Thursday 16 June 2011

പെണ്മക്കളുള്ള മാതാപിതാക്കളുടെ വിധി.

                 മക്കള്‍ക്ക്‌ കൂടുതല്‍ പ്രാധാന്യം കിട്ടുന്ന കാലമാണിത്.പണ്ട് വലിയ കുടുംബങ്ങളില്‍ ധാരാളം കുട്ടികള്‍ക്കിടയില്‍ അടിച്ചും കളിച്ചും തൊഴിച്ചുമാണ്‌ മക്കള്‍ വളര്‍ന്നിരുന്നത്.മാതാപിതാക്കള്‍ക്ക് പലപ്പോഴും കുട്ടികളെ  വേണ്ട രീതിയില്‍ ശ്രദ്ധിക്കാനേ പറ്റിയിരുന്നില്ല.ജീവ സന്ധാരണത്തിന്റെ പിടച്ചിലില്‍ മക്കളെ നോക്കാന്‍ എവിടെ സമയം?അന്നത്തെ ആവശ്യങ്ങള്‍ കുറവായിരുന്നെങ്കിലും അവ എത്തിപ്പിടിക്കാനുള്ള തത്രപ്പാട് തീരെ ചെറുതായിരുന്നില്ല.എന്നാല്‍ കാലം മാറി.
വലിയ ,കൂട്ട്കുടുംബങ്ങള്‍ -ചെറിയ ,അണു കുടുംബങ്ങള്‍ക്ക് വഴി മാറി.സാമ്പത്തികവും നന്നായി.കൂലിപ്പണി കിട്ടാന്‍ ലോകം മുഴുവന്‍ കുടിയേറിയിരുന്ന മലയാളിക്ക് ഇപ്പോള്‍ പണിയെടുക്കാന്‍ വയ്യ.തമിഴനും ,ബംഗാളിയും, ആസ്സാംകാരനും ഒക്കെയാണ് ഇന്നിവിടെ പണിയെടുക്കുന്നത്.നമ്മുടെ ചെറുപ്പക്കാര്‍ തൊഴില്‍ ഇല്ലാ വേതനവും 
വാങ്ങി ലോകകാര്യങ്ങളെക്കുറിച്ചു ഒടുങ്ങാത്ത ചര്‍ച്ചയുമായി മുന്നേറുന്നു.ഇതിനിടയില്‍ കുടുംബം എന്ന establishment ഒത്തിരി മാറി.അച്ഛനും അമ്മയും, ഒന്നോ ഏറിയാല്‍ രണ്ടോ മക്കളുമടങ്ങുന്നതായി കുടുംബം. മാതാപിതാക്കളുടെ അവതാരോദ്ദേശം തന്നെ മക്കളെ വളര്‍ത്തുക എന്നതായി.ഇതാരും അടിച്ചേല്‍പ്പിച്ചതല്ല.ഓരോ അച്ഛനും അമ്മയും സസന്തോഷം ഏറ്റു വാങ്ങിയതാണ്.മക്കള്‍ക്ക്‌ ഹോര്‍ലിക്സും കോമ്പ്ലാനും മാത്രമല്ല ബുദ്ധി  
കൂട്ടാനുള്ള    ധാരാളം ചേരുവകളും അങ്ങാടിയില്‍ സുലഭമാണ്.അച്ഛനും അമ്മയും ഈ ചേരുവകകള്‍ ഒക്കെയായി ഇരു വശവും നിന്ന് മക്കളെ പോഷിപ്പിക്കുന്നു.ഈ മക്കള്‍ പലരും ദിനോസരസ്സുകള്‍ ആകുന്നുണ്ട് എന്നതൊരു കാര്യം.പക്ഷെ പൊതുവേ നമ്മുടെ കുട്ടികള്‍ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും നിറവില്‍ ആണ് വളരുന്നത്‌.പ്രത്യേകിച്ചും പെണ്‍കുട്ടികള്‍.ജനിതകമായ കാരണങ്ങള്‍ കൊണ്ട് തന്നെ പെണ്‍കുട്ടി ആണ്‍ കുട്ടിയെ അപേക്ഷിച്ച് ചെറുപ്പത്തിലെ കൂടുതല്‍ മിടുക്ക് കാണിക്കുന്നു.അവള്‍ എല്ലാവരുടെയും സ്നേഹത്തിനും അഭിനന്ദനത്തിനും പാത്രമാവുന്നു.
പക്ഷെ എത്ര നാള്‍.? എല്ലാ ലാളനകള്‍ക്കും നേട്ടങ്ങള്‍ക്കും ഒടുവില്‍ അവളുടെ വിവാഹം ഏതെങ്കിലും ഒരു "മുരടന്‍ മുത്തുവുമായി" നടക്കുന്നു.തീര്‍ന്നു.എല്ലാം തീര്‍ന്നു.പിന്നെ അവള്‍ ബന്ദിയാണ്.വേലക്കാരിയാണ്.
എന്റെ അറിവിലുള്ള ഒരു  പെണ്‍കുട്ടിയുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം.ഒരു കശ്മലന്‍റെ ഭാര്യ .വീട്ടില്‍ പത്രം വരുത്തുന്നില്ല.റേഡിയോ ഇല്ലാ.ടി.വി.നിഷിദ്ധമാണ്.ഭക്ഷണം കിട്ടുന്നുണ്ട്.മക്കളെ വളര്‍ത്തുന്നുണ്ട്.അവളും ഏതോ വീട്ടില്‍ സ്നേഹവും ലാളനയും ഏറ്റു വളര്ന്നതാവും.

