Friday 6 January 2012

ഒരു ധീര യുവാവിന്‍റെ പരോപകാര ശ്രമങ്ങള്‍



        സ്ത്രീകളുടെ മുന്നില്‍ അല്‍പ്പം ധൈര്യം  പ്രകടിപ്പിക്കാന്‍ കിട്ടുന്ന അവസരം ഏത് ചെറുപ്പക്കാരനാണ് ഉപയോഗിക്കാതിരിക്കുക ? ഞാനും അത്രയേ ആഗ്രഹിച്ചുള്ളൂ. ഒരു സന്ധ്യക്ക് “അമ്മ വിളിക്കുന്നു” എന്നു പ്രസാദ്  വന്നു പറഞ്ഞപ്പോള്‍ അതൊരു പാരയാകും എന്നു കരുതിയില്ല. ഒട്ടും വൈകാതെ  ഓടിച്ചെന്നു. സന്ധ്യ ആകാന്‍ പോകുന്നു. ചേച്ചിയും കുട്ടികളും റോഡില്‍ നില്‍ക്കുകയാണ്.


“എന്താ ചേച്ചി?”

“മാച്ചേട്ടന്‍ കുടിച്ചു ബോധമില്ലാതെ തെക്കേ പറമ്പിന്‍റെ മുന്നിലെ റോഡില്‍ കിടപ്പുണ്ട്. വല്ല വണ്ടിയും കയറും ,എങ്ങിനെയെങ്കിലും നമ്മുടെ പറമ്പിലേയ്ക്ക് കയറ്റി കിടത്തണം”

ഞാന്‍ ഉടനെ സമ്മതിച്ചു.(ഇതൊന്നും പറ്റുകില്ലെങ്കില്‍ പിന്നെ എന്തു ജീവിതം)

      ഒരു ഇരുന്നൂറു മീറ്റര്‍ ദൂരമേയുള്ളൂ. ഞാന്‍  ചെല്ലുമ്പോള്‍ കക്ഷി റോഡില്‍ തന്നെ കിടപ്പുണ്ട് .ആരോ സൈഡിലേക്ക് തള്ളിമാറ്റിയ ലക്ഷണമുണ്ട്. റോഡിന്‍റെ മുകള്‍ സൈഡിലാണ് മാധവേട്ടന്‍റെ പറമ്പു. പത്തു പന്ത്രണ്ടു സ്റ്റപ്പ് കയറിയാലേ പറമ്പിലേക്ക് എത്തു. മുറ്റത്ത് എത്തണമെങ്കില്‍ അമ്പത് പടിയെങ്കിലും കയറണം.

    എനിക്കാണെങ്കില്‍ മുടിഞ്ഞ ആത്മ വിശ്വാസത്തിന്‍റെ കാലമാണ്. അസാദ്ധ്യം എന്നൊരു വാക്ക് നിഘണ്ടുവില്‍ ഇല്ല. ഞാന്‍ മുണ്ട് മാടിക്കെട്ടി റെഡിയായി. രണ്ടു കൈകൊണ്ടും കക്ഷിയെ വാരിയെടുത്തു. ചൂരല്‍ കൊട്ട കൊണ്ട് കോരിയ വെള്ളം പോലെ “സാധനം” എന്‍റെ കൈകള്‍ക്കിടയിലൂടെ റോഡിലേക്ക് വീണു. ഒരു നിമിഷം ഞാന്‍ ഭയന്ന് വിറച്ചുപോയി. വീഴ്ച്ചയിലും മാധവേട്ടന് പ്രതികരണമൊന്നുമില്ല. അവിശ്വാസിയായ ഞാന്‍ പെട്ടെന്ന്   ദൈവത്തെ വിളിച്ചു. ചുറ്റും നോക്കി. റോഡില്‍ ആരുമില്ല. ഒരു വിധം ഇരുട്ട് പടര്‍ന്ന് കഴിഞ്ഞു. എന്‍റെ നെഞ്ചിടിക്കാന്‍ തുടങ്ങി. എങ്ങിനെയോ മരിച്ചു കഴിഞ്ഞ ശരീരമാണോ ഞാനുയര്‍ത്തിയത്? പതുക്കെ ആരും കാണാതെ രക്ഷപ്പെടാനാണ് തോന്നിയത്. പക്ഷേ ഒരു ഞരക്കം എന്നെ പിന്തിരിപ്പിച്ചു. ഞാന്‍ പതുക്കെ ആ ശരീരത്തോട് മുഖം അടുപ്പിച്ചു. ആളിന് നേരീയ ബോധമുണ്ട്. അനങ്ങാന്‍ വയ്യ.എങ്ങിനെയെങ്കിലും ആ പറമ്പിലേക്ക് കയറ്റി കിടത്താനാണ് ആവശ്യം.

