Google+ Followers

Friday, 10 June 2011

ഒരച്ഛന്‍റെ കണ്ണുനീര്‍





കണ്ണുനീരിന്‍റെ വില ഒന്ന് വേറെ തന്നെയാണ് .ഒരാളെ, ഒരു കുടുംബത്തെ, ഒരു ദേശത്തെ,ഒരു പാര്‍ട്ടിയെ ,എന്തിനു ഒരു നാടിനെ തന്നെ അത് നശിപ്പിച്ചു കളയും. മുച്ചൂടും മുടിച്ചു കളയും. പണ്ട് കാരണവന്മാര് പറഞ്ഞു കേട്ടിട്ടില്ലേ ചില പെണ്ണുങ്ങളുടെ കണ്ണീരില്‍ ഒഴുകിപ്പോയ കുടുംബങ്ങളുടെ കഥ? അതങ്ങിനെയാണ്.ഹൃദയം പൊട്ടിക്കരഞ്ഞാല്‍, ശപിച്ചാല്‍ ഏതു മണിമാളികയും പൊട്ടി പ്പിളര്‍ന്നു പോകും. കല്ലോട് കല്ല്‌ ശേഷിക്കില്ല. ജപ്പാനില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പം പോലും അത്ര വിനാശ കാരിയല്ല. ചരിത്രത്തില്‍ ഒരുപാട് തെളിവുകള്‍ ഉണ്ട്. പ്രതികാരം ചെയ്യാന്‍ കഴിവില്ലാത്ത അശരണന്‍റെ അവസാനത്തെ അഭയമാണ് കണ്ണ്നീര്‍ എന്നൊന്നും പറഞ്ഞു കളയരുത്. അത് വെറും പ്രതിലോമകരമായ കാഴ്ചപ്പാടാണ്.അധികാരം കയ്യില്‍ ഉള്ളപ്പോള്‍ വേണമെങ്കില്‍ അങ്ങിനെ പറയാം. അതിനു പ്രത്യയശാസ്ത്രപരമായ ഒരുപാട് കൈവഴികളുണ്ട്. ന്യായീകരണങ്ങളുണ്ട്‌. അപ്പോള്‍ നമ്മള്‍ ഭരണ പക്ഷത്താണ്.

