Google+ Followers

Monday, 30 December 2013

ക്ലിയോപാട്ര
   
ഞാന്‍ ഇന്നലെ ക്ലിയോപാട്രയെ കണ്ടു. കൊശവന്‍ കൃഷ്ണപ്പിള്ളയുടെ ശ്രീകൃഷ്ണാ ലോഡ്ജിന്‍റെ മുന്നിലൂടെ പോകുന്ന രാജവീഥിയിലൂടെ സായാഹ്ന സവാരിക്കിറങ്ങിയതായിരുന്നു തമ്പുരാട്ടി.      ആറാം നമ്പര്‍ മുറിയുടെ മുന്നില്‍ ,വിടരാത്ത ചെമ്പരത്തിപ്പൂ മാത്രം പൂക്കുന്ന എന്‍റെ പൂന്തോട്ടത്തിലേക്കു നോക്കിയിരിക്കുകയായിരുന്നു ഞാന്‍. എന്‍റെ മുന്നില്‍ മാദക സൌന്ദര്യം കൊണ്ട് ലോകത്തെ വിഭ്രമിപ്പിച്ച മാദകത്തിടമ്പു. കണ്‍മുന കൊണ്ട് ചക്രവര്‍ത്തിമാരെ അമ്മാനമാടിയ മായാമോഹിനി.

   

എന്‍റെ സ്വപ്നങ്ങളിലെ മഹാറാണി ഇളം മഞ്ഞ സാരി ചുറ്റിയിരുന്നു. കയ്യില്‍ കരി വളകള്‍ .കവിളില്‍ പൌഡര്‍  .ചുണ്ടില്‍ ലിപ്സ്റ്റിക്ക്. (എന്‍റെ പ്രണയിനി ചെയ്യുന്നതുപോലെ വിടരാത്ത ഒരു ചെമ്പരത്തിപ്പൂ മഹാറാണിക്ക് ചൂടാമായിരുന്നു. )

   

മഹാറാണി തനിച്ചല്ല. ചുറ്റും ഏഴെട്ട് അകമ്പടിക്കാര്‍ . കൈലിമുണ്ടും വട്ടക്കെട്ടും വേഷം. ചുണ്ടില്‍ ബീഡിക്കറ. ഇവരുടെ  വാളുകള്‍ എവിടെപ്പോയി?എനിക്കാകെ വിഷമമായി.

എവിടെ വാളുകള്‍  ?

എവിടെ വെണ്‍ ചാമരം ?

എവിടെയാണ് പന്തികേട് ?ഒരു മണിക്കൂര്‍ കഴിഞ്ഞു മഹാറാണി തിരിച്ചെഴുന്നെള്ളി. ദ്രുതഗതിയിലായിരുന്നു ചലനം. കയ്യില്‍ കരിവളകളില്ല. ചുണ്ടില്‍ ലിപ്സ്റ്റിക്ക് ഇല്ല.സര്‍വ്വോപരി- അകമ്പടിക്കാരില്ല.പരിഷകള്‍ എവിടെപ്പോയി?“തമ്പുരാട്ടീ........” സ്വരം എന്‍റെ കണ്ഠത്തില്‍ തടഞ്ഞു.

എന്‍റെ മഹാറാണി തിരിഞ്ഞു നോക്കി. വേദന കലര്‍ന്ന ഒരു മന്ദഹാസം സമ്മാനിച്ചു നടന്നു നീങ്ങി.

“എന്‍റെ പൊന്നു തമ്പുരാട്ടീ .......”(1970ല്‍ എഴുതിയത്)

വെട്ടത്താന്‍

 


32 comments:

 1. ഈശ്വരാ ഇയാൾ ഇങ്ങനെ എഴുതി തെളിഞ്ഞിരുന്നെങ്കിൽ എന്തായേനെ അവസ്ഥ? Tomy

  ReplyDelete
  Replies
  1. എന്തു ചെയ്യാം .വിധിയെ (എന്‍റെയും,വായനക്കാരുടെയും) തടുക്കാന്‍ പറ്റുമോ?

   Delete
 2. പഴയ എഴുത്തുകള്‍ പൊടിതട്ടി സൂക്ഷിച്ചുവെക്കാന്‍ നല്ലൊരു ഇടമായി മാറുന്നു ബ്ലോഗുകള്‍.....

