Thursday 2 June 2011

കടമ്പ

കടമ്പ
അങ്ങിനെ ആ കടമ്പ കടന്നു. മുപ്പത്തിമുക്കോടി ദൈവങ്ങള്‍ക്കും പി സി ജോര്‍ജിനും നന്ദി. മുനീറിനും,മുരളിക്കും മഞ്ഞളാംകുഴി അലിക്കും നന്ദി.പി.സി.ജോര്‍ജ്ജ് പറയുന്നത് കേരള കോണ്‍ഗ്രെസ്സുകളുടെ ലയനം കൊണ്ട് പി.ജെ .ജോസഫ്‌ ലോട്ടറി  അടിച്ചെന്നാണ് .ജൊസെഫ്  മന്ത്രിയായി. കൂടെയുള്ളവരുടെ എണ്ണവും കൂടി. ആ കച്ചോടത്തില്‍ നഷ്ടം ജോര്‍ജിന് മാത്രം. ഉറപ്പായിരുന്ന മന്ത്രിസ്ഥാനം പോയിക്കിട്ടി.ജോസഫ്‌ ഇല്ലായിരുന്നെങ്കില്‍ ജോര്‍ജ് ഈ നാട് ഭരിച്ചേനെ. ഏതായാലും കുഞ്ഞുമാണിക്ക് ആശ്വാസം ആയി. എങ്ങിനെയും ഒന്ന് ഭരിക്കാന്‍ കുഞ്ഞൂഞ്ഞും കുഞ്ഞാപ്പയും കുഞ്ഞുമാണിയും കൂടി ഇനി എന്തൊക്കെ ഒപ്പിക്കാന്‍ പോകുന്നു?
അരുണ്‍ കുമാറിന്‍റെ  അമ്മയിഅച്ചന്‍റെ വീട്ടില്‍ ഇന്‍കം ടാക്സ് റെയിഡ്. .കുഴപ്പമില്ല.എല്ലാ പുണ്യവാന്മാരും കൂടെ എന്ത് ബഹളമായിരുന്നു?. കള്ളന്‍ മാരെ പുറത്തുകൊണ്ടുവരാന്‍ ചാണ്ടിക്ക് കഴിയുമോ? അതോ കുഞ്ഞൂഞ്ഞു വെറും കഞ്ഞിയൂഞ്ഞു ആകുമോ? കാത്തിരിന്നു കാണാം .
വെട്ടത്താന്‍

No comments:

Post a Comment

Related Posts Plugin for WordPress, Blogger...