Wednesday 22 June 2011

നമ്മുടെ ഡോക്റെര്മാര്‍

ഡോക്റെര്മാരെക്കുരിച്ചു മാത്രം ഇത്ര പറയാനെന്താ എന്നൊരു ചോദ്യം ആദ്യമേ ചെവിയില്‍ മുഴങ്ങുന്നുണ്ട്.ജഡ്ജിമാരുണ്ട്,അധ്യാപകരുണ്ട്, സര്‍ക്കാരുദ്യോഗസ്താരുണ്ട്, അങ്ങിനെ അങ്ങിനെ ദിവസവും ജനത്തിനെ കൈകാര്യം ചെയ്യുന്ന എത്രയോ ജനുസ്സുകളുണ്ട്. 
കാരണമുണ്ട്.

തീരെ ചെറുപ്പത്തിലെ അപ്പോത്തിക്കിരിയെ ദൈവത്തിന്റെ സ്ഥാനത്ത് പ്രതിഷ്ടിച്ച ഒരു ബാല്യമാണ് എന്റേത്.വാവിനും പക്കത്തിനും എന്ന് വേണ്ട ഇടക്കിടക്ക് ആസ്ത് മ     എന്റെ ഹൃദയത്തിലേക്ക് ഒരു നൂറായിരം സൂചി മുനകള്‍ ആഴ്ത്ത്തിക്കൊന്ടു കടന്നു വരും.എന്റെ തൊണ്ടയില്‍ ഒരു ഈര്‍ച്ച മില്‍ .ഒരിറ്റു ശ്വാസം കിട്ടാതെ എന്റെ വായ തുറന്നു.വേദനയുടെ അവസാനമായ നിര്‍വികാരതയില്‍ എന്റെ കണ്ണ് മുന്നോട്ടു തള്ളും.ദൈവം, തന്റെ പണ സഞ്ചിയുടെ മൂടി അടച്ചു കെട്ടി കാത്തിരിക്കുന്ന ഒരു ലുബ്ധനെപ്പോലെ ,എന്റെ ശ്വാസ കോശങ്ങള്‍ അടച്ച്കെട്ടി എന്റെ ചങ്കില്‍ കയറി ഇരിക്കും.എന്റെ പാവം മാതാപിതാക്കള്‍ .നെഞ്ചു തടവിത്തന്നു,തണുപ്പില്‍ നിന്നും പൊടിയില്‍ നിന്നും എന്നെ പൊതിഞ്ഞു സൂക്ഷിച്ചു.എത്രയോ നാട്ടു വൈദ്യന്മാരും ഒടങ്കോല്ലികളും എന്നെ ചികിത്സിച്ചു.എന്തെങ്കിലുമൊക്കെ ആശ്വാസം ഉണ്ടാവും.പക്ഷെ എപ്പോള്‍ വേണമെങ്കിലും വീണ്ടും വരും.അങ്ങിനെ ഒരു ദിവസം ഇപ്പോഴും മനസ്സിലുണ്ട്.

എനിക്ക് അസുഖം കലശലായി.വീട്ടുകാര്‍ക്ക് കണ്ടു നില്‍ക്കാന്‍ വയ്യാത്ത അവസ്ഥ.വൈദ്യന്മാരുടെ മരുന്നൊന്നും ഏല്‍ക്കുന്നില്ല.
ഞങ്ങളുടെ നാട്ടിന്‍പുറത്ത് നിന്നു മൂന്നു കിലോമീറെര്‍ നടന്നു  ചെന്നാലേ ബസ്‌ ഉള്ളു.എന്റെ ചാച്ചന്‍ എട്ടു വയസ്സുള്ള എന്നെ എടുത്തു തോളില്‍ വെച്ച് നടന്നു.രണ്ടു കാലും മുന്നോട്ടിട്ടു ബലത്തിന് ചാച്ചന്റെ തലയില്‍ പിടിച്ചു ഞാനിരുന്നു.മേരിക്കുന്നിലെ നിര്‍മ്മല ആശുപത്രിയിലെക്ക് ആണ് യാത്ര.അന്ന് അവിടെ  ഡോക്റ്റര്‍ സായിപ്പാണ്‌.പാവപ്പെട്ടവര്‍ക്കും കുടിയേറ്റക്കാര്‍ക്കും ശരിക്കും മിഷന്‍ ഹോസ്പിറ്റല്‍ ആയിരുന്നു അത്.ഒരൊറ്റ ഇഞ്ചക്ഷന്‍ കൊണ്ടു എനിക്ക് ശ്വാസം വിടാമെന്നായി.കുറച്ചു മരുന്നുമായി അന്ന് തന്നെ ഞങ്ങള്‍ തിരിച്ചു പോന്നു. ബസ്സിറങ്ങി ചാച്ചന്റെ തോളിലേറി വീണ്ടും വീട്ടിലേയ്ക്ക്.

