നിങ്ങള്‍ ആരെ എങ്കിലും പ്രണയിച്ചിട്ടുണ്ടോ ?
നിങ്ങള്‍ എന്നെങ്കിലും പ്രേമിച്ചിട്ടുണ്ടോ?
"ഇല്ല" എന്നാണു ഉത്തരമെങ്കില്‍ എനിക്ക് നിങ്ങളോട സഹതാപം തോന്നുന്നു .കഷ്ടം, ഈ ജീവിതം കൊണ്ടു നിങ്ങള്‍ എന്താണ് നേടിയത്?
ഈ കാലമായതു കൊണ്ടു മിക്കവാറും സന്തോഷ കരമായ ശൈശവം ആയിരിക്കും നിങ്ങളുടെത്.മാതാ പിതാക്കാളുടെയും ബന്ധുക്കളുടെയും ലാളന ആവോളം കിട്ടിയിട്ടുണ്ടാവും .ധാരാളം കളിക്കോപ്പുകളും നിങ്ങള്‍ക്കു ഉണ്ടാവും. കഥാകാരന്‍മാരൊക്കെ വര്‍ണിക്കുന്ന മാതിരി "കൈ വളരുന്നോ,കാലു വളരുന്നോ" എന്ന് നോക്കിയാവും നിങ്ങളെ വളര്‍ത്തിയത്.വളരാന്‍ മാള്‍ട്ടോവ, ഉയരം കൂടാന്‍ കോമ്പ്ലാന്‍ ,
ബുദ്ധി വികസിക്കാന്‍ പുതിയ ചേരുവകള്‍ തൊട്ടു പീഡിയ ഷുവര്‍ വരെ
നിങ്ങള്‍ കഴിച്ചിട്ടുണ്ടാവും. വരവൊന്നും നോക്കിയല്ല ആരും ഇക്കാലത്ത് കുട്ടികളെ വളര്‍ത്തുന്നത്.
എന്നിട്ടോ? നന്നായി കാണാതെ പഠിപ്പിക്കുന്ന ഏതെങ്കിലും നല്ല സ്കൂളിലാവും നിങ്ങള്‍ പഠിച്ചത്.
അയല്‍പക്കത്തെ പെണ്കുട്ടിയെക്കാള്‍ കൂടുതല്‍ മാര്‍ക്ക് മേടിക്കാന്‍ നിങ്ങളുടെ അമ്മ നിരന്തരം ശല്യം ചെയ്തിട്ടുണ്ടാവും.
അങ്ങിനെ പെണ്‍കുട്ടി എന്നാല്‍ "ശത്രു" എന്നൊരു അര്‍ഥം നിങ്ങളുടെ മനസ്സില്‍ കയറിക്കാണും .അവളുടെ കണ്‍ കോണില്‍ കവിത വിരിയുന്നത് നിങ്ങള്‍ കണ്ടിട്ടേ ഉണ്ടാവില്ല.അത് മാത്രമല്ല,
കിഴക്കന്‍ ചക്രവാളത്തില്‍ ഒരു പതിനാലു കാരിയുടെ അരുണിമയോടെ സൂര്യന്‍ ഉദിച്ചു വരുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ല.
ഒരു വള്ളി പടര്‍പ്പും അതില്‍ നിന്നുയരുന്ന കിളികളുടെ കലപിലയും നിങ്ങള്ക്ക് അന്യമാവും.
നിങ്ങളുടെ ജീവിതം വീടും,സ്കൂളും,പുസ്തകങ്ങളും മാത്രമാവും.അഥവാ ടി.വി.കണ്ടിട്ടു ഉണ്ടെങ്കില്‍ അത് കാര്‍ട്ടൂണ്‍ ചാനലുകള്‍ മാത്രമാവും. വാര്‍ത്താ ചാനലുകളൊന്നും നിങ്ങള്‍ കാണാന്‍ ചാന്‍സ് ഇല്ല.രാഷ്ട്രീയം പറയുന്നവരെ നിങ്ങള്‍ കുഷ്ഠ രോഗികളെപ്പോലെ അകറ്റി നിര്‍ത്തും. സാമൂഹ്യ പ്രശ്നങ്ങളൊന്നും നിങ്ങള്ക്ക് അറിയില്ല.താത്പര്യവും ഇല്ല.
