Wednesday 6 July 2011

നിധി വേട്ട

 
 
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി വേട്ട എല്ലാവരെയും ഞെട്ടിച്ചിരിക്കയാണ്. എല്ലാ കണക്കു കൂട്ടലുകള്‍ക്കും
അപ്പുറത്തുള്ള വാര്‍ത്തകളാണ് ദിവസവും വന്നു കൊണ്ടിരിക്കുന്നത്.അതിനിടക്ക് ഒരു നിരീക്ഷകന്‍ ഇതൊന്നും നിധിയല്ല എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.അങ്ങിനെ പറയാന്‍ ആരാണ് അദേഹത്തെ ചുമതലപ്പെടുത്തിയത് എന്നറിഞ്ഞു കൂടാ.
 
ഊഹാപോഹങ്ങള്‍  എത്രയൊക്കെ പറഞ്ഞു പരത്തിയാലും ഈ സമ്പത്തിന്റെ വ്യാപ്തി പുതിയ അറിവ് തന്നെയാണ്.രാജ കുടുംബം എല്ലാം അറിഞ്ഞിരുന്നു എന്ന് വിശ്വസിക്കാന്‍ വയ്യ.
 
 
 
 
ഇതുകൊണ്ട് എന്ത് ചെയ്യണം എന്ന കാര്യം-സുപ്രീം കോര്‍ട്ട് എന്തെങ്കിലും നിര്ധേശിക്കുമോ എന്ന്  നോക്കാം.               ഇല്ലെങ്കില്‍ NSS,SNDP,അടക്കം എല്ലാ ഹിന്ദു സംഘടനകളുടെയും യോഗം സര്‍ക്കാര്‍ വിളിച്ചു കൂട്ടണം.അവരുടെ 
സമ്മതത്തോടെ താഴെ പറയുന്ന തീരുമാനങ്ങളില്‍ എത്താം.
 
1.പൂജകള്‍ക്കും,ചടങ്ങുകള്‍ക്കും വേണ്ടതെല്ലാം ക്ഷേത്രത്തില്‍ തന്നെ നില നിര്‍ത്തണം.
 
2.പദ്മനാഭ സ്വാമി ക്ഷേത്രത്തെ ഇന്ത്യയിലെ ഏറ്റവും നല്ല ക്ഷേത്ര സമുച്ച്ചയമാക്കാന്‍ നടപടി സ്വീകരിക്കണം.
 
3.പദ്മനാഭ സ്വാമി ക്ഷേത്രം കേരളത്തിന്റെ വികസന പദ്ധതികള്‍ ഏറ്റെടുത്തു നടത്തണം.ഉദാഹരണത്തിന് നമ്മുടെ പാവപ്പെട്ട ജനങ്ങളുടെ (പട്ടിക ജാതിക്കാരും അല്ലാത്തവരുമായ) ഉന്നമനത്തിനു ശരിയായ പ്രൊജെക്ടുകള്‍ സമയ ബന്ധിതമായി നടപ്പാക്കണം.കൂടാതെ തിരുവനന്തപുരം,കോഴിക്കോട് (ഞാന്‍ കോഴിക്കൊടുകാരനാണ്)പോലെയുള്ള നഗരങ്ങളുടെ സമഗ്ര വികസനം
പദ്മനാഭ സ്വാമി ക്ഷേത്രം ഏറ്റെടുക്കണം.
 
4.കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളുടെയും വികസനത്തിന് സഹായിക്കണം. ക്ഷേത്രങ്ങളുടെ വികസനത്തിന്റെ കൂടെ ആ ഭാഗത്തുള്ള റോഡുകളുടെ വികസനം,ടൌണ്‍ഷിപ്പ്കളുടെ വികസനം എന്നിവയും പരിഗണിക്കണം.
 
5.ശബരിമലക്ക് പ്രത്യേക പരിഗണന വേണം.ഭക്തര്‍ക്ക്‌ ഏത് സ്ഥലത്തും ശുദ്ധമായ കുടിവെള്ളം,ആവശ്യത്തിനു സെപ്ടിക് കക്കൂസുകള്‍ ,ലോക നിലവാരമുള്ള റോഡുകള്‍ എന്നിവ നടപ്പാക്കണം.
 
6.വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംസ്ഥാന തലത്തില്‍ ഏഴു പേരില്‍ കൂടാത്ത ഒരു സമിതിയും,പ്രാദേശിക തലത്തില്‍  അഞ്ചു പേരുടെ സമിതിയും വേണം.ഈ സമിതിയില്‍ യഥാര്‍ത്ത ഭക്തര്‍ക്ക്‌ ഭൂരിപക്ഷം വേണം.രാഷ്ട്രീയക്കാരെ കഴിവതും സമിതിയില്‍ നിന്നു ഒഴിവാക്കണം.ഒരു വിരമിച്ച സൈനീക ഓഫീസരെ സമിതിയില്‍ ഉള്‍പ്പെടുത്തണം.ഒരു അംഗം എങ്കിലും സാമ്പത്തിക വിടഗ്ദ്ധനാകണം.
 
