Monday 13 June 2011

സി.ബി.എസ്.സി.യും വാദ്ധ്യാന്മാരും





 കൈരളി ടി.വി.യില്‍ കണ്ട ഒരു ന്യൂസ്‌ .സംസ്ഥാനത്ത് സി.ബി.എസ്.സി.സ്ക്കൂളുകല്കു അനുമതി കൊടുക്കുന്നതിനെതിരെ വിദ്യാര്‍ഥി രോഷം ഇരമ്പുന്നു.ഉള്ള   സി.ബി.എസ്.സി. സ്ക്കൂളുകല്‍ക്കെല്ലാം അനുമതി കൊടുത്താല്‍ സര്‍ക്കാര്‍ പള്ളിക്കൂടങ്ങളുടെ ,aided സ്ക്കൂളുകളുടെ സ്ഥിതി എന്താകും?.എത്ര വധ്യാന്മാരുടെ പണി പോകും?വിദ്യാഭ്യാസ മേഘലയാകെ താറുമാരായിപോകില്ലേ? വലിയ ഫീസുകൊടുത്തു പഠിപപിക്കാന്‍ പ്രാപ്തിയില്ലാത്ത പാവം രക്ഷിതാക്കളുടെ സ്ഥിതി എന്താകും?അല്ലെങ്കില്‍ തന്നെ 85000 കുട്ടികള്‍ ഈ വര്ഷം കുറവാണ്.ഇങ്ങിനെ പോയാല്‍ പത്തു പിള്ളേര്‍ക്ക് ഒരു മാഷ്‌ എന്നാ അനുപാതം ഉടനെ നടപ്പാക്കെണ്ടിവരും.ആകെ പ്രശ്നങ്ങളാണ്.
ഇതെഴുതുന്ന ആള്‍ ഒരു നാട്ടിന്‍പുറത്തെ മലയാളം പള്ളികൂടത്തിലാണ് പഠിച്ചത്. 

