Sunday 15 January 2012

വെടക്കാക്കി തനിക്കാക്കുന്നവര്‍


 


ദീര്‍ഘകാലമായി  സൌഹൃദം ഉള്ള ഒരു സ്ത്രീ ഒരിക്കല്‍ പറഞ്ഞു.

“എന്തു ചെയ്താലും ,എത്ര നന്നായി ചെയ്താലും മേലധികാരി ചീത്ത പറയുന്നു.സന്തോഷകരമായി ജോലി ചെയ്യാന്‍ പറ്റുന്നില്ല.ട്രാന്‍സ്ഫര്‍ വാങ്ങി എങ്ങോട്ടെങ്കിലും പോയാലോ എന്നു കരുതുകയാണ്”

തൊഴില്‍ ഇടങ്ങളില്‍ പലപ്പോഴും സ്ത്രീകള്‍ നേരിടുന്ന ഒരു പ്രശ്നമാണിത്.അവരവരുടെ നാട്ടില്‍ തന്നെ ജോലി ചെയ്യുന്നവരോടാണ് പൊതുവേ ഇത്തരം സമീപനം.”നിങ്ങള്‍ നിങ്ങളുടെ നാട്ടില്‍ തന്നെ ജോലി ചെയ്യുന്നു.എന്നിട്ടും കഴിവിന്‍റെ പരമാവധി സ്ഥാപനത്തിന് കൊടുക്കുന്നില്ല.” ഇതാണ് സ്റ്റൈല്‍. ജീവനക്കാരെക്കൊണ്ട് കൃത്യമായി ജോലി ചെയ്യിക്കാന്‍ ശ്രമിക്കുന്നു എന്നാണ് ഭാവം.

ഞാന്‍ ഈ മേലധികാരിയെക്കുറിച്ച് വിശദമായി അന്യോഷിച്ചു.കക്ഷിയെ എനിക്കു നേരിട്ടറിയാം.എന്‍റെ നഗരത്തില്‍ ജോലി ചെയ്തിട്ടുണ്ട്.സര്‍വ്വീസ് ബുക്കില്‍ തിളക്കമുള്ള എന്‍ട്രികളാണ്.ടാര്‍ജറ്റുകള്‍ കൃത്യമായി ഹിറ്റ് ചെയ്യും. ഓഫീസില്‍ പക്ഷേ സൌഹൃദം അന്തസ്സുള്ളവര്‍ അകറ്റി നിര്‍ത്തുന്ന ഒരു ക്ലാര്‍ക്കുമായിട്ടാണ്.അയാള്‍ക്ക്, വഴി വിട്ടാണ് എങ്കിലും എന്തും ചെയ്തു കൊടുക്കും.ഉദാഹരണത്തിന് “ക്ലാര്‍ക്കിന് ജോലി കൂടുതലാണ്,അയാള്‍ രാത്രിയിലും ഇരുന്നു ജോലി ചെയ്യുന്നു,അതുകൊണ്ടു എസ്.ഡി.ഇ മാരെല്ലാം മാസം അഞ്ഞൂറു രൂപ ക്ലാര്‍ക്കിന് കൊടുക്കണം” (എന്നു വെച്ചാല്‍ കള്ള ബില്ലു എഴുതി കൊടുക്കണം എന്നു സാരം). ഓഫീസര്‍ക്ക് വേണ്ടതെല്ലാം ക്ലാര്‍ക്ക് ഒരുക്കിക്കൊടുക്കും.

ജോലിയുടെ കാര്യം പറഞ്ഞാല്‍ ,പറഞ്ഞ സമയത്തിന് മുമ്പു ജോലി തീരും.പക്ഷേ അഞ്ചരയടി താഴ്ത്തി ഇടേണ്ട കേബിള്‍ മൂന്നു മൂന്നരയടി താഴ്ചയിലാവുമെന്ന് മാത്രം.പ്രോഗ്രസ്സ് മാത്രം ലക്ഷ്യമാവുമ്പോള്‍ ഭയപ്പെടാനില്ല.ഇതൊക്കെ ചെക്ക് ചെയ്യേണ്ടവര്‍ക്കും പ്രോഗ്രസ് ആണ് പ്രധാനം.

ഞങ്ങളുടെ നഗരത്തില്‍ മറ്റൊന്നും കേട്ടില്ല.പോരെങ്കില്‍ അയാളുടെ ഓഫീസില്‍ സ്ത്രീ ജീവനക്കാരും ഇല്ലായിരുന്നു.