  ReplyDelete
  Replies
  1. മറ്റ് ചില പണികളില്‍ മുഴുകിയത് കൊണ്ടാണ് ഈ കടും കൈ.

   Delete
 3. എഴുപതിലെ ക്ലെയോപാട്ര ഇപ്പോഴും ജീവിച്ചിരിക്കുന്നു പേര് മാത്രം മാറ്റം
  "ചെമ്പരത്തി പൂ മാത്രം പൂക്കുന്ന ഉദ്യാനം " ചെമ്പരത്തിയോളം ചേലുള്ള വരികൾ

  ReplyDelete
  Replies
  1. പ്രണയിനിക്ക് വേണ്ടി ഒരു ഉദ്യാനം തന്നെ ഒരുക്കുന്ന കാമുകന്‍ .....

   Delete
 4. അനുഭവങ്ങളും ഓര്‍മ്മക്കുറിപ്പും അല്പം സമകാലിക വിഷയവും ഒക്കെയായി ഒതുങ്ങി കൂടുകയായിരുന്നു ഇവിടെ അല്ലേ.. പഴയത് പൊടിതട്ടി എടുത്തപ്പോള്‍ വൈവിധ്യങ്ങളുടെ കലവറ സ്വന്തമാണ് എന്ന് മനസിലായി. ഇനിയും പോരട്ടെ..
  എഴുത്തില്‍ വ്യത്യസ്തതകള്‍ വിരിയട്ടെ.

  ReplyDelete
  Replies
  1. ഇതൊരു പ്രോല്‍സാഹനമാണ് ജോസ്.

   Delete
 5. വിടരുന്ന ഒരു ചെമ്പരത്തിപ്പൂവ് കിട്ടയിരുന്നെങ്കില്‍ ചെവിയില്‍ വെച്ചേനെ?
  കൊള്ളാം കഥ ഇഷ്ടായി.

  ReplyDelete
  Replies
  1. വിടരാത്ത ചെമ്പരത്തിപ്പൂവ് (അതൊരു ഇനമാണ്) ചൂടി വരുന്ന പ്രണയിനിക്ക് ഒരു ഉദ്യാനം തന്നെ ഒരുക്കി കാമുകന്‍.

   Delete
 6. ഓള്‍ഡ് ഈസ്...............!!!
  ക്ലിയോപാട്ര 43 വര്‍ഷങ്ങള്‍ക്ക് ശേഷം ബൂലോഗത്ത് മുഖം കാണിക്കുന്നു

  ReplyDelete
  Replies
  1. പുതിയത് എഴുതാന്‍ സമയക്കുറവുണ്ടായിരുന്നു. പഴയ കടലാസുകള്‍ തപ്പിയെടുക്കാന്‍ അതാണ് കാരണം.

   Delete
 7. ക്ലിയോപാട്ര അന്നും ഇന്നും.
  1970 ->2013

  ReplyDelete
  Replies
  1. അന്നത്തെ അപേക്ഷിച്ച് രാജകുമാരിമാര്‍ കൂടുതല്‍ സൂത്രക്കാരായോ എന്നു സംശയം.(അതില്‍ തെറ്റില്ല)

   Delete
 8. 43 വര്‍ഷം മുമ്പുള്ള ഈ കഥ വായിച്ചപ്പോള്‍ ഈ പോസ്റ്റിലെ ആദ്യത്തെ കമന്റ് മനസ്സില്‍ തെളിഞ്ഞു.
  ഇടക്ക് ഈ രീതിയും ആകാമല്ലോ. ഉഷാറായിരികകുന്നു

  ReplyDelete
 9. കഴിഞ്ഞ ആറേഴു മാസമായി കുടുംബത്തിലെ ഏഴു തലമുറയിലെ അംഗങ്ങളുടെ വിവരങള്‍ ശേഖരിക്കുന്ന പണിയുടെ തിരക്കില്‍ ആയിരുന്നു. പുതുതായൊന്നും കാര്യമായെഴുതാന്‍ പറ്റിയില്ല. പഴയത് ചിലത് പൊടി തട്ടിയെടുക്കാന്‍ കാരണം അതാണ്.