പിന്നെ?
നിങ്ങള്‍ നന്നായി പഠിച്ചു,എഞ്ചിനീയരോ,ഡോക്റ്ററോ ,അല്ലെങ്കില്‍ കലക്ട്ടെരോ ആകും.ധാരാളം സ്ത്രീ ധനം
വാങ്ങി കല്യാണം കഴിക്കും.
നിങ്ങള്‍ എന്താണ് നേടിയത്?.സിനിമയില്‍ പറഞ്ഞത് പോലെ "നഗരം,നഗരം,മഹാ സാഗരം" എന്ന് ഒറ്റ ശ്വാസത്തില്‍ പാടാന്‍ പോലും നിങ്ങള്ക്ക് കഴിയില്ല.ഒരു പെണ്‍കുട്ടിയുടെ കണ്‍കോണില്‍ വിരിയുന്ന കവിത കാണാതെ,ഒരു നദിയുടെ കളകളാരവം കേള്‍ക്കാതെ ,ചുറ്റുമുള്ള മനുഷ്യരെ കാണാതെ,പക്ഷികളെയും മൃഗങ്ങളെയും നിരീക്ഷിക്കാതെ
നിങ്ങളുടെ ജീവിതം ചുമ്മാ തീര്‍ന്നു പോകും.
പല തരം ടൂര്‍പാക്കേജുകളിലൂടെ നിങ്ങള്‍ ലോകം മുഴുവന്‍ കറങ്ങിയിട്ടുണ്ടാവും. സപ്ത നക്ഷത്ര ഹോട്ടലുകളില്‍ അന്തിയുറങ്ങി,എല്ലാതരം ഭക്ഷണങ്ങളും,പാനീയങ്ങളും ആസ്വദിച്ചു നീങ്ങുന്ന നിങ്ങളെക്കുറിച്ച് ഓര്‍ത്തു എനിക്ക് ദുഖമുണ്ട്.
കഷ്ടം.
പ്രണയം തലയ്ക്ക് പിടിച്ചതുകാരണം വിശപ്പില്ലാതായി, അതിനാൽ ഉണ്ടില്ല.
ReplyDeleteപ്രണയിച്ചിട്ട് ഉണ്ടില്ല.
ചുമ്മാ, ഒരു ചിന്ന പാര മാത്രം :)
അപ്പൂട്ടി-ഇംഗ്ലീഷ്-മലയാളം എഴുത്തില്‍ ശ്ശി അസ്ഖ്യത ഉണ്ട്.പൊറുക്കണം.
ReplyDeleteഅയ്യൊ മാഷെ, ഞാനൊരു തമാശയ്ക്ക് പറഞ്ഞുവെന്നേയുള്ളൂ.
ReplyDeleteനല്ല മലയാളം എഡിറ്ററുകൾ ഉപയോഗിച്ചാൽ ഭേദപ്പെട്ട നിലയിൽ എഴുതാം. വരമൊഴിയൊ കീമാജിക്കോ ഇൻസ്റ്റാൾ ചെയ്താൽ നന്നായിരിക്കും.
കീമാനെ കുറിച്ച് ഇവിടെ വായിയ്ക്കാം.
http://www.cyberjalakam.com/softwares/174-key-magic-in-windows-instead-of-key-map.html
വിഷമിപ്പിച്ചെങ്കിൽ ക്ഷമിക്കൂ.
This comment has been removed by a blog administrator.
ReplyDelete@അപ്പൂട്ടി-അക്ഷരത്തെറ്റു തിരുത്തിയിട്ടുണ്ട്.നന്ദി.