ഇങ്ങനെഒക്കെ നടക്കുമോ എന്നാവും സംശയം.നടക്കും.നടക്കുന്നുണ്ട്.
ഇത്രയുമില്ല എങ്കിലും നമ്മുടെ ആണുങ്ങള്‍ ഭൂരിപക്ഷവും male chauvinist കള്‍ തന്നെയാണ്.അവരുടെ വീട്ടിലും പെണ്‍കുട്ടികളെ ലാളിച്ചു തന്നെയാണ് വളര്‍ത്തുന്നത്.എന്തിനു അവരും പെണ്മക്കളെ ലാളിച്ചു തന്നെയാണ് വളര്‍ത്തുന്നത്.പക്ഷെ പെണ്‍കുട്ടി ഭാര്യ ആകുന്നതോടെ എല്ലാം തകിടം മറിയുന്നു."അധാണ് മലയാളി"  
 

20 comments:

  1. "അധാണ് മലയാളി"

    ReplyDelete
  2. "പക്ഷെ പെണ്‍കുട്ടി ഭാര്യ ആകുന്നതോടെ എല്ലാം തകിടം മറിയുന്നു"

    തകിടം മറിച്ചിലുകള്‍ നടക്കുന്നുണ്ട്....പക്ഷേ പറഞ്ഞു വച്ചതിന് നേരെ വിപരീതമായാണ് ഇന്നത്തെ കാലത്ത് കൂടുതലും കാണപ്പെടുന്നത് എന്ന് മാത്രം. പുരുഷകമ്മീഷനില്ലാത്തത് സ്ത്രീകളുടെ ഭാഗ്യം.....:)

    ReplyDelete
  3. മാറുന്ന മലയാളിക്ക്-
    അങ്ങിനെയും ചില പൂതനമാര്‍ കാണും.എനിക്ക് ശരിക്കും സങ്കടമുണ് കേട്ടോ.

    ReplyDelete
  4. ഇപ്പോള്‍ വിവാഹമോചനങ്ങള്‍ കൂടി വരുന്നത് മറ്റൊന്നും കൊണ്ടല്ല.തന്റെ സ്വാതന്ത്ര്യം മറ്റാരുടേയും ഔദാര്യം അല്ലെന്ന് സ്ത്രീകള്‍ മനസിലാക്കിയതുകൊണ്ടാ​ണ്.