അന്നൊക്കെ എനിക്ക് ദൈവത്തിനും മേലെ ആയിരുന്നു ഡോക്റ്റര്‍.

കാലം കടന്നു പോയി.ജീവിതത്തിന്റെ ദശാ സന്ധികളില്‍ ധാരാളം ഡോക്റ്റര്‍ മാരെ പരിചയപ്പെട്ടു.ധാരാളം സുഹൃത്തുക്കളുന്റായി. ഇതിനിടെ എന്റെ ആസ്ത് മ അത്രയൊന്നും അന്ഗീകരിക്കപ്പെട്ടിട്ടില്ലാത്ത ഒരു ചികിത്സയിലൂടെ മാറി. എന്നാലും കാലത്ത് എഴുന്നേല്‍ക്കുമ്പോള്‍ ഒരു ജലദോഷം.ഒരു തുമ്മല്‍.ഞാന്‍ ധാരാളം ഡോക്റ്റര്‍മാരെ കണ്ടു.ധാരാളം ചികിത്സകള്‍ പരീക്ഷിച്ചു.തുമ്മലും ജലടോഷവും കൂടെത്തന്നെയുണ്ട്‌.മൂക്കിലെ ദശയില്‍ കുത്തിവെപ്പ് അടക്കം ചെയ്യാത്ത ചികിത്സയില്ല.എവിടെയെങ്കിലും ഒരു പുതിയ ഡോക്ട്ടെരെ കണ്ടാല്‍ ഞാന്‍ കേറി കാണും.

ഒരിക്കല്‍ ഒരു യാത്രക്ക് ഇടെ മൂവാറ്റുപുഴ ഇറങ്ങി.എന്റെ ബസ് വരാന്‍ ഒരു മണിക്കൂര്‍ സമയമുണ്ട്.ഞാന്‍ വെറുതെ കറങ്ങുമ്പോള്‍ ഒരു ഇ.എന്‍.ടി.ക്കാരന്റെ ബോര്‍ഡ്.ചുമ്മാ കയറി.എന്റെ രോഗത്തെ കുറിച്ച് ചര്‍ച്ച  തുടങ്ങി.ഏകദേശം എന്റെ പ്രായമുള്ള ഡോക്റ്റര്‍.മൂപ്പെര്‍ എല്ലാം ക്ഷമയോടെ കേട്ട് പോട്ടിചിരിച്ചുകൊന്ടു പറഞ്ഞു."ആശാനെ ഇതൊരു രോഗമല്ല.താന്‍ രാവിലെ അഞ്ചാറു തുമ്മലല്ലേ ഉള്ളു.ഞാന്‍ ഒരു അരമണിക്കൂര്‍ തുമ്മും.എനിക്ക് ജലദോഷം ഇടക്കിടെ ഉണ്ട്.ഞാനിത് പരിഗണിക്കുന്നേയില്ല.അതൊക്കെ ശരീരത്തിന്റെ ഓരോ പണികള്‍.ചുമ്മാ വിട്ടു കള".

വിട്ടു.പൂര്‍ണമായും വിട്ടു.

ഇപ്പോള്‍ ചിലപ്പോഴൊക്കെ തുമ്മും.വല്ല കാലത്തും ഒരു ജലദോഷം വരും.എന്റെ ജീവിതത്തിലെ രണ്ടാമത്തെ ഡോക്റ്റര്‍.

