Monday 6 July 2015

ആന




ആയ ആനയായി.
കുട്ടി, ആനക്കാരനും.
“ഇടത്തോട്ട് തിരിയ് ആനേ”
കുട്ടി കല്‍പ്പിച്ചു.
ആന ഇടത്തോട്ട് തിരിഞ്ഞു.
കുട്ടി ആനയെ ഇടത്തോട്ടും വലത്തോട്ടും നടത്തിച്ചു. പാര്‍ക്കിന് വലം വെച്ചു. 
മടുത്തപ്പോള്‍ കുട്ടി ആനപ്പുറത്തു നിന്നിറങ്ങി "കുട്ടികള്‍ക്ക് മാത്രം" എന്നെഴുതിയിരുന്ന ഊഞ്ഞാലിലിരുന്ന മമ്മിയുടെ അടുത്തേക്ക് നീങ്ങി.

ആന അപ്പോഴും അങ്ങിനെ നില്‍ക്കുകയായിരുന്നു.


www.vettathan.blogspot.in

38 comments:

  1. ഇപ്പൊ അങ്ങനത്തെ ആയയെ മഷിയിട്ടു നോക്കിയാല്‍ കിട്ടൂല്ല.

    ReplyDelete
    Replies
    1. 19 വയസ്സില്‍ കണ്ട കാഴ്ച. അന്നെഴുതിയ കഥ.

      Delete
  2. കാലമെത്ര മാറിപ്പോയി അല്ലേ വെട്ടത്താന്‍ സാറെ!
    ആശംസകള്‍

    ReplyDelete
    Replies
    1. ശരിയാണ് ഇന്ന് ഇത്തരം ആണ്‍ ഉണ്ടാവില്ല

      Delete
  3. Replies
    1. നമ്മള്‍ എത്ര മാറിപ്പോയി

      Delete
  4. മമ്മിയും കുട്ടീംന്ന് കഥയില്‍ കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേയ്ക്ക് എത്തുന്നത് “അമുല്‍ബേബീം മമ്മീ“മാണ്. ഹഹഹ

    ReplyDelete
    Replies
    1. 1970ല്‍ ഭൂതത്താന്‍ കെട്ട് കാണാന്‍ പോയി.നടന്നു മടുത്തു അവസാനം അവിടുത്തെ ചെറിയ പൂന്തോട്ടത്തില്‍ ഇരിക്കുമ്പോള്‍ എഞ്ചിനീയറുടെ ഭാര്യ ,കുട്ടി ,സുഹൃത്ത് ,ആയ ഇവര്‍ പൂന്തോട്ടത്തിലേക്ക് വന്നു.അന്ന് എഴുതിയതാണ്

      Delete
  5. ചിന്തിപ്പിക്കുന്ന ഒരു ചെറുകഥ.

    ReplyDelete
    Replies
    1. 1970ല്‍ ഇതൊക്കെയായിരുന്നു കുട്ടികളെ രസിപ്പിക്കാന്‍ നമ്മള്‍ ചെയ്തുകൊണ്ടിരുന്നത്

      Delete
  6. ആയയും , ആന കളിക്കുന്ന കുട്ടിയും , ഊഞ്ഞാലിലിൽ ആടുന്ന മമ്മിയും.... ! എന്റെ ആശംസകൾ.

    ReplyDelete
    Replies
    1. ആ ആയയുടെ നിര്‍വ്വികാരമായ മുഖം മനസ്സിലുണ്ട്

      Delete
  7. ആ ആയ കാലത്ത് ആയപ്പുറത്ത്
    കയറി ആന കളിച്ചതിന്റെ തഴമ്പ് ഇപ്പോഴും
    എനിക്കൊക്കെയുണ്ട് ,മക്കൾക്കതൊന്നും ഇല്ല കേട്ടൊ

    ReplyDelete
    Replies
    1. അത്തരം "ഫ്യൂഡല്‍" വിനോദങ്ങളൊന്നും ഇന്നില്ല.

      Delete
    2. ഞാനും കളിച്ചിരിക്കുന്നു ഒരുപാട് ഈ കളി .