  നമ്മുടെ ന്യായം തന്നെ വേറെയാണ്. നമ്മള്‍ പുലി. ലവന്‍മാരെല്ലാം വെറും എലികള്‍. സത്യവും നീതിയും നമ്മുടെ പക്ഷത്ത്‌. നമ്മളീ മൂഷികന്മാരെയെല്ലാം ഓടിച്ചു മാളത്തില്‍ കേറ്റും. പുകച്ചു കൊല്ലും. അഥവാ പുറത്തു ചാടിയാല്‍ വടിയെടുത്തു അടിച്ചു കൊല്ലും. എന്നിട്ട് ആ വടിയില്‍ തൂക്കി പ്രദര്‍ശിപ്പിക്കും. എത്ര പഴയ കേസ്സാണെങ്കിലും മാന്തി പുറത്തിടും. ഏതു സുപ്രീം കോടതി വിട്ടതാണെങ്കിലും പ്രശ്നമില്ല.  അത് ഭരിക്കുന്നവന്‍റെ  ന്യായമാണ്. നമ്മള്‍ നമുക്ക് പറ്റിയ പോലീസുകാരെകൊണ്ട് അന്യോഷിക്കും. സര്‍ക്കാരിന്‍റെ പൈസ നമ്മുടെ കയ്യിലുള്ളപ്പോള്‍ ഏതു വക്കീലിന്‍റെയും അഭിപ്രായം നമുക്ക് വേണ്ടതുപോലെ വാങ്ങും. നമ്മള്‍ പറഞ്ഞാല്‍ അനുസരിക്കാത്ത പോലീസുകാരെനെ നമ്മള്‍ വിരട്ടും. എത്ര പഴയ കേസും ഇലക്ഷന്‍ വരുന്ന സമയം നോക്കി നമ്മള് പൊക്കും. അതിനു വകുപ്പുണ്ട്. മനു പണ്ടേ പറഞ്ഞു വെച്ചിട്ടുണ്ട്. പോരെങ്കില്‍ ചാണക്യന്‍ പറഞ്ഞിട്ടുണ്ട്. അഥവാ നമ്മള്‍ ഇതാ പുതുതായി പറയുന്നു.
പക്ഷെ ഈ ചാണ്ടി എന്താണ് ഈ ചെയ്യുന്നത്? പൊതുവേ കോണ്‍ഗ്രസ്സ് കാര്‍ ഇങ്ങിനെയല്ല. പ്രതിപക്ഷത്തിരിക്കുമ്പോള്‍ എന്ത് ചെയ്താലും ഭരിക്കുമ്പോള്‍ അതൊന്നും ഓര്‍ക്കാറില്ല. ഭരണം കിട്ടിയാല്‍ മറ്റൊന്നിനും ശ്രദ്ധ കാണാറില്ല. ഭരിക്കാനുള്ള ആര്‍ത്തി മാത്രം. ഇപ്പോ ഈ കാണിക്കുന്നത് ശുദ്ധ പോക്രിത്തരമാണ്. മൂന്നു പ്രാവശ്യം പ്രതിപക്ഷ നേതാവായിരുന്നു എന്ന കാര്യം പോട്ടെ സകലരേം വിരട്ടി (പൊളിറ്റ് ബ്യൂറോയെപ്പോലും)  അഞ്ചു വര്‍ഷം ഈ നാട് ഭരിച്ച മുഖ്യ മന്ത്രിയല്ലേ ഞാന്‍?. എന്നെ ഇങ്ങനെ "വേട്ടയാടുന്നത്" ശരിയാണോ? എനിക്ക് രണ്ടു മക്കളുണ്ടായതുകൊണ്ട് അല്ല അവരെന്‍റെ മക്കളായതുകൊണ്ടു ചുമ്മാ വിജിലന്‍സ് അന്യോഷണം എന്നൊക്കെ പറഞ്ഞു വിരട്ടുന്നത് "വേട്ടയാടല്‍" തന്നെയല്ലേ? എനിക്കെന്‍റെ മക്കളെ ഉപേക്ഷിക്കാന്‍ പറ്റുമോ? ചാണ്ടീ മറക്കരുത്- ഈ കണ്ണീര്‍ കോണ്‍ഗ്രസ്സിന്‍റെ  കുലം തന്നെ കുത്തും .സൂക്ഷിച്ചോ. ഒരച്ഛന്‍റെ കണ്ണീരിന്‍റെ  വില താനറിയും.

വെട്ടത്താന്‍  

2 comments:

  1. ennathe nethakkanmar ethrayum nalla asayathinte , janangalude edayil avarkku vendi paniyedukkunna orupadu nalla communistukarude hridayamanu kuthi novikkunnathu.ennalum thammil bhedam thomman thanne.azhimathiyude karyathil congress karekkal bedam.nalla sakhakkalkku jai.thomas isac, mathew t thomas , premachandran polulla nalla manthrimarkkum jai.

    ReplyDelete
  2. പ്രിയമുള്ള മനു ,ഇന്നത്തെ അവസ്ഥയില്‍ വേദനിക്കുന്ന ,ഒരു ആദര്‍ശ വാദിയെ ഞാന്‍ കാണുന്നു.താങ്കള്‍ പ്രതീക്ഷയിലാണ്.പക്ഷെ യാഥാര്‍ത്ഥ്യം അതല്ല.നേതാക്കന്മാര്‍ക്ക് എല്ലാം കൂടി ഒരു പാര്‍ട്ടി,അനുയായികള്‍ക്ക് പല പാര്‍ട്ടി എന്നതാണ് സത്യം .തോമസ്‌ ഐസക് ഒരു വ്യാജനായിട്ടാണ് എനിക്ക് തോന്നിയത്.ജി.സുധാകരന്റെ പേര് വിട്ടത് ശരിയായില്ല.

    ReplyDelete

Related Posts Plugin for WordPress, Blogger...