ഇങ്ങനെ ഒരു ബ്ലോഗ് എഴുതണമോ എന്ന് ഞാന്‍ പല പ്രാവശ്യം ആലോചിച്ചു.കാരണം ബ്ലോഗില്‍ എല്ലാ രാഷ്ട്രീയക്കാരുമുന്ടു.എല്ലാ മത വിശ്വാസികളും ഉണ്ട്.പല തരം ആക്ടിവിസ്ടുകളും വിഹരിക്കുന്ന ബൂലോകം ആണിത്.ഞാന്‍ പിച്ച വെച്ച് തുടങ്ങുന്ന ഒരു പയ്യന്‍ ബ്ലോഗ്ഗര്‍.വായനക്കാര് ഉണ്ടായി വരുന്നതെ ഉള്ളു.ഒരു പക്ഷെ എന്നെ വായിക്കാന്‍ ആളുകള്‍ ഇല്ലാതായി എന്നും വരം.
Wednesday, 29 June 2011
Tuesday, 28 June 2011
നിങ്ങള്‍ ആരെ എങ്കിലും പ്രണയിച്ചിട്ടുണ്ടോ ?
Sunday, 26 June 2011
മീഡിയാക്കാരുടെ ഊര് വിലക്ക്.
ജനാധിപത്യത്തിന്റെ നാല് നേടും തൂണുകളില്‍ ഏറ്റവും പ്രസിദ്ധം നമ്മുടെ പത്രം തന്നെ .എന്നുവച്ചാല്‍ പഴയ പത്രം.ഇപ്പോള്‍ മീഡിയ.പ്രിന്റും ദൃശ്യവും ഒക്കെ കൂടി ചേര്‍ന്ന സാധനം.ജനാധിപത്യത്ത്തിനു നേരെ വന്ന എത്ര എത്ര മാരണങ്ങളെയാണ് നമ്മുടെ മീഡിയ പ്രതിരോധിചിട്ടുള്ളത്?അഴിമതിക്കും,അനാചാരങ്ങള്‍ക്കും എതിരെ എന്നും സന്ധിയില്ലാതെ നില നിന്നിട്ടുണ്ട് നമ്മുടെ ഈ നാലാം തൂണ്.
Wednesday, 22 June 2011
Thursday, 16 June 2011
പെണ്മക്കളുള്ള മാതാപിതാക്കളുടെ വിധി.
മക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം കിട്ടുന്ന കാലമാണിത്.പണ്ട് വലിയ കുടുംബങ്ങളില്‍ ധാരാളം കുട്ടികള്‍ക്കിടയില്‍ അടിച്ചും കളിച്ചും തൊഴിച്ചുമാണ് മക്കള്‍ വളര്‍ന്നിരുന്നത്.മാതാപിതാക്കള്‍ക്ക് പലപ്പോഴും കുട്ടികളെ വേണ്ട രീതിയില്‍ ശ്രദ്ധിക്കാനേ പറ്റിയിരുന്നില്ല.ജീവ സന്ധാരണത്തിന്റെ പിടച്ചിലില്‍ മക്കളെ നോക്കാന്‍ എവിടെ സമയം?അന്നത്തെ ആവശ്യങ്ങള്‍ കുറവായിരുന്നെങ്കിലും അവ എത്തിപ്പിടിക്കാനുള്ള തത്രപ്പാട് തീരെ ചെറുതായിരുന്നില്ല.എന്നാല്‍ കാലം മാറി.
Wednesday, 15 June 2011
ചാക്കോച്ചന്റെ ഒരു ദിവസം
ചാക്കോച്ചനു സ്വര്‍ഗ്ഗ രാജ്യം ലഭിക്കുമോ ?
കിട്ടാതിരിക്കുമോ?
