Google+ Followers

Wednesday, 1 June 2011

സ്പീക്കര്‍

    

        നാളെ ആരാണ് പണി ഒപ്പിക്കുന്നത് ?.  പി.സി.ജോര്‍ജ് ആണോ പാര പണിയുക ?. ശക്തന്‍ നിരക്ഷരന്‍റെ  വേഷം കെട്ടുമോ?          നാലണ മെംബെര്‍ഷിപ്‌ മതിയെന്ന് നാടുനീളെ കരഞ്ഞു നടന്ന മുരളി മുങ്ങി  കളയുമോ? അങ്ങിനെ സംശയിക്കാനാണെങ്കില്‍  ഒരു പത്തിരുപതു  പേരെങ്കിലുമുണ്ട് . മഞ്ഞളാംകുഴി അലിയെപ്പോലും സംശയിക്കാം.  ഇത്തിരി കടന്നു  ചിന്തിച്ചാല്‍  മുനീറിനെ വരെ സംശയിക്കണം. കാരണമുണ്ട്. കുറച്ചുകാലം മുമ്പാണ്. താശ്ശേരിയിലുണ്ടായ  ഒരു സംഭവം ഓര്‍മ്മ വരുന്നു. ഒരു തള്ളയുടെ പുന്നാരമോന്‍ കല്യാണം കഴിച്ചു. കെട്ടിയോന്‍  ചത്തതിനു ശേഷം  തള്ള ഒത്തിരി കഷ്ടപ്പെട്ട് വളര്‍ത്തിയ പയ്യനാണ്.മകന് അമ്മയും അമ്മയ്ക്ക്  മകനുമല്ലാതെ വേറോരു ലോകമില്ല. അമ്മ തന്നെ കണ്ടുപിടിച്ച പെണ്‍കുട്ടിയാണ്. കല്യാണം നടന്നു. പെണ്ണ് കുഴപ്പമില്ല. തള്ളേം  മകനേം നല്ലപോലെ നോക്കും. പക്ഷെ  തള്ളയ്ക്ക്  ആധിയായി . മകന് പഴയ സ്നേഹം ഇല്ല. സംസാരിക്കാന്‍ തന്നെ സമയമില്ല.എല്ലാം  മൂധേവി വന്നു കയറിയതിനു ശേഷം .അവളെ ഒഴിവാക്കണം.പക്ഷെ പയ്യന്‍ സമ്മതിക്കുന്നില്ല.പഠിച്ച പണി പതിനെട്ടും നോക്കി .മകന്‍ കൂടുതല്‍ കൂടുതല്‍ അകന്നു പോകുന്നു. മരുമകളെ കൊല്ലാനുണ്ട്‌ അരിശം.പക്ഷെ അവള് നല്ല ആരോഗ്യം ഉള്ള പെണ്ണ്. തള്ള വെറും  അശു .അവസാനം ആ അമ്മ ഒരു പണി ചെയ്തു. മരുമകള്‍ അടുത്ത വീട്ടില്‍പോയ തരത്തിന് മണ്ണെണ്ണ ഒഴിച്ച് സ്വയം കൊളുത്തി. ഓടിക്കൂടിയ  നാട്ടുകാരോടു  തള്ള പറഞ്ഞു  "മരുമകള്‍ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചുവെന്നു"
നാളെ മുനീര്‍ നമ്മളോട് ആ അമ്മ പറഞ്ഞതുപോലെ പറയുമോ?
               

No comments:

Post a Comment

Related Posts Plugin for WordPress, Blogger...