Google+ Followers

Wednesday, 20 July 2011

ഭാഗ്യവാന്‍

 
ഭാഗ്യവാന്‍ ,ഭാഗ്യവാന്‍ എന്ന് പറഞ്ഞാല്‍ നമ്മുടെ മന്ത്രി ഗണേഷ്കുമാറിനെ പോലിരിക്കണം.സമകാലീന മലയാള ചരിത്രങ്ങളിലോന്നും
ഇങ്ങനെ ഒരു ഭാഗ്യവാനെ മഷി ഇട്ടു നോക്കിയാല്‍ പോലും കണ്ടു കിട്ടില്ല.
 
ഇതിലെന്താ ഇത്ര പ്രത്യേക ഭാഗ്യം എന്ന് നിങ്ങള്ക്ക് തോന്നാം.ശരിയാണ്.കാര്യമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളൊന്നും നടത്താതെ ഒരു  സുപ്രഭാതത്തില്‍ എം.എല്‍.എ.യും മന്ത്രിയും ഒക്കെ ആയ ആദ്യത്തെ ആളല്ല ഗണേഷ്.പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയും നടത്താതെയും
അച്ചന്റെ 
തണലില്‍  തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും  എം.എല്‍.എ.യും മന്ത്രി യുമൊക്കെ ആകുകയും ചെയ്ത ധാരാളം പേരുണ്ട് നമ്മുടെ നാട്ടില്‍. 
പക്ഷെ അവരില്‍ നിന്നൊക്കെ ഗണേഷ്  വേറിട്ട്‌   നില്‍ക്കുന്നു.കരുണാകരനെപ്പോലെ തന്നെ  മകന് വേണ്ടി ജീവിക്കുന്ന അച്ചനാണ് ഗണെഷിനു മുള്ളത്‌. ചികഞ്ഞു നോക്കിയാല്‍ 
അച്ചുതാനന്ധന്റെ  അത്രയും പുത്ര സ്നേഹം   ചിലപ്പോള്‍ കണ്ടില്ല എന്ന് വരും.എന്നാലും പിള്ളയുടെ പിള്ള തന്നെയല്ലേ?
      
 
 
 
 
പിന്നെയെന്താ ഇത്ര വലിയ ഭാഗ്യം? 
 
അതറിയണമെങ്കില്‍ 2001 ലേക്ക് പോകണം.അഴിമതി ആരോപണങ്ങളിലും കേസ്സിലും പെട്ട മൂത്ത      പിള്ളയെ, ആന്റണി ,മന്ത്രി സഭയിലെടുത്തില്ല.ബാലന്‍ പിള്ളയുടെ 
അനിഷ്ട്ടം പരിഗണിക്കാതെ     മോനെ മന്ത്രിയാക്കി.  അല്‍പ്പ സ്വോല്‍പ്പം ദുഷ്പ്പെരു കേള്പ്പിചിരുന്നെങ്കിലും മന്ത്രിയായ                      ഗണേഷ് പഴയ ദുഷ്പ്പെരു 
കഴുകിക്കളഞ്ഞു.മികച്ച മന്ത്രിയെന്നു പൊതു ജനത്തെ കൊണ്ടു പറയിച്ചു.
 
അപ്പോഴാണ്‌ എങ്ങിനെയോ കേസ്സില്‍ നിന്നു രക്ഷപെട്ട പിള്ള പിന്നെയും പ്രശ്നക്കാരനായത്. ഏത് അച്ചന്‍ ആണങ്കിലും മകനെ മന്ത്രിയായി തുടരാന്‍ അനുവദിച്ചെനെ .  പക്ഷെ ബാലന്‍ പിള്ള ആ ഗണത്തില്‍ വരില്ല.മകനെ പുറത്താക്കി ആ കസേരയില്‍ കയറിയിരുന്നിട്ടേ കീഴൂട്ട് രാമന്‍ പിള്ളയുടെ പുത്രന് ഉറക്കം വന്നുള്ളൂ.
 
  ഇപ്രാവശ്യം ഇലക്ഷന്‍ വരുന്നതിനു മുന്‍പേ പിള്ള അകത്തായി.നമ്മുടെ അച്ചുമ്മാന്‍ കവടി നിരത്തി നേരത്തെ അത്‌ പ്രവചിച്ചിരുന്നു എന്നത് വേറൊരു സത്യം.(രാഷ്ട്രീയക്കാര്‍ ദീര്‍ഘ ദര്ശികലാകുന്ന നാടാണിത്.)
 
