Tuesday 20 December 2011

പ്രണയ രോഗത്തിന് ഹിപ്നോട്ടിക് ചികിത്സ.


മന:ശാസ്ത്രജ്ഞരെ മുട്ടിയിട്ടു നടക്കാന്‍ വയ്യാത്ത കാലമാണിത്.എന്നാല്‍ എന്റെ ചെറുപ്പ കാലം അങ്ങിനെ ആയിരുന്നില്ല. മൊല്ലാക്കമാരും,മന്ത്രവാദികളും,ചെകുത്താന്‍ പിടുത്തക്കാരായ പാതിരിമാരും കൂടി സമൂഹത്തിന്റെ മാനസികാരോഗ്യം സംരക്ഷിച്ചിരുന്ന കാലമായിരുന്നു  അത്‌.ഭൂരിഭാഗം ജനങ്ങള്‍ക്കും ഇക്കൂട്ടരെ വലിയ വിശ്വാസവുമായിരുന്നു.അതുകൊണ്ടാണ് കൂട്ടുകാരെല്ലാവരും കൂടി എന്നെ ആ പള്ളീലച്ചന്റെ അടുത്തു കൊണ്ടുപോയത്.



എന്തെങ്കിലുമൊന്നു ചെയ്യണം എന്നൊരു തോന്നല്‍ എനിക്കുമുണ്ടായി.പുസ്തകം തുറക്കാന്‍ പറ്റുന്നില്ല.പുസ്തകത്തിന്റെ ഇരുപുറങ്ങളിലും അവളങ്ങിനെ നിറഞ്ഞിരിക്കയാണ്. നോക്കുമ്പോള്‍ അവളെ അല്ലാതെ അക്ഷരങ്ങളൊന്നും കാണുന്നില്ല.ക്ലാസ്സിലിരിക്കാനും വയ്യ.ഫ്രന്റ്‌ ബഞ്ചില്‍ ഞാന്‍ മാത്രമേ ഇരിക്കാറുള്ളൂ.കുറെ നേരം അങ്ങിനെ ഇരിക്കുമ്പോള്‍ ആകെയൊരു വീര്‍പ്പു മുട്ടലാണ്.നേരെ പൊങ്ങും."Sir,I want to go out".പ്രിന്‍സിപ്പാള്‍ അടക്കം ആരും ഒന്നും പറയില്ല. എങ്കിലും കാലത്ത് ഒന്‍പതു മണിക്ക് എന്റെ ലോഡ്ജിന്റെ മുന്‍പില്‍ കാര്‍ നിര്‍ത്തി അദ്ദേഹം ഹോണ്‍ അടിക്കും.കയറാതെ രക്ഷയില്ല.


പരീക്ഷ അടുത്തെത്തി.എനിക്കൊന്നുമറിയില്ല .വലിയൊരു കുടുംബത്തിന്റെ പ്രതീക്ഷയാണ് ഞാന്‍.മുറി മുന്നില്‍ നിന്നു പൂട്ടി,പുറകു വശത്തൂടെ അകത്തു കയറിയാണ് സാധാരണ എന്റെ പഠിത്തം.അല്ലെങ്കില്‍ സുഹൃത്തുക്കള്‍ വന്നു ആകെ ഉഴപ്പും.പക്ഷെ ഒരു രക്ഷയുമില്ല. ഒരക്ഷരം പഠി ക്കാന്‍ പറ്റുന്നില്ല. തല്‍ക്കാലം പഠിച്ചെ പറ്റൂ.അങ്ങിനെയാണ് സെബാസ്റ്റ്യന്റെ  ഒപ്പം ആ പള്ളീലച്ചനെ കാണാന്‍ പോയത്.