ഞങ്ങളുടെ മൂന്നു മക്കളും മലയാളം പള്ളിക്കൂടത്തില്‍ തന്നെയാണ് പഠിച്ചത്.സര്‍ക്കാര്‍ സ്ക്കൂളിലും ഐടെഡ്‌ സ്ക്കൂളുകളിലും. അതൊരു കുറവായി ഞങ്ങള്‍ക്കാര്‍ക്കും തോന്നിയിട്ടില്ല. ഉയര്‍ന്ന വിട്യാഭ്യാസം നേടുന്നതിനും നല്ല പണി കിട്ടുന്നതിനും മക്കള്‍ക്കും ഒരു പ്രശ്നവുമുണ്ടായില്ല.പക്ഷെ ഇപ്പോഴത്തെ മാതാപിതാക്കള്‍ എന്ത് കൊണ്ടാണ് സി.ബി.എസ്.സി.സ്ക്കൂളുകല്കു പുറകെ ഓടുന്നത്? അധ്യാപകര്‍ പറയുന്നതുപോലെ സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള മാതാപിതാക്കള്‍ മാത്രമാണോ സി.ബി.എസ്.സി.സ്ക്കൂളുകല്കു മുന്ഗണന കൊടുക്കുന്നത്?പാവപ്പെട്ട, പട്ടിണിപ്പാവങ്ങളും അതിസധാരനക്കാരുമായ  ,പ്രജകളുടെ മക്കള്‍ക് മാത്രം പഠിക്കാനുള്ള സ്ഥലങ്ങളായി സര്‍ക്കാര്‍ സ്കൂളുകളും aided സ്കൂളുകളും മാറുകയാണോ ? 
നമ്മുടെ മാധ്യമങ്ങളും അധ്യാപക സംകടനകളും കൂടി പ്രശ്നത്തെ വല്ലാതെ ലഘൂകരിക്കുകയനെന്നു എനിക്ക് തോന്നുന്നു.യഥാര്‍ത്ഥ പ്രശ്നം തുടങ്ങുന്നത് 1970-80 കാലഘട്ടങ്ങളിലാണ്‌.അധ്യാപകരുടെ (സ്കൂളിലായാലും കൊലെജിലായാലും ) ശമ്പള ഘടന മിടുക്കന്മാരായവരെ ഈ രംഗത്തുനിന്ന് അകറ്റി നിര്‍ത്തി.1988-93 കാലത്ത് മലപ്പുറം ജില്ലയിലെ പണ്ടേ പ്രശ്സ്തമായ ഒരു നഗരത്തില്‍ ഞാന്‍ ജോലി ചെയ്തിരുന്നു.അധ്യാപകരടക്കം ധാരാളം സുഹൃത്തുക്കളും ഉണ്ടായിരുന്നു.അധ്യാപകരുടെ അവസ്ഥ എന്നെ ഞെട്ടിച്ചു കളഞ്ഞു.പെറ്റെന്നോര്‍ക്കുന്ന ഒരു പത്തു പേരുടെ കാര്യം പറഞ്ഞാല്‍ പകുതിയിലേറെ പേര്‍ നല്ല മദ്യപാനികലാണ്.ഒരു വിദ്വാന്‍ ആദ്യ പീരീഡ്‌ മേശപ്പുറത്തു  കയറിയിരുന്നു വായിച്ചു തീര്താല്‍ പതിനോന്നുമാനിക്കുമുന്പേ ചീട്ടുകളികെന്ദ്രതിലെതും.പിന്നെ അധ്യാപനം അവിടെയാണ്.വേറൊരാള്‍ ഉച്ച്ക്കുതന്നെ മുങ്ങും .സ്കൂറ്റെര്‍ അവിടത്തന്നെ വെച്ചേക്കും.പ്രിന്‍സിയെ പറ്റിക്കാനാണ്.അത് വീട്ടില്‍ കൊണ്ടുകൊടുക്കുന്നതു വിദ്യാര്തികളുടെ പണിയാണ്. വേറൊരു വിദ്വാന്‍ ഹിന്ടുസ്ഥാന്‍ ലിവേരിന്റെ വിതരനക്കാരനാണ്.ചുരുങ്ങിയത് മൂന്നു പേരെങ്കിലും ഏറ്റവും നാണംകെട്ട വട്ടിപ്പലിസക്കാരാന്.അധ്യാപനത്തില്‍ മാത്രം മുഴുകി അവര്‍ക്കും കുട്ടികള്‍ക്കും സംതൃപ്തി കൊടുത്തിരുന്നത് രണ്ടേ രണ്ടു പേര്‍.ഇവരുടെ ആരുടെയും മക്കള്‍ അവരുടെ സ്കൂളുകളില്‍ പഠിച്ചിരുന്നില്ല. സി.ബി.എസ്.സി സ്കൂള്‍ നടത്തിയിരുന്ന അധ്യാപകരും ഉണ്ടായിരുന്നു.വാന്‍ ഡ്രൈവര്‍ ആയിരുന്നു പാര്‍ട്ണര്‍.
ഒന്ന് ചോടിക്കെട്ടെ "ഞങ്ങളുടെ മക്കളെ സി.ബി.എസ്.സി.സ്കൂളില്‍ വിടാം നിങ്ങളുടെ മക്കളെ ഇങ്ങോട്ട് വിട്ടോള് പഠിപ്പിച്ചു ഒരു പരുവതിലാക്കിതരാം "എന്ന് പറയുന്നവ രുടെ അടുത്തേക്ക് ആരാണ് മക്കളെ വിടുക.പാവപ്പെട്ടവന്റെ ഒക്കെ മക്കളെ സര്‍ക്കാര്‍ അല്ലെങ്കില്‍ aided വിദ്യാലയത്തില്‍ വിട്ടോലനം എന്ന് നിയമം ഉണ്ടാക്കാനോന്നും പറ്റില്ലല്ലോ.
ഇതൊക്കെ പറഞ്ഞെങ്കിലും സ്കൂളുകളിലെ അവസ്ഥ മാറിക്കൊണ്ടിരിക്കുന്നു എന്നാണു പുതിയ വാര്‍ത്തകള്‍.പോസ്റ്റ്‌ ഇല്ലാതാവ്വുന്നത് ടീചെര്മാരുടെ മനോഭാവം മാറാന്‍ കാരനമാവുന്നുന്ടെന്നു കേള്‍ക്കുന്നു.നല്ല കാര്യം .പക്ഷെ ജനത്തിന് അത് ഇതുവരെ മനസ്സിലായിട്ടില്ല.അതവര്‍ സ്വോയം മനസ്സിലാക്കിയാല്‍ കുട്ടികള്‍ തന്നെ വന്നുകൊള്ളും.അല്ലാതെ  സി.ബി.എസ്.സിക്ക് എതിരെ കുട്ടികളെക്കൊണ്ട് "രോഷിപ്പിച്ചിട്ടു " കാര്യമില്ല.

1 comment:

  1. cbse schoolilyalum aided govt schoolilayalum adhyapakarude nilavaram valare moshamanu.kooduthal mikacha yogyathayulla alukal ee rangathekku varan adyapaka vrithiyude sevanavethana vyvasthakal akarshakamakkanam.avarude nilavaram edakku vilayiruthunnathum promotionum incrementum ellam yogyathayude adisthanathil avukayum cheythal ellam sariyakum.ethu primary thalam muthal proffessional collegukal vare nadappilakkanam.

    ReplyDelete

Related Posts Plugin for WordPress, Blogger...