അടുത്ത കാലത്ത് എന്നെ മഥിക്കുന്ന ഒരു വലിയ പ്രശ്നമാണിത്. ദൈവം അങ്ങിനെ കരുണ കാണിക്കാതിരിക്കുമോ? എത്ര മാത്രം സ്തോത്രങ്ങളാണ് ഓരോ ദിവസവും ചാക്കോച്ചന്‍ ചൊല്ലുന്നത് ? രാവിലെ അഞ്ചു മണിക്ക് എഴുന്നേല്‍ക്കും. പത്തു മിനുട്ടുകൊണ്ട് റെഡി ആകും. പിന്നെ ബൈബിള്‍ എടുത്തു എകാഗ്രതയോടെ ഉള്ള പാരായണമാണ്. വെറും വായന അല്ല. ചാക്കോച്ചന്‍റെ ഹൃദയം ശരിക്കും ദൈവത്തിങ്കലേക്കു എത്തും. ഈ ഭൂമിയും അതിലെ മായകളും അയാളുടെ മനസ്സിന്‍റെ കോണില്‍ പോലും ഇടം കിട്ടാതെ ഏതോ തമോഗര്‍ത്തങ്ങളിലലയും. എന്തിനു, തൊട്ടടുത്ത മുറിയിലെ കട്ടിലില്‍ കിടക്കുന്ന ഭാര്യ സുമ പോലും അയാളുടെ മനസ്സില്‍ ഉണ്ടാവില്ല.
Tuesday, 14 June 2011
കുനിഞ്ഞു നടന്നാല്‍ കൂനനാകുമോ?
ഏഷ്യാനെറ്റില്‍ വൈകുന്നേരം ആറുമണിക്ക് കുഞ്ഞിക്കൂനന്‍ എന്നൊരു സീരിയല്‍ ഉണ്ട്.പിള്ളേര്‍ക്ക് ഉള്ളതാണ്.ഞാനൊരു കൊച്ചനയതുകൊണ്ട് വല്ലപ്പോഴും കാണാറുണ്ട്.ഇതിലെ കുട്ടിച്ചാത്തന്‍ (ഇപ്പോള്‍ ചാനലുകളിലാകെ കുട്ടിചാതന്മാരുടെ തിരുവിളയാട്ടമാണല്ലോ.) ഒരു കൂനനാണ്.പക്ഷെ പുറത്തു കൂനോന്നുമില്ല.പകരം പയ്യന്‍ കൈ രണ്ടും താഴോട്ടു നീട്ടി,കുനിഞ്ഞു നടക്കുകയാണ്.നമ്മുടെ കുട്ടികള്‍ കൂനന്‍ എന്ന് കേട്ടാല്‍ "കുനിഞ്ഞു നടക്കുന്നവന്‍ "എന്ന് തെറ്റിദ്ധരിക്കുന്ന അവസ്ഥ.മര്ധോക്ക് മുതലാളി സീരിയല്‍ സംവിധയികയോടോന്നു സംസാരിക്കണം.ഞങ്ങളുടെ കുട്ടികളെ രക്ഷിക്കണം.
വെട്ടത്താന്‍
Monday, 13 June 2011
സി.ബി.എസ്.സി.യും വാദ്ധ്യാന്മാരും
കൈരളി ടി.വി.യില്‍ കണ്ട ഒരു ന്യൂസ് .സംസ്ഥാനത്ത് സി.ബി.എസ്.സി.സ്ക്കൂളുകല്കു അനുമതി കൊടുക്കുന്നതിനെതിരെ വി
ഇതെഴുതുന്ന ആള്‍ ഒരു നാട്ടിന്‍പുറത്തെ മലയാളം പള്ളികൂടത്തിലാണ് പഠിച്ചത്.