അദ്ദേഹം വിവരങ്ങളൊക്കെ തിരക്കി.എനിക്ക് ഒരു സഹ  വിദ്യാര്‍ഥിനിയോടു കഠിന പ്രണയം.അവള്‍ക്കാണെങ്കില്‍ ഒരു കുഞ്ഞനിയനോടുള്ള വാത്സല്യം.രണ്ടു പേരും ഒരു ക്ലാസ്സിലാണ്.പഠിക്കാന്‍ പറ്റുന്നില്ല.അതുകൊണ്ട് ആകെ നിരാശ.കുറെ ആലോചിച്ചു അദ്ദേഹം പ്രതിവിധി കണ്ടു."നീ കോളേജു മാറണം,പാലായിലെ കോളേജില്‍ ഞാന്‍ അഡ്മിഷന്‍  വാങ്ങി തരാം" തല്ക്കാല ശാന്തിക്ക് കുറച്ചു പ്രാര്‍ത്ഥന ഒക്കെ നടത്തി എന്നെ ആശിര്‍വദിച്ചു പറഞ്ഞു വിട്ടു.

ചികിത്സ കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായില്ല.പോരെങ്കില്‍ കോളേജു മാറാന്‍ ഞാന്‍ തയ്യാറുമല്ലായിരുന്നു.  അപ്പോഴാണ്‌ സുകുമാരന്‍ കൂത്താട്ടുകുളത്തിനടുത്തുള്ള മന:ശാസ്ത്രന്ജനെ കുറിച്ചു പറയുന്നത്.ഞങ്ങള്‍ രണ്ടു പേരും കൂടി അദ്ദേഹത്തെ പോയി കണ്ടു.ഒരു ആറര അടി പൊക്കം,എഴുപതു കഴിഞ്ഞ പ്രായം,തീക്ഷ്ണമായ കണ്ണുകള്‍ ,വെളുത്ത മുണ്ടും,ഷര്‍ട്ടുമാണ് വേഷം.


"നിനക്ക്  ഏകാഗ്രത കിട്ടുന്നില്ല,പഠിക്കണം,അല്ലെ? ശരിയാക്കാം.നിന്റെ മനസ്സ് അവളെ വെറുക്കുന്ന വിധത്തില്‍ മാറ്റാം." 
അത്രയൊന്നും വേണ്ട,വെറുപ്പൊന്നും വേണ്ട, പഠിച്ചാല്‍ മതി   എന്ന് ഞാന്‍.
എന്തായാലും അദ്ദേഹം സമ്മതിച്ചു.ഒരാഴ്ച്ചത്തെക്ക് കുടിക്കാന്‍ മെസ്മറൈസ്ഡ്‌ ജലം തന്നു വിട്ടു.അത്‌ കഴിഞ്ഞു ഏഴ് ദിവസത്തെ ഹിപ്നോട്ടിക് ചികിത്സ. ഞാന്‍ പിറ്റേന്ന് തൊട്ടു വെള്ളം കുടി തുടങ്ങി.

ഒരാഴ്ച കഴിഞ്ഞു ചികിത്സക്കായി ഞാന്‍ അദ്ദേഹത്തിന്റെ ക്ളിന്ക്കില്‍ എത്തി.അദ്ദേഹവും ഒരു സഹായിയും ആണ് അവിടെ ഉള്ളത്.പതിനെട്ടു വയസ്സ് തോന്നിക്കുന്ന  ഒരു സുന്ദരി.നമുക്ക് മായ എന്ന് വിളിക്കാം.ചിരിക്കുമ്പോള്‍ രണ്ടു കവിളിലും നുണക്കുഴികള്‍ തെളിയും.നല്ല വെളുത്ത പല്ലുകള്‍ക്കൊപ്പം തെളിയുന്ന മോണക്ക് ചാമ്പക്കായുടെ നിറമാണ്.ഞാന്‍ എന്തിനാണ് ചെന്നിരിക്കുന്നത് എന്ന് അവള്‍ക്കറിയാം .അതാണ്‌ എന്നെക്കാണുമ്പോള്‍ ഒരു വല്ലാത്ത ചിരി.

