Wednesday 29 June 2011

കേരളം എല്‍.ഡി.എഫ്.ഭരിച്ചാല്‍ മതി.

 
ഇങ്ങനെ ഒരു ബ്ലോഗ്‌ എഴുതണമോ എന്ന് ഞാന്‍ പല പ്രാവശ്യം ആലോചിച്ചു.കാരണം ബ്ലോഗില്‍ എല്ലാ രാഷ്ട്രീയക്കാരുമുന്ടു.എല്ലാ മത വിശ്വാസികളും ഉണ്ട്.പല തരം ആക്ടിവിസ്ടുകളും വിഹരിക്കുന്ന ബൂലോകം ആണിത്.ഞാന്‍ പിച്ച വെച്ച് തുടങ്ങുന്ന ഒരു പയ്യന്‍ ബ്ലോഗ്ഗര്‍.വായനക്കാര് ഉണ്ടായി വരുന്നതെ ഉള്ളു.ഒരു പക്ഷെ എന്നെ വായിക്കാന്‍ ആളുകള്‍ ഇല്ലാതായി എന്നും വരം.
 
പക്ഷെ    എഴുതാതിരിക്കാന്‍ വയ്യ .നഗരത്തിലേക്ക് മന സമാധാനത്തോടെ ഇറങ്ങാന്‍ പറ്റുന്നില്ല. കഴിഞ്ഞ രണ്ടു 
ദിവസങ്ങളില്‍  ഞാന്‍ പുറത്തു പോയിരുന്നു.അത്യാവശ്യം കൊണ്ടു പോയതാണ്.എങ്ങും ആകെ സംഘര്‍ഷം.
എവിടെയും സമരക്കാരും പോലീസും.കല്ലേറും ലാത്തിയടിയും ടിയര്‍ ഗ്യാസ് ഷെല്ല് പൊട്ടിക്കലും.മനസ്സമാധാനത്തോടെ ഡ്രൈവ് ചെയ്യാന്‍ പറ്റുന്നില്ല. ഒരു വിധം  വീട്ടിലെത്തി .
 
ഇന്ന് ടി.വി.മുഴുവന്‍ സംഘര്‍ഷങ്ങളുടെ  വാര്‍ത്തകളാണ്.തലസ്ഥാനത്ത് പൊരിഞ്ഞ ഏറും , തല്ലും,ടിയര്‍ ഗ്യാസ് 
പൊട്ടിക്കലും .ചോരയോലിച്ചു വീണു കിടക്കുന്ന ഒരു സമരക്കാരന്റെ മുദ്രാവാക്യം വിളി കണ്ടു എനിക്ക് ചിരിയാണ് വന്നത്.അക്ഷരാര്തത്ത്തില്‍ തലസ്ഥാനം മണിക്കൂറുകളോളം 
നിശ്ചലമായി. ധാരാളം സമരക്കാര്‍ക്കും,പോലീസുകാര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്.എറിഞ്ഞ പാര്‍ട്ടിയും,തിരിച്ചു എറിഞ്ഞ പാര്‍ട്ടിയും എല്ലാം കൊള്ളാം.കോഴിക്കോട്ടും,വയനാട്ടിലുമൊക്കെ ഏറും തിരിച്ചു ഏറും ഭംഗിയായിട്ട് നടന്ന വാര്‍ത്തകള്‍ കാണുന്നുണ്ട്.
 
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് രണ്ടു മാസം തികഞ്ഞിട്ടില്ല.സ്വാശ്രയ പ്രശ്നം ആണ് സമര കാരണം എന്നാണു പറയുന്നത്.എന്റെ അറിവില്‍ ഇന്റര്‍ ചര്ച്ച് കൌണ്‍സില്‍ കഴിഞ്ഞ നാല് വര്ഷം നടത്തിയത് പോലെ തന്നെയാണ് ഇപ്രാവശ്യവും പ്രവേശനം നടത്തുന്നത്.(ഇവര്‍ എന്തിനാണ് ഇത്തരം കോളേജുകള്‍ നടത്തുന്നത് എന്ന്
എനിക്ക് അറിയില്ല,) അമൃത മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ അഞ്ചു വര്‍ഷവും ഭീമമായ  capittation ഉം, ഫീസും
തന്നെയാണ് വാങ്ങിയിരുന്നത്.അന്നൊന്നും ഇല്ലാതിരുന്ന ഏത് ബോംബാണ് ഇപ്പോള്‍ പൊട്ടി തെറിച്ചത്‌?
 