പക്ഷേ പിന്നീട് ജോലി ചെയ്ത സ്ഥലത്തു നിന്നു കിട്ടിയതു അത്ര നല്ല വാര്‍ത്തയല്ല.ഹെഡ് ക്വാര്‍ട്ടേഴ്സിന്‍റെ ചാര്‍ജുള്ള യുവതിക്ക് നിരന്തര പീഢനം.എന്തിനും  ഏതിനും എപ്പോഴും ഫയറിങ്.കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്ന ജോലിക്കാരിക്ക് സമ്മര്‍ദം താങ്ങാനാവാതെ ലീവെടുത്ത് വീട്ടില്‍ പോകേണ്ട സ്ഥിതിയിലെത്തി.പിന്നെ എപ്പോഴാണ് ആ എക്സിക്യൂട്ടീവും ഓഫീസറും ഒത്തുതീര്‍പ്പിലെത്തിയതെന്ന് അറിയില്ല.ഭര്‍ത്താവ് വിദേശത്തു ജോലി ചെയ്യുന്ന ആ യുവതിയുടെ വീട്ടില്‍ നിത്യ സന്ദര്‍ശകനായി നമ്മുടെ കഥാനായകന്‍.അവസാനം നാട്ടുകാര്‍ തടഞ്ഞു വെച്ചു കൈകാര്യം ചെയ്യുന്ന അവസ്ഥയുമായി.(അതൊരാശ്വാസം ഇത്തരം അപഥസഞ്ചാരം നമ്മുടെ നാട്ടുകാര്‍ സമ്മതിക്കില്ല)

ഇത്രയും എഴുതാന്‍ ഒരു പ്രകോപനം ഉണ്ട്.കഴിഞ്ഞ ദിവസം ഒരു പെണ്‍ കുട്ടി പറഞ്ഞു “ജോലി ഭയങ്കര ദുരിതമാകുകയാണ്.എത്ര ഭംഗിയായിട്ടു ചെയ്താലും പുതിയ ഓഫീസര്‍ ചീത്ത വിളിക്കുന്നു.”

ഞാനവളോട് പറഞ്ഞു.”ഇത് വെടക്കാക്കി തനിക്കാക്കാനുള്ള വേലയാണ്.അത്യാവശ്യത്തിന് മാത്രം അയാളുടെ അടുത്ത് പോകുക.ഓഫീസ്സ് കാര്യങ്ങള്‍ മാത്രം സംസാരിക്കുക.വെറുതെയുള്ള ഫയറിങ് ചിരിച്ചു കൊണ്ട് പുല്ലു പോലെ അവഗണിക്കുക.താനൊരു പണി ചെയ്യൂ .അയാളുടെ ഇ മെയില്‍ അഡ്രെസ്സ് തരൂ.ഞാന്‍ ഒരു ബ്ലോഗെഴുതി അയാള്‍ക്ക് അയച്ചു കൊടുക്കാം”

പെണ്‍കുട്ടി ആ ഇമെയില്‍ അഡ്രെസ്സ് ഇതുവരെ തന്നിട്ടില്ല.ഒരു പക്ഷേ എനിക്കു പണിയാകും.


4 comments:

  1. സ്വന്തം താലപര്യങ്ങള്‍ക്കു വേണ്ടി മറ്റുള്ളവരെ ഒരു കാര്യവുമില്ലാതെ പഴിചാരുന്നവരുണ്ട് കുറേ..സ്വഭാവവൈകൃതം അത്രേ പറയാന്‍ പറ്റൂ..ലേഖനത്തില്‍ സ്ത്രീകള്‍ക്ക് ജോലിസ്ഥലത്ത് നേരിടേണ്ടി വരുന്ന ചൂഷണങ്ങളെക്കുറിച്ചും അതിനെതിരെ സ്വീകരിക്കേണ്ട മാര്‍ഗ്ഗത്തെക്കുറിച്ചും പ്രതിപാദിച്ചു.നന്നായി. തനിക്കാക്കുന്നവരെ സമര്‍ത്ഥമായി ഒഴിവാക്കുക തന്നെ വഴി..മുനീര്‍ തൂതപ്പുഴയോരം

    ReplyDelete
  2. ഇക്കഥ എവിടെ ചെന്നവസാനിക്കും :)

    ReplyDelete
  3. സ്ത്രീകൾക്ക് ജോലിസ്ഥലത്ത് നേരിടേണ്ടി വരുന്ന കഷ്ടപ്പാടുകളെപ്പറ്റി എഴുതാൻ തുടങ്ങിയാൽ....

    ReplyDelete
  4. കഷ്ടം തന്നെയാണ്. എല്ലാ മഹിളാമണികള്‍ക്കും പ്രതികരിക്കാന്‍ ആവണ്ടേ? കേട്ടാല്‍ ചിരി വരുമെങ്കിലും ചിന്തിച്ചുപോയ ഒരു കൊച്ചു കാര്യം: എന്റെ അറബി സുഹൃത്തിനോട്‌ ഞാനൊരിക്കല്‍ ചോദിച്ചു - marriage കഴിഞ്ഞാല്‍ ഭാര്യയെ ജോലിക്ക് പറഞ്ഞയക്കുമോ? നോ, സംബോഡി വില്‍ ലുക്ക്‌ അറ്റ്‌ ഹേര്‍.... ----____
    അദര്‍ മാന്‍ വില്‍ ലുക്ക്‌ അറ്റ്‌ ഹേര്‍.... ____
    ഇത് മുഴുവന്‍ പരിഭാഷ വേണ്ട. ഇത്ര മതി.
    My updated blog:
    http://drpmalankot0.blogspot.com

    ReplyDelete

Related Posts Plugin for WordPress, Blogger...