ReplyDeleteമൃദുലവികാരങ്ങള്‍ ഒന്നുമില്ലാതെ "നിങ്ങളുടെ ജീവിതം ചുമ്മാ തീര്‍ന്നു പോകും"....
ReplyDeleteഅങ്ങനെ എത്രയോ പേര്‍...
@ സോണി .കമെന്റിനു നന്ദി.
ReplyDeleteVettathaaney kollaam, but leftists got no emotions only agitations and destructions....!
ReplyDelete.JOJI
@ജോജി, ഏതായാലും ഇരുപത്തി രണ്ടു വയസ്സിനു മുന്‍പ് പ്രേമിക്കാന്‍ കഴിയാത്തവന്റെ ജീവിതം വെറുതെ.(ചാക്കോച്ചനെ അറിയുമോ?)
ReplyDeleteeppol pranayamilla prayogikatha mathrame ullu.
ReplyDeleteനന്നായിട്ടുണ്ട് ആശംസകള്‍ ..............!
ReplyDelete@ സ്നേഹിതന്‍ -നന്ദി.കാര്യമായി തന്നെ എഴുതിയതാണ്.
ReplyDeleteenthu kond ayalpakathe aankuttiyude kannile kavitha kanan achachan paranila?????????
ReplyDeletesooryante prabhatha shonima njn kaditund...kilikalum pookalum ente kootukarayrunu...ipozhum athe...hi tech class rumine veliyil avayonnum kanathayapol ormayude cheppu thuran wordsworth ine manasil orth memories never die enn njn land economy ude bookil kurichapol madam shakarichu...60 kazhna thankale polulla cherupakar njagalude adhyapakanayrunenkil...
ReplyDeleteഅജ്ഞാത സുഹൃത്തെ സ്നേഹിക്കുക എന്നത് ഒരു വരദാനമാണ്.അത് അനുഭവിക്കാന്‍ കഴിയാത്ത ജീവിതം വെറും വ്യര്‍ഥമാണ്.സ്നേഹം തുളുംബുന്ന ഒരു ജീവിതം ആശംസിക്കുന്നു?
ReplyDeleteവളരാന്‍ മാള്‍ട്ടോവ, ഉയരം കൂടാന്‍ കോമ്പ്ലാന്‍ ,
ReplyDeleteബുദ്ധി വികസിക്കാന്‍ പുതിയ ചേരുവകള്‍ തൊട്ടു പീഡിയ ഷുവര്‍ വരെ .......(ന്നാലും സന്തോഷ് ബ്രഹ്മിയെ മറന്നല്ലോ)
പ്രണയിക്കാത്തവരെ..
ReplyDeleteനിങ്ങളുടെ നഷ്ട്ടബോധത്തെ കുറിച്ചോർത്ത് എനിക്കും സങ്കടമുണ്ട്
ഈ പറഞ്ഞത് ഒരു അമ്പതു കൊല്ലം മുന്‍പ് പറയാമോ ജോര്‍ജ്ജ് അച്ചായാ ........:)
ReplyDeleteപ്രണയം സിനിമ കണ്ടോ? ഇല്ലെങ്കില്‍ കാണണം.
പ്രേമം എന്നാല്‍ കോളേജ് കാലത്തെ വെറും മണകുണാന്ച്ചന്‍, മരംചുറ്റി പരിപാടിയോടോന്നും പണ്ടേ താല്‍പ്പര്യമില്ലായിരുന്നു. പിന്നെ സംശയാസ്പദമായി വളര്‍ന് പൊന്തിയതിനെയൊക്കെ അഭ്യുദയകാംക്ഷികള്‍ അടിചോട്തുക്കി, മുളയിലെ നുള്ളി.