Friday, 10 June 2011
ഒരച്ഛന്‍റെ കണ്ണുനീര്‍
കണ്ണുനീരിന്‍റെ വില ഒന്ന് വേറെ തന്നെയാണ് .ഒരാളെ, ഒരു കുടുംബത്തെ, ഒരു ദേശത്തെ,ഒരു പാര്‍ട്ടിയെ ,എന്തിനു ഒരു നാടിനെ തന്നെ അത് നശിപ്പിച്ചു കളയും. മുച്ചൂടും മുടിച്ചു കളയും. പണ്ട് കാരണവന്മാര് പറഞ്ഞു കേട്ടിട്ടില്ലേ ചില പെണ്ണുങ്ങളുടെ കണ്ണീരില്‍ ഒഴുകിപ്പോയ കുടുംബങ്ങളുടെ കഥ? അതങ്ങിനെയാണ്.ഹൃദയം പൊട്ടിക്കരഞ്ഞാല്‍, ശപിച്ചാല്‍ ഏതു മണിമാളികയും പൊട്ടി പ്പിളര്‍ന്നു പോകും. കല്ലോട് കല്ല് ശേഷിക്കില്ല. ജപ്പാനില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പം പോലും അത്ര വിനാശ കാരിയല്ല. ചരിത്രത്തില്‍ ഒരുപാട് തെളിവുകള്‍ ഉണ്ട്. പ്രതികാരം ചെയ്യാന്‍ കഴിവില്ലാത്ത അശരണന്‍റെ അവസാനത്തെ അഭയമാണ് കണ്ണ്നീര്‍ എന്നൊന്നും പറഞ്ഞു കളയരുത്. അത് വെറും പ്രതിലോമകരമായ കാഴ്ചപ്പാടാണ്.അധികാരം കയ്യില്‍ ഉള്ളപ്പോള്‍ വേണമെങ്കില്‍ അങ്ങിനെ പറയാം. അതിനു പ്രത്യയശാസ്ത്രപരമായ ഒരുപാട് കൈവഴികളുണ്ട്. ന്യായീകരണങ്ങളുണ്ട്. അപ്പോള്‍ നമ്മള്‍ ഭരണ പക്ഷത്താണ്.
Wednesday, 8 June 2011
"രക്ഷിക്കണേ"
ഇന്ത്യന്‍ ജനാധിപത്യത്തെ രക്ഷിക്കാന്‍ ആരൊക്കെയാണ് വരുന്നത്?. ആദ്യം അണ്ണാ ഹസ്സാരെയും പരിവാരങ്ങളുമായിരുന്നു. പിന്നെ രാംദേവനെന്ന ആസ്സാമിയും ശിങ്കിടികളുമായി. മൂപ്പര് കളിച്ചു കളിച്ചു ചുരിദാറില്‍ കേറിയപ്പോള്‍ സര്‍ക്കാര്‍ പിടിച്ചുകെട്ടി ഹരിദ്വാരില്‍ കൊണ്ടുവിട്ടു. എന്തൊക്കെ ഭൂകമ്പങ്ങളായിരുന്നു. ബി.ജെ.പി.യും സംഘപരിവാറും വി.എച്ച്.പി.യും മാത്രമല്ല, അണ്ണാ ഹസാരെയും, കിരണ്‍ ബേദിയും എല്ലാം ഭയങ്കരമായി പ്രതിഷേധിച്ചു. പലര്‍ക്കും അടിയന്തിരാവസ്ഥയുടെ ഓര്‍മ്മകളുണ്ടായി. നമ്മുടെ സുപ്രീം കോടതിക്ക് സ്വമേധയാ കേസെടുക്കാന്‍ തോന്നി.രാവിലെ പത്തു തൊട്ടു വൈകുന്നേരം അഞ്ചു വരെ "ഉപവസിച്ച " അണ്ണാ ഹസാരെ പറയുന്നത് രണ്ടാം സ്വാതന്ത്ര്യ സമരം തുടങ്ങുമെന്നാണ്. ഇവരുടെ ഒക്കെ ഉദ്ദേശ ശുദ്ധിയെക്കുറിച്ചു എനിക്ക് ആദ്യം തന്നെ സംശയമുണ്ടായിരുന്നു.
Monday, 6 June 2011
രാംദേവും സോണിയയും പിന്നെ അച്ചുമ്മാവനും.
