തിരുനെല്‍വേലിയില്‍ നിന്നു മധുരക്കുള്ള യാത്രയില്‍ വലിയ വലിയ പാലങ്ങള്‍ കാണാം.പക്ഷേ ഒരിടത്തും വെള്ളമില്ല.പുഴയോ ,എന്തിന് ഒരു തോടു പോലുമില്ലാത്ത ഇടങ്ങളിലെല്ലാം ഇത്തരം വലിയ പാലങ്ങള്‍ പണിതതിന്‍റെ കാരണം എത്ര ആലോചിച്ചിട്ടും എനിക്കു മനസ്സിലായില്ല.അതൊക്കെ പുഴകളായിരുന്നുവെന്നും വറ്റി വരണ്ടുപോയതാണെന്നും ഡ്രൈവര്‍ പറഞ്ഞതും എനിക്കത്ര വിശ്വാസയോഗ്യമായിത്തോന്നിയില്ല.എത്ര വറ്റിയാലും ഇങ്ങനെ വറ്റുമോ?
Saturday, 31 March 2012
Friday, 16 March 2012
നിഹാരയുടെ കിളിക്കൂട് –ഒരാസ്വാദനം.
കഥ ജീവിതത്തിന്‍റെ ഒരു പരിച്ഛേദമാണ്.ആരും ഇല്ലായ്മയില്‍ നിന്നു ഒന്നും സൃഷ്ടിക്കുന്നില്ല. കഥാകാരനും, തനിക്ക് ചുറ്റുമുള്ള ലോകത്തുനിന്ന് തന്നെയാണ് കളിമണ്ണ് ശേഖരിക്കുന്നത്.അയാളുടെ അനുഭവങ്ങള്‍,അയാള്‍ക്കുചുറ്റുമുള്ളവരുടെ അനുഭവങ്ങള്‍,അയാള്‍ പറഞ്ഞുകേട്ട ജീവിതങ്ങള്‍ എല്ലാമാണ് അയാളുടെ അസംസ്കൃത വസ്തുക്കള്‍.ചളി കുഴച്ചുമറിച്ച് അയാളൊരു പുതിയ രൂപം സൃഷ്ടിക്കുന്നു.അടസ്ഥാനപരമായി കളിമണ്ണ് തന്നെയാണ്.പക്ഷേ ശില്‍പ്പിയുടെ മികവനുസരിച്ചു രൂപത്തിന്‍റെ അലകും പിടിയും മാറും.അഴകും സൌകുമാര്യവും കൂടും.ഒരു കഥ,അത് എന്താണെന്നതിലുപരി എങ്ങനെ പറഞ്ഞൂ എന്നതിനാണ് പ്രസക്തി.ഒരു സംഭവം, അതെങ്ങിനെ കാണുന്നു എന്നതാണു കഥാകാരനെ വ്യതിരിക്തനാക്കുന്നത്.എന്തും സാധാരണരീതിയില്‍ കാണുന്നവനല്ല കഥാകാരന്‍.അവന്‍റെ ആറാമിന്ദ്രിയമാണ്,എന്തും വരികള്‍ക്കിടയിലൂടെ വായിക്കാനുള്ള കഴിവാണ്, അവനെ വ്യത്യസ്ഥനാക്കുന്നത്.
Saturday, 10 March 2012
ഫ്രം കൊഡൈക്കനാല്‍ വിത്ത് ലൌ
ഞങ്ങള്‍ ഒരുമിച്ചാണ് കൊഡൈക്കനാലില്‍ ചെന്നത്.രണ്ടു ലോറി നിറയെ ഉപകരണങ്ങളും കയറ്റി മധുരയില്‍ നിന്നു പുറപ്പെടുമ്പോള് വലിയ ആവേശമായിരുന്നു. സ്വതന്ത്രമായി ഒരു മള്‍ട്ടിപ്ലക്സ് സ്റ്റേഷന്‍(എസ്.റ്റി.ഡി നല്‍കുവാനുള്ള ഉപകരണ ശ്രുംഖല) ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പോകുന്നതിന്‍റെ ഹരം.രാജേന്ദ്രനും ഞാനും പരിവാരങ്ങളുമായി കൊഡൈക്കനാലില്‍ എത്തി.
Subscribe to:
Posts (Atom)