Sunday 26 June 2011

മീഡിയാക്കാരുടെ ഊര് വിലക്ക്.



ജനാധിപത്യത്തിന്റെ നാല് നേടും തൂണുകളില്‍ ഏറ്റവും പ്രസിദ്ധം നമ്മുടെ പത്രം തന്നെ .എന്നുവച്ചാല്‍ പഴയ പത്രം.ഇപ്പോള്‍ മീഡിയ.പ്രിന്റും ദൃശ്യവും ഒക്കെ കൂടി ചേര്‍ന്ന സാധനം.ജനാധിപത്യത്ത്തിനു നേരെ വന്ന എത്ര എത്ര മാരണങ്ങളെയാണ് നമ്മുടെ മീഡിയ പ്രതിരോധിചിട്ടുള്ളത്?അഴിമതിക്കും,അനാചാരങ്ങള്‍ക്കും എതിരെ എന്നും സന്ധിയില്ലാതെ നില നിന്നിട്ടുണ്ട് നമ്മുടെ ഈ നാലാം തൂണ്.
നമ്മളില്ലെങ്കില്‍ ഈ ഡെമോക്രസിയും ആചാരങ്ങളുമൊക്കെ അറബിക്കടലില്‍ എന്ന് ഏത് ലോക്കല്‍ സ്വൊ.ലെ.ക്കുമറിയാം.ഇവയ്ക്കൊക്കെ നേരെ ഉയരുന്ന ഏത് വെല്ലുവിളിക്കുമെതിരെ അവരെല്ലാം എന്നും നെഞ്ചു വിരിച്ചു നിന്നിട്ടുമുന്ടു.രാഷ്ട്രീയക്കാരും കോടതിയുമോക്കെ കേട്ടത് പോലെ അല്‍പ സ്വോല്‍പ്പം ദുഷ്പേര് ചില മീഡിയക്കാര് കേള്‍പ്പിച്ചിട്ടുന്ടു എന്ന് സമ്മതിക്കുന്നു.നാട്ടിന്‍പുറത്തെ ചായക്കടയില്‍ പോലും ഫ്രീ കിട്ടണം എന്ന് കരുതുന്ന ചില ....മാര്‍ ഉണ്ടാവും.കൊടുത്തില്ലെങ്കില്‍ ചിലപ്പോള്‍ പണി കൊടുത്തിട്ടും ഉണ്ടാവും.ഇപ്പോള്‍ പിന്നെ നീരാരാഡിയാ മാരും ബര്‍ക്കാ ദത്ത് മാരും കളം നിറഞ്ഞു നില്‍ക്കുന്നതുകൊന്ടു നമ്മുടെ ജനാധിപത്യം ഒരു വിധം അങ്ങ് പുലര്‍ന്നു പോകുന്നു എന്ന് കരുതിയാല്‍ മതി.
കള്ളും,പണവും പിന്നെ മറ്റെന്തോക്കൊയോ വാങ്ങി വാര്‍ത്ത കൊടുക്കുന്നു എന്നൊക്കെ പറയുന്നത് വെറും ദുഷ് പ്രചരണം മാത്രം.എന്നാലും മീഡിയക്കാരോടു   മാന്യമായി  പെരുമാറാന്‍ അറിയുന്ന പല മാന്യന്മാരും ഉണ്ടെന്ന സത്യം മറക്കുന്നില്ല. ഹരിജനായി പിറന്നു ഈ ദേശത്തിന്റെ ഭാഗധേയം ദശാബ്ദങ്ങളോളം നിയന്ത്രിച്ച ആ മാന്യ ദേഹത്തിന്റെ അടുക്കളയില്‍ നിന്നാണ് പല പത്രക്കാരും ആദ്യമായി സ്കോച്ച് കാണുകയും,കുടിക്കുകയും,എന്തിനു അതില്‍ നീന്തുകയും ചെയ്തത് എന്ന് കേട്ടിട്ടുണ്ട്. ജന്മം കൊണ്ടു ഹരിജനായിരുന്നെങ്കിലും കര്‍മ്മം കൊണ്ടു മഹാ ബ്രാഹ്മണന്‍ ആയ അദേഹത്തെ നാടിന്റെ പ്രധാന  മന്ത്രി ആക്കാനുള്ള മീഡിയാക്കാരുറെ ശ്രമം കഷ്ട്ടി വഴുതി പോകുകയായിരുന്നു.
 