രാംദേവനെന്നൊരു കള്ള സന്യാസി ഇരുട്ടി വെളുക്കുന്നതിനു മുമ്പു മഹാത്മാ ഗാന്ധി ആകാന്‍ ,അല്ലെങ്കില്‍ ചുരുങ്ങിയത് അണ്ണാ ഹസാരെ എങ്കിലുമാവാന്‍ ശ്രമിച്ചതിന്‍റെ കഥകളാണ് ടീവിയിലും പത്രങ്ങളിലും നിറയെ. പണ്ട് cancer നും Aids നും പച്ച മരുന്ന് കൊടുത്തും യോഗ പഠിപ്പിച്ചും കോടികളുണ്ടാക്കിയ ആസാമി ചെറിയ പുള്ളിയല്ല. മുപ്പതു ലക്ഷം ഡോളര്‍ കൊടുത്തു വാങ്ങിയ ഒരു ദ്വീപു സ്വന്തമായുണ്ട്.നാടനും മറുനാടനുമായി കാക്കത്തൊള്ളായിരം ശിങ്കിടി കളുമുണ്ട്. അമേരിക്കന്‍ നിര്‍മ്മിത വിമാനം ചാര്‍ട്ടര്‍ ചെയ്താണ് പുള്ളി ദല്‍ഹിയിലെത്തിയത്. അഴിമതിക്കെതിരെ സമരം ചെയ്യാന്‍ പതിനെട്ടു കോടി മുടക്കി പന്തല്‍ കെട്ടി. കുറ്റം പറയരുതല്ലോ .വിഷയം അഴിമതിയാണ്. വേനല്‍ക്കാലമാണ്. അപ്പോള്‍ AC കൂടിയേ തീരു. കൂടെയിരിക്കാന്‍ വരുന്ന ആളുകളുടെ അന്തസ്സും നോക്കണം. ധ്യാനകേന്ദ്രങ്ങളിലെതുപോലെ അസ്സാരം മഹിളാ മണികളും ഉണ്ട്. ഇത്രയും OK. ഭവാന്‍ ഡല്‍ഹിയില്‍ കാലുകുത്തിയതെ പ്രണാബടക്കം നാല് മന്ത്രിമാര്‍ ഓടിയെത്തി വണങ്ങി. പിന്നെ ചര്‍ച്ചയോട് ചര്‍ച്ച. ഒരു കാര്യം മനസ്സിലായി. ചില്ലറ ഉണ്ടാക്കാന്‍ അറിയാമെങ്കിലും മൂപ്പര് ചര്‍ച്ചക്ക് പോര. എട്ടു മണിക്കൂര്‍ കഴിഞ്ഞു നിരാഹാരം നിര്‍ത്താമെന്ന് എഴുതി കൊടുത്തു. അഴിമതിക്കാരെ തൂക്കികൊല്ലുന്നതൊഴിച്ചു, ബാക്കിയെല്ലാം സര്‍ക്കാരും സമ്മതിച്ചു. നിരാഹാര പന്തലിലെത്തിയതെ എല്ലാം തകിടം മറിഞ്ഞു. RSS കാരും BJP ക്കാരും നിര്‍ബന്ധിച്ചപ്പോള്‍ മൂപ്പര് മാറി. വിവരമറിഞ്ഞ് മന്ത്രിമാരോടിയെത്തി. വീണ്ടും ചര്‍ച്ച. സ്വാമി ഉപവാസം നിര്‍ത്താന്‍ സമ്മതിച്ചു. പക്ഷെ സംഘ പരിവാരുകാര് വിടുമോ? .ഫലമോ സ്വാമി വീണ്ടും കാലുമാറി.
Thursday, 2 June 2011
കടമ്പ
കടമ്പ
അങ്ങിനെ ആ കടമ്പ കടന്നു. മുപ്പത്തിമുക്കോടി ദൈവങ്ങള്‍ക്കും പി സി ജോര്‍ജിനും നന്ദി. മുനീറിനും,മുരളിക്കും മഞ്ഞളാംകുഴി അലിക്കും നന്ദി.പി.സി.ജോര്‍ജ്ജ് പറയുന്നത് കേരള കോണ്‍ഗ്രെസ്സുകളുടെ ലയനം കൊണ്ട് പി.ജെ .ജോസഫ് ലോട്ടറി അടിച്ചെന്നാണ് .ജൊസെഫ് മന്ത്രിയായി. കൂടെയുള്ളവരുടെ എണ്ണവും കൂടി. ആ കച്ചോടത്തില്‍ നഷ്ടം ജോര്‍ജിന് മാത്രം. ഉറപ്പായിരുന്ന മന്ത്രിസ്ഥാനം പോയിക്കിട്ടി.ജോസഫ് ഇല്ലായിരുന്നെങ്കില്‍ ജോര്‍ജ് ഈ നാട് ഭരിച്ചേനെ. ഏതായാലും കുഞ്ഞുമാണിക്ക് ആശ്വാസം ആയി. എങ്ങിനെയും ഒന്ന് ഭരിക്കാന്‍ കുഞ്ഞൂഞ്ഞും കുഞ്ഞാപ്പയും കുഞ്ഞുമാണിയും കൂടി ഇനി എന്തൊക്കെ ഒപ്പിക്കാന്‍ പോകുന്നു?