ഞാനൊരു  കര്‍ഷകന്റെ മകനാണ്.മറ്റെന്തു ആയാലും.എനിക്കും കര്‍ഷകനാകണം .മലപ്പുറം ജില്ലയുടെ കിഴക്ക്  ഭാഗത്ത്‌ കുറച്ചു സ്ഥലം വാങ്ങി,റബ്ബര്‍ കൃഷി ചെയ്തു.ഈ കാലത്ത് ആണ് ഗോപിനാഥന്‍ ഡോക്ടറെ കുറിച്ച് കേള്‍ക്കുന്നത്.അദ്ദേഹം ആര്‍മി ഡോക്ടര്‍ ആയിരുന്നു.റിട്ടയര്‍ ചെയ്തതിനു ശേഷം സര്‍ക്കാര്‍ സര്‍വീസില്‍ കയറി.പ്രൈവറ്റ് പ്രാക്ടീസ് ഉണ്ട്.എന്പതു കളുടെ അവസാനമാണ്.അഞ്ചു രൂപയാണ് ഫീസ്‌ .അത് മുറിയില്‍ വെച്ചിട്ടുള്ള പെട്ടിയില്‍ ഇടാം. ഇടാതിരിക്കാം.ഇതിനിടെ തീരെ പാവപ്പെട്ട രോഗികള്‍ വന്നാല്‍ മരുന്ന് മേടിക്കാന്‍ ആ പെട്ടിയില്‍ നിന്നു എടുത്തോളാന്‍ പറയും.അദ്ദേഹം മാത്രമല്ല.ഡോക്റ്റര്‍ രാമചന്ദ്രന്‍,ഡോക്റ്റര്‍ ഗീത,ഡോക്റ്റര്‍ രാജേന്ദ്രന്‍ ഇവരെ ഒക്കെ ഓര്‍ക്കുന്നു.

എല്ലാവര്ക്കും ഗോപിനാഥന്‍ മാരും,രാമച്ചന്ദ്രന്മാരും ആകാന്‍ പറ്റില്ല.അവര്‍ക്ക് പറ്റുന്ന രീതിയില്‍ സേവനം  ചെയ്ത പലരുമുണ്ട്.ധാരാളം ഡോക്റ്റര്‍ മാരെ പരിചയപ്പെട്ടപ്പോള്‍ അറിഞ്ഞ ഒരു കാര്യം.പലരും ലഹരിക്ക്‌ അടിമകളാണ്.മദ്യം മാത്രമല്ല.കഞ്ചാവും ഇഞ്ജക്ഷനും ഗുളികകളും ഒക്കെ നിര്ബ്ബാദം ഉപയോഗിക്കുന്നവരുണ്ട്‌.പൈസ ധാരാളം ഉണ്ടാക്കുന്നവര്‍ പലരും ഗര്‍ഭ ചിദ്രത്ത്തില്‍ അതി വിദഗ്ധരാണ്.മറ്റു പണികളില്‍ വിടഗ്ദ്ധരല്ലത്ത്ത സര്‍ക്കാര്‍ ഡോക്റ്റര്‍ മാരുടെ കാര്യം കഷ്ടമാണ്.രോഗികളില്‍നിന്നു കൈക്കൂലി വാങ്ങിയില്ലെങ്കില്‍ കഞ്ഞി കുടിച്ചു പോകാന്‍ പ്രയാസം.ഡോക്റ്റര്‍ ആയതുകൊണ്ട് വലിയ സ്ത്രീധനമോക്കെ വാങ്ങിയാണ് പലരും കല്യാണം കഴിച്ചത്.സ്ത്രീധനത്തിന് ഒരു കുഴപ്പമുണ്ട്.സ്വോര്‍ണവും കുറച്ചു "അടിച്ചു പൊളി"യുമോക്കെയായി പൈസ വേഗം തീര്‍ന്നു പോകും.വീട്ടില്‍ ആവശയത്ത്തിനു പൈസ ഇല്ലാത്ത ഡോക്റ്റര്‍ കഷ്ട്ടത്ത്തില്‍ ആകും.പെണ്ണിനെ മോശമല്ലാതെ പരിപാലിക്കണം.തന്റെ നിസ്സഹായത അവളെ അറിയിക്കാതെ എങ്ങിനെയും മുന്നോട്ടു പോകണം.കൈക്കൂലി അല്ലാതെ വേറെ വഴിയില്ല.ചെറിയ ഫീസ് വാങ്ങി ജനങ്ങളെ നോക്കിയിരുന്ന ഡോക്റ്റര്‍ ഭാര്യയുടെ ശല്യം കാരണം കഷ്ട്ടപ്പെടുന്നതും കണ്ടിട്ടുണ്ട്.