സ്വാശ്രയ കോളേജുകളും  ,സ്കൂളുകളും വേണം എന്ന് കരുതുന്ന ഒരാളാണ് ഞാന്‍.ഇവിടെ ഇത്തരം കോളേജുകള്‍
വരുന്നതിനു മുന്‍പും നമ്മുടെ കുട്ടികള്‍ സ്വാശ്രയ സ്ഥാപനങ്ങളില്‍ തന്നെയാണ് പഠിച്ചിരുന്നത്.പക്ഷെ തമിള്‍ നാട്ടിലും കര്‍ണാടകയിലും ആന്ത്രയിലും   ആയിരുന്നു എന്ന് മാത്രം.കോഴ കോളേജുകള്‍ വേണ്ട എന്ന് ഉറക്കെ
പറയുന്നവരുടെ ശ്രദ്ധയ്ക്ക്‌.കേരളത്തിലെ പല കുഗ്രാമാങ്ങളിലും ക്ലിനിക്കുകള്‍ ഇട്ടിരിക്കുന്നത് തമിള്‍ നാട്ടുകാരായ ഡോക്റ്റര്‍മാരാണ്.നമ്മുടെ കൃഷി ഫാമുകളില്‍ ജോലി ചെയ്യുന്ന അഗ്രികള്ച്ചരല്‍  ഓഫീസര്‍ മാരില്‍   ധാരാളം ആന്ത്രക്കാരുന്ടു. നമ്മള്‍ മുദ്രാവാക്യം വിളിച്ചു കൊണ്ടിരുന്നപ്പോള്‍ മറ്റു സംസ്ഥാനങ്ങളിലെ കുട്ടികള്‍ പഠിച്ചു നമ്മുടെ നാട്ടില്‍ ജോലി വാങ്ങി.പുറത്തെ സ്ഥാപനങ്ങളില്‍ നമ്മുടെ കുട്ടികളെ എത്തിച്ചു കൊടുത്തു കമ്മീഷന്‍ വാങ്ങുന്ന വ്യവസായം ആണ് ഇവിടെ തഴച്ചു വളര്‍ന്നത്‌.
 
വിദ്യാഭ്യാസത്തിനു ഭീമമായ തുകയാണ് സര്‍ക്കാര്‍ മുടക്കുന്നത്.കൂടുതല്‍ മുടക്കാന്‍ നമ്മുടെ കയ്യിലില്ല.വര്‍ഷങ്ങളായിട്ടു മാറി മാറി  വരുന്ന സര്‍ക്കാരുകള്‍ പുതിയ വരുമാന മാര്‍ഗ്ഗങ്ങളൊന്നും കണ്ടെത്തുന്നില്ല.ഏത് പുതിയ പദ്ധതിയും ഉണ്ടാക്കി കഴിഞ്ഞു കേന്ദ്രത്തിന്റെ നേരെ നോക്കി ഇരിപ്പാണ്.നമുക്ക് ക്ഷേമ പദ്ധതികളെ ഉള്ളു.വികസന പദ്ധതികള്‍ ഇല്ല.ബീഡി മേടിക്കാന്‍ കാശില്ലാത്ത സംസ്ഥാന സര്‍ക്കാരുകള്‍ ആര്‍ക്കു വേണ്ടിയാണ്? വികസനത്തിന് വേണ്ടിയുണ്ടാക്കിയ വകുപ്പുകള്‍ ഇപ്പോള്‍ ജീവനക്കാര്‍ക്ക് വേണ്ടിയായി.
പ്രവാസികളുടെ വിയര്‍പ്പു കൊണ്ടു നിലനില്‍ക്കുന്ന നാടാണ് നമ്മുടേത്‌. ഇങ്ങനെ അധികം നാള്‍ മുന്നോട്ടു പോകില്ല.
 
ഈ പറഞ്ഞതിന് അര്‍ഥം സ്വാശ്രയക്കാരെ തോന്നിയ പോലെ വിടണം എന്നല്ല.നമുക്ക് സ്വാശ്രയ സ്ഥാപനങ്ങള്‍ വേണമെന്നാണ്.അഞ്ചു വര്ഷം ഭരിച്ചിട്ടു ,കാലോചിതമായ,യാതാര്ത്യ ബോധത്തോടെ യുള്ള ഒരു നിയമം കൊണ്ടു വരുന്നതില്‍ പരാജയപ്പെട്ട ഒരു മുന്നണിക്ക്‌ കുട്ടികളെ തെരുവിലിറക്കി പൊതു ജനത്തെ  പേടിപ്പിക്കാന്‍  എന്ത് ധാര്‍മിക അവകാശമാനുള്ളത്? സ്വാശ്രയ സ്ഥാപനങ്ങള്‍ ബിസിനെസ് സ്ഥാപനങ്ങള്‍ തന്നെയാണ്.മിനിമം ലാഭമെങ്കിലും
കിട്ടുന്ന വിധത്തില്‍ ഉള്ള ഒരു ഫീസ്‌ ഘടനയാണ് വേണ്ടത്. അഡ്മിഷന്‍ സമയത്ത് മാത്രം അരങ്ങേറുന്ന സമര പരമ്പരകള്‍ അന്യ സംസ്ഥാന ലോബികളെ മാത്രമല്ലേ സഹായിക്കുക? 
 
ഉമ്മന്‍ ചാണ്ടിയോട് ഒന്ന് ഉണര്ത്തിക്കാന്‍ ഉണ്ട്.ജനങ്ങളുടെ ,ജീവനും,സ്വോത്തിനും, സഞ്ചാര സ്വാതന്ത്രിയത്ത്തിനും സംരക്ഷണം നല്‍കാനുള്ള ബാധ്യത ഭരിക്കുന്നവ്വ്ര്‍ക്കുന്ടു.അതിനു പറ്റില്ല എങ്കില്‍ ഒഴിഞ്ഞു പോണം.എല്‍.ഡി.എഫ്.ഭരിക്കട്ടെ ,പിന്നെ ഇത്തരം സമരങ്ങള്‍ ഉണ്ടാവില്ലല്ലോ.
 