ഞാന്‍ അകത്തെ മുറിയില്‍ ,കട്ടിലില്‍ നീണ്ടു നിവര്‍ന്നു കിടന്നു.മുറിയില്‍ മങ്ങിയ പ്രകാശമേ ഉള്ളൂ.ഡോക്റ്ററും ഞാനും മാത്രം.അദ്ദേഹമെന്നോടു ആ കണ്ണുകളിലേക്കു നോക്കാന്‍ ആവശ്യപ്പെട്ടു.പതുക്കെ മന്ത്രിക്കുന്ന സ്വരത്തില്‍ പറഞ്ഞു."നിങ്ങള്‍ ഉറങ്ങാന്‍ പോകുകയാണ്.ഒരു ഗാഡ നിദ്രയിലേക്ക് നിങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നു". അദ്ദേഹം  എന്റെ ശിരസ്സ്‌ തൊട്ടു പാദം വരെ വായുവില്‍ ഉഴിഞ്ഞു."sleep,sleep,sleeppy sleep".എപ്പോഴോ ഞാന്‍ ഉറക്കത്തിന്റെ കയങ്ങളിലേക്ക് വഴുതി വീണു.

അദ്ദേഹമെന്നെ വിളിച്ചെഴുന്നെല്‍പ്പിക്കുകയായിരുന്നു.എന്നിട്ട് പറഞ്ഞു "തനിക്കു പഠിക്കാം, നന്നായി ശ്രദ്ധിക്കാന്‍ കഴിയും" എനിക്കൊന്നെ ചോദിക്കാന്‍ ഉണ്ടായിരുന്നുള്ളൂ. "ഡോക്റ്റര്‍,എന്റെ മനസ്സിനോട് അവളെ വെറുക്കണം എന്ന് പറഞ്ഞില്ലല്ലോ?" അദ്ദേഹമെന്നെ ആശ്വസിപ്പിച്ചു പറഞ്ഞു വിട്ടു.

ഏഴു ദിവസത്തെ ഹിപ്നോട്ടിക് ചികിത്സ അത്ഭുതാവഹമായ ഫലമാണ് തന്നത്.ഏകാഗ്രതയോടെ പഠി ക്കാനുള്ള കഴിവ് എനിക്ക് തിരിച്ചു കിട്ടി.ഒരു ദിവസം അമ്പതു പേജ് ഫിസിക്സും ,സ്റ്റാറ്റിറ്റികസും  കാണാതെ പഠിച്ചു തളളാന്‍ എനിക്ക് കഴിഞ്ഞു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വ സിക്കില്ല.പക്ഷെ എന്റെ സുഹൃത്തുക്കള്‍ക്ക് അറിയാം.അവരില്‍ ചിലര്‍ ഇതൊക്കെ വായിക്കുന്നുമുണ്ട്.

ഹിപ്നോട്ടിക് ചികിത്സ കഴിഞ്ഞു പോരുമ്പോള്‍ എനിക്കൊരു സംശയം-മായയോട് ഒരു ചെറിയ പ്രേമം തോന്നുന്നുണ്ടോ?

22 comments:

  1. പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കി അല്ലെ !!

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. വളരെ നന്നയിട്ടുണ്ട് കഥ. അവതരണ രീതി ഒരുപാടു ഇഷ്ടപ്പെടുന്നുണ്ട് . തുടര്‍ന്നും ഇതുപോലുള്ള നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു .

    ReplyDelete
  5. അവസാനം വെളുക്കാന്‍ തേച്ചത് പാണ്ടായോ?