വേറൊരാളെ പരിചയമുണ്ട്.ഗോള്‍ഡ്‌ മേടല്‍ വാങ്ങിയവനാണ്.പക്ഷെ ചെലവു നിയന്ത്രിക്കാന്‍ പറ്റുന്നില്ല.കാശിനു ആവശ്യമുള്ളപ്പോള്‍ ഒരു രോഗി വന്നാല്‍ അവന്റെ കഷ്ട്ടകാലം.വെറുതെ distill water injection കൊടുത്തതൊക്കെ സുഹൃത്തുക്കലോടും പറഞ്ഞു നടക്കും.
ഒരിക്കല്‍ മൂപ്പര്‍ക്ക് ഒരു പറ്റു പറ്റി. പതിവ് പോലെ കാശിനു ഭയങ്കര tite ആണ്.(വരുമാനം  ഇല്ലാത്തത് കൊണ്ടല്ല).ഒരു കക്ഷി വന്നു.ഗര്‍ഭ ചിദ്രമാണ്.ഇത്തിരി കൂടിപ്പോയി.മറ്റുള്ളവരൊക്കെ ഒഴിവാക്കിവിട്ട കേസ് ആണ്.ശരിക്കും റിസ്ക്‌ ഉണ്ട്.എന്നാലും പൈസക്ക് പൈസ വേണ്ടേ?നമ്മുടെ ഡോക്റ്റര്‍ ഒരു വലിയ തുക പറഞ്ഞു. പെശലുകള്‍ക്ക് ഒടുവില്‍ തുക നിശ്ചയിച്ചു.കാശ് വാ ങ്ങി,operation  ടേബിളില്‍ ആയി.പണി തുടങ്ങി.പണി അങ്ങിനെ കഷണം കഷണമായി പുരോഗമിക്കുകയാണ്.ഒരു പ്രശ്നം.ബ്ലഡ്‌ നില്‍ക്കുന്നില്ല.പഠിച്ച പണി പതിനെട്ടും നോക്കി.പറ്റുന്നില്ല.ബ്ലഡ്‌ വേണം.പുറത്തിറങ്ങി നോക്കുമ്പോള്‍ കൊണ്ടുവന്ന കക്ഷി മുങ്ങിയിരിക്കുന്നു.ദൈവമേ.....ഏതായാലും പതറിയില്ല.കാറില്‍ നേരെ ജില്ല ആശുപത്രി യിലേക്ക് വിട്ടു.ബ്ലഡ്‌ ഇന്റെ കുപ്പി ഡോക്റ്റര്‍ തന്നെ പിടിച്ചു.ഇരുപത്തി അഞ്ചു കിലോമീറെര്‍ പതിനെട്ടു മിനുട്ട് കൊണ്ടു എത്തി.അവിടെയുല്ലവരെല്ലാം സുഹൃത്തുക്കളാണ്.പക്ഷെ ഒരുത്തനും സഹായിച്ചില്ല.അഡ്മിറ്റ്‌ ചെയ്യാന്‍ തയ്യാറായില്ല.നേരെ അമ്പതു കിലോമീറെര്‍ ദൂരെയുള്ള മെഡിക്കല്‍ കോലെജിലേക്ക് വിട്ടു.മുപ്പത്തി മുക്കോടി ദൈവങ്ങളോടും കേണു അപേക്ഷിച്ചത് കൊണ്ടാകാം കക്ഷിയുടെ ജീവന്‍ പോയിട്ടില്ല.casuality യില്‍ അഡ്മിറ്റ്‌ ചെയ്തെങ്കിലും ഒരാളും ഒരു മരുന്നും കൊടുക്കാന്‍ തയ്യാറായില്ല.കേസ് മേടികോ -ലീഗല്‍ ആണ്.നമ്മുടെ ഡോക്റ്റര്‍ പ്രോഫെസ്സോരുടെ അടുത്തേക്ക് ഓടി.മിടുക്കനായിരുന്ന ആ പഴയ ശിഷിയന്റെ കണ്ണീരില്‍ അദ്ദേഹം വീണു.അദ്ദേഹം തന്നെ വന്നു വേണ്ടത് ചെയ്തു.ആരുടെയൊക്കെയോ ഭാഗ്യത്തിനു ആ യുവതി ജീവിതത്തിലേക്ക് തിരിച്ചു വന്നു.യുവതിയുടെ വീട്ടുകാരെ കണ്ടു പിടിക്കാന്‍ എന്റെ സഹായം തേടിയ ഡോക്റ്റര്‍ തന്നെയാണ് ഈ കഥ എന്നോടു പറഞ്ഞത്.മറ്റൊന്ന് കൂടി അദ്ദേഹം പറഞ്ഞു."എന്തായാലും ഇനി ഈ പണിക്കില്ല" നമ്മുടെ ഡോക്റ്റര്‍ അത് പാലിക്കുന്നുണ്ടോ? എനിക്കറിയില്ല.