അരുണ്‍ കുമാറിന്‍റെ അമ്മയിഅച്ചന്‍റെ വീട്ടില്‍ ഇന്‍കം ടാക്സ് റെയിഡ്. .കുഴപ്പമില്ല.എല്ലാ പുണ്യവാന്മാരും കൂടെ എന്ത് ബഹളമായിരുന്നു?. കള്ളന്‍ മാരെ പുറത്തുകൊണ്ടുവരാന്‍ ചാണ്ടിക്ക് കഴിയുമോ? അതോ കുഞ്ഞൂഞ്ഞു വെറും കഞ്ഞിയൂഞ്ഞു ആകുമോ? കാത്തിരിന്നു കാണാം .
വെട്ടത്താന്‍
Wednesday, 1 June 2011
സ്പീക്കര്‍
നാളെ
ആരാണ് പണി ഒപ്പിക്കുന്നത് ?. പി.സി.ജോര്‍ജ് ആണോ പാര പണിയുക ?.
ശക്തന്‍ നിരക്ഷരന്‍റെ വേഷം കെട്ടുമോ? നാലണ മെംബെര്‍ഷിപ് മതിയെന്ന് നാടുനീളെ
കരഞ്ഞു നടന്ന മുരളി മുങ്ങി കളയുമോ? അങ്ങിനെ സംശയിക്കാനാണെങ്കില്‍ ഒരു പത്തിരുപതു പേരെങ്കിലുമുണ്ട് . മഞ്ഞളാംകുഴി അലിയെപ്പോലും സംശയിക്കാം. ഇത്തിരി കടന്നു ചിന്തിച്ചാല്‍ മുനീറിനെ വരെ സംശയിക്കണം. കാരണമുണ്ട്. കുറച്ചുകാലം മുമ്പാണ്. താമരശ്ശേരിയിലുണ്ടായ ഒരു സംഭവം ഓര്‍മ്മ വരുന്നു. ഒരു തള്ളയുടെ പുന്നാരമോന്‍ കല്യാണം കഴിച്ചു. കെട്ടിയോന്‍ ചത്തതിനു ശേഷം തള്ള ഒത്തിരി കഷ്ടപ്പെട്ട് വളര്‍ത്തിയ പയ്യനാണ്.മകന് അമ്മയും അമ്മയ്ക്ക് മകനുമല്ലാതെ വേറോരു ലോകമില്ല. അമ്മ തന്നെ കണ്ടുപിടിച്ച പെണ്‍കുട്ടിയാണ്. കല്യാണം നടന്നു. പെണ്ണ് കുഴപ്പമില്ല. തള്ളേം മകനേം നല്ലപോലെ നോക്കും. പക്ഷെ തള്ളയ്ക്ക് ആധിയായി . മകന് പഴയ സ്നേഹം ഇല്ല. സംസാരിക്കാന്‍ തന്നെ സമയമില്ല.എല്ലാം ഈ മൂധേവി വന്നു കയറിയതിനു ശേഷം .അവളെ ഒഴിവാക്കണം.പക്ഷെ പയ്യന്‍
സമ്മതിക്കുന്നില്ല.പഠിച്ച പണി പതിനെട്ടും നോക്കി .മകന്‍ കൂടുതല്‍ കൂടുതല്‍ അകന്നു
പോകുന്നു. മരുമകളെ കൊല്ലാനുണ്ട് അരിശം.പക്ഷെ അവള് നല്ല ആരോഗ്യം ഉള്ള പെണ്ണ്. തള്ള വെറും അശു .അവസാനം ആ അമ്മ ഒരു പണി ചെയ്തു. മരുമകള്‍ അടുത്ത വീട്ടില്‍പോയ തരത്തിന് മണ്ണെണ്ണ ഒഴിച്ച് സ്വയം കൊളുത്തി. ഓടിക്കൂടിയ നാട്ടുകാരോടു തള്ള പറഞ്ഞു "മരുമകള്‍ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചുവെന്നു"
നാളെ
മുനീര്‍ നമ്മളോട് ആ അമ്മ പറഞ്ഞതുപോലെ പറയുമോ?
Subscribe to:
Posts (Atom)