്വോത സിദ്ധമായ ചെഷ്ട്ടകളോടെയുള്ള  ഈ പ്രഖ്‌യാപനം ജനത്തിനു നന്നേ ബോധിച്ചു.അഴിമതിയും പെണ്ണ് കേസുമൊക്കെ
വേണ്ട വിധം മിക്സ്‌ ചെയ്തു സഖാവ് നടത്തിയ പടയോട്ടമാണ് എല്‍.ഡി.എഫ്നെ 68 സീറ്റില്‍ എത്തിച്ചത്.അഴിമതികൊണ്ടും കെടു കാര്യസ്ഥത  കൊണ്ടും പൊറുതി മുട്ടിയ ജനം അച്ചുതാനന്ദന്‍ സഖാവില്‍ ഒരു രക്ഷകനെ കണ്ടു. 

തിരഞ്ഞെടുപ്പില്‍  അച്ചുതാനന്ദന്‍ തരംഗം ഉണ്ടായിരുന്നോ എന്നതിനെ ചൊല്ലി നമ്മുടെ പത്ര മാസികകളില്‍ വലിയ ചര്‍ച്ച നടന്നു കൊണ്ടിരിക്കയാണ്.തരംഗം ആണെങ്കിലും അല്ലെങ്കിലും അച്ചുമ്മാവാന്‍ മുന്നില്‍ നിന്നു നയിച്ച്ചില്ലായിരുന്നു എങ്കില്‍ എല്‍.ഡി.എഫ്.45 സീറ്റ് നേടില്ലായിരുന്നു എന്നത് സത്യം. പാവപ്പെട്ടവന് വേണ്ടി,സത്യത്തിനും നീതിക്കും വേണ്ടി നില കൊള്ളുന്ന ഏക നേതാവിന്റെ പ്രതിച്ചായയായിരുന്നു  അദേഹത്തിനു.

പക്ഷെ ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ അച്ചുതാനന്ദനെ പുണ്യവാളനായി   കണ്ട ജനത്തെ ഞെട്ടിക്കുന്നതാണ്. വെറുമൊരു സ്വോജന പക്ഷപാതി.മകനും മകള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി ഏത് നിയമവും എങ്ങിനെയും വളച്ചൊടിക്കാന്‍ മടിയില്ലാത്തയാള്‍.

മകള്‍ക്ക് വേണ്ടി, തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റെര്‍ ഫോര്‍
ബയോടെക്നോളജിയുടെ വളര്‍ച്ച തടഞ്ഞത് പഴയ കഥ.

സ്വോന്തക്കാരന് ഒരു മര്യാടയുമില്ലാതെ ഭൂമി പതിച്ചു കൊടുത്തതും എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തി ആ ഭൂമിയ്ക്ക് വില്പ്പനാവകാശം കൊടുത്തതും സഖാവ് ഇപ്പോഴും ന്യായീകരിക്കുന്നു.സര്‍ക്കാര്‍ ആ ഇടപാട് രഥ്‌ ചെയ്‌താല്‍ "അയാള്‍ കോടതിയില്‍ പോയി വാങ്ങിക്കൊള്ളും "എന്ന് പറയാനും നമ്മുടെ പുണ്യവാന് ഉളുപ്പില്ല.
അരുന്കുമാര്‍ എന്ന മകന്‍ എന്നും വാര്‍ത്തകളില്‍ ഉണ്ടായിരുന്നു.പുരാണത്തിലെ ധൃത രാഷ്ട്രരുടെ റോള്‍ ആയിരുന്നു സഖാവിനു.ലോട്ടറി കാര്യത്തിലും,സ്മാര്‍ട്ട് സിറ്റി വിഷയത്തിലും ഗോള്‍ഫ് ക്ല്ബ് പ്രശ്നത്തിലുമൊക്കെ പയ്യന്‍ ഇടപെട്ടു.ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ 
മാന നഷ്ടത്തിന്റെ വാളോങ്ങുമായിരുന്നു ഈ തൃപ്പുത്രന്‍.ഇപ്പോള്‍  മാന നഷ്ടത്തിന്റെ ഭീഷണി കേള്‍ക്കുന്നില്ല.വെറുമൊരു എം.സി.എ ക്കാരനായ മന്ത്രി പുത്രന്‍ 1993 ല്‍
അണ്‍ പയിഡ് ട്രെയിനി ആയി ഐ .എച്. ആര്‍.ഡി.യില്‍ കയറിയതാണ്.അച്ചന്റെ കാലത്ത് സ്ഥാപനത്തിന്റെ ദയരെക്ട്ടെര്‍ ആയി മാറി.പുണ്യം ചെയ്ത ജന്മം എന്നല്ലാതെ 
മറ്റെന്തു  പറയാന്‍?

ഗോള്‍ഫ് ക്ല്ബ്ബില്‍ 75000 രൂപ ഫീസ് കൊടുക്കുന്ന ,ദാഹിക്കുമ്പോള്‍ അല്പം മദ്യപിക്കുന്ന (അച്ചന്‍ അതും ന്യായീകരിച്ചിട്ടുണ്ട്.) ഉറച്ച കമ്മുനിസ്റ്റ്‌ ആണ് ശ്രീ അരുന്കുമാര്‍.

പക്ഷെ ഇറങ്ങുന്നതിനു മുന്‍പ് സഖാവ് ചെയ്തത് കുറച്ചു കടന്ന കൈ ആയിപ്പോയി.മകനെ ഒന്നര ലക്ഷം മാസ ശമ്പളത്തില്‍ ആറു വര്‍ഷത്തേയ്ക്ക് ഐ.സി.ടി.അക്കാദമിയുടെ ഡിരക്ത്റെര്‍ ആയി നിയമിച്ചു.ഇതുപോലെ നാണം കെട്ട  സ്വോജന പക്ഷപാതം കേരളം മുന്‍പ് കണ്ടിട്ടില്ല.

ഇത് കട്ട് തീറ്റ തന്നെയെല്ലേ സഖാവേ?

2 comments:

  1. .......NODADUKKUMBAM MAANGAYUDE PULIYARIYUM....HEEHEE..ACHU NOT AN EXCEPTION..

    ReplyDelete
  2. joji,
    please follow this blog

    ReplyDelete

Related Posts Plugin for WordPress, Blogger...