  ReplyDelete
 10. Nice reading.............

  Wish you a happy new year ......

  @ Manoj

  ReplyDelete
  Replies
  1. നന്ദി മനോജ്,വളരെ എഫക്ടീവ് ആയ 2014 ആശംസിക്കുന്നു.

   Delete
 11. A Cliyopatra eppozum undo?Mary.

  ReplyDelete
  Replies
  1. അറിയില്ല. ഒരു സന്ധ്യക്ക് ആ വഴി പോകുന്നത് കണ്ടു.അത്രയേ ഉള്ളൂ.

   Delete
 12. Good. Pandu Bombayyil vechu Cleopatra film kandathu orthupoyi.

  ReplyDelete
  Replies
  1. ഞാനും ആ പടം കണ്ടിട്ടുണ്ട്.മൂര്‍ഖനെ വെച്ചിരിക്കുന്ന കൂടയിലേക്ക് കൈ കടത്തി മരണം കാത്തിരിക്കുന്ന ക്ലിയോപാട്ര സര്‍പ്പ ദംശനം ഏറ്റ നിമിഷം ഞെട്ടുന്ന രംഗം ഇപ്പൊഴും ഓര്‍മ്മയിലുണ്ട്

   Delete
 13. അപ്പോൾ ഭായ് ചുള്ളനായിരിക്കുന്ന
  കാലത്താണ് ഈ മഹാറാണീയെ കണ്ടു മുട്ടിയത് അല്ലേ

  അന്നത്തെ എഴുത്തുകൾ തുടർന്നിരുന്നുവെങ്കിൽ
  ഞങ്ങളൊക്കെ ഭായിയെ ബുക്ക് ഷോപ്പിൽ നിന്നും വാങ്ങി വായിച്ചേനേ..!

  ( പിന്നെ ..എന്താണന്നറിയില്ല ... ‘വെട്ടത്താൻ’ എന്റെ ഡേഷ് ബോർഡിൽ നിന്നും ഇടക്കിടെ ചാടി പോകുന്നൂ...)

  ReplyDelete
 14. നന്ദി,മുകുന്ദന്‍ ജി .ജോലിയുടെയും കുടുംബജീവിതത്തിന്റെയും സന്തോഷങ്ങള്‍ക്കിടയില്‍ എഴുത്ത് മാറി നിന്നു. സജീവമായി രംഗത്തുണ്ടായിരുന്ന കൊച്ചുബാവയെപ്പോലുള്ളവരില്‍ നിന്നു അകന്നതും കാരണമാവാം.ഏതായാലും ഒരു സന്തുഷ്ട ജീവിതമാണ് എന്റേത് .

  ReplyDelete
 15. കൊള്ളാം.ഇനിയും പഴയത് ഇരുപ്പുന്ടെങ്കില്‍ പോരട്ടെ

  ReplyDelete
  Replies
  1. നന്ദി,ഷറഫുദ്ദീന്‍

   Delete
 16. ക്ലിയോപാട്രമാര്‍ :) . പഴമയില്‍ നിന്നൊരു ചിത്രം!

  ReplyDelete
  Replies
  1. ആര്‍ഷ നന്നായി എഴുതുന്നുണ്ടല്ലോ

   Delete
 17. ക്ലിയോപാട്ര രാജകുമാരിയെപ്പോലെ പഴയ എഴുത്തുകള്‍ സൂക്ഷിച്ചത് ഇനിയും ഉണ്ടാകുമല്ലോ ജോര്‍ജേട്ടാ ..

  ReplyDelete
  Replies
  1. മറ്റൊരു ജോലിയുടെ തിരക്കില്‍ ,പുതുതായൊന്നും എഴുതാന്‍ മനസ്സ് തയ്യാറാല്ലാത്തത് കൊണ്ട് പഴയ കടലാസ് കെട്ടുകള്‍ തുറന്നതാണ്.

   Delete
 18. കുറഞ്ഞ വരികളില്‍ ,മനോഹരമായ ഒരു കഥ , ഇഷ്ടമായി ഒരു പാട് .

  ReplyDelete
 19. ബാബു,വളരെ നന്ദി.

  ReplyDelete

Related Posts Plugin for WordPress, Blogger...