7.ഒരു അന്തര്‍ ദേശീയ Auditting സ്ഥാപനത്തിന്റെ കര്‍ശനമായ നിരന്തര പരിശോധന സമിതികളുടെ പ്രവര്‍ത്തനങ്ങളില്‍ വേണം.സമിതികളുടെ പ്രവര്‍ത്തനങ്ങളിലെ അഴിമതി നേരിടാന്‍ സര്‍ക്കാര്‍ പ്രത്യേക നിയമ നിര്‍മാണം നടത്തണം.തെറ്റ് ചെയ്യുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷ വേണം.(ഈ നിധിയില്‍ നല്ല പങ്കും മാര്‍ത്താണ്ട വര്‍മയുടെ കാലത്തേതു ആണെന്ന് കരുതുന്നു.മാര്‍ത്താണ്ട  വര്‍മയുടെ ശിക്ഷാ രീതികള്‍ തുടരുന്നതില്‍ തെറ്റില്ല.)
 
 
 
ഇതൊക്കെ എന്റെ ഒരു എളിയ അഭിപ്രായമാണ്.നായ്ക്കളെപ്പോലെ കടിപിടി കൂടുന്നവരല്ല നമ്മുടെ ഹൈന്ദവ നേതാക്കള്‍ എങ്കില്‍ ഇങ്ങനെ    ഒക്കെ ആലോചിക്കാവുന്നതാണ്.അതിനു ഹൈന്ദവ നേതാക്കള്‍ അവസരത്തിനൊത്ത്
ഉയരണം.നമുക്ക് ശ്രീ പദ്മനാഭ നോട് പ്രാര്‍ഥിക്കാം.

4 comments:

  1. The ideas are good, thoughts are modern, and implimentation will never take place, mostly this is going to become the longest leagal war and may be our next generations can also participate in future blogs about the same matter....!!!!

    ReplyDelete
  2. സ്വോപ്നം കാണാന്‍ പ്രത്യേക ചെലവൊന്നുമില്ല.സ്വാര്‍ത്ഥ താത്പര്യക്കാര്‍ സമ്മതിക്കില്ലെങ്കിലും ഞാന്‍ എഴുതിയത് ശരിയായ വഴി തന്നെ.

    ReplyDelete
  3. നിധിശേഖരം പൊതുജനത്തിനുകൂടി അവകാശപ്പെട്ടതാനെന്നിരിക്കെ (അല്ലേ?) ഇതിന്‍റെ സംരക്ഷണച്ചുമതല പൌരസമൂഹത്തെ ഏല്‍പ്പിക്കണം. അതായത് ബാബാ രാംദേവിനെ! അണ്ണാ ഹസാരെയേ എനിക്ക് തീരെ വിശ്വാസമില്ല. വേറൊന്നുംകൊണ്ടല്ല. ആള്‍ കാഴ്ചയില്‍ പരമശുദ്ധനും പഞ്ചപ്പാവവുമാണ്. ഇത്രേം വല്യ രഹസ്യങ്ങളൊന്നും സൂക്ഷിക്കാനുള്ള ത്വാക്കത് അദ്ദേഹത്തിനില്ല. രാംദേവാവുമ്പോള്‍ കോടികള്‍ കൈകാര്യം ചെയ്തു തഴക്കവും പഴക്കവുമുണ്ട്, വേണ്ടിവന്നാല്‍ സായുധസൈന്യത്തെ വളരെപ്പെട്ടെന്നു സജ്ജീകരിക്കാനും റെഡി. ഉരുപ്പടികള്‍ ഹരിദ്വാറിലെ സ്വാഭിമാന്‍ ട്രസ്ടിലോ അയര്‍ലന്റിലെ സ്വന്തം ദ്വീപിലോ സുരക്ഷിതമായി സൂക്ഷിക്കുകയും ആവാം. ബാബ പറഞ്ഞിട്ടൊന്നുമല്ല, ഇതെന്‍റെയൊരു പ്രപോസല്‍ മാത്രം.
    നോം പറയാനുള്ളത് പറഞ്ഞു ഇനി ന്താന്ച്ചാ കാട്ട്വാ.
    തുടര്‍ വായന്ന്ക്ക് http://cheeramulak.blogspot.com/2011/07/blog-post.html

    ReplyDelete
  4. അത് കലക്കി.ചുമ്മാ ഈ ഇന്ത്യ മഹാരാജ്യം തന്നെ കാല്‍ക്കീഴിലാക്കാന്‍ ശ്രമിക്കുന്ന വേട്ടാ വളിയന്‍മാരെ തന്നെ ഏല്‍പ്പിക്കണം.ഇവരെ മുന്നില്‍ നിര്‍ത്തി കളിപ്പിക്കുന്ന വീരന്മാര്‍ കാര്യം കണ്ടു കൊള്ളും.

    ReplyDelete

Related Posts Plugin for WordPress, Blogger...