ഇന്ത്യന്‍ ജനാധിപത്യത്തെ രക്ഷിക്കാന്‍ ആരൊക്കെയാണ് വരുന്നത്?. ആദ്യം അണ്ണാ ഹസ്സാരെയും പരിവാരങ്ങളുമായിരുന്നു. പിന്നെ രാംദേവനെന്ന ആസ്സാമിയും ശിങ്കിടികളുമായി. മൂപ്പര് കളിച്ചു കളിച്ചു ചുരിദാറില്‍ കേറിയപ്പോള്‍ സര്‍ക്കാര്‍ പിടിച്ചുകെട്ടി ഹരിദ്വാരില്‍ കൊണ്ടുവിട്ടു. എന്തൊക്കെ ഭൂകമ്പങ്ങളായിരുന്നു. ബി.ജെ.പി.യും സംഘപരിവാറും വി.എച്ച്.പി.യും മാത്രമല്ല, അണ്ണാ ഹസാരെയും, കിരണ്‍ ബേദിയും എല്ലാം ഭയങ്കരമായി പ്രതിഷേധിച്ചു. പലര്‍ക്കും അടിയന്തിരാവസ്ഥയുടെ ഓര്‍മ്മകളുണ്ടായി. നമ്മുടെ സുപ്രീം കോടതിക്ക് സ്വമേധയാ കേസെടുക്കാന്‍ തോന്നി.രാവിലെ പത്തു തൊട്ടു വൈകുന്നേരം അഞ്ചു വരെ "ഉപവസിച്ച " അണ്ണാ ഹസാരെ പറയുന്നത് രണ്ടാം സ്വാതന്ത്ര്യ സമരം തുടങ്ങുമെന്നാണ്. ഇവരുടെ ഒക്കെ ഉദ്ദേശ ശുദ്ധിയെക്കുറിച്ചു എനിക്ക് ആദ്യം തന്നെ സംശയമുണ്ടായിരുന്നു.
ഫേസ് ബുക്കില്‍ ഹസ്സാരെയുടെ പിന്നില്‍ അണി നിരക്കാനുള്ള ആഹ്വാനം കണ്ടപ്പോള്‍ തന്നെ ഞാനത് പ്രകടിപ്പിച്ചതാണ്. കാരണം ഈ അഭിനവ ഗാന്ധി യധാര്‍ത്ഥ ഗാന്ധിയുടെ നിഴല്‍ പോലുമല്ല. ഐ.ക്യു. തീരെയില്ല. മോഹന്‍ദാസ് കരം ചന്ദ് ഗാന്ധി ഈ നാട്ടിലെ ഗ്രാമീണരുടെ മനസ്സറിഞ്ഞ നേതാവായിരുന്നു. അനുയായികള്‍ നയിച്ച നേതാവായിരുന്നില്ല. ചിലപ്പോള്‍ തീരെ irrational എന്ന് തോന്നുന്ന തീരുമാനങ്ങളിലൂടെ ഒരു നാടിനെയും നാട്ടാരെയും നയിച്ചു. അവനവനോട് തന്നെ വിശ്വസ്തനായ ഒരാള്‍ക്കെ ഒരു നാടിനെ ധാര്‍മ്മികമായി മുന്നോട്ടു നയിക്കാന്‍ സാധ്യമാകു. അയാളുടെ ചുറ്റും വൈതാളികന്മാരുടെ പടയുണ്ടാവില്ല. ഗൂഡ ലക്ഷ്യമുള്ളവരെ അദ്ദേഹം തീര്‍ച്ചയായും അകറ്റി നിര്‍ത്തും. ഇത് വെറും Duplicate ഗാന്ധി. ചുറ്റും നില്‍ക്കുന്നതില്‍ ധാരാളം കള്ള നാണയങ്ങള്‍. പിന്നെ കുറെയധികം വ്യാജ ബുദ്ധിജീവികള്‍.ഇവരില്‍ ബഹു ഭൂരിപക്ഷവും വോട്ടേഴ്സ് ലിസ്റ്റില്‍ പോലും പേരില്ലാത്തവര്‍. ആരും ഒഴിവാക്കിയതല്ല. അതിലൊന്നും അവര്‍ക്ക് താല്പര്യമില്ല. അവനവന്‍റെ കടമ നിര്‍വഹിക്കാതെ വെറുതെ പുളുവടിച്ചുനടക്കുന്ന ഇവരാണ് നാടിന്‍റെ ഏറ്റവും വലിയ ശാപം. ശബ്ദം വളരെ താഴ്ത്തി , സഞ്ചിയോ താടിയോ ഒക്കെയായി സ ഗൌരവം നടക്കുന്ന ,ഒറ്റനോട്ടത്തില്‍ തന്നെ വ്യാജന്മാരന്നു മനസ്സിലാക്കാവുന്ന ,ഇവരെ മാറ്റിനിര്‍ത്തിയാല്‍ ഹസ്സാരെയുടെ ക്യാമ്പില്‍
പിന്നെയുള്ളത് കപട രാഷ്ട്രീയക്കാരും റിട്ടയര്‍ ചെയ്ത കുറെ ശിങ്കങ്ങളും ആണ്. (കിരണ്‍ ബേദിയെ മാറ്റിനിര്‍ത്തുന്നു). ഗാന്ധി ആകാനുള്ള ശ്രമത്തില്‍ ഹസ്സാരെ ഇതൊന്നും കാണുന്നില്ല അഥവാ കണ്ടതായി നടിക്കുന്നില്ല.