വേറൊരാളുടെ തമാശ കേട്ടോളു. എനിക്കൊരു നെഞ്ചു വേദന.ഗ്യാസിന്റെ ശല്യമാണെന്ന് കരുതി കുറച്ചു ആയുര്‍വേദ  മോക്കെ കഴിച്ചു .വേദനക്ക് ശമനമില്ല.നേരെ സുഹൃത്തിന്റെ ആശുപത്രിയിലെത്തി.ഡോക്റ്റര്‍ തന്നെ ഇ.സി.ജി.എടുത്തു (അവിടെ ഇ.സി.ജി. ടെക്നീഷ്യനെ ഇല്ല).നോക്കുമ്പോള്‍ ഒരു റീടിങ്ങില്‍ മാത്രം ഒരു പ്രശ്നം.ഒരു കുതിപ്പ്.ബാക്കി  ഒക്കെ ഓക്കേ.ഡോക്റ്റര്‍ ബ്രിട്ടനില്‍ പ്രാക്ടീസ് ചെയ്തിരുന്ന ആളാണ്‌."എന്തോ പ്രശ്നമുണ്ട്.ഉടനെ ഒരു cardiologist നെ കാണണം" .തല്‍ക്കാലത്തേക്ക് കുറച്ചു ഗുളികകളും തന്നു.എനിക്ക് ആകെ ടെന്‍ഷന്‍ ആയി.നാല്പതു വയസ്സായിട്ടില്ല.കുട്ടികളൊക്കെ സ്കൂളില്‍ പഠിക്കുന്നു.കാര്യം ഭാര്യയോടു പറഞ്ഞില്ല.ഡോക്റ്റര്‍ തന്ന ഗുളിക കഴിക്കുമ്പോള്‍ കഠിനമായ തലവേദന.ആരോടും ഒന്നും പറയാതെ കഠിനമായ തലവേദനയുമായി മൂന്നു ദിവസം കടന്നു പോയി. അവസാനം സഹികെട്ട് അപ്പോള്‍ പ്രാക്ടീസ് നിര്‍ത്തി ബിസിനെസ്സ് നടത്തി കൊണ്ടിരുന്ന ഒരു സുഹൃത്തിനെ വിളിച്ചു.".........മര്ന്നിനു എന്തെങ്കിലും സൈഡ് എഫ്ഫെക്ട്സ് ഉണ്ടോ?".താനെന്തിനാ ആ മരുന്ന് കഴിക്കുന്നത്‌ എന്ന് മറു ചോദ്യം.കാര്യങ്ങള്‍ പറയേണ്ടിവന്നു. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം ഞാന്‍ ഇ.സി.ജി യുമായി ചെന്നു.പുള്ളി പണ്ടു മെഡിക്കല്‍ ട്രുസ്റ്റില്‍ രണ്ടു വര്ഷം പണിയെടുത്തിട്ട്ന്ടു.അദ്ദേഹം പുസ്തകമൊക്കെ എടുത്തു കൊണ്ടു വന്നു ഇ.സി.ജി.പരിശോദിച്ചു ."ഒരു അബ്നോര്മാലിടി കാണുന്നുണ്ട്.പക്ഷെ അത് ശരിയാണോയെന്ന് സംശയം.നമുക്ക് .......നോടോന്നു ചോദിക്കാം"ചര്‍ച്ചയില്‍ കാര്യം തെളിഞ്ഞില്ല.ഞാന്‍ നേരെ .....ന്റെ അടുത്തേക്ക് വിട്ടു.മൂപ്പര് നല്ല ഫോമിലായിരുന്നു.ഇ.സി.ജി.കണ്ടതും പൊട്ടി പൊട്ടി ചിരിക്കാന്‍ തുടങ്ങി."ഇത് ലവന്‍ എടുത്തതാണ് അല്ലെ  ? " അല്ല,.......ആണ്."നീഡില്‍ ഔട്ട്‌ ഓഫ് റേഞ്ചില്‍ പോയതാണ് .താന്‍ ഗുളിക ഒക്കെ നിര്‍ത്തി രണ്ടെണ്ണവും അടിച്ചു സുഖമായി പോയി കിടന്നു ഉറങ്ങു"