      ആളു വടിയായിട്ടില്ല എന്നു മനസ്സിലായപ്പോള്‍ എന്‍റെ ആത്മ വിശ്വാസം തിരിച്ചു വന്നു. വീണ്ടും അദ്ദേഹത്തെ (ആ ദേഹത്തെ) കോരിയെടുക്കാനായി ശ്രമം. ഒരു  ബലവുമില്ലാത്ത ശരീരം താങ്ങിയെടുക്കാന്‍ വലിയ പ്രയാസം .ഒരു വിധത്തില്‍ ചുരുട്ടിക്കൂട്ടി ഞാന്‍ പടികള്‍ കയറാന്‍ തുടങ്ങി.പറമ്പിലേക്ക് എത്തിയതും സാധനം എന്‍റെ കയ്യില്‍ നിന്നു ഊര്‍ന്ന് താഴെ വീണു.

“നീയെന്നെ കൊല്ലുമോ” മാച്ചേട്ടന്‍ ഞരങ്ങി.

       നെഞ്ച് വേദന അവഗണിച്ചു ഞാനാ ശരീരം കോരിയെടുത്ത് പടികള്‍ കയറാന്‍ തുടങ്ങി. കഷ്ട്ടപ്പെട്ട് പത്തമ്പത് പടികള്‍ കയറി മുറ്റത്തെത്തിയതും സാധനം വീണ്ടും താഴെ പോയി.

“മതി ഇവിടെ കിടന്നോളാം”

ഞാന്‍ നേരെ നിന്നു ദീര്‍ഘ ശ്വാസം വലിച്ചു. തിരിച്ചു പോരാന്‍ തുടങ്ങി.അപ്പോള്‍ പുറകില്‍ നിന്നു ഒരു വിളി.

“എടാ”

ഞാന്‍ തിരിഞ്ഞു നിന്നു.

“വെറുതെ വേണ്ട. വീട്ടില്‍ ചെന്നു കൂലി വാങ്ങിയിട്ടു പോയാല്‍ മതി.”

എന്‍റെ സകല നിയന്ത്രണവും വിട്ടു.ആ ശരീരം ഒന്നു കൂടി ഉയര്‍ത്തി താഴെക്കിടാന്‍ തോന്നി.

എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് ഞാന്‍ പടികളിറിങ്ങി.   


37 comments:

  1. അതിനെയൊക്കെ അവിടെ തന്നെ ഇട്ടിട്ടു പോന്നാല്‍ പോരായിരുന്നോ?

    ReplyDelete
  2. Vettathan,
    I am a diligent reader of each of your blogs. And I have particularly liked your recent ones. The 'Sixty plus' young man comes alive best when he reminisces about his college days and his initial career days. A tinge of the sensual (again may be not unusual for the 'sixty plus'!), underpins the narrative and makes it quite a palatable fare.
    A little too prolific of late? Already 2 posts when the first week of the new year is still not past! Hope quantity will not undermine quality.
    Tomy
    P.S: Tried with Malayalam typing. Sorry, I give up!

    ReplyDelete
  3. “വെറുതെ വേണ്ട.വീട്ടില്‍ ചെന്നു കൂലി വാങ്ങിയിട്ടു പോയാല്‍ മതി.”
    കൊള്ളാം..

    ReplyDelete
  4. ഈ രചന www.koottu.com ഇല്‍ ഇതുവരെ 445 പേര്‍ വായിച്ചു.കൂട്ടിലെ കമെന്‍റ് കള്‍ക്ക്

    http://www.koottu.com/profiles/blogs/2919659:BlogPost:899309?commentId=2919659%3AComment%3A902087&xg_source=msg_com_blogpost

    എന്ന ലിങ്ക് നോക്കുക

    ReplyDelete
  5. കഷ്ടപ്പാട് വാരഫലത്തിലുണ്ടായിരുന്നു, അതു കണ്ടില്ല അല്ലേ?