കല്യാണം ആലോചിച്ചു കഷ്ടപ്പെട്ടപ്പോളല്ലേ പ്രേമത്തിന്റെ വിലയരിഞ്ഞത്! വെറുതെ വഴീക്കൂടെ പോകുന്ന ഏതെങ്കിലും വയ്യാവെലിയെ എടുത്തു തോളില്‍ ഇടേണ്ടി വരുമല്ലോ? ആയകാലത്ത് മസില് പിടിച്ചു നടന്നപ്പോള്‍..........തൃനവത്ഗനിച്ച എത്രയെത്ര സുന്ദര വദനങ്ങള്‍ ഒരു നെടുവീര്‍പ്പോടെ ഓര്‍ത്തുപോയി........
ജോസലേറ്റ് ,ഒരു പരിചയവുമില്ലാത്ത ഒരു പെണ്‍കുട്ടിയെ എങ്ങിനെയാണ് വിവാഹം ചെയ്യുക?അമ്പതു കൊല്ലം മുന്പ് പ്രേമം കൂടുതല്‍ തീവ്രവും സത്യസന്ധവും ആയിരുന്നു എന്നതാണു സത്യം.
Delete:)
ReplyDeleteaah.!........
ReplyDelete:)
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteമാഷെ ഈ കുറിപ്പിനോട് വിയോജിപ്പുണ്ട്.
ReplyDeleteനിങ്ങള്‍ ആരെ എങ്കിലും പ്രണയിച്ചിട്ടുണ്ടോ ?
നിങ്ങള്‍ എന്നെങ്കിലും പ്രേമിച്ചിട്ടുണ്ടോ?
"ഇല്ല" എന്നാണു ഉത്തരമെങ്കില്‍ എനിക്ക് നിങ്ങളോട സഹതാപം തോന്നുന്നു .കഷ്ടം, ഈ ജീവിതം കൊണ്ടു നിങ്ങള്‍ എന്താണ് നേടിയത്?
ഇവിടെ സഹതാപത്തിന്റെ ആവശ്യം ഒട്ടും ഇല്ല മാഷെ!
യുവതീ യുവാക്കള്‍ തമ്മിലുള്ള ഈ പ്രേമം വെറും വെള്ളത്തിലെ
കുമിള പോലെ നൈമഷികം യെന്നാനെനിക്ക് പറയാനുള്ളത്
പിന്നെ ജോസിനുള്ള മറുപടിയില്‍ പറഞ്ഞതുപോലെ
"ജോസലേറ്റ് ,ഒരു പരിചയവുമില്ലാത്ത ഒരു പെണ്‍കുട്ടിയെ എങ്ങിനെയാണ് വിവാഹം ചെയ്യുക?അമ്പതു കൊല്ലം മുന്പ് പ്രേമം കൂടുതല്‍ തീവ്രവും സത്യസന്ധവും ആയിരുന്നു എന്നതാണു സത്യം."
ഒരു പരിചയവുമില്ലാത്ത ഒരു പെണ്‍കുട്ടിയെ എങ്ങിനെയാണ് വിവാഹം ചെയ്യുക? കൊള്ളാം
മാഷെ ഇത് നല്ല ചോദ്യം!!!! അത്തരം വിവാഹങ്ങള്‍ക്കെ ഇന്നത്തെ തലമുറയില്‍ ആയുസുള്ളൂ എന്ന ചരിത്ര സത്യം മറന്നല്ലേ ഈ കുറി നടത്തിയതെന്ന് തോന്നിപ്പോകുന്നു. ഒരുപക്ഷെ 50 കൊല്ലം മുന്‍പ് അതില്‍ ചില നേരിയ സത്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കാം എന്നാല്‍ ഇന്ന്!!!
താങ്കളുടെ ഈ കുറിപ്പ്: ഇത് യുവ തലമുറയെ പ്രേമിക്കാന്‍ പ്രേരിപ്പിക്കുന്നതിനു
തുല്യമല്ലേ എന്നൊരു തോന്നല്‍, പ്രേമിക്കാന്‍ ഒരു പക്ഷെ
അവസരം കിട്ടാഞ്ഞിട്ടായിരിക്കും ഇയാള്‍ ഇങ്ങനെ പറയുന്നതെന്നു
കരുതണ്ട, പ്രേമിച്ചവരും അവരുടെ ജീവിത പരാജയങ്ങളും ഒരു
ഞട്ടലോടെ നോക്കി നിന്ന അനുഭവങ്ങള്‍ ധാരാളം.