അദ്ദേഹം മാത്രമല്ല രാഷ്ട്രീയത്തിലും,സാമൂഹ്യ രംഗത്തും,സിനിമാക്കാരിലും എല്ലാം മാന്യമായി പെരുമാറാന്‍  അറിയാവുന്നവര്‍ ഉണ്ട്.അതുകൊണ്ടു തന്നെ നമ്മുടെ മീഡിയാക്കാര്‍ അവരെ ഒക്കെ സ്പോന്‍സര്‍ ചെയ്യാറുമുന്ട്.അങ്ങിനെ നേതാക്കള്‍ ആയവര്‍ പലരും നമ്മെ ഭരിക്കുന്നുന്ടു.ധാരാളം പേര്‍ നമ്മെ സേവിക്കുന്നു.കുറേപ്പേര്‍ നമ്മെ രസിപ്പിക്കുന്നു.അതിനു വേണ്ടി വ്യാജ രേഖ ഉണ്ടാക്കാന്‍ പോലും നമ്മുടെ മീഡിയക്കാര്‍ തയ്യാറാണ്.ഇതില്‍പ്പരം എന്ത് സേവനമാണ് ഈ നാലാം തൂണ് സമൂഹത്തിനു ചെയ്യേണ്ടത്?
പക്ഷെ മീഡിയാക്കാരോടു വിളച്ചില്‍ എടുക്കരുത്.ആരും കൂടുതല്‍ മിടുക്കനാകാന്‍ ശ്രമിക്കുകയും അരുത്.അതി മിടുക്കനാകാന്‍ നോക്കിയാല്‍ പണി എപ്പോള്‍ കിട്ടി എന്ന് ചോദിച്ചാല്‍ മതി.സംശയമുന്റെങ്കില്‍ പ്രിതവി  രാജിനോട് ചോദിക്ക്  .ഇതൊരു മാതിരി പള്ളി കമ്മിറ്റിക്കാരോ അല്ലെങ്കില്‍ ഊര് കൂട്ടമോ കൊടുക്കുന്ന പണി പോലെയല്ല.ശരിക്കും ഊര് വിലക്കികളയും.പയ്യന്‍ എന്താണ് കരുതിയത്‌?മീഡിയക്കാരെ മൊത്തം ആസ്സാക്കി ഷൈന്‍ ചെയ്യാം എന്ന് കരുതിയോ?പ്രേമമില്ല,കല്യാണം ഇല്ല എന്നൊക്കെ ഇന്റര്‍വ്യൂ കൊടുത്തു ഇരുട്ടി വെളുക്കും മുന്‍പ് നമ്മളെ പറ്റിച്ചു കല്യാണം നടത്തിയാല്‍ അവനെ തമസ്കരിക്കുക തന്നെ ചെയ്യും. അവന്റെ കല്യാണ പാര്‍ടി എന്തായി? ആരെങ്കിലും വിവരം അറിഞ്ഞോ?

എന്നാലും പഠിക്കുന്ന സൈസ് അല്ല ചെറുക്കന്‍.എല്ലാരും പറയുന്നത് കേള്‍ക്കാതെ ബിട്ടാസ് ഇന്റര്‍വ്യൂ എടുത്തിട്ടു അയാള്‍ക്കും പണി കൊടുത്തില്ലേ പയ്യന്‍?ഓന്റെ അതി മിടുക്ക് നമ്മളൊന്ന് കാണട്ടെ.     

No comments:

Post a Comment

Related Posts Plugin for WordPress, Blogger...