Google+ Followers

Monday, 6 June 2011

രാംദേവും സോണിയയും പിന്നെ അച്ചുമ്മാവനും.

       രാംദേവനെന്നൊരു കള്ള സന്യാസി ഇരുട്ടി വെളുക്കുന്നതിനു മുമ്പു മഹാത്മാ ഗാന്ധി ആകാന്‍ ,അല്ലെങ്കില്‍ ചുരുങ്ങിയത് അണ്ണാ ഹസാരെ എങ്കിലുമാവാന്‍ ശ്രമിച്ചതിന്‍റെ  കഥകളാണ് ടീവിയിലും പത്രങ്ങളിലും നിറയെ. പണ്ട് cancer നും Aids നും പച്ച മരുന്ന് കൊടുത്തും യോഗ പഠിപ്പിച്ചും കോടികളുണ്ടാക്കിയ ആസാമി ചെറിയ പുള്ളിയല്ല. മുപ്പതു ലക്ഷം ഡോളര്‍ കൊടുത്തു വാങ്ങിയ ഒരു ദ്വീപു സ്വന്തമായുണ്ട്.നാടനും മറുനാടനുമായി കാക്കത്തൊള്ളായിരം ശിങ്കിടി കളുമുണ്ട്. അമേരിക്കന്‍ നിര്‍മ്മിത വിമാനം ചാര്‍ട്ടര്‍ ചെയ്താണ് പുള്ളി ദല്‍ഹിയിലെത്തിയത്. അഴിമതിക്കെതിരെ സമരം ചെയ്യാന്‍ പതിനെട്ടു കോടി മുടക്കി പന്തല്‍ കെട്ടി. കുറ്റം പറയരുതല്ലോ .വിഷയം അഴിമതിയാണ്. വേനല്‍ക്കാലമാണ്. അപ്പോള്‍ AC കൂടിയേ തീരു. കൂടെയിരിക്കാന്‍ വരുന്ന ആളുകളുടെ അന്തസ്സും നോക്കണം. ധ്യാനകേന്ദ്രങ്ങളിലെതുപോലെ അസ്സാരം മഹിളാ മണികളും ഉണ്ട്. ഇത്രയും OK. ഭവാന്‍ ഡല്‍ഹിയില്‍ കാലുകുത്തിയതെ പ്രണാബടക്കം നാല് മന്ത്രിമാര്‍ ഓടിയെത്തി വണങ്ങി. പിന്നെ ചര്‍ച്ചയോട് ചര്‍ച്ച. ഒരു കാര്യം മനസ്സിലായി. ചില്ലറ ഉണ്ടാക്കാന്‍ അറിയാമെങ്കിലും മൂപ്പര് ചര്‍ച്ചക്ക് പോര. എട്ടു മണിക്കൂര്‍ കഴിഞ്ഞു നിരാഹാരം നിര്‍ത്താമെന്ന് എഴുതി കൊടുത്തു. അഴിമതിക്കാരെ തൂക്കികൊല്ലുന്നതൊഴിച്ചു, ബാക്കിയെല്ലാം സര്‍ക്കാരും സമ്മതിച്ചു. നിരാഹാര പന്തലിലെത്തിയതെ എല്ലാം തകിടം മറിഞ്ഞു. RSS കാരും BJP ക്കാരും നിര്‍ബന്ധിച്ചപ്പോള്‍ മൂപ്പര്  മാറി. വിവരമറിഞ്ഞ് മന്ത്രിമാരോടിയെത്തി. വീണ്ടും ചര്‍ച്ച. സ്വാമി ഉപവാസം നിര്‍ത്താന്‍ സമ്മതിച്ചു. പക്ഷെ സംഘ പരിവാരുകാര് വിടുമോ? .ഫലമോ സ്വാമി വീണ്ടും കാലുമാറി.


 സോണിയാക്കും  മന്മോഹനും ഒരു കീജെ വിളിക്കാന്‍ തോന്നുന്നു. ഒരു സര്‍ക്കാര്‍ ചെയ്യേണ്ട പണി അവര് ചെയ്തു. അത് ഭംഗിയായിട്ടും ചെയ്തു. ചുരിദാറിട്ട സ്വാമിയെ പിടിച്ചു ആശ്രമത്തില്‍ കൊണ്ടാക്കി. സംഘ പരിവാരുകാര് ആകെ വിഷമത്തിലായി. ഇപ്പോള്‍ അദ്വാനി തൊട്ടു രാജഗോപാല് വരെ Foul Foul എന്ന് അലറിക്കരയുകയാണ്. അത് മനസ്സിലാക്കാവുന്നതെയുള്ളൂ. യു.പി.Election വരവായി. സ്ഥിതി വളരെ മോശമാണ്. ഏതെങ്കിലുമൊരു ആസ്സാമിയില്ലാതെ ഒരു രക്ഷയുമില്ല. വര്‍ഷങ്ങളോളം ഈ നാട് ഭരിച്ച കക്ഷിക്ക് അന്നൊന്നും കള്ളപ്പണം പിടിക്കാനും അഴിമതി ഇല്ലാതാക്കാനും തോന്നിയില്ല. അധികാരത്തിലിരുന്നപ്പോള്‍ മുച്ചൂടും കട്ട് മുടിച്ചവര്‍ക്ക് ഇപ്പോളാണ് വിളി വന്നത്. (ഞാന്‍ മന്‍മോഹന്‍റെ ആളൊന്നുമല്ല. കള്ളപ്പണത്തിന്‍റെ മൂല കാരണം ഇന്നത്തെ election സമ്പ്രദായമാണെന്ന് കരുതുന്ന ഒരാളാണ്.). എന്നാലും BJP യുടെ കരച്ചില്‍ എനിക്ക് മനസ്സിലാകും. മനസ്സിലാകാത്തത് സുപ്രീം കോടതിയുടെയും അച്ചുമ്മാവന്‍റെയും  പ്രതികരണങ്ങളാണ്. സുപ്രീം കോടതി ആ ബാലകൃഷ്ണന്‍റെ കാര്യം ഒന്ന് നോക്കിയിട്ട് പോരെ സ്വയം കേസെടുക്കാനും മറ്റും. നമ്മുടെ സ്വാമിയുടെ കൂടെ ഇരുന്നവരെക്കുറിച്ചു സുധീരനോ മറ്റോ അച്ചുമ്മാനോടൊന്നു പറഞ്ഞു കൊടുക്കണം. പിണറായിയും ജയരാജനുമോന്നും പറഞ്ഞാല്‍ മൂപ്പര് സമ്മതിക്കില്ല. ആരെങ്കിലും പറഞ്ഞു കൊടുത്തില്ല എങ്കില്‍ പഴയ മിസോറം കാരിയുടെ പീഢനക്കേസുപോലെ എന്തെങ്കിലുമൊക്കെ പറഞ്ഞുകളയും. (മാധ്യമക്കാരുടെ ഇഷ്ടതോഴനായതുകൊണ്ട് damage control ഒക്കെ അവര്‍ ആയിക്കൊള്ളും )

No comments:

Post a Comment

Related Posts Plugin for WordPress, Blogger...