    ReplyDelete
  6. ഹാ ഹാ, സാധനം ചുമന്നാല്‍ കൂലി വേണ്ടേ? നോക്കുകൂലിയെങ്കിലും..!!!

    ReplyDelete
  7. എന്‍റെ സകല നിയന്ത്രണവും വിട്ടു.ആ ശരീരം ഒന്നു കൂടി ഉയര്‍ത്തി താഴെക്കിടാന്‍ തോന്നി....
    ഇത് വായിച്ചപ്പോഴേക്കും ഞാന്‍ പൊട്ടിച്ചിരിച്ചുപോയി. കളിയാക്കിയതല്ല. വീണാല്‍ ചിരിക്കാത്തവര്‍ ബന്ധുകളല്ല എന്നല്ലേ പറയുക. അങ്ങനെ ചിരിച്ചുപോയതാ. ആ രംഗം ഞാന്‍ കണ്ണില്‍ കണ്ടപോലെ..... :)

    ReplyDelete
    Replies
    1. നേരം വെളുത്തു നോക്കുമ്പോള്‍ കക്ഷി വീടിന്‍റെ പുറം വരാന്തയില്‍ കിടക്കുന്നു. ഒരാഴ്ചത്തേക്ക് എനിക്കു മുഖം തരാതെ നടന്നു.

      Delete
  8. സ്വര്‍ഗ്ഗത്തിലെ പട്ടുമെത്തയില്‍ സുഖശയനം നടത്തിയിരുന്ന ഒരുവനെ ഇങ്ങനെ
    ഏറ്റികൊണ്ടുവരേണ്ട കാര്യമുണ്ടായിരുന്നില്ല വെട്ടത്താന്‍ സാറെ!
    എങ്കിലും സംഭവം രസായി.
    ആശംസകള്‍

    ReplyDelete
    Replies
    1. ചേച്ചി ആവശ്യപ്പെടുമ്പോള്‍ എങ്ങിനെയാണ് no എന്നു പറയുക തങ്കപ്പന്‍ ചേട്ടാ.

      Delete
  9. കുടിയന്മാരെ കളിയാക്കുന്ന ഒരു പോസ്റ്റിനും എന്റെ 'ലൈക്ക്' ഇല്ല.

    (ഞാന്‍ ഏതു നാട്ടുകാരനാണെന്നു മനസ്സിലായല്ലോ, അല്ലേ)

    ReplyDelete
    Replies
    1. ഞാനും അതിനടുത്ത നാട്ടുകാരനല്ലേ? പിന്നെ ഇത് കളിയാക്കലൊന്നും അല്ല കേട്ടോ.

      Delete
  10. പുള്ളിയെ തിരിച്ച് റോഡിൽ കൊണ്ട് പോയി കിടത്താരുന്ന്..

    ReplyDelete
    Replies
    1. എനിക്കു അങ്ങിനെ തോന്നി.

      Delete
  11. ഇതിപ്പോ ആറാം തമ്പുരാനില്‍ മോഹന്‍ലാല്‍ പറഞ്ഞതുപോലെ "പെറ്റു വീണപ്പോള്‍ വയട്ടാട്ടിക്കു ടിപ്പ് കൊടുത്ത് തുടങ്ങിയ ശീലമാണ് ..." എന്നതുപോലെ ആയിപ്പോയി..!!! ഒന്ന് താങ്ങാന്‍ പോയാലും കിട്ടും ടിപ്പ്! അല്ലെ !!

    ReplyDelete
    Replies
    1. അമിത മദ്യപാനം ആളുകളെ എത്രമാത്രം പരിഹാസ്യരാക്കും എന്നു കണ്ടു തന്നെ അറിയണം

      Delete
  12. ഒന്ന് സേവനം ചെയ്യാം എന്ന് വെച്ചാല്‍ അതും സമ്മതിക്കില്ലേ

    ReplyDelete
    Replies
    1. വേറൊരിക്കല്‍ സമാന സാഹചര്യം ഉണ്ടായപ്പോള്‍ ഞാന്‍ മുങ്ങിക്കളഞ്ഞു.