    ReplyDelete
  5. @മാറുന്ന മലയാളി
    സ്ത്രീകളുടെ ഉപദ്രവം മൂലം ആത്മഹത്യ ചെയ്ത എത്ര പുരുഷന്മാരെ താങ്കള്‍ക്ക്
    പരിചയമുണ്ട്???

    ReplyDelete
  6. ചിരുതക്കുട്ടിക്കു
    കുടുംബം എന്നാ ഈ സംഭവം ഇന്നത്തെ രീതിയില്‍ വളരെ കാലം നിലനില്‍ക്കില്ല.തീര്‍ച്ചയായും മാറ്റങ്ങള്‍ വരും.നമ്മള്‍ പടിഞ്ഞാരെന്‍ മാതൃക പിന്തുടരും എന്ന് ഞാന്‍ കരുതുന്നില്ല.സഹാവര്ത്തിത്തത്ത്തിന്റെ പുതിയ രീതികള്‍ ഉണ്ടാവും.നമുക്ക് പ്രതീക്ഷിക്കാം.

    ReplyDelete
  7. “സ്ത്രീകളുടെ ഉപദ്രവം മൂലം ആത്മഹത്യ ചെയ്ത എത്ര പുരുഷന്മാരെ താങ്കള്‍ക്ക് പരിചയമുണ്ട്???“

    പട്ടിണി കിടന്ന് ‘ചത്താല്‍‘ മാത്രമേ ഒരുത്തന് പട്ടിണിയുണ്ട് എന്ന് അംഗീകരിക്കൂ എന്ന് പറയുന്നത് പോലെ ബാലിശമല്ലേ ആ ചോദ്യം...കുടുംബ കോടതിയില്‍ വരുന്ന പീഡനകേസുകളില്‍ ഒരു നല്ല ശതമാനും കെട്ടിച്ചമയ്ക്കപ്പെട്ടവയാണെന്ന് മറന്നുകൂടാ....ഒരു നാണയത്തിന് രണ്ട് വശമുണ്ട് എന്ന് അംഗീകരിച്ചേ മതിയാകൂ ചിരുതക്കുട്ടീ........

    ReplyDelete
  8. valare sariyanu paranjathu muzhuvanum.penkuttiye lalichu valarthunna achanammamar polum oru prayam kazhiyumbol avale enganeyenkilum vivaham kazhippichu vidanam enna chinthayumayi nilkkunnidam muthal prasnangal thudangunnu.sthree avdem muthal oru bharamavukayanu mathapithakalkkum.ethrayum saksharathayulla keralame nee lajjikku strhee danam vangunnathinum kodukkunnathinum.abharanangalil kulichallathe vivahapanthalilekku kerivaran ethra penkuttikal thayyaravum.avarariyunnilla athavarude adimathathinte changalayanennu.

    ReplyDelete
  9. PENKUTTI enn highlight cheythu parayunathalathe stronger sex nn nere oru direct attack kandilla ...