നമ്മുടെ സുപ്രീം കോടതി രാംദേവിനെ പാതിരാത്രിക്ക് പിരിച്ചുവിട്ടതിനെതിരെ സ്വമേധയ കേസ്സെടുത്തിരിക്കുന്നു. വേണ്ടത് തന്നെ. പൌരന്മാരുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നമുക്ക് കോടതിയെ ഉള്ളു. ആരും ചോദിച്ചില്ലെങ്കിലും സംരക്ഷിക്കണം. പത്തും മുപ്പതും വര്‍ഷമായാല്‍പ്പോലും ഒരു കേസിന് തീര്‍പ്പാകാത്ത നാടാണ് നമ്മുടേത്. ധാരാളം ജഡ്ജിമാരെക്കുറിച്ചു അഴിമതി ആരോപണവും ഉണ്ട്. ബാലകൃഷന്‍ ജഡ്ജിക്കെതിരെ നാണം കെട്ട ആരോപണങ്ങളുണ്ടായപ്പോഴോന്നും ഈ ശൌര്യം കണ്ടില്ല. നിയമങ്ങളുണ്ടാക്കാന്‍ വേറെ ആളുണ്ടന്ന കാര്യം നമ്മുടെ ജഡ്ജിമാര്‍
പലപ്പോഴും മറന്നു പോകുന്നു. കൂടുതല്‍ പറഞ്ഞാല്‍ ചിലപ്പോള്‍ പിടിച്ചു അകത്തിട്ടേക്കും.
പലപ്പോഴും മറന്നു പോകുന്നു. കൂടുതല്‍ പറഞ്ഞാല്‍ ചിലപ്പോള്‍ പിടിച്ചു അകത്തിട്ടേക്കും.
ഏതായാലും ജനങ്ങള്‍ പുറത്തിരുത്തിയ രാഷ്ട്രീയക്കാരും സ്ഥാനമോഹികളും കൂടി ഏതറ്റം വരെ പോകുമെന്ന് കാത്തിരുന്ന് കാണാം.(പ്രധാനമന്ത്രിയെ ലോക്പാലിന്‍റെ പരിധിയില്‍ കൊണ്ടുവരണം എന്നതാണ് ഹസ്സരെയുടെ പുതിയ ആവശ്യം.എന്നാപ്പിന്നെ മൂപ്പര്‍ക്കു കോടതിയില്‍ നിന്നിറങ്ങാന്‍ സമയം കിട്ടില്ല. ഏതു അണ്ടനും അടകോടനും മൂക്കുകൊണ്ട് "ക്ഷ" വരപ്പിക്കാം)
വെട്ടത്താന്‍
സ്വന്തം പട്ടാളം കൂടി ബാബ ഉണ്ടാക്കുന്ന സാഹചര്യത്തില്‍ ഇനി സുപ്രീം കോടതി തലയില്‍ മുണ്ടിട്ടോളും. വിജിലെന്സും എന്ഫോര്സ്മെന്റും കൂടി ബാബയുടെ ഓഫിസ് പൂട്ടും.
ReplyDelete