      Delete
  13. നന്നായിട്ടുണ്ട്.

    ReplyDelete
  14. വടിയായ ആളെ ചുമക്കാന്‍ പെടാപ്പാടാണ് ഇല്ലയോ? :)

    ReplyDelete
    Replies
    1. ശരിക്കും കൊട്ടയില്‍ വെള്ളം കോരുന്നത് പോലെ

      Delete
  15. HA..HA..ISHTAPPETTU CHETTA
    AA KASHTTAPPADU.......

    ReplyDelete
    Replies
    1. കക്ഷി ഒരാഴ്ച്ച എനിക്കു മുഖം തരാതെ നടന്നു.

      Delete
  16. രണ്ടു കൈകൊണ്ടും കക്ഷിയെ വാരിയെടുത്തു. ചൂരല്‍ കൊട്ട കൊണ്ട് കോരിയ വെള്ളം പോലെ “സാധനം” എന്‍റെ കൈകള്‍ക്കിടയിലൂടെ റോഡിലേക്ക് വീണു. nalla upama..ishtappettoooo...

    ReplyDelete
  17. ആ മനുഷ്യനു എല്ലോ മസിലോ ഉള്ളതായി തോന്നിയില്ല.ശരീരം ആ അവസ്ഥയിലായിരുന്നു.

    ReplyDelete
  18. പുതിയ പോസ്റ്റ് എവിടെ ചേട്ടാ?

    ReplyDelete
    Replies
    1. കഴിഞ്ഞ ഒന്നരമാസമായി കൊച്ചുമൊന്‍ (ഒന്നേകാല്‍ വയസ്സു) കൂടെയുണ്ട്. അവന്‍റേകൂടെ കളിക്കുകയാണ് പ്രധാന പണി. അവര്‍ ശനിയാഴ്ച പോകും.

      Delete
  19. “ഒരു പാമ്പേട്ടൻ കുടിച്ചു ബോധമില്ലാതെ തെക്കേ
    പറമ്പിന്‍റെ മുന്നിലെ റോഡില്‍ കിടപ്പുണ്ട്. വല്ല വണ്ടിയും കയറും ,
    എങ്ങിനെയെങ്കിലും നമ്മുടെ പറമ്പിലേയ്ക്ക് കയറ്റി കിടത്തണം”

    ഇതിനാണ് പാമ്പുകൾക്കും മാളമുണ്ട് എന്നുപരയുന്നത്...

    നന്നായി അവതരിപ്പിച്ചിരിക്കുനൂ..ഈ ഒരു സാക്ഷാൽ മല്ലുപുത്രനെ കുറിച്ച്

    ReplyDelete
  20. അയാള്‍ വെറുമൊരു സാധാരണക്കാരനല്ലായിരുന്നു.നല്ല ലോക വിവരമുള്ള ആള്‍ .പക്ഷേ നിയന്ത്രിക്കാന്‍ പറ്റാതിരുന്ന ഈ സ്വഭാവം പിന്നീട് വലിയ ദുഖത്തിന് കാരണമായി. ആ വേദനയില്‍ മരിക്കുകയും ചെയ്തു.

    ReplyDelete
  21. Hotel Madhavan chettanano kashi? Mary.

    ReplyDelete
    Replies
    1. അയ്യോ അല്ല. ഇത് തൊടുപുഴയില്‍ നടന്ന കഥയാണ്.

      Delete
  22. വെട്ടത്താൻ  ജി 
    ഹ ഹ ഹ ക്ലൈമാക്സ് കലക്കി
    അതിനെ വീണ്ടും എടൂത്ത് തിരികെ റോഡിൽ ഇട്ടിട്ടു പോരാമായിരുന്നു :)

    ReplyDelete
    Replies
    1. അങ്ങിനെ ഒക്കെ തോന്നിയിരുന്നു.പിന്നീട് ഒരിയ്ക്കലും കൂടിയന്മാരെ സഹായിക്കാന്‍ ചെന്നിട്ടില്ല.

      Delete
  23. കുടിച്ചു പാമ്പായിരുന്നെങ്കിലും വേല ചെയ്യുന്നവനു കൂലി കൊടുക്കണം എന്ന ബോധമുണ്ടായിരുന്നു...

    ReplyDelete

Related Posts Plugin for WordPress, Blogger...