    ReplyDelete
  10. ലാളിയ്ക്കുന്നതൊക്കെ അവൾ അന്യന്റെ സ്വത്താണ്, അവിടെ ചെന്ന് ജനിച്ച വീടിനു ചീത്തപ്പേരു കേൾപ്പിയ്ക്കരുതെന്ന് പറഞ്ഞുകൊണ്ടാണ്. സ്വന്തം കാലിൽ നിൽക്കാൻ പെൺകുട്ടികളെ പ്രാപ്തിയുള്ളവരാക്കി തീർക്കുന്നില്ല, എത്ര ലാളിയ്ക്കുന്ന മാതാപിതാക്കന്മാരും. മകളുടെ വിവാഹം നേരത്തിനു കഴിഞ്ഞില്ലെങ്കിൽ ഈ മാതാപിതാക്കന്മാർ തന്നെ മകളെ അതിഭയങ്കരമായ ഒരു ഭാരമായി കാണും. ആൺ കാവൽ ആണ് സർവ പ്രധാനം എന്ന് എത്ര ആയിരം രീതികളിലാണ് ഒരു പെൺകുട്ടിയെ പഠിപ്പിയ്ക്കുക. വളരെ ദുർബലരും പ്രത്യേകിച്ച് ഒരു കഴിവുമില്ലാത്ത പുരുഷന്മാരും പോലും തങ്ങൾ വലിയ കേമന്മാരാണെന്ന് തെറ്റിദ്ധരിച്ച് സ്വന്തം കാവൽ‌പ്പോലീസ് ഉദ്യോഗം കേമമാക്കാൻ എന്തൊക്കെ വേണമെന്ന് ആലോചിയ്ക്കുന്നു. അപ്പോൾ അൽ‌പ്പം കഴിവുള്ള പുരുഷന്മരുടെ അഹങ്കാരം എന്തായിരിയ്ക്കും?

    ReplyDelete
  11. രണ്ടു പെങ്കുട്ടികളെയും ഇളയ ആണ്‍കുട്ടിയെയും വളര്‍ത്തിയവരാണ് ഞങ്ങള്‍.പഠിക്കാന്‍ കൂടുതല്‍ മിടുക്കാരായ പെങ്കുട്ടികളെ കൂടുതല്‍ പഠിപ്പിച്ചു.സ്വന്തം കാലില്‍ നില്ക്കാന്‍ കഴിയണം എന്നുള്ള ഉപദേശം അവരുള്‍ക്കൊണ്ടതിന്റെ സന്തോഷം ഞങ്ങള്‍ക്കുണ്ട്.സ്ത്രീ അടിമയല്ല എന്നവര്‍ക്കറിയാം.

    ReplyDelete
  12. എല്ലാം ഒരു ഭാഗ്യമാണ് എന്ന് തോന്നുന്നു. നല്ല മാതാപിതാക്കളുടെ മക്കളായി ജനിക്കാന്‍ കഴിയുന്നതൊരു ഭാഗ്യം. നല്ല മക്കളെ ലഭിക്കുകയെന്നതൊരു ഭാഗ്യം. നല്ല വിവാഹം നടക്കുകയെന്നതൊരു ഭാഗ്യം.

    ReplyDelete
  13. നല്ല ലേഖനം.
    നല്ല മാതാപിതാക്കള്‍ക്ക് സാധാരണനിലക്ക് നല്ല മക്കളെ ഉണ്ടാകൂ. സാധാരണനിലക്ക് എന്ന് പറയുമ്പോള്‍, അല്ലാതെയും ആകാം എന്ന് വരുന്നു - എത്ര ശ്രദ്ധിച്ചാലും. പിന്നെ പറയാനുള്ളത്, എല്ലാ പുരുഷന്മാരും, എല്ലാ സ്ത്രീകളും ഒരുപോലെ അല്ല. മലയാളികള്‍ക്ക് പൊതുവായി ഉള്ള ഗുണഗണങ്ങളില്‍ എനിക്ക് വിശ്വാസം ഇല്ല. നാം പറഞ്ഞു കേട്ടിട്ടുണ്ട് - പഞ്ചാബികള്‍ ഇങ്ങിനെ ആണ്, മാര്വാടികള്‍ ഇങ്ങിനെ ആണ്..... എന്നാല്‍, ഒരു പത്തു മലയാളികളെ എടുത്താല്‍, രണ്ടു കൈകളിലെയും വിരലുകള്‍ പോലെ ആയെന്നിരിക്കും!