    ReplyDelete
  6. മായയോട് ഒരു ചെറിയ പ്രേമം തോന്നുന്നു

    ReplyDelete
  7. For comments on Appooppanthadi please visit the link given below

    http://www.appooppanthaadi.com/profiles/blogs/5619182:BlogPost:420376?commentId=5619182%3AComment%3A420632&xg_source=msg_com_blogpost

    ReplyDelete
  8. For comments on Koottu.com please visit the link given below

    http://www.koottu.com/profiles/blogs/2919659:BlogPost:879447?xg_source=activity

    ReplyDelete
  9. ഇത് ഞാനിപ്പോഴാണ് കണ്ടത്. കപ്പലുമാവന്‍ ഒരു സംഭവം അല്ലായിരുന്നോ? കോളേജ് മാരന്‍ അയാള്‍ പറഞ്ഞത് അന്ന് നീ എന്നോട് പറഞ്ഞില്ല. ആര്നിക ഹെയര്‍ ഓയില്‍ തന്നു വിട്ടിരുന്നു ഇല്ലേ?

    പാലക്കുഴ സംഭവം ഇത്രയേ ഉണ്ടായിരുന്നുള്ലോ?

    ReplyDelete
  10. അന്നത്തെ കാലത്ത് അവരൊക്കെയാണ് ജനങ്ങളുടെ മാനസികാരോഗ്യം സംരക്ഷിച്ചിരുന്നത്.ആരെയും കുറ്റം പറയാനില്ല.അയാളുടെ നിര്‍ദ്ദേശവും തെറ്റല്ല.നമുക്ക് പറ്റില്ലെന്ന് മാത്രം.നന്ദി.

    ReplyDelete
  11. Hypnosis has so many good effects. We can do self hypnosis also.

    Anyhow this story is a good one, by which one can here an experience from itself.

    ReplyDelete
  12. correct and read "here" as "hear"

    ReplyDelete
  13. രസമായ പ്രു പ്രണയ ചരിതം

    മായയെ മറക്കാൻ മെസ്മറിസം..!

    ReplyDelete
  14. ha ha ...അതു കലക്കി

    ReplyDelete
  15. സാര്‍ വളരെ നന്നായിരിക്കുന്നു .ഒപ്പം രസകരവും
    ആശംസകള്‍

    ReplyDelete
  16. അത് കൊള്ളാം ...

    ReplyDelete
  17. റിറ്റയും,ഗീതാകുമാരിയും,മുബിയും ബ്ലോഗില്‍ ആദ്യമാണല്ലോ അല്ലേ? പ്രത്യേക നന്ദി.

    ReplyDelete
  18. കുഞ്ഞനിയനോടുള്ള വാത്സല്യം എന്ന് പറയുമ്പോള്‍ പ്രായത്തില്‍ മൂത്തയാളെയാണ് കയറി പ്രേമിച്ചത് അല്ലെ? എന്തായാലും ലേഖനം കൊള്ളാം. നല്ല രീതിയില്‍ അവതരിപ്പിച്ചു.

    ReplyDelete
  19. മനോഹരമായിരിക്കുന്നു വെട്ടെത്താൻ സാർ...

    ReplyDelete
  20. വെട്ടത്താന്‍ സാറിന്‍റെ ഈ രചന ഞാന്‍ മുമ്പ് വായിക്കുകയും,അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തതായി...........
    ഇഷ്ടപ്പെട്ടു രചന.
    പ്രണയജ്വരം പിടിപെടും കാലമല്ലേ!
    ആശംസകള്‍

    ReplyDelete
    Replies
    1. അന്നത്തെ കാര്യം ഓര്‍ക്കുമ്പോള്‍ എല്ലാവരും എന്നോടെത്ര സ്നേഹത്തോടെയാണ് പെരുമാറിയത് എന്ന ചിന്തയാണ് മുന്നില്‍,.പ്രിന്‍സിപ്പാള്‍,അദ്ധ്യാപകര്‍, സുഹൃത്തുക്കള്‍ എല്ലാവരും സ്നേഹം മാത്രം തന്നു

      Delete

Related Posts Plugin for WordPress, Blogger...