എന്റെ അഭിപ്രായത്തില്‍ 99 ശതമാനവും ഇത്തരം പ്രേമവും പ്രേമ ജീവിതവും/വിവാഹവും
പരാജയതിലാണ് കലാശിക്കുന്നത്! ആദ്യത്തെ ചില ദിവസങ്ങള്‍ ഒരു പക്ഷെ മാസങ്ങള്‍
അത് സന്തോഷത്തില്‍ നീണ്ടു നിന്നേക്കാം പിന്നീടത് ഗോവിന്ദ!!!
ഇതാ കഴിഞ്ഞ ദിവസം വായിച്ച സേതുലെക്ഷ്മിയുടെ ഒരു കഥ. അതില്‍ കുറിച്ച കമന്റും
ഇതോടുള്ള ബന്ധത്തില്‍ അനുയോജ്യം ആയതിനാല്‍ ഇവിടെ ചേര്‍ക്കുന്നു.
ഏതോ ഒരു ദുര്‍ബല നിമിഷത്തില്‍ പൊട്ടി മുളക്കുന്ന പ്രേമം പലപ്പോഴും ഇത്തരം വേര്‍പിരിയലുകളില്‍ തന്നെ അവസാനിക്കുന്നു. ഇതിനിടയില്‍ പാവം കുട്ടികള്‍ വീര്‍പ്പു മുട്ടുന്നു, ഇത്തരം എത്ര അനുഭവങ്ങള്‍ കണ്ടാലും കേട്ടാലും യുവ തലമുറ പരിഗണിക്കാതെ മുന്നോട്ടു പോകുന്നു. ഈ കഥ അതരക്കാര്‍ക്കൊരു മുന്നറിയിപ്പാകട്ടെ
പ്രമേയത്തില്‍ പുതുമ കാണാനില്ലെങ്കിലും അവതരണ ശൈലി വളരെ ഇഷ്ടായി ആശംസകള്‍ ടീച്ചറെ
http://sethulekshmy.blogspot.in/2012/12/blog-post_21.html?showComment=1356115999592#c7409761677738498505
മാഷെ ഞാന്‍ എന്തെങ്കിലും അധികം പറഞ്ഞില്ലാന്നു തോന്നുന്നു
ആശംസകള്‍ വീണ്ടും കാണാം
ശ്രീ ഫിലിപ്പ് ഏരിയല്‍, ഇക്കാര്യത്തില്‍ നമ്മള്‍ രണ്ടു തട്ടിലാണ്. എന്‍റെ സുഹൃത്തുക്കളായ പല പുരോഹിതരോടും (ഇടവക വികാരിമാര്‍) ഞാന്‍ ചോദിച്ചിട്ടുള്ള ചോദ്യം താഴെ പകര്‍ത്താം.
ReplyDelete"ഇടവകയിലെ കുടുംബങ്ങളില്‍ എത്ര ശതമാനം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്നുണ്ട്?"
"എന്നു വെച്ചാല്‍ എന്താ പറയുക."
"ഒരു അമ്പതു ശതമാനം സന്തുഷ്ട ദാമ്പത്യം നയിക്കുന്നുണ്ടോ?"
"എയ് അത്രയൊന്നുമില്ല"
"ഒരു ഇരുപത്തഞ്ചു ശതമാനം?"