അങ്ങിനെ എന്റെ ഹാര്‍ട്ട് പ്രോബ്ലം തീര്‍ന്നു.പക്ഷെ ഒരു ടെക്നീഷ്യനെ വെക്കാതെ നമ്മുടെ ഡോക്റ്റര്‍ ധാരാളം ആളുകള്‍ക്ക് പിന്നെയും പ്രശ്നങ്ങളുണ്ടാക്കികൊണ്ടിരുന്നു.

നഗരത്തിലേക്ക് വന്നപ്പോള്‍ കുഞ്ഞമ്മാരുടെ കളിയൊക്കെ മാറി.ഇവിടെ ഇത് ഒരു സമ്പൂര്‍ണ സഹകരണ സംഘമാണ്.സത്യസന്ധരും അര്‍പ്പണ മനോഭാവമുള്ളവരും തീര്‍ച്ചയായും ഉണ്ട്.പക്ഷെ അവരുടെ എണ്ണം തീരെ കുറവാണ്.നാളെ മരിക്കുമെന്ന് ഉറപ്പുള്ള രോഗിയും കത്തിക്ക് ഇരയാവും.സ്വൊന്തം ചെയ്യില്ല.കൂട്ട് കമ്പനിയിലേക്ക് വിടും.
ഒരിക്കല്‍ ........വേണ്ട നിങ്ങളെ വല്ലാതെ ബോറടിപ്പിക്കുന്നില്ല.
പ്രൈവറ്റ് ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്യുന്നവരും ഡോക്ട്ടെരെ വീട്ടില്‍ പോയി കാണേണ്ട ഗതികേട് മലപ്പുറം ജില്ലയില്‍ ഞാന്‍ കണ്ടിട്ടുണ്ട്.

"ഗവണ്മെന്റ് സ്ഥാപനങ്ങളിലും അഴിമതി പ്രൈവറ്റ് ഹോസ്പിറ്റലിലാണ്." ഒരു മെഡിക്കല്‍ ഉപകരണ വിതരണ കമ്പനിയുടെ മാനെജേര്‍ എന്നോട പറഞ്ഞു.ഗവണ്മെന്റ് സ്ഥാപനങ്ങളില്‍ ഡോക്ട്ടെര്മാര്‍ക്ക്  എന്തെങ്കിലും നക്കാപിച്ച മതിയാവും."മോനെ ഒന്ന് കണ്ടേക്കു"എന്ന് പറയുന്ന രാഷ്ട്രീയ അധികാരങ്ങളുള്ളപ്പോള്‍ ഡോക്റ്റര്‍മാര്‍ തല പോക്കില്ല.

പക്ഷെ പ്രൈവറ്റ് ഹോസ്പിറ്റലില്‍ വില കൂടിയ ഉപകരണങ്ങള്‍ വാങ്ങണമെങ്കില്‍ പൈസ നന്നായി മുടക്കണം.വാങ്ങാനുള്ള ചര്‍ച്ച തുടങ്ങിയപ്പോള്‍ തന്നെ കുടുംബവുമോത്ത് ഒരാഴ്ച സ്വിട്സ്സര്‍ലാന്‍ഡില്‍ പോയി വന്നവരെ അറിയാം.സഹകരണ സ്ഥാപനങ്ങളില്‍ ഏതെങ്കിലും ഡയറക്ടര്‍ കാണും.ഇതെല്ലാം സമൂഹത്തിന്റെ,ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു.ഒരു രക്ഷയുമില്ല.
അടുത്ത ദിവസം എനിക്ക് സംഭവിച്ച ഒരു കാര്യം പറഞ്ഞു ഈ കുറിപ്പ് നിര്‍ത്താം.