ജയിലില്‍ കിടക്കുന്ന പിള്ളക്ക് ഇലക്ഷന്‍ രംഗത്ത് ഒന്ന്   പയറ്റാണം എന്ന് തോന്നി.പിള്ളയെ സംബന്ധിച്ച് അത്‌ ശരിയാണ്.കൊട്ടാരക്കര ക്കാരുടെ ഓമന പുത്രനാണ് താനെന്നാണ് മൂപ്പര് കരുതിയിരിക്കുന്നത്.പോരെങ്കില്‍ 
N S S ബോര്‍ഡ് അംഗമാണ്.നായന്മാരുടെ ഹൃദയം മിടിക്കുന്നത്‌ തന്നെ 
പിള്ളക്കും മറ്റു പിള്ളമാര്‍ക്കും വേണ്ടിയാണ്.അദ്ദഹത്തിന്റെ   ഒരു ഗുണം, മറ്റാര് പറഞ്ഞാലും അങ്ങോര്‍ കേള്‍ക്കില്ല എന്നതാണ്.മകന്‍ പറഞ്ഞാല്‍ തീരെ 
കേള്‍ക്കില്ല.മരുമകന്‍ ഉപദേശിച്ച്ചാലാണ് അല്‍പ്പമെങ്കിലും ചെവി കൊടുക്കുക. ഏതായാലും പിള്ളയും അപരനും ഒക്കെയായി നാടകം കസറി .യു .ഡി.എഫ്.  
മൊത്തം കുഴപ്പത്തിലുമായി.
 
ഇനിയാണ് നാടകം കൊഴുക്കുന്നത്.താന്‍ അകത്തു കിടക്കുമ്പോള്‍ മകന്‍ മന്ത്രിയായി അമര്‍ന്നു ഭരിക്കുന്നത് കാണാന്‍  പിള്ള മനസ്സിന് സമ്മതമില്ല. അനുഗ്രഹം ചോദിച്ചു ചെന്ന മകനെ ആട്ടി ഓടിച്ചു എന്നാണു കഥ.
ആര് ചരട് വലിച്ചിട്ട് ആയാലും നമ്മുടെ പരമോന്നത കോടതി ഒരു വര്‍ഷത്തേക്ക് ശിക്ഷിച്ച്ച  ആളാണ്‌ പിള്ള.നിയമാനുസൃതമുള്ള പരോള്‍ കഴിഞ്ഞു ഇപ്പോള്‍ വീണ്ടും പരോളില്‍ ഇറങ്ങിയിരിക്കയാണ്.  തിരിച്ചു ജയിലിലേക്ക്  പോകുവാന്‍ തീരെ താല്പര്യമില്ല.പിള്ളയുടെ സമ്മര്‍ദ്ദങ്ങള്‍ താങ്ങാന്‍ കെല്‍പ്പില്ലാതെ മകനും കുഞ്ഞൂഞ്ഞും വലയുന്നു എന്നാണു വാര്‍ത്തകള്‍. പോരെങ്കില്‍ N S S ന്റെ ശക്തമായ സപ്പോര്‍ട്ടുമുണ്ട്.വിവരവും വിദ്യാഭ്യാസവും ഉള്ളവര്‍ സംഘടനയുടെ തലപ്പത്ത് ഇല്ലെങ്കില്‍ 
ഇങ്ങനെ ഒക്കെയേ 
നടക്കു. 
 
ഗണേഷ് സത്യത്തില്‍ സഹതാപമര്‍ഹിക്കുന്നുണ്ട്.  ഇങ്ങനെ ഒരച്ച്ചന്റെ മകനായി ജീവിക്കേണ്ടി വരുന്നത് മഹാ ഭാഗ്യം തന്നെയല്ലേ? പോയ ജന്മത്തിലെ ശത്രുക്കളാണ് മക്കളായി ജനിക്കുന്നത് എന്നാണു പറയാറ്. കഴിഞ്ഞ ജന്മങ്ങളിലെ ബദ്ധ ശത്രുവിന്റെ മകനായി ജനിക്കേണ്ടി വന്ന ഭാഗ്യവാന്  ഹൃദയംഗമമായ അനുശോചനങ്ങള്‍.                                                                                                                                                                        

1 comment:

  1. hi ചേട്ടാ
    താങ്കള്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. പിള്ളയുടെ മകനായി ജനിച്ചു എന്ന ഭാഗ്യം അതോടു കൂടി കഴിഞ്ഞു. ഇനി കഴിവ് തെളിയിക്കേണ്ടത് മകനാണ്. കാരണം, നമ്മുടെ നാട്ടില്‍ മക്കള്‍ രാഷ്ട്രീയം വെറുതെ അച്ഛന്റ്റെ മകന്‍ ആയാല്‍ മാത്രം വിജയിക്കില്ല. പകരം കിട്ടുന്ന അവസരം വിനിയോഗിക്കുക തന്നെ വേണം.
    വാല്‍ കഷ്ണം: ഹൊ, ഗണേഷ് കുമാറിന്റെ തലവര. ആ വര വരച്ച വടി കൊണ്ട് ഒരു അടി എങ്കിലും കിട്ടിയിരുന്നെങ്ങില്‍ എത്ര നന്നായിരുന്നു.

    ReplyDelete

Related Posts Plugin for WordPress, Blogger...