    ReplyDelete
    Replies
    1. മലയാളിക്ക് ഒരു പൊതുസംസ്ക്കാരം ഇല്ലെന്നു പറഞ്ഞത് സത്യമാണ്.തമിഴനെയോ ബംഗാളിയെയോ പോലെ പൊതുവായ,ശക്തമായ ഒരു പാരമ്പര്യം നമുക്കില്ല.പ്രായേണ പുതുതായ ഒരു അവിയല്‍ സംസ്ക്കാരമാണ് നമ്മുടേത്.ഒരു ഞണ്ട് സംസ്കാരം.

      Delete
  14. bhooripaksham malayalikalum pothuve kapada sadhachara vadhikalanu.
    oru ntharam asahishnutha ennu parayam. athayathu. thanikku kittathathu mattullavar anubhavikkunnathu kanumbozhulla erichil elle athu.

    ReplyDelete
    Replies
    1. അത് കൊണ്ടല്ലേ നമ്മള്‍ക്കു ഞണ്ട് സംസ്കാരം ആണെന്ന് പറയുന്നതു. കുശുമ്പു അല്പ്പം കൂടുതലാണ് നമുക്ക്.

      Delete
  15. വിവാഹത്തിനു മുൻപ് ആലോചിക്കണമായിരുന്നു. വിവാഹം കഴിപ്പിച്ച് ബാധ്യതയൊഴിവാക്കാൻ തിടുക്കപ്പെടുന്ന മാതാപിതാക്കളും സമൂഹവുമാണ്‌ പെണ്മക്കൾക്ക് ഈവിധി വരുത്തിവയ്ക്കുന്നത്.

    ReplyDelete
    Replies
    1. വിദ്യാഭ്യാസമുള്ളവര്‍പോലും പെണ്‍ കുട്ടികളെ വിവാഹം കഴിപ്പിച്ചു "ഉത്തരവാദിത്വത്തില്‍" നിന്നു ഒഴിവാകാന്‍ ശ്രമിക്കുന്നത് ദു:ഖകരമാണ്. സ്വന്തം കാലില്‍ നില്ക്കാന്‍ കെല്‍പ്പുള്ള വിദ്യാഭ്യാസവും ജോലിയും മുഖ്യമാണെന്ന് പലരും കരുതുന്നില്ല.

      Delete
  16. എല്ലാ മാതാപിതാക്കളും പെണ്മക്കളെ ഭാരമായി കാണുന്നുണ്ടോ? പക്ഷെ വിവാഹം കഴിയാതെയാവുമ്പോള്‍, സ്വന്തം കാലില്‍ നില്‍ക്കാന്‍ ഒരു ജോലി ഇല്ലാത്ത മകളെ ഓര്‍ത്തു എല്ലാ മാതാപിതാക്കളും വിഷമിക്കും..തീര്‍ച്ച.. വന്നു കയറുന്നവന്‍ ഏതു തരം എന്ന് മുന്‍കൂട്ടി അറിയാന്‍ നാം എന്ത് ചെയ്യും? ചക്കയാണോ ചൂന്നു നോക്കാന്‍?

    ReplyDelete
  17. ഭൂരിപക്ഷം മാതാപിതാക്കളും പെണ്‍ മക്കളെ കഴിയുന്നതും വേഗം കല്യാണം കഴിപ്പിച്ചു ഉത്തരവാദിത്വം ഒഴിയാന്‍ നോക്കുന്നവരാണ്.വിദ്യാഭ്യാസമുള്ളവര്‍ പോലും അങ്ങിനെ ചിന്തിക്കുന്നത് കാണുമ്പോള്‍ ദു:ഖം തോന്നാറുണ്ട്.
    ഒരു പരിചയവും ഇല്ലാത്തവരുമായുള്ള വിവാഹം നിരുല്‍സാഹപ്പെടുത്താം. എന്തായാലും വിവാഹത്തില്‍ വിധിയുടെ അംശം പ്രധാനമാണ്.

    ReplyDelete

Related Posts Plugin for WordPress, Blogger...