എന്റെ ഭാര്യ cholostrol നു മരുന്ന് കഴിക്കുന്ന ആളാണ്‌.ഇടക്ക് കുറച്ചു ഉഴപ്പി.  cholostrol നന്നായി കൂടി.സ്ഥിരം കാണുന്ന ഡോക്റ്റര്‍ ഒരു പുതിയ  മരുന്ന് കുറിച്ച്.പഴയ ഗുളിക ബാക്കി ഉണ്ടെന്നു പറഞ്ഞപ്പോള്‍ (അത് അദ്ദേഹം തന്നെ കുറിച്ച്ചതാണ്) അദ്ദേഹം പറഞ്ഞു "എന്നാല്‍ രണ്ടും ഇടവിട്ട് കഴിച്ചാല്‍ മതി".ഒരു മരുന്ന് കമ്പനി സ്പോന്‍സര്‍ ചെയ്ത സിങ്കപ്പൂര്‍ യാത്രയുടെ തിരക്കിലായിരുന്നു അദ്ദേഹം.ഞാന്‍ ആ ഡ്യൂപ്ലിക്കേറ്റ്‌ കമ്പനിയുടെ മരുന്നും വാങ്ങി.contents നോക്കുമ്പോള്‍ ഒരേ ചേരുവ.

വെട്ടത്താന്‍. 

5 comments:

  1. ഈ ഡോക്ടര്‍മാരുടെ കൈയില്‍ പെടുന്ന പാവം രോഗികളുടെ ഒരവസ്ഥ വല്ല്യ കഷ്ടം തന്നെയാണേ

    ReplyDelete
  2. താങ്കള്‍ പറഞ്ഞതില്‍ വളരെ കാര്യമുണ്ട്. ഈ പ്രൊഫെഷന്‍ ഒരു അറവു കാരന്റെ മനോഭാവത്തോടെ കാണുന്നവരാണ് ഇപ്പോള്‍ കൂടുതല്‍. അതെങ്ങനെയാ, ക്യാപ്പിട്ടെഷന്‍ എന്ന പേരില്‍ ചെലവാക്കിയ ലക്ഷങ്ങള്‍ എങ്ങനെയും തിരിച്ചു പിടിയ്ക്കെണ്ടേ!

    ReplyDelete
  3. മായാവി-ക്യാപ്പിട്ടെഷന്‍ വര്ന്നതിന്റെ മുന്‍പുള്ള മാലാഖ മാരാണ് ഞാന്‍ ഈ ബ്ലോഗില്‍ സൂചിപ്പിച്ചിട്ടുള്ള എല്ലാവരും.പുതിയ പിള്ളേരെ എനിക്കത്ര പരിചയമില്ല.

    ReplyDelete
  4. ente abhiprayathil ezhupathu sathamanam alukalum nallathanu.4 varsham kondu nalla varumanam kittumayirunna pala optionkalum kalanjittanu mikkavarum e profession therenjeduthathu.mbbs nte thudakkathil ellarum nallavaranu.janangale sevikkanam enna udheshathode thanneyanu 90% thudangunnathu. pinne avaril athum 30%thil mattangal undakkunnathu samoohamanu.samooham karymariyathe avasythinum avasymillatheyum prathikarichu avarude athmarthatheye keduthikalayunnu.pinne doctormarum samoohathinte bagam thanneyanu.kerala samoohathil ella thalangalilum nadakkunna azhimathi avideyum prathiphalikkathe tharamilla.athukondu doctormare mathram vimarsikkunnathil arthamilla.11 varsham padichum padikkunna samayathu urakkamillathe sevanam cheythum,pinne bondenna peril adichelpikunna ruralum kazhinjanu oru specialist undakunnathu.athukondu ellareyum adachakshepikkunnathu sariyalla.enkilum manushyajeevane kaikarym cheyunnathu kondu prathikarikkendidathu prathikarikkukayum venam.kaikkoolikareyum valarthunnathu samooham thanne.

    ReplyDelete
  5. കലക്കി മാഷേ സത്യത്തില്‍ ബോറടിപ്പിക്കും എന്ന് കരുതി താങ്കള്‍ വിട്ട കഥ വായിക്കാന്‍ കൊതിയായി. വളരെ നന്നായി പറഞ്ഞ കാര്യങ്ങള്‍. ഞാനും ഈ വിഷയത്തില്‍ ഒരു പോസ്റ്റ്‌ എഴുതിയിരുന്നു http://wp.me/s2LBbx-dochorns

    ReplyDelete

Related Posts Plugin for WordPress, Blogger...