എല്‍.ഡി.എഫ്.കാരോടും ഒന്ന് പറയാനുണ്ട്.ഒന്നര മാസം മുന്‍പ് യു.ഡി.എഫ്.കാരെ തല്ലിയ പോലീസാണിത്.അവരും മനുഷ്യരാണ്.മേല് വേദനിച്ചാല്‍ കമ്മീഷണര്‍ പറഞ്ഞാലും ചിലപ്പോള്‍ 
കേട്ടെന്നു വരില്ല.  
 

8 comments:

  1. viplavam 5 varsham koodumpozhe varoo :)

    ReplyDelete
  2. അഞ്ചു വര്‍ഷം നിരുത്തരവാദപരമായ നിശബ്ധാദ പാലിച്ചിട്ടു, ഒരു മാസം മുന്‍പ് അധിക്കാരത്തില്‍ വന്ന ഒരു സര്‍ക്കാരിനോട്
    സ്വാശ്രയ കോളേജ് വിഷയത്തില്‍ , വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് അഴിഞ്ഞാടുന്നു എന്നക്രോസിക്കുന്ന ഇടതു പക്ഷത്തിന്റെ
    സമുന്നത നേതാക്കള്‍ ഒന്നോര്‍ക്കുക , നിങ്ങളുടെ കാലത്തുള്ള അതേ പോലീസ് തന്നെയണ് ഇപ്പോളും ഉള്ളത് .

    വിധ്യര്‍ത്തി പ്രസ്ഥാനത്തിന്റെ പേരില്‍ മുതലെടുപ്പ് നടത്തുന്ന നേതാക്കളെ , ദയവു ചെയ്തു നമ്മുടെ നാട് ചോരക്കളമ്മക്കരുത് .

    ReplyDelete
  3. സ്വാശ്രയത്തെ വയറ്റുപ്പിഴപ്പിനുള്ള ആശ്രയമാക്കുന്ന മാനേജ്മെന്റുകള്‍ , ഒരു രക്തസാക്ഷിയെ ഒപ്പിച്ചെടുക്കാന്‍ സ്വാശ്രയത്തെ ആശ്രയിക്കുന്ന സമരക്കാര്‍ , സ്വന്തക്കാര്‍ക്കു ലൈസന്‍സ് നല്‍കി നാല് സ്വാശ്രയ തുട്ടുണ്ടാക്കാന്‍ ശ്രമിക്കുന്ന ഭരണക്കാര്‍ .. സ്വാശ്രയം എല്ലാവര്‍ക്കും ആശ്രയമാണ്.. സ്വാശ്രയം ആശ്രയായ നമഹ...

    ReplyDelete
  4. @വള്ളിക്കുന്ന് .നന്ദി.എന്നെപ്പോലുള്ള തുടക്കക്കാര്‍ക്ക് ഇതൊരു പ്രചോദനമാണ്.

    ReplyDelete
  5. Ithokke Karnataka,Tamilnadu, swasrayakkarey sahayikkanulla numbaraaa Maashe..Thinna chorinu nanny vendey.Enikkariyam NRI pilleraarum kerala swasrayathil pettu "swaaha" aaakan nikkilla...Thamilanum mattum thinnattey nammude kaashu, viplavam jayikkattey dinesh beediyum parippuvadayum kazhichu, unity in poverty namukku nedaam...

    ReplyDelete
  6. @ജോജി, നന്ദി.കുറെ വര്‍ഷങ്ങളായി കര്‍ണാടകത്തിലെ കോളെജുകള്‍ക്ക്‌ വേണ്ടി ഈ കൂട്ടി കൊടുപ്പ് നടക്കുന്നു.എല്ലാം എന്നോ മണ്മറഞ്ഞു പോയ പ്രത്യയ ശാസ്ത്രത്തിനു വേണ്ടി. (പിന്നെ അല്പം ചിക്കിലിക്കും)

    ReplyDelete
  7. അതെ..എല്‍.ഡി.എഫ്.ഭരിക്കട്ടെ ,
    പിന്നെ ഇത്തരം സമരങ്ങള്‍ ഉണ്ടാവില്ലല്ലോ.

    ReplyDelete
    Replies
    1. നിയമപരമായി സര്‍ക്കാരിനെ നേരിടാതെ ജനങ്ങളെ പേടിപ്പിക്കുന്ന സമരമുറകളാണ് എന്നും അരങ്ങേറുന്നത്. എന്തും അനുസരിക്കുന്ന അണികളെ ഉപയോഗിച്ച് സ്വര്യ ജീവിതം അസാധ്യമാക്കുന്നു. ഇവിടെ ആര്‍ എന്തു തൊഴില്‍ കൊണ്ടുവരാനാണ്?

      Delete

Related Posts Plugin for WordPress, Blogger...