"അതുമില്ല ,കഷ്ടി ഒരു പത്തു ശതമാനം കാണും" ഈ ചോദ്യം ഞാന്‍ പരിചയക്കാരായ പല വൈദീകരോടും ചോദിച്ചിട്ടുണ്ട്. എല്ലാവരുടെയും മറുപടി ഏതാണ്ടിതെ പോലെയായിരുന്നു. പ്രണയവിവാഹങ്ങള്‍ മാത്രമല്ല,കാരണവന്‍മാര്‍ ആലോചിച്ചു നടത്തുന്ന വിവാഹങ്ങളും പൊതുവേ സന്തുഷ്ടമല്ല.അതിനു ധാരാളം കാരണങ്ങളുണ്ട്.ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ കുടുംബ വ്യവസ്ഥിതി പലപ്പോഴും സ്ത്രീയുടെ,ഭാര്യയുടെ,അമ്മയുടെ കണ്ണീരിലാണ് ഉറപ്പിച്ചിരിക്കുന്നത്.അവളുടെ നിസ്സഹായതയാണ് കുടുംബത്തെ മുന്നോട്ട് കൊണ്ട് പോവുന്ന പ്രധാന ഘടകം.
ആശംസകളോടെ.
എല്ലാം അറിഞ്ഞിരിക്കുകയെങ്കിലും വേണം - പ്രണയം എന്തെന്നും അറിഞ്ഞിരിക്കണം. ഒരു വഴിക്ക് പോവുകയല്ലേ, ഇത് ഇരിക്കട്ടെ എന്ന ഡയലോഗ് പലരും പലപ്പോഴും പലരോടും പറഞ്ഞുകേള്‍ക്കാറുണ്ടല്ലോ. അതുപോലെ, ജീവിതത്തില്‍ - ഒരു വഴിയിലൂടെ - പല വഴികളിലൂടെ പോകുമ്പോള്‍ ഇതും വേണം.
ReplyDelete:( :) :) :(.........
തന്നെക്കാള്‍ ഉപരിയായി ഒരു പെണ്‍ കുട്ടിയെ സ്നേഹിക്കാന്‍ കഴിയുന്നത് ഒരു ഭാഗ്യമാണ്.അവള്‍ തിരിച്ചു ഇങ്ങോട്ട് പ്രേമിക്കണം എന്നു നിര്‍ബ്ബന്ധമൊന്നുമില്ല.
Deletejeevithathil ellam arinjirikkanam. paranayikkathavan pranayathekkurichum, orikkal polum madhyapikkathavan madhyathinte dhooshya vashangale pattiyum ellam engine parayum. ellam ruchichu nokkanam. ennittu aavasyamullathu edukkanam ellathathu thallikkalayanam. ethayalum. pranayathinte anubhavam athu paranju manassilakkan pattilla. anubhavichu thanne ariyanam.
ReplyDeleteപ്രണയം യഥാര്‍ത്ഥത്തില്‍ സ്വാഭാവികമായുണ്ടാവുന്ന ഒരു വികാരമാണ്. ഒരാള്‍ ആത്മാര്‍ത്ഥമായി പ്രേമിക്കുമ്പോള്‍ അതില്‍ സ്വാര്‍ത്ഥത എന്ന ഭാവവുമില്ല.അതിനും ഒരു ഭാഗ്യം വേണം.
DeleteNice reading
ReplyDeleteഒരിക്കൽ ശ്രീ SK പൊറ്റെക്കാട്ട് പറഞ്ഞിട്ടുണ്ട് : ഒരിക്കലും സ്നേഹിക്കപ്പെടതിരിക്കുനതിനെക്കാൾ നല്ലത് വേർപിരിഞ്ഞവർ ആണെങ്കിലും സ്നേഹിക്കപ്പെടുന്നവരാണെന്ന്
Best wishes
@ Manoj
നന്ദി മനോജ്, സ്നേഹത്തിനും പ്രണയത്തിനും പകരം വെയ്ക്കാന്‍ മറ്റൊന്നുമില്ല. എന്‍റെ ആദ്യ കാല ബ്ലോഗ് ആയതുകൊണ്ട് മലയാളം നന്നായി എഴുതാന്‍ പറ്റിയില്ല.
Delete