      Delete
    3. സന്തോഷത്തോടെ ആനയാകുമ്പോള്‍ അതില്‍ സ്നേഹമുണ്ട്.അല്ലാത്തപ്പോള്‍.....................

      Delete
  8. ആദ്യ കമന്റ് വരുന്നതിനു മുമ്പ് തന്നെ ഞാൻ ഇവിടെ വന്നതാണ്. പക്ഷേ കൂടുതൽ ചിന്തിച്ച് കൊളമാക്കി. മമ്മി, കുട്ടി എന്നൊക്കെ പറഞ്ഞപ്പോ ഞാൻ വിചാരിച്ചു സോണിയ ഗാന്ധി ആൻഡ്‌ ഫാമിലി ആയിരിക്കും ന്ന്!

    ReplyDelete
    Replies
    1. അല്ല,19 വയസ്സുണ്ടായിരുന്നപ്പോള്‍ എഴുതിയതാണ്

      Delete
  9. അന്നും ഇന്നും ഒരുപോലെ ശ്രദ്ധ പിടിച്ച് പറ്റാൻ പറ്റുന്ന കഥ. ആശംസകൾ

    ReplyDelete
    Replies
    1. നന്ദി,ശിഹാബുദ്ദീന്‍

      Delete
  10. അച്ഛനായിരുന്നു എന്റെ സ്ഥിരം ആന.

    ReplyDelete
    Replies
    1. സ്നേഹത്തിന്‍റെ,സന്തോഷക്കാലം

      Delete
  11. It was written on the oonjal "kuttikalkku mathram"

    ReplyDelete
    Replies
    1. ഓര്‍മ്മയില്‍ നിന്നു എടുത്തെഴുതിയപ്പോള്‍ ആ ഭാഗം വിട്ടുപോയി.

      Delete
  12. ആയമാരുടെ വർഗം ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും അവിടെത്തന്നെ നിൽക്കുകയാണ്........

    ആറ്റിക്കുറുക്കിയെടുത്ത നല്ല കഥ

    ReplyDelete
  13. വായിക്കുന്നവന്റെ മനോ ധർമം പോലെ ഒരുപാട് അർത്ഥങ്ങൾ വേണമെങ്കിൽ കാണാം. അത്ര തന്നെ.

    ReplyDelete
  14. ഒഴിവു ദിവസത്തില്‍ എന്നും ഞാന്‍ ഒരാനയാവുനു...അതില്‍ സന്തോഷം കൊള്ളുന്നു..

    ReplyDelete
    Replies
    1. സന്തോഷത്തോടെ ആനയും കുതിരയുമൊക്കെയാവാം. അല്ലാത്തപ്പോഴാണ് പ്രശ്നം

      Delete
  15. നല്ല മനസ്സുള്ള ആയയാണെങ്കില്‍ ഇതു തന്നെ ഗതി, ആയയുടെ മനസ്സു നന്നല്ലെങ്കില്‍ കുട്ടിക്കു ഗതികേടു് ...

    ReplyDelete
    Replies
    1. ഏത് ജോലിയും അങ്ങിനെ തന്നെയാണ്

      Delete
  16. Sneham..!
    .
    Manoharam, Ashamsakal...!!!

    ReplyDelete
  17. അച്ഛനോ അമ്മയോ ഒക്കെ സ്നേഹത്തോടെ ആനയാകുമ്പോള്‍ നല്ലത് തന്നെ.!!
    പക്ഷേ.. ഇതുപോലെ ആണെങ്കിൽ....
    അത് സങ്കടകരവും.....

    ReplyDelete
    Replies
    1. കുട്ടികളുടെ കളികളൊക്കെ മാറിപ്പോയി.ഇപ്പോള്‍ രണ്ടു വയസ്സുള്ള കുട്ടി,കയ്യില്‍ മൊബൈല്‍ ഫോണ്‍ കിട്ടിയാല്‍ മാറിയിരുന്നു കളി തുടങ്ങും.

      Delete
  18. നേര്‍മ്മയുടെ നേരുകാലം ഓര്‍മ്മയില്‍ ബാക്കിയാവുന്നു......
    നന്മകള്‍ നേരുന്നു......

    ReplyDelete

Related Posts Plugin for WordPress, Blogger...